2021 ജനുവരി അഞ്ച്, കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ വരിഞ്ഞം വാർഡിലെ ഊഴായ്ക്കോട് ഗ്രാമം. ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പ്രഭാത കീർത്തനങ്ങൾ കേട്ടുണരുന്ന ഗ്രാമം, പക്ഷേ അന്ന് ഉണർന്നത് ഒരു പിഞ്ചു കുഞ്ഞിന്റെ ദയനീയമായ നിലവിളി കേട്ടാണ്. അത്യാവശ്യം കൃഷിപ്പണികളും പുറംജോലികളുമായി കഴിയുന്ന ഊഴായ്ക്കോട് പേഴുവിള വീട്ടിൽ സുദർശനൻ പിള്ളയുടെ കാതിലും കുഞ്ഞിന്റെ നിലവിളിയെത്തി. ഭാര്യ സീതമ്മയും വിവാഹിതരായ രശ്മി, രേഷ്മ എന്നീ പെൺമക്കളും രേഷ്മയുടെ ഭർത്താവ് വിഷ്ണുവുമാണ് സുദർശനൻ പിള്ളയുടെ വീട്ടിൽ താമസം. വിഷ്ണുവും കരച്ചിൽ കേട്ടു. പൂച്ച കുഞ്ഞിന്റെ കരച്ചിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെ എന്തോ അപാകത തോന്നിയതോടെ ശബ്ദത്തിന്റെ ഉറവിടം തേടി തിരക്കിയിറങ്ങി. റബർ തോട്ടത്തിൽ നിന്ന് ഒരേക്കറോളം വരുന്ന റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽനിന്നാണ് കരച്ചിലെന്നു തോന്നിയതോടെ അവിടേക്ക് ഒാടിയെത്തി. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ പഴം തുണികളാൽ പൊതിഞ്ഞ ഒരു ചോര…
Read MoreCategory: RD Special
കൊടുവള്ളി! മഞ്ഞലോഹത്തിന്റെ പൊന്തിളക്കമേറ്റ ഭൂമി; പട്ടിണിയില്‍ നാടുലഞ്ഞ കാലത്ത് അറബിപ്പൊന്ന് തേടിപ്പോയ ആദ്യനാടുകളിലൊന്ന്; പട്ടിണി മാറി നാടു വികസിച്ചപ്പോള്‍…
മഞ്ഞലോഹത്തിന്റെ പൊന്തിളക്കമേറ്റ ഭൂമിയാണ് കൊടുവള്ളി. പട്ടിണിയില്‍ നാടുലഞ്ഞ കാലത്ത് അറബിപ്പൊന്ന് തേടിപ്പോയ ആദ്യനാടുകളിലൊന്നായിരുന്നു കൊടുവള്ളി. പട്ടിണി മാറി നാടു വികസിച്ചപ്പോള്‍ അത്തറിന്റെ മണമുള്ളയിടമായി കൊടുവള്ളി മാറി. ഒപ്പം നാടിന്റെ മുഖച്ഛായയും മാറി തുടങ്ങി. മുക്കിലും മൂലയിലും വരെ ജ്വല്ലറികള്‍ നിറഞ്ഞു. വെള്ളയില്‍ ആരംഭിച്ച വിപണികള്‍ പിന്നീടു സ്വര്ണതിളക്കത്താല് കൊടുവള്ളിയുടെ മാറ്റു കൂട്ടി. ഇരുനില വീടുകളും നിരത്തില്‍ നിറയെ ആഡംബര കാറുകളുമായതോടെ ഏവരുടെയും ശ്രദ്ധ കൊടുവള്ളിക്കു മേല്‍ പതിഞ്ഞു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ സ്വര്ണനഗരിയെ വിവാദങ്ങളും പിടിമുറിക്കി. ഒരു പ്രതിയെങ്കിലും സംസ്ഥാനത്ത് എവിടെ സ്വര്‍ണവും ഹവാല പണവും പിടികൂടിയാലും അതില്‍ ഒരു കൊടുവള്ളിക്കാരനെങ്കിലും പ്രതിയായുണ്ടാവുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ മാറി. രാഷ്ട്രീയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ബന്ധവുമെല്ലാം പലപ്പോഴും കൊടുവള്ളി സംഘത്തിനു തണലേകി. ഇടതു-വലത് നേതാക്കള്‍ക്കു സ്വര്‍ണക്കടത്തുകാരുമായുള്ള ബന്ധങ്ങളും പുറത്തുവന്നതോടെ കേരള രാഷ്ട്രീയത്തിലും കൊടുവള്ളി വിവാദം നിറഞ്ഞു. ഏറ്റവുമൊടുവില്‍ കരിപ്പൂര്‍…
