രാജ്യത്തിന് നിരവധി അത്ലറ്റുകളെ സമ്മാനിച്ച ഹരിയാനയിൽനിന്നാണ് മനു ഭാകറുടെ വരവ്. ഹരിയാനയിലെ ജജ്വറിൽ ജനിച്ച താരം കുട്ടിക്കാലത്തുതന്നെ കായികമേഖലയുമായി അടുപ്പത്തിലായി. ടെന്നീസ്, സ്കേറ്റിംഗ്, ബോക്സിംഗ്, ആയോധന കലയായ തങ് ടാ എന്നിവയിലൂടെ ദേശീയ ശ്രദ്ധ നേടിയിരുന്നു. 2016ലെ റിയോ ഒളിന്പിക്സാണ് മനുവിനു ഷൂട്ടിംഗിലേക്കു പ്രചോദനം നല്‍കിയത്. അപ്പോൾ 14 വയസായിരുന്നു. ഷൂട്ടിംഗിലുള്ള താത്പര്യം പിതാവ് രാം കിഷൻ ഭാകറെ അറിയിച്ച മനു ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അച്ഛനെക്കൊണ്ട് സ്പോർട്സ് പിസ്റ്റൾ വാങ്ങിപ്പിച്ചു. ഇവിടെ മുതലാണ് മനുവിന്റെ ഷൂട്ടിംഗ് യാത്ര ആരംഭിക്കുന്നത്. മനുവിന്റെ ഉദയം കണ്ടത് 2017ലെ ദേശീയ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിലാണ്. 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഹീന സിദ്ധുവിനെ തോൽപ്പിച്ച് സ്വർണം നേടിയത് രാജ്യത്തെ ഞെട്ടിച്ചു. മികവ് തുടർന്ന മനു ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിൽ വെള്ളി നേടി. മറ്റ് അന്താരാഷ്ട്ര ഷൂട്ടിംഗ് ചാന്പ്യൻഷിപ്പുകളിലും മികവ് ആവർത്തിച്ചു. 2018…
Read MoreCategory: Sports
മനംപോലെ മനു…പാരീസ് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് മനു ഭാകർ; ഷൂട്ടിംഗിൽ വെങ്കലമെഡൽ നേടുന്ന ആദ്യ വനിത
പാരീസ്: പാരീസ് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ വെങ്കല മെഡലിൽ മുത്തമിട്ടു. പാരീസിൽ ഇന്ത്യ നേടുന്ന ആദ്യത്തേതും ഒളിന്പിക്സിൽ ഒരു ഇന്ത്യൻ വനിതാ ഷൂട്ടറുടെ ആദ്യ മെഡലുമാണിത്. 221.7 പോയിന്റുമായാണ് മനു ഭാകർ വെങ്കലത്തിൽ മുത്തമിട്ടത്. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടിലും ഇന്ത്യയുടെ യുവതാരം മൂന്നാം സ്ഥാനത്തായിരുന്നു. ഫൈനലിന്റെ തുടക്കം മുതലേ മൂന്നാം സ്ഥാനം നിലനിർത്താൻ മനുവിനായി. കൊറിയയ്ക്കാണ് സ്വർണവും വെള്ളിയും. 12 വർഷത്തിനുശേഷമാണ് ഒളിന്പിക്്സ് ഷൂട്ടിംഗിൽ ഇന്ത്യ മെഡൽ നേടുന്നത്. 2012 ലണ്ടൻ ഒളിന്പിക്സിലാണ് ഇന്ത്യ അവസാനമായി ഷൂട്ടിംഗിൽ മെഡൽ നേടിയത്. അന്ന് റാപ്പിഡ് ഫയർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും നേടി. ഇതിനുശേഷം ഇന്ത്യ ഷൂട്ടിംഗിൽ നേടുന്ന ആദ്യ മെഡലാണ് ഇരുപത്തിരണ്ടുകാരിയിലൂടെ സ്വന്തമാക്കിയത്. അഞ്ചാമത്തെ…
Read Moreഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ x ലങ്ക ഫൈനൽ
ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. നാളെ നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് ആണ് ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേശ് വനിതകളെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഏകപക്ഷീയ മത്സരത്തിൽ 10 വിക്കറ്റിന് ഇന്ത്യ സെമിയിൽ വെന്നിക്കൊടി പാറിച്ചു. സ്കോർ: ബംഗ്ലാദേശ് 80/8 (20), ഇന്ത്യ 83/0 (11). നാല് ഓവറിൽ 10 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രേണുക സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. 10.5 ഓവറിൽ 33 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് അവർക്കു നഷ്ടപ്പെട്ടു. ആദ്യ മൂന്നു വിക്കറ്റും രേണുക സിംഗിനായിരുന്നു. നാലാം നന്പറായെത്തിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് (51 പന്തിൽ 32) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ഇന്ത്യക്കുവേണ്ടി രേണുക സിംഗിനൊപ്പം രാധ യാദവും മൂന്നു വിക്കറ്റ് സ്വന്തമാക്കി. ചെറിയ…
Read Moreപാരീസിൽ മലയാളീസ് ഫ്രം ഇന്ത്യ; ഹോക്കിയിൽ ഇന്ത്യയുടെ ആദ്യപോരാളി ന്യൂസിലൻഡ്
പാരീസ്: 33-ാം ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യദിനത്തിൽ ഇന്ത്യക്കായി മലയാളികൾ കളത്തിൽ. 117 അംഗ ഇന്ത്യൻ സംഘത്തിൽ ഏഴ് മലയാളികളാണുള്ളത്. അതിൽ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് എന്നിവർ കളത്തിലിറങ്ങും. ടോക്കിയോ ഒളിന്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം പൂൾ ബിയിൽ തങ്ങളുടെ ആദ്യ മത്സരത്തിനു തയാറായിക്കഴിഞ്ഞു. ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി ഒന്‍പതിനാണ് ഇന്ത്യ x ന്യൂസിലൻഡ് ഹോക്കി പോരാട്ടം. 1980നുശേഷം ഇന്ത്യക്കു ഹോക്കിയിലൂടെ ആദ്യമായി ഒളിന്പിക് മെഡൽ ലഭിച്ചത് 2021ൽ നടന്ന ടോക്കിയോ ഒളിന്പിക്സിലൂടെയായിരുന്നു. പി.ആർ. ശ്രീജേഷിന്റെ അവസാന ടൂർണമെന്റാണ് 2024 ഒളിന്പിക്സ്. പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസ് ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിനാണ് പ്രണോയ് കളത്തിലെത്തുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യയുടെ ബാഡ്മിന്റണ്‍ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. പ്രണോയിയുടെ മത്സരം നാളെ…
Read Moreപാരീസോളം… സെയ്ൻ ഓളപ്പരപ്പിൽ 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം
അട്ടിമറിശ്രമവും തിമിർത്തു പെയ്ത മഴയും അതിജീവിച്ച് പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം. ചരിത്രത്തിൽ ആദ്യമായി ഒളിന്പിക്സിന്റെ ഉദ്ഘാടനം സ്റ്റേഡിയത്തിനു പുറത്തുവച്ച് അരങ്ങേറിയതായിരുന്നു പാരീസ് ലോകത്തിനു സമ്മാനിച്ച കൗതുകം. സെയ്ൻ നദിയിലൂടെ നൂറോളം ബോട്ടുകളിൽ പതിനായിരത്തിൽ അധികം കായികതാരങ്ങൾ ഓളപ്പരപ്പിനൊപ്പമെത്തിയത് കായിക ലോകത്തിനു പുതിയ അനുഭവം സമ്മാനിച്ചു. ഈഫലിനു മുന്നിലായുള്ള ട്രൊക്കദേരോ ഉദ്യാനത്തിൽവച്ച് ഒളിന്പിക്സ് ദീപം തെളിഞ്ഞു. അതോടെ 33-ാം ലോക കായിക പോരാട്ടത്തിന്റെ ആവേശദിനങ്ങൾക്കു തുടക്കമായി… ഔദ്യോഗിക ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുന്‍പ് ഫ്രഞ്ച് ട്രെയിൻ സിസ്റ്റത്തെ (എസ്എൻസിഎഫ്) തകിടം