കുടിവെള്ളക്ഷാമം എന്നത് പുതിയ കാര്യമല്ല. എല്ലായിടത്തും അതുണ്ട് എന്നതാണ് സത്യം. അതിനെ എങ്ങനെ പരിഹരിക്കാം എന്നതാണല്ലോ പ്രധാനം. ചിലപ്പോള്‍ അധികാരികള്‍ തന്നെ ഒരു വഴി കണ്ടെത്തും. വെള്ളമുള്ളയിടത്തുനിന്നൊരു പൈപ്പ് കണക്ഷനോ, ലോറികളിൽ വെള്ളമെത്തിച്ചോ അങ്ങനെ പ്രശ്നം പരിഹരിക്കാന്‍ വഴികള്‍ ഏറെയുണ്ട്. എന്നാല്‍ അധികാരികള്‍ കൈയ്യൊഴിഞ്ഞ ഒരു കുടിവെള്ള പ്രശ്നം ജനങ്ങള്‍ കൈകാര്യം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും വരുന്നത്. ഇതല്ലാതെ വേറെ വഴിയില്ല സംഭവം നടക്കുന്നത് മധ്യപ്രദേശിലെ ബൊര്ഖേഡി എന്ന ഗ്രാമത്തിലാണ്. വേനല്‍ കനത്താല്‍ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും. അറുന്നൂറോളം പേരടങ്ങുന്ന ഗ്രാമീണ ജനതയ്ക്ക് പിന്നെ നെട്ടോട്ടമാണ്. ഇവിടെ ആശ്രയമായി ഉണ്ടായിരുന്നതാകട്ടെ ഒരു കുഴല്‍ കിണര്‍ മാത്രം. എന്നാല്‍ അതിലും വെള്ളം ലഭിക്കാതായതോടെയാണ് പ്രശ്നം ഗുരുതരമായത്. എന്തുചെയ്യും. ഗ്രാമീണജനത തലപുകഞ്ഞാലോചിച്ചു. പിന്നെയുള്ള ജനസംഭരണി ഗ്രാമത്തില്‍ നിന്നും കുറച്ചകലെയുള്ള ആഴമുള്ള ഒരു കിണറാണ്. അതിലും വെള്ളം…
Read MoreCategory: RD Special
മധുമാസം പോയല്ലോ മതിലേഖ മാഞ്ഞല്ലോ..! തികച്ചും ശാന്തനായി മലയാള ചലച്ചിത്ര ഗാനലോകത്ത് നിറഞ്ഞ ഒരു സാന്നിധ്യം, അതായിരുന്നു പൂവച്ചൽ ഖാദർ…
എസ്.മഞ്ജുളാദേവി തിരുവനന്തപുരം: ഹൃദയം ഒരു വീണയാക്കി സൗമ്യനായി, തികച്ചും ശാന്തനായി മലയാള ചലച്ചിത്ര ഗാനലോകത്ത് നിറഞ്ഞ ഒരു സാന്നിധ്യം, അതായിരുന്നു പൂവച്ചൽ ഖാദർ. പി. ഭാസ്കരനും വയലാറും ഒഎൻവിയും ശ്രീകുമാരൻ തന്പിയും അരങ്ങ് വാണ ഗാനലോകത്തേക്കു 1973-ൽ നടന്നു കയറിയ ഗാനരചയിതാവ്. തുന്പപ്പൂക്കൾ അടർന്നു വീഴുന്ന പോലെയായിരുന്നു ആ ഗാനങ്ങൾ. അതിലേറെ നിർമലമായിരുന്നു പൂവച്ചൽ ഖാദറിന്റെ മനസും. എല്ലാ മനുഷ്യരേയും മതങ്ങളെയും ഒന്നായി കാണുവാൻ കഴിഞ്ഞിരുന്നു പൂവച്ചൽ എന്ന തനി നാടൻ ഗ്രാമപ്രദേശത്ത് ജനിച്ചു വളർന്ന ഖാദറിന്. തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശമായ കാട്ടാക്കടയിലാണ് പൂവച്ചൽ എന്ന ഗ്രാമം. നെയ്യാറും ആർദ്രനിലാവും നീല രാവും അലിയുന്ന ഭൂപ്രകൃതി. പുതിയ അനുഭൂതി അതുകൊണ്ട് ആകാം “കായലും’ “രാവും’ “ഹൃദയവും’ “മൂവന്തിപ്പെണ്ണും’ “മാനസവും’ എല്ലാം ചേരുന്നൊരു പുതിയ അനുഭൂതി പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളിൽ ഉണ്ടായിരുന്നത്. കായലും കടലും പുഴയും മനോഹരമാക്കുന്ന…
Read Moreകുന്തിരിക്ക മരങ്ങള്‍ കാറ്റിനോടു പറഞ്ഞത്… എസ്ബി കോളജിന് ഒരു കാവ്യഗീതിക…