Read Moreതട്ടിയതു കോടികൾ! കമ്മീഷൻ പത്തു ലക്ഷം; കെണിയിൽ വീണവർ നിരവധി; തലയൂരാം, ഈസിയായി…
ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയായ സജീവന്റെ നേതൃത്വത്തിലായിരുന്നു ഹവാല പണം തട്ടിയെടുക്കാനുള്ള ആസൂത്രണവും ഓപ്പറേഷനും. സജീവന് വിവിധയിടങ്ങളില്‍നിന്നു പണം തട്ടിയ കേസില്‍ നേരത്തെയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. വടകര കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണക്കാരെ ലക്ഷ്യമിട്ടാണ് കണ്ണൂരില്‍നിന്ന് ഇവരെത്തിയത്. കര്‍ണാടകയിലെ കുട്ടയിലെ ഹവാലക്കാരില്നിന്ന് 85 ലക്ഷവും വയനാട്ടില്‍നിന്ന് 68 ലക്ഷവും തട്ടിയെടുത്തിട്ടുണ്ട്. രേഖകളില്ലാത്ത പണമായതിനാല്‍ പരാതിക്കാരില്ല. ഇതാണ് ഇവർ ഈ രംഗത്തു അഴിഞ്ഞാടാൻ ഇടയാക്കുന്നത്. ഇരുപതിടങ്ങളിലെ ഓപ്പറേഷനാണ് സംഘം പോലീസിനോടു സമ്മതിച്ചത്. എന്നാൽ, ഇതിലേറെ സ്ഥലങ്ങളിൽനിന്ന് ഇവർ പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. തട്ടിയെടുക്കുന്ന പണം ആഡംബര ജീവിതത്തിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ താമസിച്ചു ധൂർത്തടിക്കുന്നതിനുമാണ് സംഘത്തിലുള്ളവർ ഉപയോഗിച്ചിരുന്നത്. കമ്മീഷൻ പത്തു ലക്ഷം! സംസ്ഥാനത്തെ ഏതാനും ജില്ലകളിലേക്കു ചെന്നൈ, ബംഗളുരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നു ദിനംപ്രതി എത്തിയിരുന്നതു കോടികളാണെന്നാണു വിവരങ്ങള്‍. ദിവസവും കള്ളക്കടത്തിനുള്ള രഹസ്യ അറകളോടുകൂടിയ വാഹനങ്ങള്‍ മംഗലപുരം – പൊള്ളാച്ചി റൂട്ടില്‍നിന്നു വാളയാര്‍, മുത്തങ്ങ, നാടുകാണി,…
Read Moreകുഴൽ സ്വർണം! പണം മാത്രമല്ല സ്വർണവും ഹവാലക്കാരുടെ ഇഷ്ട വിഭവമാണ്; അറയിലെ കടത്ത്…
കുഴൽപണം എന്ന വാക്ക് കേട്ടുകേട്ടു മനസിൽ പതിഞ്ഞുപോയതാണ്. അതിനാൽ, ഹവാല ഇടപാട് എന്നു കേൾക്കുന്പോൾ കള്ളപ്പണം കടത്തുന്ന ഇടപാടാണെന്ന തോന്നലാണ് ആദ്യം വരുന്നത്. എന്നാൽ, പണം മാത്രമല്ല സ്വർണവും ഹവാലക്കാരുടെ ഇഷ്ട വിഭവമാണ്. കർശന പരിശോധനയും തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലും കൂളായി സ്വർണം കടത്തുന്ന സംഘങ്ങൾ നിരവധി. ഇതെല്ലാം കേരളത്തില്‍ വിറ്റഴിക്കപ്പെടുന്നുവെന്നത് ഇതിന്റെ ആവശ്യകത