ഇംഗ്ലണ്ടിലെ ചരിത്രപ്രധാനമായ നഗരമാണ് യോർക്ഷയർ. എന്നാലിപ്പോൾ ഏഴ് ആഴ്ചയ്ക്കുള്ളിൽ അഞ്ചു കൊലപാതകങ്ങൾ നടന്ന ഇടം എന്ന രീതിയിൽ കുപ്രസിദ്ധിയാർജിച്ചുകൊണ്ടിരിക്കുകയാണ് ഈ നഗരം. കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളിൽ അഞ്ചു സ്ത്രീകളാണ് യോർക്ഷെയറിലെ ഡോൺകാസ്റ്ററിൽ കൊല്ലപ്പെട്ടത്. അഞ്ചും സമാനമായ കൊലപാതകങ്ങൾ. അഞ്ചിലും നിഴലിക്കുന്നത് ഒരേ ദുരൂഹത. 2019ൽ സൗത്ത് യോർക്ഷെയറിൽ നടന്ന ആകെ കൊലപാതങ്ങളുടെ നിരക്കിനേക്കാൾ അധികമാണ് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കുള്ളിൽ നടന്ന കൊലപാതകങ്ങളെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പറയുന്നു. യോർക്ഷെയറിലെ ഡോൺകാസ്റ്റർ എന്ന പട്ടണത്തിൽ നടന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തുടക്കം ഇങ്ങനെ… മേയ് 19ന് അമാൻണ്ട സെഡ്വിക് എന്ന 49കാരിയെ മാനോർവേയിൽ മരിച്ചനിലയിൽ കണ്ടെത്തിയിടത്താണ് കൊലപാതക പരന്പരയുടെ തുടക്കം. സംഭവത്തിൽ 48കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ഉപാധികളോടെ വിട്ടയയ്കയും ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കവേ, മേയ് 24ന് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് രണ്ടാമത്തെ കൊലപാതകം…
Read MoreCategory: RD Special
കിടപ്പുമുറിയിൽ ജീവനറ്റ് അവൾ! രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിലെ ദുരൂഹതകളിലൂടെ…
2008 മേയ് 16ന് രാവിലെ ആരുഷി(14) എന്ന കൗമാരക്കാരിയുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ടു. വീട്ടുജോലിക്കാരി രാവിലെ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റുവന്ന ദന്പതികളാണ് മകളുടെ മൃതദേഹം അവളുടെ കിടക്കയിൽ കണ്ടെത്തിയത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിലെ ദുരൂഹതകളുടെ തുടക്കമായിരുന്നു അവിടെ. കഴുത്തറത്തു കൊല്ലപ്പെട്ട നിലയിലായിരുന്നു ആരുഷി. സംശയത്തിന്റെ മുന ആദ്യം നീണ്ടതു വീട്ടിലെ ജോലിക്കാരനായ ഹേംരാജിനു നേർക്കാണ്. രാത്രിയിൽ എപ്പോഴോ ഹേംരാജ് ആരുഷിയെ കയറിപ്പിടിക്കുകയും അതു കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തെന്നു ചിലരെങ്കിലും സംശയിച്ചു. മാതാപിതാക്കൾ സംശയം ഉന്നയിച്ചതും ആ വഴിക്കായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആരുഷി കൊല്ലപ്പെട്ട് രണ്ടാം ദിനം ഹേംരാജും കൊല്ലപ്പെട്ടു! ആരുഷിയുടെ തന്നെ വീടിന്റെ ടെറസിലാണ് ഹേംരാജിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചത്? ആരാണ് കൊലപാതകി? ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ചോദ്യങ്ങൾ അവിടെ ഉയരുകയായിരുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി…
Read Moreസ്വപ്നാടനം! പിടിവിടാതെ ക്രൈംബ്രാഞ്ച്…
സ്വപ്ന സുരേഷ് ഐഎൻഎയുടെ പിടിയിലായതോടെ പഴയ കേസുകളും സ്വപ്നയ്ക്കു ചുറ്റും കുരുക്ക് മുറുകിത്തുടങ്ങി. എയർ ഇന്ത്യ സാറ്റ്സിലെ വ്യാജപരാതിയിലും ആൾമാറാട്ടം നടത്തിയ കേസിലും സ്വപ്ന സുരേഷിനെ പ്രതിയാക്കാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് സംഘം ആരംഭിച്ചു കഴിഞ്ഞു. ഇതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് സഹായം ചെയ്തുകൊടുത്ത കൂടുതൽപേരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തുവരികയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരും എയർ ഇന്ത്യ സാറ്റ്സിലെ ഉന്നതരും പ്രതി പട്ടികയിൽ ഉണ്ടാകാനാണ് സാധ്യത. എയർ ഇന്ത്യ സാറ്റ്സിലെ ഉദ്യോഗസ്ഥനായ സിബുവിനെ വ്യാജപരാതിയിലൂടെ കുടുക്കാൻ ശ്രമിച്ചതിനുപിന്നിൽ സ്വപ്നയും എയർ ഇന്ത്യ സാറ്റ്സിലെ ഉയർന്ന ഉദ്യോഗസ്ഥനായ ബിനോയ് ജേക്കബും ഉൾപ്പെടെ ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്ത സമയത്തുള്ള ബിനോയിയുടെയും സ്വപ്നയുടെയും സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടോയെന്ന വിവരങ്ങളും…
Read Moreപ്രണയത്തിനു പിന്നിലെ ചതി! ദുരൂഹതയുടെ ഇടനാഴികളിലൂടെ…
1998ലാണ് സിമ്രാൻ സൂദ് എന്ന അതിസുന്ദരിയായ മോഡലിനെ പലൻഡേ പരിചയപ്പെടുന്നത്. അവളെ എങ്ങനെയും സ്വന്തമാക്കണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു. അവളെ സന്തോഷിപ്പിക്കാനായി അയാൾ ധാരാളം പണം ചെലവഴിച്ചു. ഇതോടെ അയാളോടുള്ള സൗഹൃദം അവൾക്കും ആവശ്യമായി വന്നു. എന്നാൽ, അവൾക്കും തിരിച്ചറിയാനാകാതെ പോയ ഒരു ഭൂതകാലം ഇയാൾക്ക് ഉണ്ടായിരുന്നു. 2002ൽ പലൻഡേ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയിരുന്നു. എന്നാൽ, അടുത്ത വർഷം പരോളിലിറങ്ങിയ ഇയാൾ മുങ്ങി. 2003ൽ ബാങ്കോങ്കിലേക്കു കടന്ന പലൻഡേ, പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം വരുത്തിയ ശേഷം കരൺ സൂദ് എന്ന പേരിൽ 2005ൽ ഇന്ത്യയിൽ തിരിച്ചെത്തി. വിജയ് പലൻഡേയ്ക്കു ഉണ്ടായിരുന്ന അനേകം പേരുകളിൽ ഒന്നായിരുന്നു കരൺ സൂദ്. പലൻഡേയെ ചോദ്യം ചെയ്യുന്നതിനിടയിൽ സിമ്രാൻ സൂദ് എന്ന പേര് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. നേരത്തെ കരൺ കക്കഡിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്, സിമ്രാൻ സൂദിനെ അമ്പോളി പോലീസ്…
Read Moreസ്വപ്നാടനം! ചോദ്യം ചെയ്യൽ, കുഴഞ്ഞുവീഴൽ…