കേരളത്തിന്റെ വിദ്യാഭ്യാസഭൂമികയിൽ അക്ഷരവെളിച്ചം പകർന്ന മഹാകലാലയങ്ങളിൽ ഒന്നായ ചങ്ങനാശേരി എസ്ബി കോളജ് നൂറിന്റെ നിറവിലാണ്. പെരുമകളേറെ അവകാശപ്പെടാനുള്ള കലാലയത്തെക്കുറിച്ചുള്ള സ്മരണകൾ പ്രഗല്ഭരായ പൂർവവിദ്യാർഥികളടക്കം പങ്കുവച്ചിരുന്നു. എസ്ബി കോളജിനെക്കുറിച്ചുള്ള മധുരസ്മരണകളുമായി സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ടോണി ചിറ്റേട്ടുകളം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. കുന്തിരിക്ക മരങ്ങള്‍ കാറ്റിനോടു പറഞ്ഞത്… എന്നു തുടങ്ങുന്ന കുറിപ്പിൽ, കേള്‍ക്കുന്തോറും കൂടുതല്‍ കൂടുതല്‍ കേള്‍ക്കണമെന്നും, കാണുന്തോറും ഇനിയും കാണണമെന്നും തോന്നുന്ന അതീവസുന്ദരിയായാണ് എസ്ബി കോളജിനെ വിശേഷിപ്പിക്കുന്നത്. ടോണി ചിറ്റേട്ടുകളത്തിന്റെ കുറിപ്പിന്റെ പൂർണരൂപം: കുന്തിരിക്ക മരങ്ങള്‍ കാറ്റിനോടു പറഞ്ഞത്…കേരളത്തിലെ കലാലയങ്ങള്‍ക്ക് മാതൃകയായ ഒരു കാമ്പസ്.പ്രഗത്ഭരുടെ പാദസ്പര്‍ശമേറ്റ അക്ഷരകലാലയം…വിജയത്തിന്റെ കൊടുമുടികളില്‍ നൂറാം വയസിലേയ്ക്ക് പ്രവേശിക്കുന്നഎസ്.ബി കോളജിന് ഒരു കാവ്യഗീതിക… എസ്.ബി ഒരു അനുഭവമാണ്. നിലാവു പോലെ നനുത്തൊരു അനുഭവം. ഉച്ചവെയില്‍ പോലെ ചുട്ടുപൊള്ളുന്നൊരു അനുഭവം.എസ്.ബി ഒരു സാന്നിധ്യമാണ്. അമ്മയുടേതുപോലെ ഊഷ്മളമായ സാന്നിധ്യം; പ്രണയിനിയുടേതു പോലെ മാടി…
Read Moreസേവ്യറും ബ്ലാഞ്ചനും! വയസുകാലത്ത് ഒറ്റപ്പെട്ട ജീവിതം എന്ന വിഷമം സേവ്യറിനില്ല; കാരണം കൂട്ടിനായി ആ പ്രാവുണ്ട്; ഒരു ആത്മബന്ധത്തിന്റെ കഥ…
വടക്ക് പടിഞ്ഞാറന്‍ ഫ്രഞ്ച് പ്രദേശമായ ബ്രിട്ടാനിയയിലെ തന്റെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സേവ്യര്‍ ആ കാഴ്ച കണ്ടത്. ഒരു പൂച്ചയുടെ കൈയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു പക്ഷിക്കുഞ്ഞ്. തൂവല്‍ പോലുമില്ലാത്ത ആ കുഞ്ഞുപക്ഷി മരണം നേരില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഒരു നിമിഷം കഴിഞ്ഞാല്‍ താന്‍ ആ പൂച്ചയുടെ ഭക്ഷണമാകും എന്ന് ആ കുഞ്ഞുപക്ഷി ഉറപ്പിച്ചു. രക്ഷകൻ എന്നാല്‍ മൃതപ്രാണനായി കഴിഞ്ഞ ആ കുഞ്ഞുപക്ഷിയെ മരണത്തിന് വിട്ടുകൊടുക്കാന്‍ സേവ്യര്‍ തയാറായില്ല. അദ്ദേഹം പൂച്ചയുടെ കൈയില്‍ നിന്നും ആ പക്ഷിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. അതൊരു പ്രാവായിരുന്നു. സ്വന്തം കുഞ്ഞിനെ പോലെ സേവ്യര്‍ ആ പ്രാവിനെ വളര്‍ത്തി. കാലം കടന്നുപോയി. ഇന്ന് സേവ്യറിന് 80 വയസായി. തനിച്ചാണ് താമസം. എന്നാല്‍ വയസുകാലത്ത് ഒറ്റപ്പെട്ട ജീവിതം എന്ന വിഷമം സേവ്യറിനില്ല. കാരണം കൂട്ടിനായി ആ പ്രാവുണ്ട്. പണ്ട് പൂച്ചയുടെ കൈയില്‍ നിന്നും രക്ഷപ്പെടുത്തിയ അതേപ്രാവ്.…