എത്രത്തോളമെന്നു മനസിലാക്കാം. നികുതി വെട്ടിപ്പ് തന്നെയാണ് സ്വർണക്കടത്തും ലക്ഷ്യമിടുന്നത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ നല്‍കേണ്ട എന്നതും ഇടപാടിനെ പ്രിയപ്പെട്ടതാക്കുന്നു. അറയിലെ കടത്ത്! പ്രത്യേകം അറകള്‍ നിര്‍മിച്ച വാഹനങ്ങളിലാണ് കള്ളക്കടത്ത് കൂടുതലും. സ്വര്‍ണത്തിനു വിലകൂടിയതോടെ പണത്തിനു പുറമേ അയല്‍ സംസ്ഥാനങ്ങളില്‍നിന്നു നികുതിവെട്ടിച്ചു സ്വര്‍ണവും ഇത്തരം വാഹനങ്ങളില്‍ വന്‍ തോതില്‍ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. ഫോര്‍ രജിസ്ട്രേഷന് എന്നെഴുതിയ ആഡംബര വാഹനങ്ങളിലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നു പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ എത്തിക്കുന്ന ചരക്ക് വാഹനങ്ങളിലും രഹസ്യ…
Read Moreവിചിത്ര വില്പത്രം!!! പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ സ്വത്ത് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തില്‍ പുറത്തുവന്നത് ആരെയും അമ്പരപ്പിക്കുന്ന വിവരങ്ങള്‍
തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വത്ത് തട്ടിപ്പ്സംബന്ധിച്ച അന്വേഷണത്തിലും ആരെയും അന്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പരേതന്റെ ഭാര്യയാക്കിയ ജാനകിക്കു പിന്തുടര്‍ച്ചാവകാശത്തിലൂടെ വന്നു ചേര്‍ന്നേക്കാവുന്ന എല്ലാ സ്വത്തും അഭിഭാഷകയായ ഷൈലജയിലേക്ക് എത്തുന്ന രീതിയിലുണ്ടാക്കിയ വില്‍പത്രവും അന്വേഷണ സംഘം കണ്ടെത്തി. വിവാഹഫോട്ടോയും അനുബന്ധമായുണ്ടാക്കിയ രേഖകളും വ്യാജമാണെന്നും ബാലകൃഷ്ണന്റെ കോടികള്‍ ആസ്തിയുള്ള സ്വത്തുവകകള്‍ ജാനകി പോലുമറിയാതെ തന്റേതാക്കി മാറ്റുന്നതിനുള്ള കുടില തന്ത്രമാണ് പ്രതിയും ഭര്‍ത്താവും ചേര്‍ന്നൊരുക്കിയത് എന്നതിനുള്ള ശക്തമായ മറ്റു തെളിവുകളും പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് പറയുന്നത് ബാല കൃഷ്ണന് മരിച്ചതിന്റെ മൂന്നാം ദിവസം തിരുവനന്തപുരത്തെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതികള്‍ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രേഖകള്‍ എടുത്തു കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിരുന്നു. വ്യാജരേഖകളുടെ ബലത്തില്‍ പരിയാരം അമ്മാനപ്പാറയിലെ ആറേക്കര്‍ ഭൂമി അഭിഭാഷകയുടെ പേരിലേക്കാക്കി. തിരുവനന്തപുരത്തെ വീടും സ്ഥലവും വില്പനയും നടത്തിയെന്നും പോലീസ് കണ്ടെത്തി. കൊടുങ്ങല്ലൂര്‍…
Read Moreകേരളം, ഹവാല ക്യാപിറ്റൽ! ഹവാല എന്നത് ഒരു അറബ് വാക്കാണ്; കൈമാറ്റം എന്നാണ് ഈ വാക്കിന് അര്‍ഥം…
കുഴല്‍പ്പണം എന്നും ഹവാല പണമെന്നും കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തുക നാളുകള്‍ക്കുമുമ്പ് ഒരു ദേശീയ പാര്‍ട്ടിക്കു വേണ്ടി കടത്തിയെന്നു പറയപ്പെടുന്ന പണത്തിലേക്കാണ്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ വേറെയും കുഴൽപണ കഥകൾ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു. കുഴൽപണം വരുന്നതും അതു മറ്റൊരു സംഘം തട്ടിയെടുക്കുന്നതുമൊന്നും കേരളത്തിൽ പുതിയ വാർത്തകൾ അല്ലാതായി മാറിയിരിക്കുന്നു. രാജ്യത്തെ ഹവാലക്കാരുടെ ഇടയില്‍ ഹവാല ക്യാപിറ്റലെന്നാണത്രേ കേരളം അറിയപ്പെടുന്നത്. അത്രയേറെ കള്ളപ്പണമാണു കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് വിവരം. ചില പ്രത്യേക മേഖലകളിലേക്കു ഹവാല പണത്തിന്റെ വരവ് കൂടുതലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഹവാല വന്ന വഴി! ഹവാല എന്നത് ഒരു അറബ് വാക്കാണ്. കൈമാറ്റം എന്നാണ് ഈ വാക്കിന് അര്‍ഥം. ബാങ്കിംഗ് സംവിധാനങ്ങള്‍ക്കു സമാന്തരമായി പ്രവർത്തിക്കുന്ന അനധികൃത ഇടപാട് ആണിത്. മലയാളത്തിൽ കുഴൽപണം എന്ന ഒാമനപ്പേരിലാണ് ഈ ഇടപാട് അറിയപ്പെടുന്നത്. സ്വര്‍ണവും പണവുമൊക്കെയാണ് ഹവാല ഇടപാടിലൂടെ കടത്തുന്നത്. നികുതി…
Read More400 കോടിയുടെ സ്വത്ത്..! അപസര്‍പ്പക കഥയെ വൈല്ലും കോടികളുടെ തട്ടിപ്പ്; ഞെട്ടിക്കുന്ന വിവരങ്ങള്‍…
ജനകീയ ഡോക്ടറായിരുന്ന തളിപ്പറമ്പ് തൃച്ചംന്പരത്തെ ഡോ.കുഞ്ഞമ്പുനായരുടെ മകന് പുതുക്കുളങ്ങര ബാലകൃഷ്ണന് തിരുവനന്തപുരം പേട്ടയില്‍ സ്വന്തം സമ്പാദ്യംകൊണ്ടു വാങ്ങിയ വീട്ടിലായിരുന്നു താമസം. ബാലകൃഷ്ണന്റെ ബന്ധുക്കളുടെ അറിവിലും തൃച്ചംമ്പരത്തെ നാട്ടുകാരുടെ അറിവിലും ബാലകൃഷ്ണന് മരിക്കുന്നതുവരെ അവിവാഹിതനായിരുന്നു. ബാലകൃഷ്ണനും സഹോദരന് കുഞ്ഞിരാമനും കൂടി പരിയാരം അമ്മാനപ്പാറ തറോട്ടിയെന്ന സ്ഥലത്തെ 12 ഏക്കര്‍ സ്ഥലം പിതാവ് കുഞ്ഞമ്പു നായര്‍ എഴുതിവച്ചിരുന്നു. പട്ടുവത്ത് 22 ഏക്കര്‍ കൈപ്പാട് സ്ഥലവും തളിപ്പറമ്പ് തൃച്ചംമ്പരത്ത് പതിനെട്ടേമുക്കാല്‍ ഏക്കര്‍ സ്ഥലവും ബാലകൃഷ്ണനുകൂടി അവകാശമുള്ള കുടുംബ സ്വത്തായി വേറെയും ഉണ്ടായിരുന്നു. അഭിഭാഷകയുടെ റോൾ 2007ല്‍ കുടുംബ സ്വത്ത് വീതം വയ്ക്കണമെന്ന ആവശ്യവുമായി ബാലകൃഷ്ണന്റെ സഹോദരിമാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യത്തോടു വിയോജിപ്പുണ്ടായിരുന്ന ബാലകൃഷ്ണന്റെ സഹോദരന് രമേശന് കേസ് നടത്തിപ്പിനായി പയ്യന്നൂരിലെ അഭിഭാഷകനെയാണ് ഏല്പിച്ചത്. അന്ന് അദ്ദേഹത്തിന്റെ ജൂണിയറായി പ്രാക്ടീസ് ചെയ്തുവരികയായിരുന്ന അഭിഭാഷകയ്ക്ക് അവിടെനിന്നാണ് പരേതന്റെ സ്വത്തു വിവരങ്ങള്‍ ലഭിച്ചതെന്നാണ് ആക്ഷന്‍…
