പ​ര​പു​രു​ഷ ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു; മ​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് ലൈം​ഗി​ക​വൈ​കൃ​തം; ഭാ​ര്യ​യു​ടെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള്‍ വി​റ്റ യു​വാ​വി​നെ​തി​രേ പോ​ക്‌​സോ കേസ്

കൊ​ല്ലം: കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ശ്ലീ​ല സൈ​റ്റു​ക​ള്‍​ക്കു വി​റ്റെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി. നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ളു​ടെ മു​ന്നി​ല്‍ വ​ച്ച് ഭ​ര്‍​ത്താ​വ് ലൈം​ഗി​ക​വൈ​കൃ​തം കാ​ണി​ച്ചു എ​ന്ന് യു​വ​തി കൊ​ട്ടി​യം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കൗ​ണ്‍​സി​ലിം​ഗി​നി​ടെ കു​ട്ടി പി​താ​വി​നെ​തി​രെ മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തു. പി​ന്നാ​ലെ​യാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യ​ത്. പ​രാ​തി ന​ല്‍​കി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് പോ​ക്‌​സോ ചു​മ​ത്താ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​ത്.

ഭ​ര്‍​ത്താ​വ് കു​ഞ്ഞി​നു മു​ന്നി​ല്‍​വ​ച്ച് ലൈം​ഗി​ക വൈ​കൃ​തം കാ​ണി​ച്ച​ത് തെ​ളി​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ച്ചി​രു​ന്നു. പ്ര​തി​ക്കെ​തി​രേ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദേ​ശ​ത്ത് ഒ​രു​മി​ച്ചു താ​മ​സി​ക്ക​വെ ഭ​ര്‍​ത്താ​വ് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ള്‍​ക്കു വി​റ്റു​വെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ക്രൂ​ര​മ​ര്‍​ദ​നം ഏ​ല്‍​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ഏ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി യു​കെ​യി​ലാ​യി​രു​ന്ന ദ​മ്പ​തി​ക​ള്‍ ക​ഴി​ഞ്ഞ 14നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. യു​കെ​യി​ല്‍ വ​ച്ചാ​ണു സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ അ​വി​ട​ത്തെ അ​ശ്ലീ​ല വെ​ബ് സൈ​റ്റു​ക​ള്‍​ക്കു ഭ​ര്‍​ത്താ​വ് കൈ​മാ​റി​യ​തെ​ന്നു യു​വ​തി പ​റ​ഞ്ഞു. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വി​നെ കൗ​ണ്‍​സ​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ടും മ​ര്‍​ദ​ന​മേ​ല്‍​ക്കേ​ണ്ടി വ​ന്നു​വെ​ന്നു യു​വ​തി മൊ​ഴി ന​ല്‍​കി.

10 വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഭ​ര്‍​ത്താ​വ് അ​ശ്ലീ​ല വി​ഡീ​യോ​ക​ള്‍​ക്ക് അ​ടി​മ​യാ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ പ്ര​ധാ​ന പ​രാ​തി. നി​ര​ന്ത​രം കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​മാ​യി​രു​ന്നെ​ന്നും കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വ​യ്ക്കു​മാ​യി​രു​ന്നെ​ന്നും യു​വ​തി മൊ​ഴി ന​ല്‍​കി.

ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ള്‍​ക്കു വി​റ്റ് പ​ണം സ​മ്പാ​ദി​ക്കു​ക​യും മ​റ്റു പു​രു​ഷ​ന്മാ​രു​മാ​യി കി​ട​ക്ക പ​ങ്കി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. വി​സ​മ്മ​തി​ച്ച​പ്പോ​ള്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ന്ന​തും പ​തി​വാ​യി. സ​ഹി​കെ​ട്ടു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റ്റി.

കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തി​യാ​ല്‍ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു ക​രു​തി​യാ​ണു ഭ​ര്‍​ത്താ​വു​മാ​യി നാ​ട്ടി​ലെ​ത്തി​യ​ത്. കു​ടും​ബ ജീ​വി​ത​ത്തി​ല്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി പ​റ​ക്ക​ണ​മെ​ന്നു​മാ​ണു കൗ​ണ്‍​സ​ലിം​ഗി​നി​ടെ ഭ​ര്‍​ത്താ​വ് പ​റ​ഞ്ഞ​തെ​ന്നും യു​വ​തി മൊ​ഴി ന​ല്‍​കി.

Related posts

Leave a Comment