മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. 2027 ഡിസംബർ 31 വരെയാണ് കരാർ. ഇന്ത്യയുടെ ശ്രീലങ്ക പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. പര്യടനത്തിൽ മൂന്നു ഏകദിനവും മൂന്നു ട്വന്റി-20യുമാണുള്ളത്. ബാറ്റിംഗ് കോച്ചായി അഭിഷേക് നായരെയും ബൗളിംഗ് കോച്ചായി വിനയ് കുമാറിനെയും നിയമിക്കണമെന്ന് ഗംഭീർ ആവ ശ്യപ്പെട്ടു.
Read MoreCategory: Sports
ഇന്ത്യൻ വോളിയിലെ മിന്നൽപ്പിണർ നെയ്യശേരി ജോസ് ഓർമയായി
തൊടുപുഴ: കാണികളുടെ സിരകളെ ത്രസിപ്പിക്കുന്ന സ്മാഷുമായി കളിക്കളം അടക്കിവാണ മുൻ ഇന്ത്യൻ വോളി താരവും കേരള ടീം മുൻ ക്യാപ്റ്റനുമായിരുന്ന നെയ്യശേരി ജോസ് (സി.കെ.ഔസേപ്പ്-78) ഓർമയായി. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽനിന്നു നെയ്യശേരിയിലേക്ക് പോകുന്നതിനിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുത്തും പ്രതിഭയും സമന്വയിച്ച പവർഗെയിമിന്റെ ഉടമയായിരുന്നു ജോസ്. എതിർ ടീമിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ് അതിസമർത്ഥമായി പന്ത് ഫിനിഷ് ചെയ്യുന്നതിനു ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. ഉന്നം പിഴയ്ക്കാത്ത സ്മാഷായിരുന്നു ഇദ്ദേഹത്തിന്റേത്. റെയിൽവേയിൽ നിന്നു ഫാക്ട് ടീമിലെത്തിയ ഇദ്ദേഹം സിംഗപ്പൂരിലും ശ്രീലങ്കയിലും നടന്ന അന്താരാഷ്ട്ര മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സിയണഞ്ഞു. കളിക്കളത്തിൽ നിന്നു വിരമിച്ച ശേഷം ഫാക്ട് സ്കൂളിന്റെയും എറണാകുളം ജില്ലാ ടീമിന്റെയും പരിശീലകനായും മികവ് തെളിയിച്ചു. ഇന്ത്യൻതാരം ജിമ്മി ജോർജിനെ അനുസ്മരിപ്പിക്കുന്ന ചാട്ടവും ഇടിമിന്നൽ സ്മാഷുമായിരുന്നു ജോസിന്റെ പ്രത്യേകത. സ്കൂൾ പഠനകാലയളവിൽ തന്നെ കായികരംഗത്ത് മികവ്…
Read Moreജില്ലാ അണ്ടര്‍ 7 ചെസ് ; നെയ്തല്‍ ഡി അന്സേര ചാമ്പ്യന്‍
ആലപ്പുഴ: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സ്റ്റേറ്റ് ചെസ് ടെക്നിക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടര്‍ 7 ചെസ് സെലക്ഷന് ടൂര്‍ണമെന്റില്‍ നെയ്തല്‍ ഡി അന്സേര ചാമ്പ്യന്‍. കൊല്ലം ജില്ലയില്‍ നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കും. തുമ്പോളി മാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ നെയ്തല്‍ ആലപ്പുഴ പ്രൈം ചെസ് അക്കാഡമിയിലാണ് പരിശീലിക്കുന്നത്. ആലപ്പുഴ പൂന്തോപ്പ് അന്സേര വീട്ടില്‍ ധീരേഷ് അന്സേരയുടെയും (അക്കൗണ്ടന്റ് ആര്യാട് പഞ്ചായത്ത്) ഡോ. സിമിയുടെയും (അസി. പ്രഫ. എസ്. എന്‍. കോളജ് ചേര്‍ത്തല) മകനാണ്.
