ഒളിന്പിക്സ് മെഡൽ എന്നത് ഏതൊരു രാജ്യത്തിന്റെയും കായിക അഭിമാനമാണ്. അതിനാൽ മികച്ച പരിശീലനം നൽകിയാവും ഒട്ടുമിക്ക രാജ്യങ്ങളും താരങ്ങളെ ഒളിന്പിക്സിനയയ്ക്കുക. എന്നാൽ, മതിയായ പരിശീലന സൗകര്യങ്ങളോ പറയാൻ സ്വന്തം രാജ്യത്തിന്റെ പേരോ ഇല്ലാതെയാണ് അഭയാർഥികളായ കായികതാരങ്ങൾ ഒളിന്പിക്സിനെത്തുന്നത്. സ്വന്തം പൗരനു നൽകുന്ന പരിശീലന സൗകര്യങ്ങൾ ഒരു രാജ്യം ഒരിക്കലും ഒരു അഭയാർഥിക്കു നൽകില്ലെന്നതുകൊണ്ടുതന്നെ അഭയാർഥി താരങ്ങൾക്ക് ഒളിന്പിക്സിൽ ഇതുവരെ കാര്യമായ തോതിൽ മെഡലുകൾ നേടാനായിട്ടില്ല. 37 പേരാണ് അഭയാർഥി താരങ്ങളാണ് പാരീസ് ഒളിന്പിക്സിന് എത്തുന്നത്. 15 രാജ്യങ്ങളിൽനിന്നുള്ള ഇവർ 12 ഇനങ്ങളിൽ പാരീസിൽ മത്സരിക്കും. ബീയ പട്ടണമാണ് പ്രൗഢമായ പാരന്പര്യമുണ്ടായിട്ടും യുദ്ധക്കെടുതിയാൽ രാജ്യം വിട്ടോടേണ്ടി വന്ന അഭയാർഥി കായികതാരങ്ങൾക്ക് ആതിഥ്യമരുളിയിരിക്കുന്നത്. ഇവിടെ ഇവർക്ക് മികച്ച പരിശീലന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടീമുകളായി തിരിഞ്ഞ് മത്സരിക്കുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന സംഘം പ്രസിദ്ധമായ ആരോമാഞ്ചെ ലേ ബെയ്ൻ ബീച്ചിൽക്കൂടി…
Read MoreCategory: Sports
അഭിമാന വനിതകൾ; ഇന്ത്യക്കായി ഒളിന്പിക് മെഡൽ നേടിയ ഏഴ് വനിതകളെ കുറിച്ച്…
ഒളിന്പിക്സ് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി മെഡൽ സ്വന്തമാക്കിയത് വെറും ഏഴ് വനിതകