തിരുവനന്തപുരം: ഭഗവത്ഗീത ഇംഗ്ലീഷിലേക്കു കാവ്യരൂപത്തിൽ വിവർത്തനം ചെയ്ത് കത്തോലിക്കാ വൈദികൻ. മലങ്കര കത്തോലിക്ക സഭാ വൈദികനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ റവ.ഡോ. ആന്നിയിൽ തരകനാണ് കാവ്യരൂപത്തിൽ ഭഗവത്ഗീത വിവർത്തനം ചെയ്തത്. മാർ ഈവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ശാന്തിഗിരി ആശ്രമാധിപൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിക്ക് ആദ്യപ്രതി നൽകി പ്രകാശനകർമം നിർവഹിച്ചു. ഭാരതത്തിൽ ആദ്യമായി ഒരു വൈദികൻ ഭഗവത്ഗീത കാവ്യരൂപത്തിൽ തർജമ ചെയ്തത് ഫാ. തരകൻ ആയിരിക്കു മെന്ന് കർദിനാൾ പറഞ്ഞു. ഭാരതത്തിന്റെ സാംസ്കാരിക സ്രോതസ് ആയ ഗീതയെ ഭാഷാന്തരം ചെയ്തതിലൂടെ വിവർത്തകനായ തരകൻ അച്ചനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവ സഭയും നൂറ്റാണ്ടുകളിലൂടെ ആർജിച്ച ഭാരതീയതയ്ക്കു പുതിയ ഭാവവും രൂപവും നൽകുകയാണു ചെയ്തത്. ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ഭാരതത്തിനു നൽകിയ ക്രൈസ്തവസന്ദേശം മൂർത്തീഭാവം…
Read MoreCategory: RD Special
ചങ്ങാതിമാർക്ക് എട്ടി ന്റെ പണി! വരനെ തേടി പരക്കംപാച്ചിൽ… വിവാഹത്തലേന്ന് സംഭവിച്ചത്…
വിവാഹ റാഗിംഗുകളും പൊല്ലാപ്പുകളും മലബാറുകാർക്കുപുത്തരിയല്ല. എന്നാൽ, 2018 മാർച്ച് മാസത്തിൽ കണ്ണൂർ പാനൂരിൽ നടന്ന ഒരു സംഭവം ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല. കൊളവല്ലൂർ കടവത്തൂരിലാണ് സംഭവം. ഉറ്റ സുഹൃത്തിനു സാധാരണ “പണി’കളിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായി കൊടുക്കണമെന്ന സുഹൃത്തുക്കളുടെ ചിന്തയാണ് പൊല്ലാപ്പായി മാറിയത്. വെറൈറ്റിയായിട്ട് വരനെ തട്ടിക്കൊണ്ടു പോകലും അച്ഛന് ഒരു ഭീഷണി ഫോണ്‍ വിളിയുമാണ് സുഹൃത്തുക്കളുടെ ചിന്തയിൽ ഉദിച്ച പണി. എന്നാൽ, ഈ പണി എട്ടിന്റെ പണിയായി തീരുമെന്ന് ചങ്ങാതിമാർ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല. ഈ സംഭവത്തിന്റെ പേരിൽ പോലീസ് സ്റ്റേഷൻ വരെ സുഹൃത്തുക്കൾ കയറിയിറങ്ങേണ്ടി വന്നു. എന്നാൽ, ഇവരുടെ ആ ഒരു വിക്രിയ നാടിനെ മുഴുവൻ ഒരു ദിവസം മുൾമുനയിൽ നിർത്തി.. വിവാഹത്തലേന്ന് സംഭവിച്ചത് ! കടവത്തൂർ സ്വദേശിയായ യുവാവിന്റെതാണ് വിവാഹം. വിവാഹത്തിന്റെ തലേന്ന് ഒരുക്കങ്ങളെല്ലാം പുരോഗമിക്കവെയായിരുന്നു സുഹൃത്തുക്കളുടെ ഈ കൈവിട്ടകളി. സാധാരണ…
Read Moreഎന്താ വെറൈറ്റിയല്ലേ…! അതിരുവിട്ട കല്യാണ നടത്തം; ശ്രീകണ്ഠാപുരത്തിനടുത്ത മലയോര പ്രദേശത്തു നടന്ന സംഭവം ഇങ്ങനെ…
അനുമോൾ ജോയ് വിവാഹം അലങ്കോലമാക്കൽ കല്യാണ സൊറയിൽ പങ്കെടുക്കുന്നവർക്കു പുത്തരിയല്ല. ശരിക്കും പറഞ്ഞാൽ കല്യാണ സൊറയുള്ള നാട്ടിൽ കല്യാണം കഴിക്കാൻ പോകുവാണെന്നറിയുന്പോൾ യുവാക്കളുടെ ചങ്കിടിപ്പ് കൂടും. വ്യത്യസ്തമായ ഒരു കല്യാണ സൊറയാണ് ശ്രീകണ്ഠാപുരത്തിനടുത്ത മലയോര പ്രദേശത്തു വരൻറെ സുഹൃത്തുക്കൾ കണ്ടെത്തിയത്. കല്യാണം കഴിഞ്ഞ വരനെയും വധുവിനെയും നടത്തിക്കുകയെന്നതാണ്. നടത്തിക്കുകയെന്നു പറയുന്പോൾ ചില്ലറ നടത്തമൊന്നും അല്ല. തലശേരിയിലാണ് വധുവിന്റെ വീട്. ഇവിടെനിന്നു കുറച്ചു ദൂരം കാറിൽ വധുവരൻമാരെ കൊണ്ടുവന്നു. പിന്നീട് കുന്നുള്ള പ്രദേശമെത്തിയപ്പോൾ നൈസായി കാറ് സൈഡാക്കി കൂട്ടുകാർ പറഞ്ഞു; ഇറങ്ങിക്കോളാൻ…കാറിന് എന്തോ തകരാറ് പറ്റിയെന്നു വിചാരിച്ചു വധുവരൻമാർ ഇറങ്ങി. അവർ ഇറങ്ങിയ പാടെ കാറുമെടുത്തു കൂട്ടുകാരൻ ഒറ്റ പോക്ക്. വധുവരൻമാർ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നു പോയി. പിന്നീട് പിറകിൽ വന്ന കൂട്ടുകാരാണ് പറഞ്ഞത്… മെല്ലെ പാട്ടും പാടി കൈകോർത്തു പിടിച്ചു കുന്ന് കയറിയിറങ്ങ് അവിടെ ഞങ്ങളുണ്ടാകുമെന്ന്…നിവൃത്തിയില്ലാതെ വധൂവരൻമാർ…
Read Moreകല്യാണ സൊ(ചൊ)റകൾ..! കണ്ണൂരല്ലേ, ബോംബാണ് ട്രെൻഡ്;ഗൃഹപ്രവേശം നടക്കവേ വെറൈറ്റിക്ക് സുഹൃത്തുക്കൾ പൊട്ടിച്ചത് ബോംബ്; നവവധു കണ്ണുതുറന്നത് ആശുപത്രികിടക്കയിൽ…
അനുമോൾ ജോയ് കണ്ണൂർ തലശേരിക്കടുത്ത് ഒരു കല്യാണവീടാണ് വേദി. വധുവിന്റെ വീട്ടിലെ താലികെട്ടും യാത്ര പറച്ചിലും കഴിഞ്ഞ് വരന്റെ വീട്ടിലേക്കെത്തിയതാണ് വധു. സ്വന്തം വീട്ടിൽ നിന്നും എല്ലാവരേയും വിട്ടു വന്ന സങ്കടം വധുവിന് നന്നായുണ്ട്. വിവാഹ പന്തലിലേക്കാണ് വരന്റെ ഒരു പറ്റം സുഹൃത്തുക്കളുടെ കടന്ന് വരവ്. ഓരോ കാര്യം പറഞ്ഞ് വധുവിനെ റാഗിംഗ്. ഇതൊക്കെ കേട്ട് പേടിച്ച് ഒരു വിധം വരന്റെ വീട്ടിലെത്തിയപ്പോഴാണ് അടുത്ത പൊല്ലാപ്പ്. അവിടെയും ഓരോന്ന് പറഞ്ഞ് സുഹൃത്തുക്കൾ വട്ടം കൂടി. വധു വിളക്കുമേന്തി ഭർത്തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കലും കാതടപ്പിക്കും വിധം ഒരു ശബ്ദം കേട്ടു. കൂടെ നിന്ന നാട്ടുകാർക്ക് ഇതൊരു പുത്തരിയല്ലെങ്കിലും ഇതര ജില്ലക്കാരിയായ വധുവിന് ഇതൊരു ഷോക്കായി. ആ നിലവിളക്കുമായി വധു അവിടെ ബോധം കെട്ടുവീണു. പടക്കം പൊട്ടിക്കുമെന്ന് സുഹൃത്തുക്കൾ വരനോട് പറഞ്ഞിരുന്നെങ്കിലും ഒരു വെറൈറ്റിക്ക് കൂട്ടുകാർ കൊണ്ടുവന്നത് ബോംബായിരുന്നു.…
Read Moreകല്യാണ വീടുകളിൽ പാടുന്നത് ഇവർക്ക് ആഭാസമല്ല, ഇവരുടെ ആഹാരമാണ്..!