Read Moreഒറ്റയ്ക്കു ജീവിക്കുന്ന കുട്ടിക്ക് കളിക്കാനും കൂട്ടു കൂടാനും ആരുമില്ലല്ലോ എന്ന തോന്നല്‍! ഇവിടെ പതിമൂന്ന് സഹോദരങ്ങള്‍; നല്ലതാണ് , പക്ഷേ….
ഒറ്റയ്ക്കു ജീവിക്കുന്ന കുട്ടിക്ക് താന്‍ എപ്പോഴും ഒറ്റയ്ക്കാണല്ലോ കളിക്കാനും കൂട്ടു കൂടാനും ആരുമില്ലല്ലോ എന്ന തോന്നലാണ്. എന്നാല്‍ പതിമൂന്നു സഹോദരങ്ങളുണ്ടെങ്കിലോ. അവരുടെ ജീവിതംമോനഹരമായിരിക്കുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.നമ്മുടെ നാട്ടിലും പണ്ടൊക്കെ ഇങ്ങനെ പതിമൂന്നും പതിനാലും കുട്ടികളുള്ള വീടുകളുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഒരു ടിക്ടോക് യൂസര്‍ തനിക്ക് പതിമൂന്ന് സഹോദരങ്ങളുണ്ടെന്നും അതിന് നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടെന്ന് പറയുകയാണ് ഇവര്‍. പതിമൂന്ന് സോഹദരങ്ങള്‍! എനിക്ക് 13 സഹോദരങ്ങള്‍ ഉണ്ട്, അത്രയും കുട്ടികള്‍ ഉണ്ടാകരുതെന്ന് ആളുകളോട് പറയുക കാരണം ഇത്് അല്‍പ്പം കഠിനമാണ്. പതിമൂന്ന് സഹോദരങ്ങളുള്ള ഒരു കുടുംബത്തില്‍ വളര്‍ന്നുവന്നത് എങ്ങനെയാണെന്നതിനെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് പിയര്പിയര് എന്ന ഒരു ടിക്ക് ടോക്ക് ഉപയോക്താവ് വൈറലായത്. ആ വീഡിയോയില്‍ അവള് ത ന്റെ ജീവിതത്തില്‍ നേരിട്ട നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സത്യസന്ധമായി പങ്കിടുന്നു.നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുക. അ നിങ്ങളുടെ…
Read Moreഇന്ന് വായന ദിനം! സോഷ്യൽമീഡിയയും ഒരു ബുക്കുതന്നെ; പുതിയ കാലത്തെ ഇ-വായനകൾ…
സ്വന്തം ലേഖിക കണ്ണൂർ: വായന മരിക്കുന്നില്ല, വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. പുതിയൊരു പുസ്തകം തുറക്കുന്പോൾ പുത്തൻ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്നില്ല. അച്ചടിച്ച പുസ്തകത്താളുകളിൽനിന്ന് ഇൻറർനെറ്റിന്റെയും കംപ്യൂട്ടർ അടക്കമുള്ള സാങ്കേതികവിദ്യകളുടെയും വരവോടെ പുതുതലമുറയുടെ വായന അതിലേക്ക് മാറി. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്നതിന്റെ തെളിവാണിത്. അച്ചടിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വില്പനയും നാൾക്കുനാൾ വർധിച്ചുവരികയാണ്. ലോക്ഡൗണ്‍ കാലയളവിൽ യുവാക്കൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ ഡിജിറ്റൽ വായനയെ തന്നെയാണ്. ഇന്നു ലോകമെന്പാടും പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുന്പോൾത്തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു വായനയെ ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ സൗകര്യപ്രദമാകുന്നു. ഇ-ബുക്ക് റീഡറുകൾ ഉപയോഗിച്ച് സൗകര്യപ്പെടുന്പോഴൊക്കെ ഒരാൾക്ക് വായനയുടെ ലോകത്തേക്ക് പ്രവേശിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ ഒരു ഇ-റീഡറിൽ…
