ചേര്‍ത്തല: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലേക്കു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എത്തിയതിന്റെ ചരിത്രമാണ് ബസിലിക്ക അങ്കണത്തിലെ കപ്പല്‍ ഗ്രോട്ടോ അടയാളപ്പെടുത്തുന്നത്. മിലാനില്‍ 1600 കാലഘട്ടത്തില്‍ വലിയൊരു പകര്‍ച്ചവ്യാധി പിടിപെട്ട് ഒട്ടേറെപ്പേര്‍ മരിക്കുകയും ഏറെപ്പേര്‍ കഠിന രോഗാവസ്ഥയിലാകുകയും ചെയ്തു. രോഗാവസ്ഥയിലായവരും മറ്റുള്ളവരും പകര്‍ച്ചവ്യാധിയെ അകറ്റാന്‍ വിശുദ്ധ സെബസ്ത്യാനോസിനോട് അപേക്ഷിക്കുകയും ലോകം മുഴുവന്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം ചെയ്യാമെന്നു നേര്‍ച്ച നേരുകയും ചെയ്തു. തത്ഫലമായി രോഗമുക്തി നേടിയെങ്കിലും ആ നേര്‍ച്ച പിന്നീട് അവര്‍ക്ക് നിറവേറ്റാനായില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പകര്‍ച്ചവ്യാധി വീണ്ടുമെത്തി. അവര്‍ വീണ്ടും അപേക്ഷിക്കുകയും നേര്‍ച്ച നേരുകയും രോഗമുക്തി നേടുകയും ചെയ്തു. നേര്‍ച്ച നിറവേറ്റാന്‍ തിരുസ്വരൂപവുമായി പത്തേമാരിയില്‍ നാവികര്‍ യാത്ര തുടങ്ങി. പത്തേമാരി കടലില്‍ അര്‍ത്തുങ്കല്‍ ഭാഗത്തായപ്പോള് കൊടുങ്കാറ്റുണ്ടായി നാവികര്‍ വിഷമിച്ചു. തിരുസ്വരൂപം അടുത്തുള്ള പള്ളിയില്‍ ഏല്‍പ്പിക്കാന്‍ നാവികര്‍ക്കു ദര്‍ശനമുണ്ടായി. ഇതേസമയം പള്ളിയിലേക്കു മൂല്യമായത് എന്തോ തരാന്‍…
Read MoreCategory: RD Special
ശ്രീധരൻപിള്ളയുടെ പുസ്തകലോകം… തിരക്കുക ൾക്കിടയിലും വായനയും എഴുത്തും തപസ്യയാക്കിയപ്പോൾ എഴുതിയത് 143 പുസ്തകങ്ങൾ
ജോമി കുര്യാക്കോസ് ദിവസം രണ്ടു മണിക്കൂറെങ്കിലും എഴുത്തിനായി മാറ്റിവയ്ക്കാതെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് ഉറക്കം വരില്ല. തിരക്കുക ൾക്കിടയിലും വായനയും എഴുത്തും തപസ്യയാക്കിയ ശ്രീധരൻപിള്ള ഇതിനോടകം വിവിധ വിഷയങ്ങളിലായി എഴുതിയത് 143 പുസ്തകങ്ങൾ. മാസത്തിൽ ഒരു പുസ്തകമെങ്കിലും എഴുതി പ്രസിദ്ധീകരിക്കുകയെന്ന ശ്രമകരമായ അധ്വാനത്തിന് ഇദ്ദേഹം വിശ്രമം നൽകാറില്ല. സജീവ രാഷ്ട്രീയ പ്രവർത്തകർ വായനയിലും പുസ്തക രചനയിലും ശ്രദ്ധ കേന്ദ്രീകരിക്കുക അപൂർവമാണ്. രാഷ്ട്രീയവും അഭിഭാഷകജോലിയും നിലവിൽ ഗവർണർ പദവിയും വഹിക്കുന്ന പി.എസ്. ശ്രീധരൻപിള്ള ഇത്തരത്തിലാണ് വ്യത്യസ്തനാകുന്നത്. എഴുത്തിന്റെ ഗഹനതയിലും പ്രസംഗത്തിന്റെ പാണ്ഡിത്യത്തിലും കയ്യൊപ്പു ചാർത്തിയശേഷമാണ് ഭരണഘടനാ പദവിയായ ഗവർണർ സ്ഥാനത്തേക്ക് അഡ്വ. പി.എസ്. ശ്രീധരൻപിള്ള കടന്നുവന്നത്. മിസോറാം ഗവർണറായി എത്തിയശേഷം തന്റെ രചനകൾ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാക്കാൻ ഒരിക്കലും താത്പര്യപ്പെട്ടിട്ടില്ല. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും അഭിഭാഷക – രാഷ്ട്രീയമേഖലകളിൽ കണ്ടറിഞ്ഞ വാസ്തവങ്ങളും നേർക്കാഴ്ചകളുമാണ് തന്നിലെ എഴുത്തുകാരനെ ഉത്തേജിപ്പിക്കുന്നതെന്ന് ശ്രീധരൻ…
Read Moreആ ത്യാഗത്തിന് അമ്പതാണ്ട് ….