Read Moreലാറ- ദി റിയല്‍ ഹീറോ! കടമതീര്‍ക്കലല്ല… ആത്മാര്‍ഥതയോടെ ശുശ്രൂഷ ചെയ്യുകയെന്നതാണ് പ്രധാനം; വസന്തി ലാറ പറയുന്നു…
കടമതീര്‍ക്കലല്ല.. ആത്മാര്‍ഥതയോടെ ശുശ്രൂഷ ചെയ്യുകയെന്നതാണ് പ്രധാനം. അതു നമ്മുടെ ഉള്ളില്‍ നിന്നു വരുന്നതാണ്. സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം അതാണ്.’ പറയുന്നത് വസന്തി ലാറ. കോവിഡിനെതിരേ പോരാടി ദേശീയ ശ്രദ്ധയും പുരസ്കാരങ്ങളും നേടിയ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. കോവിഡ് ഭയന്ന് മാസ്കും സാനിറ്റൈസറുമായി കഴിയുകയാണ് നമ്മില്‍ പലരും. വാട്സ്ആപ്പിലും ഫേസ്ബുക്കിലും വരുന്ന കോവിഡ് വിശേഷങ്ങള്‍ അറിഞ്ഞും ഫോര്‍വേഡ് ചെയ്തും ഒരു കാലം. എന്നാല്‍, ആലപ്പുഴയിലെ വസന്തി ലാറ എന്ന നഴ്സ് ലോക്ഡൗണ്‍ കാലം മുതലേ ഒരു പോരാട്ടത്തിലായിരുന്നു. കോവിഡിനെ തുരത്താന്‍ അതിനെ മുഖാമുഖം നേരിടാന്‍ മുന്നിട്ടിറങ്ങി. എത്ര വൈകിയാലും വീഴ്ച കൂടാതെ ശുശ്രൂഷിച്ചും അതിസൂക്ഷ്മവശങ്ങള് പോലും അപഗ്രഥിച്ചും ജാഗ്രതയോടെയുള്ള കോവിഡ് യുദ്ധം.എത്രപേരാണ് ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയത്. നമ്മള് പറയും, ഒരു ജീവന് രക്ഷിച്ചയാളെ ഹീറോയെന്ന്. എന്നാല്‍ എത്രയോ പേരുടെ ജീവന് രക്ഷിക്കുന്നയാളിന്റെ പേരാണ് നഴ്സ്. ചികിത്സയില്‍…
Read Moreഅപസർപ്പക കഥയെ വെല്ലും..! കോടികൾ സ്വത്തുള്ള രോഗി തട്ടിക്കൊണ്ടുപോയി; ചികിത്സ കിട്ടാതെ മരിച്ച ബാലകൃഷ്ണന്റെ സ്വത്ത് കൈക്കലാക്കിയ വിധം ഞെട്ടിക്കുന്നത്…
തിരുവനന്തപുരത്തു ചികിത്സയില്‍ കഴിയുന്നയാളെ ബന്ധുക്കളായി ചമഞ്ഞെത്തിയ സംഘം നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജാക്കി കൊണ്ടുവരുന്നതിനിടയില്‍ രോഗി മരിക്കുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെ മൃതദേഹം സംസ്കരിക്കുന്നു. തുടര്‍ന്നു മരിച്ചയാളുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കോടികളുടെ ആസ്തിയുള്ള സ്വത്തുക്കളുടെ രേഖകള്‍ കൈവശപ്പെടുത്തുന്നു. പിന്നീട് പരേതന് വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി പിന്തുടര്ച്ചാവകാശ നിയമമുപയോഗിച്ചു