റിസ്വാനുർ റഹ്മാൻ കോൽക്കത്തയിലെ സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ചെറുപ്പക്കാരനാണ്. ഗ്രാഫിക് ഡിസൈനർ. ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അയാൾ ജീവിച്ചു. അങ്ങനെ ജീവിതം സ്വസ്ഥമായി മുന്നോട്ടോപോകുന്പോഴാണ് റിസ്വാന്റെ ജീവിതത്തിൽ ഒരു നിർണായകമായ ചില സംഭവങ്ങൾ അരങ്ങേറുന്നത്. പ്രിയങ്ക തോഡിയെന്ന 23കാരിയെ പരിചയപ്പെട്ടതാണ് റിസ്വാന്റെ ജീവിതത്തെ മാറ്റിമറിച്ചത്. റിസ്വാനും പ്രിയങ്കയും പരിചയപ്പെട്ടു. വൈകാതെ പരിചയം അടുപ്പമായി വളർന്നു. അതുപിന്നെ കടുത്ത പ്രണയമായി. പണക്കാരി, പാവപ്പെട്ടവൻ! പണ്ടുകാല ശരാശരി ബോളിവുഡ് പടത്തിന്റെ തിരക്കഥയ്ക്കു സമാനമായിരുന്നു കാര്യങ്ങൾ. പ്രിയങ്ക ആൾ ചില്ലറക്കാരിയല്ല. അറിയപ്പെടുന്ന വ്യവസായി അശോക് തോടിയുടെ മകൾ. പണത്തിനു മുകളിൽ കിടന്നുറങ്ങുന്നവൾ എന്നു ഒറ്റ വാചകത്തിൽ പറയാം. റിസ്വാനാവട്ടെ, സാധാരണ മുസ്ലിം കുടുംബത്തിൽ ജനിച്ചവൻ. പ്രിയങ്കയുമായി തട്ടിച്ചുനോക്കുന്പോൾ റിസ്വാന്റെ ജീവിതസൗകര്യങ്ങൾ തീരെ താഴെ. പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നു പറയുന്നത് ഇവരുടെ കാര്യത്തിലും ശരിയായിരുന്നു. പ്രണയം കലശലായതോടെ റിസ്വാനും പ്രിയങ്കയും…
Read MoreCategory: RD Special
ഏറെ പ്രതീക്ഷയോടെ നിയമ പഠനത്തിനെത്തി; മികച്ചൊരു വക്കീലായി അറിയപ്പെടണമെന്ന ആഗ്രഹങ്ങൾക്കിടയിലേക്ക് അവൻ വന്നെത്തി; സ്വപ്നങ്ങൾ ബാക്കി അവൾ മറയുമ്പോൾ പുറത്ത് വന്നത് കൊടും ക്രൂരതയുടെ കൊലപാതക കഥ…
ഏറെ പ്രതീക്ഷകളോടെയാണ് ഇരുപത്തഞ്ചു വയസുകാരി പ്രിയദർശിനി മാട്ടൂ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാനെത്തിയത്. നന്നായി പഠിക്കണമെന്നും മികച്ചൊരു വക്കീലായി അറിയപ്പെടണമെന്നുമായിരുന്നു അവളുടെ ഏറെക്കാലമായുള്ള ആഗ്രഹം. കോളജ് ജീവിതവും പഠനവുമൊക്കെ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടയിലാണ് അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ഉണ്ടായത്. സന്തോഷ് സിംഗ് എന്ന ചെറുപ്പക്കാരന്റെ കടന്നുവരവാണ് അവളുടെ ജീവിതത്തിൽ പുതിയ അധ്യായങ്ങൾ രചിച്ചത്. വഴിതെറ്റിയ സൗഹൃദം സന്തോഷ് സിംഗ് കോളജിൽ അവളുടെ സീനിയറായിരുന്നു. അവർ വളരെ പെട്ടെന്നു സുഹൃത്തുക്കളായി. നല്ല സുഹൃത്തായിട്ടായിരുന്നു അവൾ അയാളെ കണ്ടത്. ആദ്യമൊക്കെ ആയാളുടെ പെരുമാറ്റവും