Read Moreഇവ കടിച്ചാൽ ഉറമ്പല്ലേ കടിച്ചത്, സാരമില്ല എന്നുവച്ചിരിക്കരുത്…! രണ്ടു മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അസഹനീയ വേദനയാണ്…
ഒരു മനുഷ്യനെ കൊല്ലാൻ തേനീച്ചയ്ക്ക് 1500നു മുകളിൽ കുത്തെങ്കിലും കുത്തണം. പക്ഷേ മാരികോപ ഉറുന്പിന്റെ നൂറു കുത്തുകൾ ശക്തിക്ക് കിട്ടിയാൽ ഒരു മനുഷ്യന്റെ ജീവൻ തന്നെ നഷ്ടപ്പെടും. ഉറുന്പല്ലേ കടിച്ചതെന്ന് കരുതല്ലേ ഇവ കടിച്ചാൽ ഉറന്പല്ലേ കടിച്ചത്, സാരമില്ല എന്നുവച്ചിരിക്കരുത്. ഏതാണ്ട് രണ്ടു മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അസഹനീയ വേദനയാണ് പലരെയും ബാധിക്കുന്നത്. മാരികോപ ഉറുന്പുകൾക്ക് വലിയ ആയുസൊന്നുമില്ല. കൂടി വന്നാൽ മൂന്നുമാസം ഇവ ജീവിക്കും. ആൽക്കലോയ്ഡ് വിഷം പല വിഷപ്രാണികളെയും പോലെ, മാരികോപ്പ ഉറുമ്പിന്റെ വിഷത്തിൽ അമിനോ ആസിഡുകൾ, പെപ്റ്റൈഡുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ആൽക്കലോയിഡുകൾ, ടെർപെനുകൾ, പോളിസാക്രറൈഡുകൾ, ബയോജെനിക് അമിനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടാം. മാരികോപ്പ ഹാർവെസ്റ്റർ ഉറുമ്പിന്റെ വിഷത്തിൽ കാണപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം ആൽക്കലോയ്ഡ് വിഷമാണ്. (അവസാനിച്ചു )
Read Moreകർഷക പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കും മുമ്പ് അറിയണം, ഇക്കാര്യങ്ങൾ… 22 മുതൽ അപേക്ഷിക്കാം
കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സമർപ്പിക്കാം. 2019-ല്‍ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച പദ്ധതിപ്രകാരം പദ്ധതിയില്‍ അംഗമായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിനുശേഷം കുറഞ്ഞത് 5000 രൂപവീതം പെന്ഷന് നല്‍കാനാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയിൽ 30 ലക്ഷം അംഗങ്ങളെ ചേർക്കുകയാണ് ലക്ഷ്യം. ഇപ്പോൾ 20 ലക്ഷമാണ് ലക്ഷ്യം. കൃഷിയിൽനിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന മുഖ്യലക്ഷ്യം. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്ഷന്. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വപ്രക്രിയ പൂര്ണമായാല് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്ന പ്രതിമാസ കര്‍ഷക പെന്ഷന് ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക. തൃശൂര്‍ ആസ്ഥാനമായാണ് കര്‍ഷക…