സിജോ പൈനാടത്ത് കൊച്ചി: മാതൃരാജ്യത്തിന്റെ വികസനസ്വപ്നം സാക്ഷാത്കരിക്കാൻ, ഒരു വിശ്വാസി സമൂഹം തങ്ങളുടെ പൂർവീകരുടെ ആത്മാവുറങ്ങുന്ന മണ്ണ് വിട്ടുകൊടുത്തതിന്റെ ത്യാഗസ്മൃതിക്ക് അന്‍പതാണ്ട്. വളർച്ചയുടെ കുതിപ്പിൽ നഗരവും രാജ്യവും മറക്കരുതാത്ത ആ മഹാദാനത്തിന്റെ അഭിമാനസ്മൃതികൾക്കു സാക്ഷ്യമായി കൊച്ചി കപ്പൽശാല തലയുയർത്തി നിൽക്കുന്നു. 1960 -70 കാലഘട്ടത്തിലാണു കൊച്ചി കപ്പൽശാല (ഷിപ്പ് യാർഡ്) സ്ഥാപിക്കാൻ സർക്കാർ സ്ഥലം അന്വേഷിച്ചത്. ഉചിതമെന്നു കണ്ടെത്തിയ സ്ഥലങ്ങളിലേറെയും അന്നത്തെ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു. 350 വർഷം മുന്‍പു വിശ്വാസികൾ പണിതുയർത്തിയ വരവുകാട്ട് കുരിശുപള്ളിയും പൂർവികരെ അടക്കിയ സെമിത്തേരിയും വീടുകളും ഉൾപ്പെടുന്ന ഭൂപ്രദേശമാകെ പദ്ധതിക്കായി വിട്ടുകൊടുക്കണമെന്ന ആവശ്യം സർക്കാരിൽനിന്നുയർന്നു. വിശ്വാസ പൈതൃകത്തിന്റെ തീക്ഷ്ണത മനസിലാക്കിയ സർക്കാർ, നിർബന്ധപൂർവം സ്ഥലമേറ്റെടുക്കാനുള്ള നീക്കങ്ങളൊന്നും നടത്തിയില്ല. തങ്ങളുടെ വിശ്വാസ പൈതൃകവും പൂർവികരുടെ ഓർമകളുമുറഞ്ഞ മണ്ണ് നഷ്ടപ്പെടുത്തുകയെന്നത് അതീവ സങ്കടകരമെങ്കിലും രാജ്യത്തിന്റെ വികസന സംരംഭം യാഥാർഥ്യാമാകുന്നതിനും അനേകർക്കു തൊഴിലവസരം ലഭിക്കുന്നതിനുമായി അന്നത്തെ…
Read Moreമടക്ക യാത്ര മനുഷ്യര്‍ ഒന്നാണെന്ന പ്രപഞ്ചസത്യം വിളിച്ചോതുന്ന അയ്യപ്പന്റെ തിരുനടയില്‍ നിന്ന്… ഭക്തരിൽ അയ്യപ്പ ദർശന പുണ്യം നിറച്ച സംഗീതജ്ഞൻ ആലപ്പി രംഗനാഥ് വിടവാങ്ങുമ്പോൾ…
പ്രദീപ് ഗോപി യാത്രയായത് അഞ്ചു ദശകങ്ങളായി സംഗീതോപാസനയിൽ വ്യാപൃതനായ ഗാനരചയിതാവും സംഗീത സംവിധായകനുമായിരുന്ന ആലപ്പി രംഗനാഥ്. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്. കച്ച സംഗീത സംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. ശാസ്ത്രീയ സംഗീതത്തിന്റെ വിശുദ്ധി നിലനിർത്തിക്കൊണ്ട് സുഗമ സംഗീതത്തിന്റെ മധുരവസന്തങ്ങൾ സൃഷ്ടിക്കാനുള്ള അനുപമ സിദ്ധിയാൽ അനുഗ്രഹീതനായിരുന്നു ആലപ്പി രംഗനാഥ്. 