കണ്ണൂർ: കല്യാണ വീടുകളിൽ പാടുന്നത് ഇവർക്ക് ആഭാസമല്ല, ഇവരുടെ ആഹാരമാണ്. കോവിഡ്കാലം ദുരിതം തന്നെയായിരുന്നു കലാകാരൻമാർക്ക്. ഗായകൻമാരോടൊപ്പം ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരും ഇതിൽപ്പെടും. കോവിഡിന്റെ വ്യാപ്തി കുറഞ്ഞപ്പോൾ വലിയ സ്റ്റേജുകൾ ലഭിച്ചില്ലെങ്കിലും വിവാഹപാർട്ടികളിലും മറ്റും ഗാനമേളകൾ നടത്തി വരുന്നതിനിടെയാണ് തളിപ്പറന്പ് ഡിവൈഎസ്പിയുടെ സർക്കുലർ വരുന്നത്. തോട്ടടയിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് കല്യാണ വീടുകളിലെ ആഭാസങ്ങള്‍ ഒഴിവാക്കുന്നതിനായി ആഘോഷങ്ങളില്‍ ബോക്സ് വച്ചുള്ള ഗാനമേള വിലക്കിക്കൊണ്ടുള്ള സർക്കുലറാണ് പുറത്തിറക്കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് കലാകാരൻമാർ ഉയർത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് 100 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായവരെ വീണ്ടും അത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് തളിപ്പറന്പ് ഡിവൈഎസ്പിയുടെ സര്‍ക്കുലര്‍ എന്നും ആക്ഷേപം ഉണ്ട്. വളരെ തുച്ഛമായ തുകയാണ് കല്യാണവീടുകളിലെ ഗാനമേളകളിൽ നിന്നും ലഭിക്കുന്നത്. ഇതാണ് പോലീസ് വിലക്കിയിരിക്കുന്നത്. ഡിവൈഎസ്പിയുടെ സർക്കുലറിനെതിരേ കണ്ണൂരിലെ മ്യൂസീഷൻസ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ (എംഡബ്ല്യുഎ) രാഷ്ട്രദീപികയോട് പ്രതികരിച്ചപ്പോൾ. ”…
Read Moreകിടപ്പറയിലെ പൊരുത്തക്കേടുകള്‍ ദാമ്പത്യത്തെ തകർക്കുന്ന മറ്റൊരു ഘടകം! ദാമ്പത്യപ്രശ്നം കുടുംബത്തെ ഉലയ്ക്കുമ്പോള്‍…
പ്രദീപ് ഗോപി ഭാര്യഭര്‍ത്യ ബന്ധങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ആണ് കുടുംബ ബന്ധങ്ങളെ സാരമായി ബാധിക്കുന്നത്. ഇതു പിന്നീടു പലവിധ പ്രശ്നങ്ങള്‍ക്കും കാരണമാവുന്നു. സാമൂഹിക വളര്‍ച്ചയില്‍ വിവാഹത്തിനും കുടുംബ ജീവിതത്തിനും ഉയര്‍ന്ന സ്ഥാനമാണ് ഉള്ളത്. എന്നാല്‍, ആധുനിക കാലഘട്ടത്തില്‍ ദാമ്പത്യത്തിലും കുടുംബ ബന്ധങ്ങളിലും പല തരത്തിലുള്ള മാറ്റങ്ങളും ഉളവായതായി കാണാന്‍ കഴിയും. ദാമ്പത്യം ഇന്നു കെട്ടുറപ്പില്ലാത്ത ബന്ധമായി. ഇതിന് ഒട്ടേറെ കാരണങ്ങളുണ്ട്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന സംഘര്‍ഷങ്ങളും കെട്ടുറപ്പില്ലായ്മയും ശാസ്ത്രീയമായി പരിഹരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാവും ഫലം. ഭാര്യഭര്ത്താക്കന്മാര്ക്കിടയിലെ സംഘർഷങ്ങൾ ശാരീരികവും മാനസികവും ആകാം. ശാരീരിക സംഘര്‍ഷം പങ്കാളികള്‍ തമ്മിലുള്ള മാനസികശാരീരിക അകല്‍ച്ചയ്ക്ക് ആക്കം കൂട്ടും. മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, പരസ്ത്രീപുരുഷ ബന്ധങ്ങള്‍, മറ്റു ദുഷിച്ച പ്രവണതകള്‍ എല്ലാം ഇതിനു കാരണമാകും. ദാമ്പത്യ ബന്ധം സുദൃഢമാക്കുന്നതില്‍ വളരെ പ്രധാനമാണ് കിടപ്പറയിലെ സ്നേഹവും സഹകരണവും. കിടപ്പറയിലെ പൊരുത്തക്കേടുകള്‍ ദാമ്പത്യത്തെ തകർക്കുന്ന മറ്റൊരു ഘടകമാണ്. മാനസികമായ പൊരുത്തമില്ലായ്മ…