17 യുവതികളുടെ പേരിൽ പരാതി നൽകിയതു വ്യാജമാണെന്നു സൂചന കിട്ടിയതോടെ സ്വപ്നയെ ചോദ്യം ചെയ്തു. സ്വപ്നയുടെ മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച ക്രൈംബ്രാഞ്ച് സംഘം കേസ് കൂടുതൽ പരിശോധിക്കാൻ തീരുമാനിച്ചു. ഈ വർഷം ജനുവരിയിൽ മൊഴി നൽകാൻ സ്വപ്നയെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി. ഭർത്താവെന്നു പരിചയപ്പെടുത്തിയ ഒരു യുവാവിനോടൊപ്പമാണ് സ്വപ്ന ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ സ്വപ്നയുടെ മൊഴികൾ പലേടത്തും പൊരുത്തപ്പെട്ടില്ല. പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോൾ സ്വപ്ന ദേഹം തളരുന്നതായി പറഞ്ഞു. കുഴഞ്ഞു വീഴുന്നതു പോലെ കിടന്നു. ഇതോടെ ചോദ്യം ചെയ്യൽ തത്കാലം അവസാനിപ്പിച്ചു. തുടർന്നു മറ്റൊരു ദിവസം ഹാജരാകാൻ സ്വപ്നയെ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചു. എന്നാൽ, ചില കാരണങ്ങൾ പറഞ്ഞ് സ്വപ്ന ഒഴിഞ്ഞു മാറി. ഇതിനിടെ അന്വേഷണസംഘത്തിനു മുന്നിൽ പരാതിക്കാരിയെന്നു പറഞ്ഞു സ്വപ്ന ഹാജരാക്കിയ യുവതി ആൾമാറാട്ടം നടത്തി എത്തിയതാണെന്നും തിരിച്ചറിഞ്ഞു.…
Read Moreആ രാത്രിയിൽ നടന്നത്…! കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങളിലൂടെ…
ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള ട്രെയിനിൽ ഇരിക്കുന്പോൾ കരൺ കക്കഡ് എന്ന ചെറുപ്പക്കാരന്റെ മനസിൽ ഒരേ സമയം ആശങ്കയുടെയും അതേസമയം സന്തോഷത്തിന്റെയും തിരയിളക്കമായിരുന്നു. ഏറെക്കാലത്തെ വലിയ മോഹം പൂവണിയുന്നതിലേക്ക് ഒരു ചുവടുകൂടി അടുക്കുന്നു എന്നതായിരുന്നു സന്തോഷത്തിന്റെ കാരണം. ബോളിവുഡ് സിനിമാ മോഹവുമായിട്ടാണ് കരൺ മുംബൈയിലേക്കു പോകുന്നത്. അവിടെ എത്തിച്ചേർന്നതിനു ശേഷമുള്ള കാര്യങ്ങൾ എങ്ങനെ ആയിത്തീരുമെന്നതാണ് കരണിനെ അലട്ടുന്ന ആശങ്ക. ചെറിയ ടെലിഫിലിമുകളിൽ അഭിനയിച്ചതും നിർമിച്ചതുമൊക്കെയാണ് ആകെയുള്ള സിനിമാ പരിചയം. എങ്ങനെയും ബോളിവുഡ് സിനിമാലോകത്ത് പ്രശസ്തനാവണം… അതിനായിട്ടാണ് ഈ അലച്ചിൽ. മുംബൈയിലെത്തിയ കരൺ പിന്നീടു അവസരം തേടി അലച്ചിൽ തുടങ്ങി. ചില ശ്രമങ്ങളൊക്കെ വിജയിച്ചു. ചെറിയ ബോളിവുഡ് സിനിമകളിലൊക്കെ തല കാണിക്കാൻ അവസരം കിട്ടി. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമില്ല എന്ന തോന്നൽ ശക്തമായതോടെ ഒരു ബോളിവുഡ് സിനിമ നിർമിച്ചാലോ എന്നതായി ചിന്ത. അതോടെ സിനിമയിൽ കൂടുതൽ സ്വാധീനം നേടാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ,…
Read Moreചാരക്കണ്ണുള്ള തീക്കനല്! അവസാനത്തെ ഫ്ളൈയിംഗ് കിസ്…