1,500 ലേറെ ചലച്ചിത്രഗാനങ്ങളിലൂടെയും നിരവധി ആൽബം ഗാനങ്ങളിലൂടെയും തലമുറകളുടെ സംഗീതഭാവുകത്വത്തെ നവീകരിക്കാൻ സാധിച്ച ഇദ്ദേഹത്തിന്റെ പ്രതിഭാ വിലാസം ഒളിമിന്നുന്നത് അയ്യപ്പഭകതി ഗാനങ്ങളിലാണ്. ഭക്തരുടെ മനസുകളിൽ സമർപ്പണ ഗാനത്തിന്റെയും ദർശനപുണ്യത്തിന്റെയും ഇന്പം നിറച്ച സംഗീതജ്ഞനായിരുന്നു ആലപ്പി. സ്വാമി സംഗീതം ആലപിക്കും… എൻ മനം പൊന്നന്പലം… എല്ലാ ദുഃഖവും തീർത്തു തരൂ… മകര സംക്രമ…
Read Moreഗജവീരന്മാർ വിശ്രമത്തിലാണ്, ഉടമകൾ പ്രതിസന്ധിയിലും ! നിസാരമല്ല ചെലവ്..
എം.സുരേഷ്ബാബു ഉത്സവഘോഷയാത്രകളിൽ തലയെടുപ്പോടെ അണിനിരന്നിരുന്ന ഗജവീരൻമാരുടെ പ്രൗഢി ഓർമ്മയായിട്ട് രണ്ട ് വർഷം പിന്നിട്ടു. ആളും ആരവവും ഒഴിഞ്ഞ ഉത്സവ വേദികളിൽ നിന്നും ആനയെയും അന്പാരിയെയും കോവിഡ് കാലം പടിയിറക്കി വിട്ടു. രണ്ട ് വർഷക്കാലമായി ഘോഷയാത്രകളും എഴുന്നള്ളത്തും നിലച്ചിരിക്കുകയാണ്. ഇപ്പോൾ വീട്ടുമുറ്റങ്ങളിൽ തളച്ചിട്ടിരിക്കുന്ന ഗജവീരൻമാർക്ക് അന്നമൂട്ടാനും പരിപാലിക്കാനും വഴികാണാതെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് ആന ഉടമകളും പാപ്പാൻമാരും. അതിജീവിനത്തിനുള്ള ശ്രമത്തിൽ സംസ്ഥാനത്തെ 250 ൽ പരം ആന ഉടമകൾ കോവിഡ് കാലം നൽകിയ പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കഠിനപരിശ്രമത്തിലാണ്. ആന ഉടമയും തൃശൂർ ജില്ലയിലെ ചിറ്റിലപ്പള്ളി സ്വദേശിയുമായ ശ്രീധരൻ ചിറയ്ക്കലിന് ചെറുപ്പകാലം മുതലേ ആനകളോട് ഏറെ സ്നേഹമായിരുന്നു. ശ്രീധരന് സ്വന്തമായി ആനകളെ വാങ്ങി പരിപാലിക്കണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് 2008 കാലയളവിൽ ഒരു ആനയെ വാങ്ങി. പിന്നീട് നാല് ആനകളെ…
Read Moreസാമി പാട്ടു സൂപ്പറാ ഇരുക്ക്! കേൾക്കുംതോറും പ്രണയവും കുസൃതിയും പകരുന്ന പാട്ട്; രാജലക്ഷ്മി സെന്തിൽഗണേഷിന്റെ വിശേഷങ്ങളിലൂടെ…