അതേ രീതിയിൽത്തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ആ സൗഹൃദത്തെ അവളും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ, ക്രമേണ സന്തോഷ് സിംഗിന്റെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുന്നതായി അവൾ തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ അയാൾ അതിരുവിട്ട രീതിയിൽ അവളോടു പെരുമാറിത്തുടങ്ങി. ആദ്യമൊക്കെ അതിനെ അവഗണിച്ചുകളയാനായിരുന്നു അവളുടെ ശ്രമം.…
Read Moreവെള്ളിത്തിരയിലെ സ്വർണക്ലാപ്…!സിനിമ ഒരു മാസ്ക് മാത്രം! അന്വേഷണ പരമ്പര ആരംഭിക്കുന്നു
ഋഷി യാഥാർഥ്യപ്രകാരമുള്ള മുന്നറിയിപ്പ് ഈ എഴുത്തും ഇതിലെ കഥാപാത്രങ്ങളും വെറും സാങ്കൽപികം മാത്രമല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായി ഇതിനെന്തെങ്കിലും സാമ്യം തോന്നിയാൽ അതു യാദൃശ്ചികം മാത്രമെന്നു ഞങ്ങൾ അവകാശപ്പെടുന്നില്ല. രംഗം ഒന്ന് ഒരു പ്രമുഖ യുവനടന്റെ അടുത്തു കഥ പറയാൻ പ്രൊഡ്യൂസറെയും കൂട്ടി പോയതാണ് ഒരു പുതിയ സംവിധായകൻ. കഥ കേട്ടപ്പോൾ യുവനടനു സംഗതി പിടിച്ചു. പടം സാന്പത്തികമായി വിജയിക്കുമെന്ന് ഇൻഡസ്ട്രിയെ നന്നായി അറിയുന്ന യുവനടനു മനസിലായി. കഥ പറഞ്ഞ സംവിധായകനോടു നമുക്കിതു ചെയ്യാമെന്നു കൈയിലടിച്ചു നടന്റെ ഉറപ്പ്. സന്തോഷത്തോടെ സംവിധായകനും നിർമാതാവും മടങ്ങി. കാറിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിടും മുൻപ് സംവിധായകന്റെ മൊബൈലിലേക്ക് ആ യുവനടന്റെ ഫോണ്കോൾ വന്നു. തിരിച്ചൊന്നും പറയണ്ട, അങ്ങോട്ടു പറയുന്നതു ശ്രദ്ധിച്ചു കേൾക്കുക എന്ന ആമുഖത്തോടെ… പടം നമ്മൾ ചെയ്യുന്നു പക്ഷേ പ്രൊഡ്യൂസർ മാറണം, നിങ്ങൾ കൊണ്ടുവന്ന ആൾ വേണ്ട,…
Read Moreപ്രമോദ് വെങ്കിടേഷ് മഹാജൻ! ബിജെപിയുടെ രണ്ടാം നിര നേതാവ്; ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ അതിശക്തനായ നേതാവായി വളർന്നുവരുമ്പോഴായിരുന്നു ആ ദുരന്തം…
പ്രമോദ് മഹാജൻ കൊല്ലപ്പെട്ടു! ആദ്യം പലർക്കും ആ വാർത്ത വിശ്വസിക്കാനായില്ല. രാഷ്ട്രീയ വൃത്തങ്ങളിൽ നടുക്കം പകർന്ന വാർത്ത. അനുയായികൾ തകർന്നുപോയി, ചിലർ പൊട്ടിക്കരഞ്ഞു… മുംബൈയിലെ തന്റെ വസതിയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നു കേട്ടതോടെ ഏതെങ്കിലും അധോലോക സംഘത്തിന്റെ പകപോക്കലാണോയെന്നു പലരും സംശയിച്ചു. എന്നാൽ, വെടിയുതിർത്ത