Read Moreഅർജന്റീന x കാനഡ സെമി ഫൈനൽ നാളെ
ന്യൂജഴ്സി: കോപ്പ അമേരിക്ക 2024ന്റെ ഉദ്ഘാടന മത്സരത്തിന്റെ ആവർത്തനത്തിനാണ് നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30ന് ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക ചാന്പ്യൻഷിപ് തേടുന്ന അർജന്റീനയും ആദ്യമായി സെമിയിലെത്തിയ കാനഡയുമാണ് ഏറ്റുമുട്ടുന്നത്. എങ്ങാനും അർജന്റീനയെ കാനഡയ്ക്കു തോല്പിക്കാനായാൽ അത് ചരിത്രമാകും. ഒപ്പം ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന രണ്ടാമത്തെ കോണ്‍കാകഫ് ടീമുമാകും. രണ്ടു ടീമുകളും പെനാൽറ്റി ഷൂട്ടൗട്ടിൽ ജയിച്ചാണ് സെമിയിലെത്തിയത്. അർജന്റീന ഇക്വഡോറിനെയും കാനഡ വെനസ്വേലയെയും പരാജയപ്പെടുത്തി. രണ്ടു മത്സരവും 90 മിനിറ്റിൽ 1-1നാണ് അവസാനിച്ചത്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് മിന്നുന്ന പ്രകടനമാണ് ഇക്വഡോറിനെതിരേ കാഴ്ചവച്ചത്. കാനഡയെ പരാജയപ്പെടുത്തിയാൽ അർജന്റീനയുടെ തുടർച്ചയായ രണ്ടാമത്തെ ഫൈനലാകും. 2015ലും 2016ലും അർജന്റീന ഫൈനലിൽ പ്രവേശിച്ചു. 2004 മുതൽ നടന്ന കഴിഞ്ഞ ഏഴു ടൂർണമെന്റുകളിൽ അഞ്ചിലും അർജന്റീനയ്ക്കു ഫൈനലിലെത്താനായി. 2011 പ്രീക്വാർട്ടറിൽ പുറത്തായി. 2019ൽ സെമിയിൽ…
Read Moreസനത് ജയസൂര്യ ശ്രീലങ്കന്‍ ടീമിന്റെ താത്ക്കാലിക പരിശീലകനാകും
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലകനായി മുന്‍ നായകന് സനത് ജയസൂര്യയെ നിയമിച്ചു. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡാണ് നിയമിച്ചത്. നിലവില്‍ ശ്രീലങ്ക ക്രിക്കറ്റിന്റെ ക്രിക്കറ്റ് കണ്‍സല്‍ടന്റ് ആണ് താരം. താത്കാലിക പരിശീലകന്റെ ചുമതല ജയസൂര്യ ഉടനെ തന്നെ ഏറ്റെടുക്കുമെന്നാണ് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചത്. സെപ്റ്റംബറിലെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതുവരെയാണ് ജയസുര്യയ്ക്ക് ചുമതലയുള്ളത്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന് ക്രിസ് സില്‍വർവുഡും കണ്‍സല്‍ടന്റ് മഹേല ജയവര്‍ധനയും രാജിവച്ചതിനെ തുടര്‍ന്നാണ് ജയസൂര്യയെ നിയമിച്ചത്.
Read Moreപാരീസ് ഒളിന്പിക്സ്; ഗഗൻ നാരംഗ് ഇന്ത്യൻ ടീമിനെ നയിക്കും
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ടേബിൾ ടെന്നീസ് താരം എ.ശരത് കമലും ഇന്ത്യൻ പതാകയേന്തും. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെയാണ് ഒളിന്പിക്സ് നടക്കുന്നത്. ലണ്ടൻ ഒളിന്പിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ബോക്സിംഗ് ഇതിഹാസം മേരി കോം നേതൃസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്ന് ഗഗൻ നാരംഗിനെ നേതൃസ്ഥാനം ഏൽപ്പിക്കുകയായിരുന്നു.