മറിച്ച് ആക്രമണം നടന്നു. വൈദ്യുത ലൈനുകൾക്ക് തീവയ്ക്കുകയും തകർക്കുകയും ചെയ്ത് എസ്എൻസിഎഫ് പൂർണമായി സ്തംഭിപ്പിച്ചു. എട്ടു ലക്ഷത്തോളം ആളുകളാണ് ഇതോടെ റെയിൽ സ്റ്റേഷനുകളിൽ കുടുങ്ങിയത്. പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തലേന്നു രാത്രിയായിരുന്നു സംഭവം. ഇതോടെ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്റെ സാംസ്കാരികപൈതൃകം പ്രതിഫലിപ്പിക്കുന്നതായിരുന്നു…
Read Moreഒളിമ്പിക് ഫുട്ബോൾ; അർജന്റീന ഫിഫയ്ക്കു പരാതി നൽകി
പാരീസ്: ഒളിന്പിക് ഫുട്ബോളിൽ മൊറോക്കോയ്ക്കെതിരേ ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിലെ അനിഷ്ട സംഭവങ്ങളിൽ രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് മൊറോക്കോ മുന്നിട്ടുനിൽക്കേ 16 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തിന്റെ അവസാന നിമിഷം അർജന്റീന ക്രിസ്റ്റ്യൻ മെദിനയുടെ ഗോളിൽ സമനില ഗോൾ നേടി. ഇതിനു പിന്നാലെ മൊറോക്കൻ കാണികൾ മൈതാനത്തേക്കിറങ്ങി അക്രമാസക്തരായതോടെ റഫറി മത്സരം നിർത്തിവച്ചു. ഒന്നര മണിക്കൂറിന് ശേഷം വിഎആർ പരിശോധനയിൽ റഫറി അർജന്റീനയുടെ രണ്ടാം ഗോൾ ഓഫ് സൈഡാണെന്ന് വിധിച്ചു റദ്ദാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചശേഷം മത്സര പുനരാരംഭിച്ചു. മൂന്നു മിനിറ്റും 15 സെക്കൻഡുമാണ് പിന്നീട് മത്സരം നടത്തിയത്. ഈ സമയത്ത് ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
Read Moreപാരീസ് ഒളിമ്പിക്സ്; അന്പെയ്ത്തിൽ ഇന്ത്യ ക്വാർട്ടറിൽ
പാരീസ്: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്കു മുന്‍പേ ഇന്ത്യക്കു നേട്ടം. ഇന്നലെ നടന്ന പുരുഷ-വനിതാ റാങ്കിംഗ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ക്വാർട്ടറിലെത്തി. നാലാം സ്ഥാനക്കാരായാണ് വനിതകൾ (1986 പോയിന്റ്) ക്വാർട്ടറിലെത്തിയത്. 2013 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തി. നാലാം ഒളിന്പിക്സിൽ പങ്കെടുക്കുന്ന ദീപിക കുമാരി, ഭജൻ കൗർ, അങ്കിത ഭക്ത് എന്നിവരാണ് വ്യക്തിഗത ഇനത്തിൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഈ പ്രകടനമികവിൽ ഇവരുടെ ടീം റാങ്കിംഗും മെച്ചപ്പെട്ടു. അങ്കിത (666 പോയിന്റ്) 11-ാം സ്ഥാനത്തും ദീപിക (658 പോയിന്റ്) 23-ാമതും ഭജൻ കൗർ (659 പോയിന്റ്) 22-ാം സ്ഥാനത്തുമെത്തി. വനിതകളിൽ കൊറിയയുടെ ലിം സിഹിയോൻ വ്യക്തിഗതയിൽ 12 റൗണ്ട് പൂർത്തിയാക്കിയപ്പോൾ 694 പോയിന്റുമായി ലോക റിക്കാർഡും സ്ഥാപിച്ചു. പുരുഷന്മാരുടെ ടീമിൽ 681 പോയിന്റുമായി നാലാം സ്ഥാ നം നേടിയ ധീരജ് ബൊമ്മദേവര തിളങ്ങി,…
Read Moreവിശ്വകായിക താരങ്ങൾക്കിനി ആവേശത്തിന്റെ നാളുകൾ; പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരിതെളിയും;ഇന്ത്യൻ പതാകയേന്താൻ ശരത് കമലും പി.വി. സിന്ധുവും