ആളെ തിരിച്ചറിഞ്ഞതോടെ ആദ്യത്തെ നടുക്കം അതിനേക്കാൾ വലിയ ഞെട്ടലിനു വഴിമാറി. അസൂയപ്പെടുത്തുന്ന വളർച്ച പ്രമോദ് വെങ്കിടേഷ് മഹാജൻ… അതായിരുന്നു പ്രമോദ് മഹാജന്റെ മുഴുവൻ പേര്. മഹാരാഷ്ട്രയിൽനിന്നു ദേശീയ രാഷ്ട്രീയത്തിലേക്കു അതിവേഗം വളർന്നുകയറിയ അതികായൻ. ബിജെപിയുടെ രണ്ടാം നിര നേതാവ് ആയിരുന്നു പ്രമോദ് മഹാജനെങ്കിലും സ്വാധീനവും പെരുമയും മഹാരാഷ്ട്രയുടെ അതിർത്തികൾക്കപ്പുറവും ശക്തമായിരുന്നു. രാജ്യസഭ അംഗമായും ലോക്സഭ അംഗമായും പ്രവർത്തിച്ചു. മുംബൈ- നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്ക് രണ്ടുതവണ മത്സരിച്ചു. 1996ൽ വിജയിച്ചു. 1998ൽ പരാജയപ്പെട്ടു. 1996ൽ 13 ദിവസം ആയുസുണ്ടായിരുന്നു വാജ്പേയി സർക്കാരിൽ…
Read Moreകണ്ടാൽ മാന്യൻ! കൈയിലിരിപ്പോ? പെൺകുട്ടികളെയും ആൺകുട്ടികളെയും മിഠായിയും മധുര പലഹാരങ്ങളും മറ്റും നൽകി വലയിലാക്കും; പിന്നെ… കൊടും ക്രൂരതയുടെ ചുരുളഴിയുന്നു…
2006 ഡിസംബർ 29ന് രാജ്യത്തെ ഞെട്ടിച്ച ഈ വാർത്ത പുറത്തുവരുന്നത്. നോയിഡ സെക്ടർ 31ലെ മൊഹീന്ദർ സിംഗ് പാന്ഥറുടെ വീടിനു പിന്നിലുള്ള വാട്ടർ ടാങ്കിനു സമീപത്താണ് മൃതദേഹ അവശിഷ്ടങ്ങൾ. മുതിർന്നവരുടെയും കുട്ടികളുടെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇതിൽ ഉണ്ടെന്നു കണ്ടെത്തി. ആരൊക്കെയാണ് മരിച്ചതെന്ന് അറിയാൻ ഡിഎൻഎ പരിശോധന നടത്തി. കാണാതായവരുടെ ബന്ധുക്കളുടെ സാന്പിളുകളുമായി താരതമ്യം ചെയ്തു പരിശോധന നടത്തി. ഇതു പലപ്പോഴായി നടത്തിയ കൂട്ടക്കൊലപാതക പരന്പരയുടെ ബാക്കി പത്രമാണെന്ന നിഗമനത്തിൽ പോലീസ് എത്തി. കൂടുതലും പെൺകുട്ടികളുടേതായിരുന്നു അവശിഷ്ടങ്ങൾ. കേസ് വിവാദമായതോടെ പോലീസിനു പിന്നാലെ സിബിഐയും അന്വേഷണത്തിന് എത്തി. അവസാനം അവർ കുറ്റവാളികളിലേക്ക് എത്തിച്ചേർന്നു. ഈ കൊടുംക്രൂരതയ്ക്കു പിന്നിൽ ബിസിനസുകാരനായ മൊഹീന്ദർ സിംഗ് പാന്തറും അയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദർ കോഹ്ലിയുമാണെന്നായിരുന്നു കണ്ടെത്തൽ. ഇവരുടെ ലൈംഗിക താത്പര്യങ്ങളുടെ ഇരകളായി മാറിയവരാണ് കൊല്ലപ്പെട്ടത്. പെൺകുട്ടികളെയും ആൺകുട്ടികളെയും ഇവർ ഇങ്ങനെ വലയിലാക്കി. മിഠായിയും മധുര…
Read Moreപാതിയിൽ മുറിഞ്ഞ നിലവിളികൾ! കുട്ടികള് എവിടേക്കു പോകുന്നതാണ് ? ഒളിച്ചോടിയതോ? നാടു വിട്ടതോ? അതോ ആരെങ്കിലും തട്ടിയെടുക്കുന്നതോ?