ഹരിപ്രസാദ് വർഷാന്ത്യം ഇളക്കിമറിച്ച സിനിമാപ്പാട്ടേതാണ്? എടുത്തുപറയാൻ ഉത്തരങ്ങൾ പലതുണ്ടാവാം. എന്നാൽ പോയവർഷത്തിന്റെ ഒടുക്കം ഉയർത്തിയ ആവേശം ഇപ്പോഴും അതേപടി നിലനിർത്തുന്ന, കേൾക്കുംതോറും പ്രണയവും കുസൃതിയും പകരുന്ന ഒരു പാട്ടുണ്ട്- അതും അഞ്ചു ഭാഷകളിൽ! പുഷ്പയിലെ സാമി സാമി… “തിരക്കഥ ചർച്ചചെയ്യുന്പോൾതന്നെ പാട്ടുകളുടെയെല്ലാം ഈണങ്ങൾ തയാറായി. ഓരോന്നിനും വേണ്ടിവന്നത് അഞ്ചുമുതൽ പതിനഞ്ചുവരെ മിനിറ്റുകൾ മാത്രം. പിന്നെ ഓർക്കസ്ട്രേഷന് സ്വാഭാവികമായ സമയമെടുത്തു. എന്നാൽ പാട്ടുകളുടെ റെക്കോർഡിംഗ് ആയപ്പോഴാണ് സ്ഥിതിമാറിയത്. ഓരോന്നും റെക്കോർഡ് ചെയ്യാൻ ഏതാണ്ട് ഓരോ മാസമെടുത്തു. ഓരോ ഭാഷയിലെ ഗായകർക്കും എക്സ്പ്രഷനുകൾ പറഞ്ഞു പഠിപ്പിച്ചു. അവയിൽ ചിലത് ചില ഭാഷകൾക്ക് അനുയോജ്യമല്ലാത്തതിനാൽ മാറ്റേണ്ടിയും വന്നു”- ഇതു പറയുന്നത് സംഗീതസംവിധായകൻ ഡിഎസ്പി എന്ന ദേവി ശ്രീ പ്രസാദ് ആണ്., തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങിയ പുഷ്പ എന്ന ചിത്രത്തിലെ പാട്ടുകൾക്കു പിന്നിലെ ശ്രമങ്ങൾ വിജയംകണ്ട സന്തോഷത്തിൽ!…
Read Moreമേറ്റ് സ്വാപ്പിംഗ് ! ലൈംഗിക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ല; സ്വന്തം നിലയിൽ പ്രണയമോ ലൈംഗിക ബന്ധമോ അനുവദനീയവുമല്ല
വൈഫ് സ്വാപ്പിംഗ് മാത്രമല്ല മേറ്റ് സ്വാപ്പിംഗുണ്ട്. ഒരിക്കലും ഹസ്ബൻഡ് സ്വാപ്പിംഗ് എന്നു മാത്രം വിളിക്കാറില്ല. അത്രയ്ക്കും ഒരു നാടും വളർന്നിട്ടില്ലെന്നു തോന്നുന്നു. വൈഫ് സ്വാപ്പിംഗ് എന്നു പറയുന്നത് സ്ത്രീവിരുദ്ധമാണ്. ലൈംഗികവസ്തു പെണ്ണെന്ന വികല സമൂഹിക സങ്കല്പം കൊണ്ട് ഇതിനെ ഹസ്ബൻഡ് സ്വാപ്പിംഗ് എന്ന് വിളിക്കാറില്ല. മേറ്റ് സ്വാപ്പിംഗെന്ന ജൻഡർ ന്യുട്രൽ പ്രയോഗമാണ് ശരി. ഭാര്യയുടെയും ഭർത്താവിന്റെയും സമ്മതപ്രകാരമാണ് ഇതേ ചിന്താഗതിയുള്ള വേറെ ദന്പതികളുമായി ലൈംഗിക സുഖം തേടുവാനുള്ള സ്വാപ്പ് അഥവാ കൈമാറ്റം സംഭവിക്കുന്നത്. സൈബർ വന്നതോടെ നേരത്തെ പരിചയം ഇല്ലാത്തവരുമായും കൂട്ടുചേരാൻ പോന്ന സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈംഗിക വൈവിധ്യം ആഗ്രഹിക്കുന്ന പുരുഷനാണ് പലപ്പോഴും സ്ത്രീയെ ബ്രെയിൻ വാഷ് ചെയത് ഈ സ്വാപ്പിന് പ്രേരിപ്പിക്കുന്നത്. താത്പര്യം കാണിക്കുന്ന സ്ത്രീകൾ ഇല്ലെന്നു പറയുന്നില്ല. ലൈംഗിക അടുപ്പത്തിനപ്പുറം മാനസിക വിധേയത്വം പാടില്ലെന്ന് ഒരു നിയമം സ്വാപ്പിലുണ്ട്. കാമറയും മൊബൈലും പാടില്ല. ആരോഗ്യ…
