പാരീസ്: പാരീസ് ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ നിഷാന്ത് ദേവ് ക്വാർട്ടറിൽ. പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗത്തിൽ നിഷാന്ത് 3-2ന് ഇക്വഡോറിന്റെ ഹൊസെ ഗബ്രിയേൽ റോഡ്രിഗസിനെ തോൽപ്പിച്ചു. സെമിയിലെത്തിയാൽ മെഡൽ ഉറപ്പിക്കാം. വനിതകളിൽ ലവ്ലിന ബോർഗോഹെയ്നും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
Read MoreCategory: Sports
മെഡലെന്ന സ്വപ്നം സ്വപ്നിൽ വെടിവച്ചിട്ടു; പാരീസിൽ മൂന്നാമത്തെ മെഡലും സ്വന്തമാക്കി ഇന്ത്യ
പാരിസ്: പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ വെങ്കലം സ്വന്തമാക്കി. 451.4 പോയിന്റോടെയാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. ചൈനയുടെ യുകുൻ ലിയു സ്വർണം നേടിയപ്പോൾ യുക്രെയ്ൻ താരം സെർഹി കുലിഷ് വെള്ളി കരസ്ഥമാക്കി. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ്. നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്ജോത് സിംഗ് സഖ്യം ഇതേ ഇനത്തില്‍ മിക്സഡ് പോരാട്ടത്തിലുമാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.
Read Moreപാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്
പാരീസ്: ഷൂട്ടിംഗിൽ വീണ്ടും മെഡൽ പ്രതീക്ഷയുമായി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 590 പോയിന്റുമായി ഏഴാം സ്ഥാനത്തായാണ് ഫൈനലിൽ കടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ. ഇതേ ഇനത്തിൽ മത്സരിച്ച ഐശ്വരി പ്രതാപിന് 11-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഫൈനലില്‍ പ്രവേശിച്ച എട്ടുപേരില്‍ കുസാലെയ്ക്ക് ഒരു തവണ പോലും പെര്‍ഫെക്ട് പോയിന്റായ 100 പോയിന്റ് നേടാനായില്ല. എന്നാല്‍ സ്ഥിരത പുലര്‍ത്തിയ ഇന്ത്യന്‍ ഷൂട്ടര്‍ മൂന്നു തവണ 99 ഉം, രണ്ടു തവണ 98 നേടി. അവസാന സീരിസിലെ 97 ആണ് ഏറ്റവും കുറഞ്ഞത്. ഇന്ത്യ ഇതുവരെ 2024 പാരീസ് ഒളിന്പിക്സിൽ രണ്ടു വെങ്കല മെഡൽ നേടിക്കഴിഞ്ഞു. രണ്ടും ഷൂട്ടിംഗിലൂടെയായിരുന്നു. ആദ്യ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ ആദ്യ മെഡൽ സമ്മാനിച്ചു.…
Read Moreസെയ്ൻ നദിയിൽ മത്സരങ്ങൾ നടത്തി
പാരീസ്: സെയ്ൻ നദിയിൽ പാരീസ് ഒളിന്പിക്സിലെ പുരുഷന്മാരുടെയും വനിതകളുടെയും ട്രയാത്തലണിലെ നീന്തൽ മത്സരങ്ങൾ നടത്തി. നദിയിലെ മലിനീകരണത്തിന്റെ തോത് സംബന്ധിച്ച് ആഴ്ചകൾ നീണ്ട ആശങ്കകൾക്കാണ് വിരാമമായത്. നദിയിലെ മലിനീകരണ തോത് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന ചൊവ്വാഴ്ച നടക്കേണ്ട പുരുഷന്മാരുടെ നീന്തൽ മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ജല പരിശോധനയിൽ ജലത്തിലെ അപകടകാരികളായ ബാക്ടീരികളുടെ അളവിൽ കുറവുകണ്ടെത്തിയാൽ മത്സരങ്ങൾ ഇന്നലെ നടത്താനാ യിരുന്നു തീരുമാനം. പരിശോധനാഫലം അനുകൂലമായതോടെ സംഘാടകർക്ക് ആശ്വാസമായി. മത്സരങ്ങൾ നടത്തുകയും ചെയ്തു. ഇന്നലെ തന്നെയാണു വനിതകളുടെ മത്സരങ്ങളും ക്രമീകരിച്ചത്. ഇതിനാൽ ആദ്യം വനിതകളുടെ നീന്തലും തുടർന്നു പുരുഷന്മാരുടെ മത്സരവും നടത്തി. ഇന്നലെയും മത്സരങ്ങൾ നടന്നിരുന്നില്ലെങ്കിൽ ജലം ശുദ്ധിയാകുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥ സംഘാടകർക്കുണ്ടായേനേ. വെള്ളിയാഴ്ചയാണ് നീന്തൽ മത്സരങ്ങൾ നടത്തേണ്ട അവസാന ദിവസം.
