1968ലെ സ്വ​​ർ​​ണ മെ​​ഡ​​ൽ ലേ​​ല​​ത്തി​​നു​​വ​​ച്ച് ബോ​​ബ് ബീ​​മ​​ണ്‍

യൂ​​റോ​​യും കോ​​പ്പ​​യും വിം​​ബി​​ൾ​​ഡ​​ണും ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റു​​മെ​​ല്ലാം പെ​​യ്തൊ​​ഴി​​ഞ്ഞു… കാ​​യി​​കനീ​​ലി​​മ​​യി​​ൽ തെ​​ളി​​യാ​​നൊ​​രു​​ങ്ങി 2024 പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ്. 33-ാം ഒ​​ളി​​ന്പി​​ക്സ് മാ​​മാ​​ങ്ക​​ത്തി​​നാ​​യി ഇ​​നി​​യു​​ള്ള​​ത് വെ​​റും ഒ​​ന്പ​​തു ദി​​ന​​ങ്ങ​​ൾ മാ​​ത്രം… 20k ​കി​​ഡ്സി​​ന്‍റെ ഒ​​ളി​​ന്പി​​ക് ലോ​​ക​​ത്തെ സൂ​​പ്പ​​ർ ഹീ​​റോ ഭൂ​​ഗോ​​ള​​ത്തി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മു​​ള്ള മ​​നു​​ഷ്യ​​നാ​​യ ഉ​​സൈ​​ൻ ബോ​​ൾ​​ട്ട്. 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ 9.63 സെ​​ക്ക​​ൻ​​ഡി​​ൽ ബോ​​ൾ​​ട്ട് 100 മീ​​റ്റ​​ർ ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ കാ​​യി​​കലോ​​കം ആ​​വേ​​ശ​​ത്തി​​ന്‍റെ കൊ​​ടു​​മു​​ടി​​യിലായി. 100 മീ​​റ്റ​​റി​​ൽ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​നി ഏ​​റെ​​ക്കാ​​ലം ഈ ​​റി​​ക്കാ​​ർ​​ഡ് മാ​​യാ​​തെ കി​​ട​​ക്കു​​മെ​​ന്ന് അ​​ന്നു​​ത​​ന്നെ കു​​റി​​ക്ക​​പ്പെ​​ട്ടു… എ​​ന്നാ​​ൽ, ഇ​​ന്ന​​ത്തെ ശാ​​ന്ത​​സു​​ന്ദ​​ര ഒ​​ളി​​ന്പി​​ക്സ​​ല്ല വ​​ർ​​ഷ​​ങ്ങ​​ൾ പി​​ന്നോ​​ട്ടോ​​ടി​​യാ​​ൽ മു​​ഖാ​​മു​​ഖ​​മെ​​ത്തു​​ക. ക​​റു​​പ്പി​​ന്‍റെ വെ​​റു​​പ്പി​​നെ​​തി​​രേ പോ​​രാ​​ടി​​യ ധീ​​ര​ന്മാ​​രു​​ടെ വേ​​ദി​​യാ​​യി​​രു​​ന്നു ഒ​​ളി​​ന്പി​​ക്സ്… സം​​ഭ​​വ​​ബ​​ഹു​​ല​​മാ​​യ 1968 ഒ​​ളി​​ന്പി​​ക്സി​​ൽ ബോം​​ബാ​​യി ജം​​പ് പി​​റ്റി​​ലേ​​ക്ക് നീ​​ണ്ടു​​ചാ​​ടി​​യ താ​​ര​​മു​​ണ്ട്, അ​മേ​രി​ക്ക​യു​ടെ ബോ​​ബ് ബീ​​മ​​ണ്‍. പു​​രു​​ഷ ലോം​​ഗ്ജം​​പി​​ൽ ബീ​​മ​​ണ്‍ അ​​ന്നു കു​​റി​​ച്ച റി​​ക്കാ​​ർ​​ഡ് 56 വ​​ർ​​ഷ​​മാ​​യി ത​​ക​​ർ​​ക്ക​​പ്പെ​​ടാ​​തെ നി​​ൽ​​ക്കു​​ന്നു… ഒ​ളി​ന്പി​ക്സ്…