Read Moreസമ്മതത്തോടെയുള്ള വഞ്ചന! ഭാര്യമാരെ മാത്രമല്ല, കാമുകിമാരെയും പെണ്‍സുഹൃത്തുക്കളെയും പരസ്പരം കൈമാറുന്ന സംഘങ്ങളും ഈ ഗ്രൂപ്പുകളിൽ സജീവം
പ്രതികളിൽ അഞ്ചുപേരും ഭാര്യമാരുമായി വന്നവരായിരുന്നു. അല്ലാതെ നാലുപേരും വന്നു. അവർക്ക് ഫീസുണ്ട്. സംഘത്തിന് ഇവർ 14,000 രൂപ നൽകണം. വീടുകളാണ് ഇവർ കേന്ദ്രമാക്കുന്നത്. വളരെ സൗഹൃദപരമായ അന്തരീക്ഷം. സുഹൃത്തുക്കൾ ഒത്തുകൂടുന്നുവെന്ന ധാരണ നാട്ടുകാർക്കും. കുട്ടികളുമായി കുടുംബം എത്തുന്നു. കുട്ടികൾ ഭക്ഷണം കഴിച്ചു കളിക്കുന്നു. ഇവർ മുറികളിൽ ഒരുമിച്ചുകൂടുന്നു. ആരും അറിയുന്നില്ല. സംഘത്തിലുള്ളവർ പരസ്പരം പരിചയപ്പെട്ടുകഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടൽ. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ അംഗങ്ങളായവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാജ പ്രൊഫൈലുകൾ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ളവരും സംഘത്തിലുണ്ട്. ഇരുപ ത്തഞ്ചോളം പേർ പോലീസിന്റെ നിരീക്ഷണത്തിലാണ്. സമ്മതത്തോടെയുള്ള വഞ്ചന സമ്മതത്തോടെയാണെങ്കിൽ അംഗീകരിക്കാം എന്ന പുതിയ മാനമാണ് തട്ടിപ്പിനു നൽകിയിരിക്കുന്നത്. വിവാഹം പവിത്രമാണെന്നും വിവാഹിതരായ ദന്പതികൾക്കിടയിൽ മാത്രം ശാരീരിക അടുപ്പം നടക്കണമെന്നുമുള്ള വിശ്വാസത്തിന് വിരുദ്ധമായി, സന്തോഷത്തിനായി…
Read Moreഭർത്താവിന്റെ ഭ്രാന്ത് ! അവൾക്കു വേറേ വഴിയില്ലായിരുന്നു… ലൈംഗിക വേഴ്ചയ്ക്ക് ഏർപ്പെടേണ്ടി വന്നത് നിരവധി പേരുമായി…
സൂര്യ നാരായണൻ 26 കാരിയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു, ഭർത്താവ് പറയുന്നത് അനുസരിക്കുക അല്ലെങ്കിൽ ആരോടെങ്കിലും പരാതി പറഞ്ഞു മരിക്കുക. വേറെ മാർഗമില്ലാത്തതു കൊണ്ടു മാത്രമാണ് സാറേ, ഞാൻ പരാതി നൽകുന്നതെന്നു കരഞ്ഞു പറയുന്ന യുവതിയുടെ ദയനീയാവസ്ഥ പോലീസുകാർക്കു മനസിലായി. അതു