Read Moreമെഡൽ നേടിയാൽ കോളടിച്ചു
ഒരു ഒളിന്പിക് മെഡൽ എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്. 2024 പാരീസ് ഒളിന്പിക്സ് പുരോഗമിക്കുകയാണ്, ഇതിനകംതന്നെ ഡസൻ കണക്കിന് മെഡലുകൾ വിതരണം ചെയ്തുകഴിഞ്ഞു. ഒളിന്പിക്സ് പുരോഗമിക്കുന്പോൾ മെഡൽ നേടിയവരും നേടാനിരിക്കുന്നവരും ആവേശത്തിലാണ്. ജേതാക്കൾക്ക് മെഡലിനൊപ്പം ലഭിക്കുന്നത് ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ ഒരു പാവ, കായികമേളയുടെ ഒൗദ്യോഗിക പോസ്റ്റർ എന്നിവ മാത്രമാണ്. എന്നാൽ മികച്ച പ്രകടനം നടത്തുന്ന ചില കായികതാരങ്ങൾക്ക് ചെറിയ പ്രതിഫലവും ഉൾപ്പെടുത്തുന്നതിനാലാണ് ഇതിനെ രഹസ്യപ്പെട്ടി എന്നു വിളിക്കുന്നത്. മെഡലുകൾ നേടുന്നവർക്ക് അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി സമ്മാനത്തുക നൽകുന്നില്ലെങ്കിലും അവരെ കാത്തിരിക്കുന്നത് വലിയ സാന്പത്തിക പാരിതോഷികങ്ങളാണ്. പല രാജ്യങ്ങളും തങ്ങളുടെ കായികതാരങ്ങൾക്കായി മെഡൽ ബോണസായി വൻ തുകയാണ് പാരിതോഷികത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡൽ നേടുന്നവർക്കു രാജ്യം നൽകുന്ന തുകയ്ക്കൊപ്പം സംസ്ഥാനങ്ങളും വൻ തുക സമ്മാനിക്കുന്നുണ്ട്. പല രാജ്യങ്ങളിലെയും ദേശീയ ഒളിന്പിക് കമ്മിറ്റികളും സ്പോർട്സ് അസോസിയേഷനുകളും നേരത്തേ തന്നെ…
Read Moreപൊരുതി നിന്നു, ഹോക്കിയിൽ ഇന്ത്യക്കു സമനില
പാരീസ്: 2024 പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ സമനില പൊരുതി സ്വന്തമാക്കി. മത്സരം അവസാനിക്കാൻ ഒരു മിനിറ്റും 54 സെക്കൻഡും മാത്രം ബാക്കിനിൽക്കേയായിരുന്നു അർജന്റീനയ്ക്ക് എതിരായ ഇന്ത്യയുടെ സമനില ഗോൾ. ഇതോടെ പൂൾ ബിയിൽനിന്ന് ക്വാർട്ടർ ഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി നിലനിർത്തി. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലൂക്കാസ് മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന മുന്നിൽ. ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ് പന്തു തടയാനായി തന്റെ വലതു കൈ നീട്ടിയെങ്കിലും ഫലമുണ്ടായില്ല. വലയുടെ വലത് കോണിൽ പന്തെത്തി. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ഇന്ത്യക്കു സാധിച്ചില്ല. രണ്ടാം പകുതിയിലും അർജന്റീനയുടെ പ്രതിരോധം കടുകട്ടിയായി തുടർന്നു. എന്നാൽ, 59-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇന്ത്യക്കു സമനില സമ്മാനിച്ച ഗോൾ നേടി. അതോടെ ഇന്ത്യയുടെ ശ്വാസം നേരേവീണു. പൂൾ ബിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 3-2നു ന്യൂസിലൻഡിനെ കീഴടക്കിയപ്പോഴും ഹർമൻപ്രീത്…
Read Moreടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന് ബൊപ്പണ്ണ
പാരീസ്: ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002 ല്‍ അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്ന് ബൊപ്പണ്ണ പറഞ്ഞു. പുരുഷ ഡബിള്‍സ് ഓപ്പണിംഗ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം.…
Read Moreഷൂട്ടിങ്ങിൽ വീണ്ടും മെഡൽ പ്രതീക്ഷ; മനു ഭാകറും സരബ്ജോത് സിംഗും ഇന്ന് ഇറങ്ങും