Read More

ഹാർദിക് പാ​ണ്ഡ്യ​യെ നാ​യ​ക​നാ​ക്കു​ന്ന​തി​ൽ ഭി​ന്ന​ത

ന്യൂ​ഡ​ൽ​ഹി: ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സ്ഥി​രം നാ​യ​ക​നാ​യി നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ​യും സെ​ല​ക‌്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ത​മ്മി​ൽ ഭി​ന്ന​ത. പാ​ണ്ഡ്യ​യു​ടെ കാ​യി​ക​ക്ഷ​മ​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളാ​ണ് സ്ഥി​രം നാ​യ​ക​നാ​ക്കു​ന്ന​തി​ൽ ഭി​ന്ന​ത​യ്ക്കി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ പാ​ണ്ഡ്യ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. എ​ന്നാ​ൽ, താ​ര​ത്തി​ന്‍റെ എ​ട്ടു വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര ക​രി​യ​റി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ടെ പ​ര​ന്പ​ര​യാ​ണ് ഒ​രു ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ പാ​ണ്ഡ്യ​യി​ലു​ള്ള വി​ശ്വാ​സ്യ​ത​യി​ൽ സം​ശ​യം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​യി​ക​ക്ഷ​മ​ത​യി​ലു​ള്ള ഉ​റ​പ്പി​ല്ലാ​യ്മ​കൊ​ണ്ടുത​ന്നെ പാ​ണ്ഡ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ​നി​ന്നും പൂ​ർ​ണ​മാ​യും മാ​റി നി​ൽ​ക്കു​ക​യാ​ണ്. പാ​ണ്ഡ്യ​ക്ക് നാ​യ​കസ്ഥാ​നം ന​ല്കി​യി​ല്ലെ​ങ്കി​ൽ ആ ​സ്ഥാ​ന​ത്തേ​ക്ക് സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ത്താ​നാ​ണ് സാ​ധ്യ​ത. രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌​ലി​​യും അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച സ്ഥി​തി​ക്ക് സൂ​ര്യ​കു​മാ​റാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യു​ടെ ഒ​ന്നാം​ന​ന്പ​ർ ട്വ​ന്‍റി-20 ബാ​റ്റ​ർ. ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ന​ട​ന്ന ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ലും സൂ​ര്യ​കു​മാ​ർ നാ​യ​ക​നാ​യു​ള്ള മി​ക​വ് തെ​ളി​യി​ച്ച​താ​ണ്.…

Read More

സു​ബ്ര​തോ മു​ഖ​ർ​ജി ഫു​ട്ബോ​ൾ

ശ്രീ​കൃ​ഷ്ണ​പു​രം: ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​മൈ​താ​നി​യി​ൽ ന​ട​ന്ന സു​ബ്ര​തോ മു​ഖ​ർ​ജി സം​സ്ഥാ​ന സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ 17 വ​യ​സി​നു​താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ജേ​താ​ക്ക​ളാ​യി. മ​ല​പ്പു​റം ര​ണ്ടാ​മ​തെ​ത്തി. എ​റ​ണാ​കു​ളം മാ​ർ ബേ​സി​ലി​ലെ അ​ൽ​സാ​ബി​ത്ത് ആ​റു ഗോ​ളു​ക​ൾ നേ​ടി ടോ​പ് സ്കോ​റ​റാ​യി. 17 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജേ​താ​ക്ക​ളാ​യി. ക​ണ്ണൂ​ർ ര​ണ്ടാ​മ​തെ​ത്തി. 15 വ​യ​സി​നു​താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി.