പാരിസ്: ഇന്ന് മുതൽ വിശ്വ കായിക താരങ്ങൾ പാരിസിൽ പറന്നുയരും. പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. പി. വി. സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാകാവാഹകരാകുന്നത്. 70 പുരുഷ അത്ലീറ്റുകളും 47 വനിതകളും ഉൾപ്പെടുന്ന 117 അംഗ സംഘമാണു ഇന്ത്യയ്ക്കായി പാരിസിൽ മത്സരിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്താണ് ഉദ്ഘാടനച്ചടങ്ങ്. സെന്‍ നദിയിൽ ബോട്ടിലൂടെയാണ് ഇത്തവണ കായിത താരങ്ങള്‍ മാര്‍ച്ച് പാസ്റ്റ് നടത്തുന്നത്. ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. അതേസമയം, ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇതുവരെ സംഘാടകർ പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും സസ്പെൻസ് ആയി നിലനിർത്തിയിരിക്കുകയാണ്.
Read Moreപാരീസ് ഒളിമ്പിക്സിന് നാളെ കൊടിയേറ്റ്; ഉദ്ഘാടനത്തിന് അദ്ഭുതങ്ങൾ ഒളിപ്പിച്ച് ഫ്രാൻസ്
പാരീസ്: മുപ്പത്തിമൂന്നാം ഒളിന്പിക്സിനു പാരീസിൽ കൊടിയുയരാൻ ഇനി ഒരുദിനം മാത്രം ബാക്കി. ഇന്ത്യൻസമയം നാളെ രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ഫ്രാൻസ് അദ്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. സുരക്ഷാഭീഷണിയുള്ളതിനാൽ പലതും രഹസ്യമാക്കിവച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് സ്റ്റേഡിയത്തിനു പുറത്തായിരിക്കും ഉദ്ഘാടനച്ചടങ്ങ് എന്ന പ്രത്യേകതയുമുണ്ട്. സെയ്ൻ നദിയിലൂടെ നൂറു ബോട്ടുകളിലായി 10,500 താരങ്ങൾ പരേഡായി എത്തും. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് പാരീസ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ സെയ്ൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷ. ഇന്നലെ മുതൽ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ താരങ്ങൾ ഇന്ന് അമ്പെയ്ത്ത് മത്സരത്തിനിറങ്ങും. പുരുഷ, വനിതാ വ്യക്തിഗത റാങ്കിംഗ് റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽനിന്നായി 128…
Read Moreഒളിന്പിക്സിൽ വിവാദം; കളിയടവുകളറിയാൻ “ഡ്രോൺ’ പറത്തി
പാരീസ്: പാരീസ് ഒളിന്പിക്സ് നാളെ തുടങ്ങാനിരിക്കെ വനിതാഫുട്ബോളിൽ ഡ്രോൺ വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തിയതാണു വിവാദമായത്. സംഭവത്തിൽ കാനേഡിയൻ ഒളിന്പിക്സ് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെന്റ് എറ്റിയന്ന ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്നു തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പോലീസിൽ പരാതി നൽകകുകയായിരുന്നു. കളിയടവുകളും പരിശീലന രീതിയും മനസിലാക്കാനാണ് ഡ്രോൺ പറത്തിയതെന്ന സംശയമുന്നയിച്ചു. പോലീസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രെഡിറ്റഡ് അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ…
Read More