Read Moreഈ ഉറുമ്പ് കടിച്ചാൽ ഒരു നടയ്ക്ക് കാര്യങ്ങൾ തീരില്ല! അത് നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ ഉറുമ്പല്ല…
നമ്മുടെ നാട്ടിൽ ഏതെല്ലാം തരത്തിലുള്ള ഉറുന്പുകളുണ്ട്. കടിക്കുന്നതും കടിക്കാത്തതും കടിച്ചാൽ വേദന എടുക്കുന്നതും വേദന എടുക്കാത്തതുമൊക്കെയായി. എന്നാൽ ഉറുന്പ് കടിച്ച് ആരെങ്കിലും മരിച്ചതായി നമ്മൾ കേട്ടിട്ടുണ്ടോ? സാധ്യത കുറവാണ്. ഭൂമിയിലെ ഏറ്റവും വിഷമുള്ള പ്രാണി എന്നാൽ ഉറുന്പു കടിയേറ്റാലും മരിച്ചുപോകും. അത് നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ ഉറുന്പുകളല്ല. അരിസോണ, കാലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, ടെക്സസ്, യൂട്ട എന്നിവിടങ്ങളിലൊക്കെയാണ് മരണം സമ്മാനിക്കുന്ന ഉറുന്പുകളുള്ളത്. ഭൂമിയിലെ ഏറ്റവും വിഷമുള്ള പ്രാണിയായി കരുതപ്പെടുന്ന ഈ ഉറുന്പുകളെ അറിയപ്പെടുന്നത് പോഗോനോമിർമെക്സ് മാരികോപ അഥവാ ഹാർവെസ്റ്റ് ഏജന്റ് എന്നാണ്. ഇവ കടിച്ചാൽ ഒരു നടയ്ക്ക് കാര്യങ്ങൾ തീരില്ല! സാധാരണ നമ്മുടെ നാട്ടിലെ കട്ടുറുന്പുകൾ കടിച്ചാൽ കട്ടുകഴപ്പ് വേദന അനുഭവപ്പെടാറുണ്ട്. പക്ഷേ മാരികോപ ഉറുന്പുകൾ കടിച്ചാൽ തേനീച്ച വിഷത്തേക്കാൾ 20 മടങ്ങ് വിഷമാണത്രേ നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നത്. ഡയമണ്ട് ബാക്ക് റാറ്റിൽ…
Read Moreവൈറലായി സപ്തപുഷ്പ പായസം, മിന്നും താരമായി മിലു! നിങ്ങള്‍ക്കുമുണ്ടാക്കാം സപ്തപുഷ്പ പായസം
ഒരു തൂശനിലയില്‍ ശംഖുപുഷ്പം, ചെമ്പരത്തി, തുമ്പപ്പൂ, അശോകചെത്തി, മുല്ലപ്പൂ, താമരപ്പൂ, പനിനീര് റോസ് എന്നിവ നിരയൊരുക്കിയിരിക്കുന്നു. ഞവര അരിയും പശുവിന്‍പാലും പഞ്ചസാരയും തൊട്ടടുത്ത പാത്രങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. ഏതോ പൂജയ്ക്കുള്ള ഒരുക്കുകളാണെന്നു കരുതിയാല്‍ തെറ്റി. ലേശം വിപുലമായ ഒരു പായസ മത്സരത്തിന്റെ അരങ്ങാണു കുറിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പായസം ഉരുളിയില്‍ തിളച്ചു കുറുകി. ഞവര അരിയും പാലും നെയ്യും വെന്ത് നറുമണം പരന്നു. അടച്ചിരുന്ന തളിക ഒന്നുയര്‍ത്തിയപ്പോള്‍ താമരയുടെയും മുല്ലയുടെയും റോസിന്റെയും വശ്യമായ ഗന്ധം അവിടമാകെ പരന്നു. അടയ്ക്കും മുമ്പ് ഏലയ്ക്കാപൊടി കൂടി തൂകിയപ്പോള്‍ രൂചിയുടെ പെരുമയ്ക്കുമേല്‍ മണത്തിന്റെ ആസ്വാദ്യത ഇരട്ടിയായി. വൈവിധ്യതകള്‍ നിറഞ്ഞ മത്സരം വിധികര്‍ത്താക്കളുടെ കൗതുകവും ഫല നിര്‍ണയത്തിന്റെ ഗൗരവവും വര്‍ധിപ്പിച്ചു. സപ്തപുഷ്പ പായസമൊരുക്കിയ ചേര്‍ത്തല മാര്‍ട്ടിന്റോഡ് വടക്കന്‍പറമ്പില്‍ മിലു ജോര്‍ജ് ഒന്നാം സമ്മാനാര്‍ഹയായി. ആയിരങ്ങള്‍ പങ്കെടുത്ത അത്തംപത്തുരുചി മത്സരത്തില്‍ അങ്ങനെ മിലു താരമായി. പാരമ്പര്യ…
Read More