അന്നും നിഥാരി ഉണർന്നത് നിലവിളിയോടെയായിരുന്നു. ഒരു കുട്ടിയെക്കൂടി കാണാതായിരിക്കുന്നു. ഭീതി ഒാരോ കുടുംബങ്ങളെയും പുണർന്നു. കാണാതായ കുട്ടികളുടെ ചിത്രങ്ങളിൽ നോക്കി മാതാപിതാക്കൾ മാറത്തടച്ചു നിലവിളിച്ചു. ചിലർ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു പൊട്ടക്കരഞ്ഞു. അവരെ പുറത്തേക്കു വിടാൻ അവർ പേടിച്ചു. രാത്രിയിൽ കുഞ്ഞുങ്ങൾക്ക് അവർ കാവലിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള നിഥാരി ഗ്രാമത്തിലെ കുടുംബങ്ങൾക്ക് കുറെക്കാലമായി ഭീതിയുടെയും ആശങ്കയുടെയും ദിനങ്ങളാണ്. ഗ്രാമത്തിലെ കുട്ടികളെ കാണാതാകുന്നു എന്നതാണ് സംഭവം. അവർ എവിടേക്കു പോകുന്നതാണ്? ഒളിച്ചോടിയതാണോ? നാടു വിട്ടതാണോ? അതോ ആരെങ്കിലും കുട്ടികളെ തട്ടിയെടുക്കുന്നതാണോ? ഒന്നിനു പിറകെ മറ്റൊന്നായി പരാതികൾ എത്തുന്പോൾ പോലീസിനും ഒരെത്തുംപിടിയും കിട്ടിയില്ല. എവിടെപ്പോയി കുട്ടികൾ? ഇരുപതോളം കുട്ടികളെ കാണാതായതായി ഏതാനും വർഷങ്ങൾക്കുള്ളിൽ പരാതി വന്നു. മാതാപിതാക്കളുമായി വളരെ സ്നേഹത്തിലും അടുപ്പത്തിലും കഴിഞ്ഞിരുന്ന കുട്ടികളെയും കാണാതായതോടെ എല്ലാവരും ഉറപ്പിച്ചു, കുട്ടികൾ നാടുവിട്ടു പോകുന്നല്ല, ഇതിനു പിന്നിൽ ഇനിയും പുറത്തുവരാത്ത എന്തോ ഒരു…
Read Moreആനീസിനെ കൊന്നതാര്? എന്തിന്? കൊലയ്ക്കു പിന്നിൽ പ്രഫഷണൽ മോഷ്ടാക്കൾ ആവില്ലെന്ന് മോഷ്ടാക്കൾ; അവസാന ലാപ്പിൽ പോലീസ്
ഋഷി ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാൻ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 14നു വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതിൽ പുറത്തു നിന്ന് അടച്ച നിലയിൽ കണ്ടത്. തുടർന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഡ്രോയിംഗ് മുറിക്കടുത്തുള്ള മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ ആലീസിനെ കണ്ടത്. പ്രഫഷണൽ മോഷ്ടാക്കളുടെ നിഗമനം റോഷൻ ആൻഡ്രൂസിന്റെ മുംബൈ പോലീസ് എന്ന സിനിമയിൽ ജയസൂര്യയുടെ കഥാപാത്രമായ ആര്യൻ ജോണ് കൊല്ലപ്പെട്ടതിന്റെ അന്വേഷണവഴിയിൽ പൃഥ്വിരാജിന്റെ ആന്റണി മോസസ് എന്ന കഥാപാത്രം ഒരു ഷാർപ്പ് ഷൂട്ടറോട് അവരുടെ പ്രവർത്തന രീതി എങ്ങിനെയാണെന്ന് ചോദിക്കുന്നുണ്ട്. ആ രംഗത്തിൽ ഷൂട്ടർ പറയുന്ന കാര്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകുന്നുമുണ്ട്. ആനീസ് കൊലക്കേസിലും ഇത്തരം ഒരു സിറ്റുവേഷനുണ്ടായി. അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിൽ മോഷ്ടാക്കളുടെ രീതികളെകുറിച്ചറിയാൻ പോലീസ് നടത്തിയ അന്വേഷണമായിരുന്നു അത്. മോഷ്ടാവിന്റെ പ്രവർത്തന രീതിയെക്കുറിച്ച്…
Read Moreനടിയുടെ ഫ്ളാറ്റിൽ കൊലപാതകം; ബോളിവുഡും കന്നഡ സിനിമാലോകവും ഞെട്ടി; അറസ്റ്റിൽ മലയാളിയും; സിനിമയെ വെല്ലുന്ന കൊലപാതക കഥയിങ്ങനെ…
അന്നു ബോളിവുഡും കന്നഡ സിനിമാലോകവും ഉണർന്നതു ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. മുംബൈ മലാഡിയിൽ കന്നഡ നടി മരിയ സൂസൈരാജിന്റെ ഫ്ളാറ്റിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. നടിയുടെ ഫ്ളാറ്റിലെ കൊലപാതക വാർത്ത കാട്ടുതീ പോലെ പടർന്നു. ആരാണ് കൊല്ലപ്പെട്ടത്? എന്താണ് സംഭവം? എന്നിങ്ങനെ ആകാംക്ഷയുടെ മുൾമുനയിലായി സിനിമാലോകം. അപ്പോൾ അടുത്ത വിവരം പുറത്തുവന്നു, നീരജ് ഗ്രോവർ എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. അയാൾ ആരെന്നായി അടുത്ത അന്വേഷണം. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കന്പനിയിൽ ടെലിവിഷൻ എക്സിക്യൂട്ടീവ് ആണ് നീരജ് എന്നു തിരിച്ചറിഞ്ഞു. ചുരുളഴിയുന്നു പോലീസ് അന്വേഷണത്തിൽ ദുരൂഹതയുടെ ചുരുൾ നിവർന്നു. മലയാളിയും നാവികസേന ഓഫീസറുമായ എമിലി ജറോം മാത്യുവും നടി മരിയ സൂസൈരാജും തമ്മിൽ പ്രണയത്തിലായിരുന്നു. വലിയ കുഴപ്പമില്ലാതെ ഈ അടുപ്പം മുന്നോട്ടുപോകുന്നതിനിടയിലാണ് നീരജിന്റെ രംഗപ്രവേശം. സിനിമാ-ടിവി പരിപാടികളുമായി ബന്ധപ്പെട്ടാണ് മരിയ നീരജിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവരും…
Read Moreആനീസിനെ കൊന്നതാര്, എന്തിന്..? കേസന്വേഷണങ്ങളിൽ തുന്പും തെളിവുമാകാറുള്ള ആ ലൂപ് ഹോൾ ഇപ്പോഴും കാണാമറയത്ത്…