അർണോൾഡിലൂടെ കിട്ടുന്ന വിവരങ്ങൾ ഏതെങ്കിലും മാർഗത്തിലൂടെ പാരീസിലെത്തിക്കുകയായിരുന്നു മാതാഹരിയുടെ ലക്ഷ്യം. എന്നാൽ, ചാരപ്രവർത്തനത്തെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്ന അർണോൾഡ് അനാവശ്യവും പഴകിയതുമായ വിവരങ്ങൾ മാതാഹരിക്കു നൽകി. തന്റെ വാക്കുകളെ വിശ്വസിക്കുന്ന മാതാഹരിയെ നോക്കി അയാൾ ഉള്ളിൽ ചിരിച്ചു. എന്നാൽ, ജർമൻ സേനയിൽനിന്നു കിട്ടാവുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചു എന്നു വിശ്വസിച്ചു ആഹ്ലാദത്തോടെ മാതാഹരി ഫ്രാൻസിലേക്കു മടങ്ങി. ലാഡോയും സേനയും അവളുടെ ധീരമായ സേവനത്തെ അഭിനന്ദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവളുടെ മടക്കം. തിരിച്ചടി ഫ്രാൻസിലെത്തിയ മാതാഹരി പലവട്ടം ലാഡോയെ കാണാൻ ശ്രമിച്ചെങ്കിലും അയാൾ മാതാഹരിയെ കാണാൻ കൂട്ടാക്കിയില്ല. ഒടുവിൽ ലാഡോയെ നേരിൽ കണ്ടപ്പോൾ സംഭവിച്ചതോ, എല്ലാം മാതാഹരിയുടെ പ്രതീക്ഷകൾക്ക് എതിരായിരുന്നു. “നിങ്ങളെപ്പോലൊരാളെ ചാരവൃത്തിക്കു നിയമിച്ചതു വലിയ തെറ്റായിപ്പോയി” ലാഡോ കയർത്തു. ലാഡോയുടെ വാക്കുകൾ ആദ്യം അവളെ തളർത്തിയെങ്കിലും മാതാഹരിയിലെ ശാഠ്യക്കാരി ഉണർന്നു. സേനയിലെ ഉയർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചു വീണ്ടും പ്രവർത്തിക്കാൻ…
Read Moreട്രംപ് പേടിച്ചുവിറച്ചിരുന്ന കാലം!
ലോകത്ത് ആരെയും വിറപ്പിക്കാൻ ശേഷിയുള്ള വന്പനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ലോകപോലീസായ ട്രംപിനെ കിടുകിടെ വിറപ്പിച്ചിരുന്ന ഒരാളുണ്ട്. ആ ആളെ ഏറെ പേടിച്ചു കഴിഞ്ഞിരുന്ന ട്രംപിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നു. ഇതുവരെ പുറംലോകം അറിയാതിരുന്ന ട്രംപ് കഥകൾ പുറത്തുകൊണ്ടുവന്നത് അദ്ദേഹത്തിന്റെ കുടുംബാംഗം തന്നെയാണ്. കുട്ടിയായിരുന്നപ്പോൾ വൈകാരികമായി ഒരുപാട് അപമാനിക്കപ്പെട്ട വ്യക്തിയാണ് ഡൊണാൾഡ് ട്രംപ്. അദ്ദേഹത്തിന്റെ അച്ഛൻ ഫ്രഡ് ട്രംപിന്റെ പരുക്കനും കർശനക്കാരനും ദയയില്ലാതെ പെരുമാറുന്നയാളുമായിരുന്നു. അതിനാൽ ട്രംപിന്റെ കുട്ടിക്കാലം ഒരു ദുഃസ്വപ്നം പോലെ പേടിപ്പെടുത്തുന്നതായിരുന്നു.” -ടൂ മച്ച് ആൻഡ് നെവർ ഇനഫ്, മേരി ട്രംപ് ദുഃസ്വപ്നം പോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് ബന്ധു മേരി ട്രംപ് എഴുതിയ വിവാദപുസ്തകം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനം മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പുസ്തമാണ് മേരി ട്രംപിന്റെ ” ടൂ മച്ച് ആൻഡ് നെവർ ഇനഫ്:…
Read Moreചാരക്കണ്ണുള്ള തീക്കനല്! ക്ലാരയ്ക്കു പകരം മാതാഹരി…