Read Moreപെപ്പെ, റൊണാൾഡോ ബൈ, ബൈ…
ഹാംബർഗ്: ഇനിയൊരു യുവേഫ യൂറോ കപ്പിൽ പോർച്ചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെപ്പെയും ഉണ്ടാകില്ല. പെപ്പെയ്ക്ക് 41ഉം റൊണാൾഡോയ്ക്ക് 39ഉം വയസ് പിന്നിട്ടു. ക്രിസ്റ്റ്യാനോ വിരമിക്കുന്പോൾ ഞാനും വിരമിക്കുമെന്നാണ് പെപ്പെ പറഞ്ഞത്. എന്നാൽ, യുവേഫ യൂറോ കപ്പ് 2024ന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെട്ട് പുറത്തായപ്പോൾ പെപ്പെയുടെ ഹൃദയം നുറുങ്ങി, കണ്ണു കലങ്ങി. വിങ്ങിപ്പൊട്ടിയ പെപ്പെയെ റൊണാൾഡോ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിച്ചു. തന്റെ അവസാന യൂറോ കപ്പ് പോരാട്ടമാണിതെന്ന് റൊണാൾഡോ നേരത്തേ വ്യക്തമാക്കിയിരുന്നു. ഷൂട്ടൗട്ടിൽ വീണു ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് ചുട്ട മറുപടി നൽകിയ പോർച്ചുഗൽ 120 മിനിറ്റ് ഹാംബർഗിലെ ഫോക്സ്പാർക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ ആവേശത്തിലാക്കി. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ പിറക്കാതിരുന്നതോടെ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെത്തി. ഷൂട്ടൗട്ടിൽ പോർച്ചുഗലിന്റെ മൂന്നാം കിക്കെടുത്ത ജാവോ ഫീലിക്സിനു പിഴച്ചു. റൊണാൾഡോ, ബെർണാഡോ സിൽവ,…
Read Moreമഞ്ഞക്കടൽ നിശ്ചലം
വി. മനോജ്പ്രതിഭാശാലികളായ ഒരുപറ്റം കളിക്കാരല്ല ടീമിനാവശ്യം. ഓരോ പൊസിഷനിലും കളി നിയന്ത്രിക്കാൻ കഴിയുന്നവരെയും അവരെ കൃത്യമായി വിന്യസിപ്പിക്കുകയുമാണെന്നു ബ്രസീലിന്റെ പുതിയ കോച്ച് ഡോണിവൽ ജൂണിയർ ചിന്തിക്കുന്നുണ്ടാകും. കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിൽ ക്വാർട്ടറിൽ ഉറുഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-2നു പരാജയപ്പെട്ട് പുറത്തായ ബ്രസീലിന് ചിന്തിക്കാൻ മറ്റെന്തുണ്ട്…? ടൂർണമെന്റിൽ കളിച്ച നാലിൽ ഒരു കളി മാത്രം ജയിച്ചാണ് ബ്രസീൽ മടങ്ങുന്നത്. 2022 ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ പുറത്തായശേഷം ബ്രസീൽ ഫുട്ബോളിനു മോശം സമയമാണ്. സമീപകാലത്ത് കിരീടങ്ങളില്ലാതെ വിഷമിക്കുന്ന ബ്രസീൽ കോപ്പ അമേരിക്ക ജേതാക്കളാകുമെന്ന പ്രതീക്ഷയിലാണ് യുഎസിലെത്തിയത്. സർഗാത്മക ശേഷിയുള്ള ബ്രസീലിയൻ കളിക്കാർ നിരാശജനകമായ ഫുട്ബോളാണ് അടുത്തകാലത്ത് കാഴ്്ചവയ്ക്കുന്നതെന്നു വ്യക്തം. 1994, 2002 ലോകകപ്പുകളിൽ ബ്രസീൽ നിറഞ്ഞാടിയ മത്സരങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഇരുവിംഗുകളിലൂടെയും ഫുട്ബോൾ കയറ്റി, സെന്ററിൽ കൊടുക്കുകയും അപകടകരമായ വേഗതയോടെ, താഴ്ന്ന ക്രോസുകൾ നൽകുകയും ചെയ്ത ബ്രസീൽ കിരീടവുമായാണ് മടങ്ങിയത്. 2002ൽ…