ഋഷി ഏതൊരു പെർഫെക്ട് ക്രൈമിലും ഒരു ലൂപ് ഹോൾ ഉണ്ടാകുമെന്നാണ് പറയാറുള്ളത്. ദൈവത്തിന്റെ അദൃശ്യമായ കൈ…. ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിൽ ആ അദൃശ്യമായ കൈ ഇപ്പോഴും ദൃശ്യമായിട്ടില്ല. കേസന്വേഷണങ്ങളിൽ തുന്പും തെളിവുമാകാറുള്ള ആ ലൂപ് ഹോൾ ഇപ്പോഴും കാണാമറയത്താണ്. കൊലപാതകം നടന്ന് എട്ടു മാസം പിന്നിടുന്പോഴും കൊലയാളി അല്ലെങ്കിൽ കൊലയാളി സംഘം അജ്ഞാതരായി കഴിയുന്നു. ഒരുപക്ഷേ ഇന്നേവരെ കേരള പോലീസ് നടത്തിയതിൽ വെച്ചേറ്റവും മികച്ച കേസന്വേഷണമായിട്ടുപോലും ആനീസ് കേസിലെ കുറ്റവാളികളെ പിടികൂടാൻ കഴിയുന്നില്ലെന്നതാണ് ശ്രദ്ധേയം. ഒരു സിനിമാക്കഥ പോലെ ആനീസ് കൊലക്കേസിന്റെ അന്വേഷണം ഒന്പതാം മാസത്തിലേക്ക് കടന്നിരിക്കുന്നു. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറും മുന്പ് അജ്ഞാതനായ അല്ലെങ്കിൽ അജ്ഞാതരായ ആ കൊലയാളികളെ കണ്ടെത്താനായി പോലീസ് ഒരുങ്ങിയിറങ്ങിക്കഴിഞ്ഞു…. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറാൻ സാധ്യതയേറി ഇരിങ്ങാലക്കുട കോന്പാറ ആനീസ് കൊലക്കേസിന്റെ അന്വേഷണം പോലീസ് ഉൗർജിതമാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.…
Read Moreജസീക്ക എന്ന സുന്ദരി! അവൾ കൊല്ലപ്പെട്ടതിന്റെ കാരണമാണ് വിചിത്രം…
സുന്ദരിയായിരുന്നു ജെസീക്ക ലാൽ. അറിയപ്പെടുന്ന മോഡൽ. എന്നാൽ, ഒരു സുപ്രഭാതത്തിൽ ആ വാർത്ത കേട്ട് രാജ്യം നടുങ്ങി. ജസീക്ക ലാൽ വെടിയേറ്റു മരിച്ചിരിക്കുന്നു. കൊലപാതകം എന്നതിനേക്കാൾ അതൊരു രാഷ്ട്രീയ വിവാദമായും വളർന്നു. കാരണം, പ്രതിസ്ഥാനത്ത് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ശർമയുടെ മകൻ മനു ശർമയായിരുന്നു. എന്നാൽ, ജസീക്കയെ കൊലപ്പെടുത്തിയതിനു കേട്ട കാരണമായിരുന്നു അതിലും വിചിത്രം. മനുശർമയ്ക്കും കൂട്ടാളികൾക്കും മദ്യം വിളന്പിയില്ലത്രേ! 1999 ഏപ്രിൽ 30നാണ് ജെസീക്ക ലാൽ കൊല്ലപ്പെടുന്നത്. റസ്റ്ററന്റിലെ രാത്രി 1999 ഏപ്രിൽ 29. ഡൽഹിയിലെ വൺസ് അപോൺ എ ടൈം എന്ന റസ്റ്ററന്റിലേക്ക് അന്നു ജോലിക്കെത്തുന്പോൾ ജെസീക്ക ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ഇതു തന്റെ ജീവിതത്തിലെ അവസാന ദിനമായിരിക്കുമെന്ന്.റസ്റ്ററന്റിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മനുശർമയും സുഹൃത്തുക്കളും. അവിടെ മദ്യം വിളന്പുന്ന ജോലിയായിരുന്നു ജെസീക്കയ്ക്ക്. വിരുന്നു പരിപാടി കഴിഞ്ഞു മനുശർമ മദ്യം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ…
Read More