സ്വത്തുവകകള്‍ തട്ടിയെടുക്കുക. ഇങ്ങനെ കേട്ടുകേള്‍വിപോലുമില്ലാത്ത കുടില തന്ത്രങ്ങളിലൂടെ കോടികളുടെ വസ്തുവകകള്‍ കൈക്കലാക്കിയ ആ സംഭവത്തിനു പിന്നീട് എന്തു സംഭവിച്ചു. നാട്ടുകാരുടെ സംശയംതിരുവനന്തപുരത്തെ മുന്‍ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാറായിരുന്ന കണ്ണൂർ തളിപ്പറമ്പ് തൃച്ചംമ്പരത്തെ പി. ബാലകൃഷ്ണന്റെ (80) സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. 2017 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം പേട്ടയിലെ വലിയ വീട് ലൈനില്‍ താമസിച്ചു വരികയായിരുന്ന ബാലകൃഷ്ണന്റെ മരണ ശേഷം പരേതന്റെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്ത്വകകള്ക്കു പുതിയ അവകാശികള്‍ രംഗത്തെത്തിയതോടെയാണ് നാട്ടുകാരില്‍ സംശയമുദിച്ചത്. ഇതേത്തുടര്‍ന്നു നാട്ടുകാര്‍…
Read Moreആ മൃതദേഹം ആരുടേത്? 2020 സെപ്റ്റംബര്‍ 13; അങ്കമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു അജ്ഞാത മൃതദേഹം കാണപ്പെട്ടു; ഒരു ദിവസം പിന്നിട്ടെങ്കിലും മരിച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല…
സീമ മോഹന്‍ലാല്‍ 2020 സെപ്റ്റംബര്‍ 13. അങ്കമാലി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു അജ്ഞാത മൃതദേഹം കാണപ്പെട്ടു. ലോക്ക്ഡൗണ്‍ മൂലം അടഞ്ഞുകിടന്ന ഹോട്ടലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അങ്കമാലി ജംഗ്ഷനിലുള്ള ആ ഹോട്ടലില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഉടമയെത്തി ഹോട്ടല്‍ തുറന്നു നോക്കിയപ്പോഴാണ് ഒരാള്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് നാലു ദിവസമെങ്കിലും പഴക്കമുണ്ടാകും. നന്നായി അഴുകി പുഴുവരിച്ച നിലയിലായിരുന്നു. ഹോട്ടലിന്റെ പിന്നിലെ വാതിലും ഗ്രില്ലും തകര്‍ത്തിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ത്തന്നെ മോഷണശ്രമം നടന്നതായി മനസിലാകും. ഹോട്ടലുടമ പോലീസിനെ വിവരം അറിയിച്ചു. ഉടന്‍ അങ്കമാലി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മൃതദേഹം കണ്ടെത്തിയ സമയത്ത് വിരലടയാള വിദഗ്ദ്ധന്റെയോ സയന്റിഫിക് അസിസ്റ്റന്റിന്റെയോ സേവനം തേടിയിരുന്നില്ല. മൃതദേഹം തിരിച്ചറിയാം എന്ന ധാരണയിലായിരുന്നു പോലീസ്. മൃതദേഹം കണ്ടെത്തിയിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും മരിച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണ്…
Read More