Read More

പാ​​രീ​​സി​​ൽ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി

2024 ഒ​​ളിം​​പി​​ക്സി​​നു തി​​ര​​ശീ​​ല ഉ​​യ​​രാ​​ൻ ഇ​​നി വെ​​റും 10 ദി​​ന​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ ഫ്രാ​​ൻ​​സി​​ലെ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി ഫ്ര​​ഞ്ച് ഭ​​ര​​ണ​​കൂ​​ടം. പാ​​രീ​​സി​​ലെ തെ​​രു​​വു​​ക​​ളി​​ലും പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഒ​​ളി​​ന്പി​​ക്സ് മ​​ത്സ​​ര​​വേ​​ദി​​ക​​ൾ​​ക്കു സ​​മീ​​പ​​വും അ​​തി​​ശ​​ക്ത​​മാ​​യ പോ​​ലീ​​സ് വി​​ന്യാ​​സ​​മാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 31 യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​കെ 43 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ഏ​​ക​​ദേ​​ശം 1,800 പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​ർ പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സി​​നാ​​യി എ​​ത്തു​​ന്നു​​ണ്ടെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഫ്ര​​ഞ്ച് സു​​ര​​ക്ഷാ സേ​​ന​​യു​​മാ​​യി ചേ​​ർ​​ന്ന് ഇ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ക്കും. ഏ​​ക​​ദേ​​ശം 30,000 മു​​ത​​ൽ 45,000 പോ​​ലീ​​സി​​നെ ഇ​​ൽ ഡി ​​ഫ്രാ​​ൻ​​സ് റീ​​ജനി​​ൽ (പാ​​രീ​​സ് ഉ​​ൾ​​പ്പെ​​ടു​​ന്ന ഫ്രാ​​ൻ​​സി​​ന്‍റെ ത​​ല​​സ്ഥാ​​ന മേ​​ഖ​​ല) വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. പാ​​രീ​​സി​​ൽ മു​​ൻ​​പ് ന​​ട​​ന്ന തീ​​വ്ര​​വാ​​ദി ആ​​ക്ര​​മ​​ണ​​ങ്ങ​​ളുടെയും വി​​വി​​ധ കോ​​ണു​​ക​​ളി​​ൽ നി​​ല​​വി​​ൽ ന​​ട​​ക്കു​​ന്ന യു​​ദ്ധ​​ങ്ങ​​ളു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് 2024 ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കി​​യ​​ത്. പാ​​രീ​​സി​​ൽ​​നി​​ന്ന് ആ​​ൽ​​വി​​ൻ ടോം ​​ക​​ല്ലു​​പു​​ര