Read Moreഒരൊറ്റ ഡയലോഗ്കൊണ്ടു ജീവിതംമാറിയ കലാകാരൻ; ആകസ്മിക വിയോഗം മോഹൻലാലിനൊപ്പം അഭിനയിച്ച ആറാട്ട് നാളെ തിയറ്ററിലെത്താനിരിക്കെ….
ലിജിൻ കെ. ഈപ്പൻകോട്ടയം: ഒരൊറ്റ ഡയലോഗ്കൊണ്ടു ജീവിതംമാറിയ കലാകാരനായിരുന്നു കോട്ടയം പ്രദീപ്. കരിമീനുണ്ട്, ചിക്കനുണ്ട്, മട്ടനുണ്ട്.. കഴിച്ചോളൂ, കഴിച്ചോളൂ… എന്ന് ഒറ്റ സീനിലെ ഡയലോഗ് പിന്നീട് ഈ നടന്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. വർഷങ്ങളായി പിന്നാലെ അലഞ്ഞ മലയാള സിനിമയിലല്ല, തമിഴ് സിനിമയായ വിണ്ണൈത്താണ്ടി വരുവായ ആയിരുന്നു ഗതിമാറ്റിയതെന്നത് കാലത്തിന്റെ നീതിയായിരുന്നു. പത്താം വയസിൽ എൻ.എൻ. പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് കോട്ടയം പ്രദീപ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് 40 വർഷമായി നാടകരംഗത്ത് സജീവമായിരുന്നു. അതിനു ശേഷമാണ് സിനിമ അഭിനയത്തിലേക്ക് എത്തുന്നത്. സിനിമയുടെ പിന്നാലെ അതിയായ അഭിലാഷത്തോടെ അലഞ്ഞ ഒരു കാലം ഈ നടനുമുണ്ടായിരുന്നു. കോട്ടയം സ്വദേശിയായ പ്രദീപ് കാരാപ്പുഴ സർക്കാർ സ്കൂളിലും കോട്ടയം ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂർത്തിയാക്കി. 1989 മുതൽ എൽഐസി ഉദ്യോഗസ്ഥനായി. ഇതിനൊപ്പമായിരുന്നു കലാപ്രവർത്തനങ്ങളും. 1999ൽ ഈ…
Read Moreവിസ്മയ എന്ന നൊമ്പരം! കൂടുമ്പോൾ ഇമ്പമില്ലാതാകുന്ന കുടുംബങ്ങൾ…
പ്രദീപ് ഗോപി കൊല്ലം നിലമേലിലെ എസ്.വി. വിസ്മയ എന്ന പെണ്‍കുട്ടിയും ജീവനൊടുക്കിയതു സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് എന്നാണ് കുറ്റപത്രം. സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്. വിസ്മയയുടെ ഭര്‍ത്താവും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ എസ്. കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്നു പിരിച്ചു വിട്ടിരുന്നു. സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയും സാമൂഹ്യ വിരുദ്ധവും ലിംഗനീതിക്കു നിരക്കാത്ത നടപടിയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്തസിനും സത്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960ലെ കേരളാ സിവില്‍ സര്‍വീസ് ചട്ടം പ്രകാരമായിരുന്നു നടപടി. കൊല്ലം ശൂരനാട് പോലീസ് 2021 ജൂണ്‍ 21ന് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഭര്‍ത്താവായ എസ്. കിരണ്‍ കുമാറിന്റെ സ്ത്രീധനത്തെച്ചൊല്ലിയുള്ള നിരന്തരമായ…