പാരീസ്: ഒളിന്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു വീണ്ടും മെഡൽ പ്രതീക്ഷ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കല പോരാട്ടത്തിന് മനു ഭാകറും സരബ്ജോത് സിംഗ് സഖ്യം യോഗ്യത നേടി. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യൻ താരങ്ങൾക്ക് സ്വർണ മെഡൽ പോരാട്ടം നഷ്ടമായത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ സഖ്യം മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ദക്ഷിണകൊറിയയാണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ. ഒ യെ ജിന്നും ലീ വോൻ ഹോയും ഇന്ത്യൻ താരങ്ങൾക്കെതിരെ മത്സരിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വെങ്കല മെഡൽ പോരാട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിംഗിൽ മനു ഭാകർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.
Read Moreപാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ താരങ്ങൾ മുന്നോട്ട്; എയർ റൈഫിളിൽ അർജുൻ ബബുത ഫൈനലിൽ
ചരിത്രം കുറിച്ച് രമിത പാരീസ്: ഇന്ത്യയുടെ രമിത ജിൻഡാൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചു. 20 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിത റൈഫിളിൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിനു മുന്‍പ് രമിതയുടെ കോച്ച് സുമ ശ്രിരൂരാണ് (2004 ഏഥൻസ് ഒളിന്പിക്സ്) വനിതകളുടെ റൈഫിൾ വിഭാഗത്തിൽ ഫൈനലിലെത്തിയത്.യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇളവേനിൽ വാളറിവന് 10-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആദ്യ എട്ടുപേരാണ് ഫൈനലിൽ പ്രവേശിക്കുന്നത്. ടേബിൾ ടെന്നീസ്:ശ്രീജ, ബത്ര മുന്നോട്ട്,ശരത് പുറത്ത് പാരീസ് ഒളിന്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് ആശ്വാസവും നിരാശയും. വനിതകളുടെ സിംഗിൾസിൽ ശ്രീജ അകുലയും മണിക ബത്രയും മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ ശ്രീജ 4-0ന് സ്വീഡന്റെ ക്രിസ്റ്റീന കാൽബർഗിനെ തോൽപ്പിച്ചു. 11-4, 11-9, 11-7, 11-8നാണ് ശ്രീജയുടെ ജയം. ബത്ര 4-1ന്…
Read Moreഏഷ്യ കപ്പ് വനിത ട്വന്റി20; ലങ്ക ഏഷ്യൻ ജേതാക്കൾ
ധാംബുള്ള: ഏഷ്യ കപ്പ് വനിത ട്വന്റി 20 കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലിൽ ശ്രീലങ്ക എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ (47 പന്തിൽ 60) മികവിൽ 20 ഓവറിൽ ആറു വിക്കറ്റിന് 165 റണ്‍സ് നേടി. ചാമരി അട്ടപ്പട്ടു (43 പന്തിൽ 61), ഹർഷിത സമരവിക്രമ (പുറത്താകാതെ 51 പന്തിൽ 69), കവിഷ് ദിൽഹരി (പുറത്താകെ 16 പന്തിൽ 30) എന്നിവരുടെ ബാറ്റിംഗ് മികവിൽ ലങ്ക താരതമ്യേന മികച്ച സ്കോർ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച ജെമീമ റോഡ്രിഗസും (16 പന്തിൽ 29), റിച്ച ഗോഷുമാണ് (14 പന്തിൽ 30) ഇന്ത്യക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. നാലോവറിൽ 36 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റ് നേടിയ കവിഷ ദിൽഹരിയാണ് ലങ്കൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്.
Read More