Read More

ഒ​​ളി​​ന്പി​​ക്സ് ഉ​​ദ്ഘാ​​ട​​നം സെ​​യ്ൻ ന​​ദി​​യി​​ൽ…

പാ​​രീ​​സി​​ന്‍റെ ജീ​​വ​​നാ​​ഡി​​യാ​​ണ് സെ​​യ്ൻ ന​​ദി. നി​​ര​​വ​​ധി ച​​രി​​ത്ര സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു മൂ​​ക​​സാ​​ക്ഷി​​യാ​​യ സെ​​യ്ൻ പാ​​രീ​​സി​​നെ പു​​ണ​​ർ​​ന്ന് ഒ​​ഴു​​ക്കു​​തു​​ട​​രു​​ന്നു… 2024 പാ​​രീസ് ഒ​​ളി​​ന്പി​​ക്സി​​ന്‍റെ പ്ര​​ത്യേ​​ക ആ​​ക​​ർ​​ഷ​​ണ​​മാ​​ണ് സെ​​യ്ൻ ന​​ദി​​യി​​ൽ ന​​ട​​ത്തു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ. മാ​​ത്ര​​മ​​ല്ല, ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​ക​​ൾ സെ​​യ്ൻ ന​​ദി​​യി​​ൽ​​വ​​ച്ചാ​​ണ് ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സെ​​യ്ൻ ശാ​​ന്ത​​മാ​​യി ഒ​​ഴു​​കു​​ക​​യാ​​ണെ​​ങ്കി​​ൽ മാ​​ത്ര​​മേ ഒ​​ളി​​ന്പി​​ക്സ് ഓ​​പ്പ​​ണിം​​ഗ് സെ​​റി​​മ​​ണി ന​​ട​​ക്കൂ. മ​​റി​​ച്ച് ന​​ദി​​യി​​ൽ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കാ​​ണെ​​ങ്കി​​ൽ ഉ​​ദ്ഘാ​​ട​​നമാ​​മാ​​ങ്കം ഇ​​വി​​ടെ​​നി​​ന്ന് മാ​​റ്റും. മു​​ട​​ക്കി​​യ​​ത് കോ​​ടി​​ക​​ൾ ഒ​​ളി​​ന്പി​​ക്സ് നീ​​ന്ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ​​ക്കു​​മാ​​യി സെ​​യി​​ൻ ന​​ദി​​യെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കാ​​നാ​​യി 1.4 ബി​​ല്യ​​ണ്‍ യൂ​​റോ​​യാ​​ണ് (12,769 കോ​​ടി രൂ​​പ) ചെ​​ല​​വ​​ഴി​​ച്ച​​ത്. ഒ​​ളി​​ന്പി​​ക്സി​​ന​​പ്പു​​റം പാ​​രീ​​സ് ന​​ഗ​​ര​​ത്തി​​ന്‍റെ ഭാ​​വി മു​​ൻ​​നി​​ർ​​ത്തി​​ക്കൂ​​ടി​​യാ​​യി​​രു​​ന്നു സെ​​യ്ൻ ന​​ദി​​യെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ച്ച​​ത്. വെ​​ള്ള​​ത്തി​​ന്‍റെ ശു​​ദ്ധി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലും പ്ര​​ത്യേ​​ക ശ്ര​​ദ്ധ​​പ​​തി​​പ്പി​​ച്ചാ​​യി​​രു​​ന്നു പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്ക​​ൽ. ഇ​​തു​​കൊ​​ണ്ടു​​ത​​ന്നെ 1923നു​​ശേ​​ഷം സെ​​യ്ൻ ന​​ദി​​യി​​ൽ നീ​​ന്ത​​ൽ നി​​യ​​മ​​വി​​ധേ​​യ​​മാ​​ക്കുവാ​​ൻ പാ​​രീ​​സ് അ​​ധി​​കാ​​രി​​ക​​ൾ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഒ​​ളി​​ന്പി​​ക്സി​​ലെ ട്ര​​യാ​​ത്ത​​ല​​ണ്‍, മാ​​ര​​ത്തണ്‍ നീ​​ന്ത​​ൽ…

Read More

ട്വ​ന്‍റി-20​യി​ൽ മു​ന്നൂ​റാ​മ​ത്തെ സി​ക്സ് പ​റ​ത്തി സ​ഞ്ജു; സിം​ബാ​ബ്‌​വെ​യി​ലും ക​പ്പു​യ​ർ​ത്തി ഇ​ന്ത്യ

ഹ​രാ​രെ: സ​ഞ്ജു സാം​സ​ണി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ​ക്കു ജ​യം. സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രേ​യു​ള്ള അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ 42 റ​ണ്‍​സ് ജ​യം കു​റി​ച്ചു. സ്കോ​ർ: ഇ​ന്ത്യ 20 ഓ​വ​റി​ൽ 167/6. സിം​ബാ​ബ്‌​വെ 18.3 ഓ​വ​റി​ൽ 125. ഇ​തോ​ടെ പ​ര​ന്പ​ര ഇ​ന്ത്യ 4-1ന് ​സ്വ​ന്ത​മാ​ക്കി. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​സ് ആ​യും ശി​വം ദു​ബെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ചാം ട്വ​ന്‍റി-20​യി​ൽ മൂ​ന്നു വി​ക്ക​റ്റി​ന് 40 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ​നി​ന്ന ഇ​ന്ത്യ​യെ 45 പ​ന്തി​ൽ 58 റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു​വാ​ണ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ സിം​ബാ​ബ്‌​വെ ആ​ഘാ​ത​മേ​ൽ​പ്പി​ച്ചു. ക​ഴി​ഞ്ഞ ക​ളി​യി​ൽ ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി​യ യ​ശ​സ്വി ജ​യ്സ്വാ​ൾ-​ശു​ഭ്മാ​ൻ ഗി​ൽ കൂ​ട്ടു​കെ​ട്ട് ആ​ദ്യ ഓ​വ​റി​ൽ പൊ​ളി​ഞ്ഞു. ജ​യ്സ്വാ​ളി​നെ ( അ​ഞ്ച് പ​ന്തി​ൽ 12) സി​ക്ക​ന്ദ​ർ റാ​സ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. അ​ഭി​ഷേ​ക് ശ​ർ​മ…