Read Moreകോപ്പ അമേരിക്കയിൽ സെമി ഫൈറ്റ്
അർജന്റീന x കാനഡ ന്യൂജഴ്സി: കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്റീന സെമിയിൽ നേരിടുന്നത് കാനഡയെ. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30ന് ന്യൂ ജഴ്സിയിലാണ് മത്സരം. അർജന്റീനയും കാനഡയും രണ്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടിലും അർജന്റീനയ്ക്കായിരുന്നു ജയം. നിലവിലെ ഫോമിൽ അർജന്റീനയ്ക്ക് കാനഡ അത്ര വലിയ എതിരാളികൾ അല്ലെന്നു തന്നെ പറയാം. കോപ്പ അമേരിക്ക 2024ൽ ഒരേ ഗ്രൂപ്പിലായിരുന്നു അർജന്റീനയും കാനഡയും. ആ മത്സരത്തിൽ അർജന്റീനയുടെ മികവിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ കാനഡ എതിരില്ലാത്ത രണ്ടു ഗോളിനു മത്സരം അടിയറവു വച്ചു. ലയണൽ മെസി തിരിച്ചെത്തിയതോടെ അർജന്റീനയുടെ മികവ് കൂടുതൽ ഉയരും. ലൗതാരോ മാർട്ടിനസിന്റെ ഗോളടി മികവിലാണ് അർജന്റീനയുടെ പ്രതീക്ഷകൾ. നാലു കളിയിൽ നാലു ഗോളുമായി ടൂർണമെന്റിൽ ഒന്നാം സ്ഥാനത്താണ്. ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികവും അർജന്റീനയെ കൂടുതൽ കരുത്തരാക്കുന്നു. ഗ്രൂപ്പ് എയിൽ ഗോളൊന്നും വഴങ്ങാതെ മൂന്നും…
Read Moreജോക്കോവിച്ച്, സിന്നർ മൂന്നാം റൗണ്ടിൽ
ലണ്ടൻ: വിംബിൾഡണ്‍ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നന്പർ ജാനിക് സിന്നർ, നോവാക് ജോക്കോവിച്ച് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ. ഇറ്റാലിയൻ താരം സിന്നർ സ്വന്തം നാട്ടുകാരൻ മാത്യോ ബെറെറ്റിനിയെ 7-6(7-3), 7-6(7-4), 2-6, 7-6(7-4)ന് പരാജയപ്പെടുത്തി. ഏഴാം റാങ്ക് പോളണ്ട് താരം ഹുബർട്ട് ഹർകാസ് പുറത്ത്. ജോക്കോവിച്ച് ബ്രിട്ടന്റെ ജേക്കബ് ഫിയർണെലിയെ കീഴടക്കി. സ്കോർ: 6-3, 6-4, 5-7, 7-5. വിംബിൾഡണ്‍ വനിതാ സിംഗിൾസിൽ ലോക അഞ്ചാം റാങ്ക് അമേരിക്കയുടെ ജെസിക്ക പെഗുല പുറത്ത്. രണ്ടാം റൗണ്ട് മത്സരത്തിൽ അമേരിക്കലൻ താരത്തെ ചൈനയുടെ വാംഗ് ഷിയുൻ 6-4, 7-6(9-7), 6-1ന് തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ നവോമി ഓസകയും പുറത്തായി. ജാപ്പനീസ് താരത്തെ 6-4, 6-1ന് എമ്മാ നവാരോ പരാജയപ്പെടുത്തി.
Read More