Read Moreപുത്തൻ അനുഭവം! ഒരു റിസോർട്ടിലോ ഹോട്ടലിലോ ലഭിക്കുന്നഎല്ലാ സൗകര്യങ്ങളും കാരവനിൽ യാത്ര പോകാം, വാഗമണ്ണിൽ രാപ്പാർക്കാം
ജിബിൻ കുര്യൻ കോട്ടയം: സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ ആരംഭിക്കുന്നു. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് വാഗമണ്ണിൽ പാർക്ക് ആരംഭിക്കുന്നത്. വാഗമണ്‍ മൊട്ടക്കുന്നിനു സമീപമുള്ള അഡ്വൻജർ പാർക്കിനോടു ചേർന്നുള്ള 26 ഏക്കർ സ്ഥലത്താണ് കാരവൻ പാർക്ക് ആരംഭിക്കുന്നത്. 10 കാരവനുകൾക്ക് ഒരേ സമയം പാർക്കിംഗ് സൗകര്യമുണ്ടാകുന്ന വിധത്തിലാണു പദ്ധതി. ഇതിൽ ആദ്യ കാരവൻ പാർക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും. വാഗമണ്ണിനു പുറമേ മറയൂർ, മലന്പുഴ എന്നിവിടങ്ങളിലും കാരവൻ പാർക്കുകൾ ഒരുങ്ങുന്നുണ്ട്. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിവ കാരവനിലുണ്ടായിരിക്കും. പുത്തൻ അനുഭവം കോവിഡാനന്തര സാഹചര്യത്തിൽ വിനോദ സഞ്ചാരികളെ വരവേൽക്കാനായി പുത്തൻ അനുഭവങ്ങളും അനുഭൂതികളുമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് നവീനമായ ഒരു വിനോദ സഞ്ചാര ഉത്പന്നം…
Read Moreകൂടുമ്പോള്‍ ഇമ്പമില്ലാതാകുന്ന കുടുംബങ്ങള്‍..! കൊടുംക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍…
പ്രദീപ് ഗോപി കൂടുമ്പോള്‍ ഇമ്പമുള്ളത് എന്നാണ് കുടുംബം എന്ന വാക്കിനെ നിർവചിക്കാറുള്ളത്. അച്ഛന് അമ്മ മക്കള്‍ അതാണ് കുടുംബം. ഒപ്പം അച്ഛന്റെ മാതാപിതാക്കള്‍ കൂടെയുണ്ടാകും കുടുംബത്തില്‍. അച്ഛനും മകനും മരുമകളും കൊച്ചുമക്കളുമൊക്കെയായി ഇമ്പമുള്ള കുടുംബം. പെണ്മക്കള് മറ്റൊരു കുടുംബത്തിലെ മരുമകളായി അവിടെയും മറ്റൊരു ഇമ്പമുള്ള കുടുംബം. ഇതൊക്കെ ഇന്ന് അന്യമായി തുടങ്ങിയോ… കുടുംബബന്ധങ്ങളിലെ മഹത്വവും പരിപാവനതയും പരസ്പര സ്നേഹവും കരുതലും തിരിച്ചറിയാതെ പോകുന്നതിലൂടെ ഇന്നു നമ്മുടെ കൊച്ചുകേരളവും ദിവസേനയെന്നോണം സാക്ഷ്യം വഹിക്കുന്നത് കൊടുംക്രൂരതകളുടെ നേര്‍ക്കാഴ്ചകളാണ്. പരസ്പരം രക്തബന്ധമില്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ബന്ധം ഭാര്യ ഭര്‍ത്തൃ ബന്ധമാണെന്ന സത്യം പലരും മനസിലാകാതെ പോകുന്നു. വിവാഹം എന്നതു വെറും പാരമ്പര്യം നിലനിര്ത്തലെന്നു മാത്രം കരുതുന്നവരുമുണ്ടോ എന്ന സംശയമാണ് സമീപകാല ചില സംഭവങ്ങളിലേക്കു വിരൽ ചൂണ്ടുന്നത്. പഴയ ചില സിനിമകള്‍ ഓര്മ വരുന്നു. ആ സിനിമകളില്‍ നായകന്റെ കല്യാണം നടക്കാന്‍…
Read More