ഡച്ച് വ്യാപാര കപ്പലായ ഹോളണ്ടിയയിൽ അവൾ ഒരു സീറ്റ് തരപ്പെടുത്തി. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന പ്രതീക്ഷയോടെ ഇരുന്ന മാതാഹരി ഒരു വാർത്ത കേട്ടു നടുങ്ങി. യുദ്ധം മുറുകുന്നു, നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അവൾ യാത്ര ചെയ്യാനൊരുങ്ങിയ കപ്പൽ ഇംഗ്ലണ്ടിൽ പിടിച്ചിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര ചെയ്യാനാവില്ല. തീരത്തടുപ്പിച്ച കപ്പലിലേക്കു ബ്രിട്ടീഷ് അധികാരികൾ ഇരച്ചുകയറി. അവരുടെ ബൂട്ടിന്റെ ശബ്ദവും നിർദേശങ്ങളും തിരയേക്കാൾ ഉച്ചത്തിൽ കപ്പിലിനുള്ളിൽ മുഴങ്ങി. ചാരവനിതയെ തേടി അവർ കപ്പലിലുണ്ടായിരുന്ന ചരക്കുകൾ തുറന്നു പരിശോധിക്കുകയും യാത്രക്കാരുടെ അടുത്തുവന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സ്പെയിൻകാരിയായ ഒരു ചാരവനിതയെ ലക്ഷ്യമിട്ടായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ പരിശോധന. സ്പെയിൻകാരി ക്ലാരാ ബെനെഡിക്സ് കപ്പലിലുണ്ടോയെന്ന് അവർ അരിച്ചുപെറുക്കി തെരഞ്ഞു. ഫ്ലെമെംഗോ നർത്തകിയാണെന്നും സ്പെയിൻ പൗരയാണെന്നുമാണ് ക്ലാര അവകാശപ്പെട്ടിരുന്നതെങ്കിലും അവർ ജർമനിയുടെ ചാരവനിതയായിരുന്നു. ക്ലാരയ്ക്കായി കപ്പലിൽ നടത്തിയ തെരച്ചിൽ ഒടുവിൽ മാതാഹരിയിൽ വന്നു നിന്നു.…
Read Moreചാരക്കണ്ണുള്ള തീക്കനല്! ഇരുപതുകാരനോടു പ്രണയം; പ്രണയത്തിനു കണ്ണും പ്രായവുമില്ല എന്നു പറയുന്നതു മാതാഹരിയുടെ കാര്യത്തിലും ശരിയായിരുന്നു…
പ്രണയത്തിനു കണ്ണും പ്രായവുമില്ല എന്നു പറയുന്നതു മാതാഹരിയുടെ കാര്യത്തിലും ശരിയായിരുന്നു. സമൂഹത്തിലെ ഉന്നതരെയും ഉയർന്ന ഉദ്യോഗസ്ഥരെയുമെല്ലാം തന്റെ സർപ്പസൗന്ദര്യത്തിന്റെ മാദക നിഴലിൽ ചുറ്റിച്ച മാതാഹരിയുടെ ഉറക്കം കെടുത്തിയത് ഒരു ഇരുപത്തിയൊന്നുകാരനായിരുന്നു- റഷ്യൻ സേനാംഗമായ ക്യാപ്റ്റൻ വ്ളാദിമിർ മസ്ലോഫ്. മസ്ലോഫിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. പ്രായമോ ദേശമോ മാതാഹരിയുടെ ഭൂതകാലമോ ഒന്നും മസ്ലോഫിന്റെ ഉള്ളിലെ പ്രണയത്തിന്റെ തീവ്രത കുറച്ചില്ല. അവർ ഇരുവരും അടുത്തു. രണ്ടു ശരീരങ്ങൾ തമ്മിലുള്ള അടുപ്പം എന്ന നിർവചനത്തിനപ്പുറത്തേക്കു നീളുന്നതാണ് പ്രണയം എന്നു മാതാപരി അനുഭവിച്ചറിഞ്ഞതു മസ്ലോഫിൽ നിന്നായിരിക്കാം. പ്രണയത്തിനിടയിലെ യുദ്ധം യുദ്ധകാലത്തു റഷ്യയുമായി സഖ്യം പ്രഖ്യാപിച്ചുനിന്നു പോരാടാൻ ഫ്രാൻസിൽനിന്ന് ഒരു ബറ്റാലിയനെ അയച്ചിരുന്നു. ക്യാപ്റ്റൻ മസ്ലോഫും ഈ സംഘത്തിലെ അംഗമായിരുന്നു. പ്രണയത്തിലായി അധികം വൈകാതെ തന്റെ പ്രിയതമനോടു താത്കാലികമായി വിട പറയേണ്ടി വന്നതു പോലും മാതാഹരിയിലെ പ്രണയിനിക്കു സഹിക്കാനായില്ല. ഏറെ ക്ലേശിച്ചാണ് മസ്ലോഫ് മാതാഹരിയോടു യാത്ര…
Read More