Read More

ലൗ​ട്ടാ​രോ മാ​ര്‍​ട്ടി​ന​സി​ന്‍റെ ഗോ​ളിൽ കോ​പ്പ​യി​ല്‍ 16-ാം കി​രീ​ടം സ്വ​ന്ത​മാ​ക്കി അ​ർ​ജ​ന്‍റീ​ന

മ​യാ​മി:  അ​ധി​ക സ​മ​യ​ത്തേ​ക്ക് നീ​ണ്ട കോ​പ്പ അ​മേ​രി​ക്ക മത്സരത്തിൽ കപ്പുയർത്തി അ​ര്‍​ജ​ന്‍റീ​ന. മ​ത്‌​സ​ര​ത്തി​ൽ നി​ര്‍​ണാ​യ​ക​മാ​യ​ത് 112-ാം മി​നി​റ്റി​ല്‍ പി​റ​ന്ന ഗോ​ള്‍. അ​ര്‍​ജ​ന്‍റീ​ന​ൻ താ​രം ലൗ​ട്ടാ​രോ മാ​ര്‍​ട്ടി​ന​സ് ആ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഞ്ചാം ഗോ​ളാ​ണി​ത്. ഗോ​ള്‍ നേ​ട്ടം മെ​സി​യെ കെ​ട്ടി​പ്പി​ടി​ച്ചാ​ണ് മാ​ര്‍​ട്ടി​ന​സ് ആ​ഘോ​ഷി​ച്ച​ത്. കോ​പ്പ​യി​ൽ അ​ര്‍​ജ​ന്‍റീ​ന​യു​ടെ 16-ാം കി​രീ​ട​മാ​ണി​ത്. 15 കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ഉ​റു​ഗ്വേ​യു​ടെ റി​ക്കാ​ർ​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. ക​ഴി​ഞ്ഞ​ത​വ​ണ​യും കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം നേ​ടി​യ​ത് അ​ര്‍​ജ​ന്‍റീ​ന​യാ​യി​രു​ന്നു. നേ​ര​ത്തെ, ക​ളി​യു​ടെ നി​ശ്ചി​ത സ​മ​യം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു. അ​തി​നി​ടെ 66-ാം മി​നി​റ്റി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​നും സൂ​പ്പ​ര്‍ താ​ര​വു​മാ​യ ല​യ​ണ​ല്‍ മെ​സി പ​രി​ക്കേ​റ്റ് പു​റ​ത്താ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി ഇ​റ​ങ്ങു​ന്ന ഏ​ഞ്ച​ല്‍ ഡി ​മ​രി​യ​യ്ക്കാ​യി ക​പ്പ് നേ​ടാ​നാ​ണ് അ​ര്‍​ജ​ന്‍റീ​ന ഇ​റ​ങ്ങി​യ​ത്. ഫ്‌​ലോ​റി​ഡ​യി​ലെ മി​യാ​മി ഗാ​ര്‍​ഡ​ന്‍​സി​ലെ ഹാ​ര്‍​ഡ് റോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​രം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്.…