കൊണ്ടുമാത്രമാണ് രണ്ട് എഫ്ഐആർ തയാറാക്കി അവർ അന്വേഷണം ആരംഭിച്ചത്. കേട്ടു കേൾവിയില്ലാത്ത പല സംഭവങ്ങളും നമ്മൾ കേട്ടു വരികയാണ്. എന്താ കഥ. നമ്മുടെ നാട്ടിലും കപ്പിൾ മീറ്റ് തഴച്ചു വളരുന്നു. കപ്പിൾ മീറ്റ് എന്നു പറഞ്ഞാൽ അത് അധികപ്പറ്റായി പോകും. വൈഫ് സ്വാപ്പിംഗ്്(ഭാര്യമാരെ കൈമാറൽ). ഇങ്ങനെയും ഭർത്താക്കന്മാർ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് നമ്മൾ കേരളത്തിൽ വായിക്കുന്നത്. അപ്പോൾ ഇത് അനുഭവിക്കുന്ന നമ്മുടെ സഹോദരിമാരുടെ അവസ്ഥ ഒന്ന് ആലോചിക്കുക. ഭാര്യ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു കാണാൻ ആഗ്രഹിക്കുന്ന ഭർത്താവ്. ഭാര്യ ഇപ്രകാരം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ…
Read Moreകലയെ ജീവിതചര്യയാക്കിയ പ്രിയപ്പെട്ടവൻ ഈ ലോകത്തുനിന്നു വിട പറഞ്ഞപ്പോൾ അവള് തളര്‍ന്നില്ല! പ്രതിസന്ധികളെ തരണം ചെയ്തുള്ള ശ്രീജയുടെ പോരാട്ടം ഇങ്ങനെ…
എം.സുരേഷ് ബാബു കലയെ ജീവിതചര്യയാക്കിയ പ്രിയപ്പെട്ടവൻ ഈ ലോകത്തുനിന്നു വിട പറഞ്ഞപ്പോൾ അദ്ദേഹം തെളിച്ച കലാ ലോകത്തിന്റെ വഴിയിൽ പ്രതിസന്ധികളെ തരണം ചെയ്തു സധൈര്യം മുന്നോട്ടു നീങ്ങുകയായിരുന്നു ശ്രീജാ സുരേഷ് എന്ന ഈ കലാകാരി. കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിന്റെ ഉടമയാണ് മലയാറ്റൂർ സ്വദേശിനിയായ ശ്രീജ. 28 വർഷം ഗാനമേള രംഗത്തു ഗായകനായി വിവിധ ട്രൂപ്പുകളിൽ പാടിയിരുന്ന കലാകാരനാണ് സുരേഷ്. സ്വന്തമായൊരു ഗാനമേള ട്രൂപ്പ് എന്നതായിരുന്നു സുരേഷിന്റെ സ്വപ്നം. അങ്ങനെ 1997ൽ എറണാകുളം കേന്ദ്രമാക്കി കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന പേരിൽ ഗാനമേള ട്രൂപ്പ് ആരംഭിച്ചു. കേരളത്തിനകത്തും വിദേശത്തും നിരവധി പ്രോഗ്രാമുകൾ ചെയ്തിരുന്ന സുരേഷ് അഞ്ച് വർഷം മുന്‍പ് അകാലത്തിൽ ഈ ലോകത്തോടു വിടപറഞ്ഞു. ഇതോടെയാണ് സുരേഷിന്റെ ഭാര്യ ശ്രീജ ഗാനമേള ട്രൂപ്പിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. പക്ഷേ, കോവിഡ് മഹാമാരിഎല്ലാം തകർത്തു. അമ്മയും നാലു…
Read More