Read More

ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പേ​സ് ഇ​തി​ഹാ​സം ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ ക്രി​ക്ക​റ്റി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി വി​ര​മി​ച്ചു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​നു​ശേ​ഷ​മാ​ണ് ജി​മ്മി എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​ൻ​ഡേ​ഴ്സ​ണ്‍ വി​ര​മി​ച്ച​ത്. വി​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യോ​ടെ വി​ര​മി​ക്കു​മെ​ന്ന് ആ​ൻ​ഡേ​ഴ്സ​ണ്‍ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. 21 വ​ർ​ഷം നീ​ണ്ട ക്രി​ക്ക​റ്റ് ജീ​വി​ത​ത്തി​നാ​ണ് നാ​ൽ​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണ്‍ വി​രാ​മ​മി​ട്ട​ത്. 2010-11ൽ ​ആ​ഷ​സ് ജ​യി​ച്ച ഇം​ഗ്ല​ണ്ടി​ന്‍റെ ഐ​തി​ഹാ​സി​ക നേ​ട്ട​ത്തി​ലു​ൾ​പ്പെ​ടെ പ​ങ്കാ​ളി​യാ​യി​രു​ന്നു ആ​ൻ​ഡേ​ഴ്സ​ണ്‍. ഇം​ഗ്ല​ണ്ടി​നൊ​പ്പം 83 ടെ​സ്റ്റ് ജ​യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഈ ​പേ​സ് ബൗ​ള​ർ. 704 വി​ക്ക​റ്റ് ടെ​സ്റ്റ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ പേ​സ് ബൗ​ള​റാ​ണ് ജി​മ്മി. 188 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 704 വി​ക്ക​റ്റ്. സ​ഹ​താ​ര​മാ​യി​രു​ന്ന സ്റ്റൂ​വ​ർ​ട്ട് ബ്രോ​ഡാ​ണ് (604) പേ​സ് ബൗ​ള​ർ​മാ​രി​ൽ വി​ക്ക​റ്റ് വേ​ട്ട​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്. ടെ​സ്റ്റ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ട്ട​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ആ​ൻ​ഡേ​ഴ്സ​ണ്‍. ശ്രീ​ല​ങ്ക​ൻ മു​ൻ സ്പി​ന്ന​ർ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ (800), ഓ​സീ​സ്…

Read More

നാ​ലാം ടി20 ​ഇ​ന്ന് ; ജ​യി​ച്ചാ​ൽ പ​ര​ന്പ​ര ഇ​ന്ത്യ​യ്ക്ക്

ഹ​രാ​രെ: സിം​ബാ​ബ്‌​വെ​യ്ക്ക് എ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാ​ൻ ടീം ​ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങും. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ 2-1 ഇ​ന്ത്യ മു​ന്നി​ലാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ വി​ജ​യി​ച്ച​പ്പോ​ൾ ര​ണ്ടും മൂ​ന്നും മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ നേ​ടി​യി​രു​ന്നു. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 4.30നാ​ണ് മ​ത്സ​രം. മൂ​ന്നാം ടി20​യി​ൽ 23 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ശു​ഭ്മാ​ൻ ഗി​ല്ല് നാ​യ​ക​നാ​യ ടീ​മി​ൽ സ​ഞ്ജു സാം​സ​ൺ ഉ​പ​നാ​യ​ക​നാ​ണ്.

Read More

ലെ​ജ​ൻ​ഡ്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് : ഓ​സീ​സി​നെ വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ

നോ​ർ​താം​പ്ട​ൻ: ലോ​ക ലെ​ജ​ൻ​ഡ്സ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഓ​സ്ട്രേ​ലി​യാ​യെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്നു രാ​ത്രി ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ – പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ഇ​ന്ന​ലെ ന​ട​ന്ന സെ​മി​യി​ൽ യു​വ​രാ​ജ് സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ടീം ​ഓ​സ്ട്രേ​ലി​യ ചാ​ന്പ്യ​ൻ​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 254 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഇ​ന്ത്യ​യ്ക്കാ​യി റോ​ബി​ൻ ഉ​ത്ത​പ്പ (65) യു​വ​രാ​ജ് സിം​ഗ് (59), യൂ​സ​ഫ് പ​ഠാ​ൻ (51), ഇ​ർ​ഫാ​ൻ പ​ഠാ​ൻ (50) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ച​റി നേ​ടി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി പീ​റ്റ​ർ സി​ഡി​ൽ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സ് മാ​ത്ര​മെ നേ​ടാ​ൻ ക​ഴി​ഞ്ഞൊ​ള്ളു. 32 പ​ന്തി​ൽ ര​ണ്ടു ഫോ​റും മൂ​ന്നു സി​ക്സും സ​ഹി​തം 40…

Read More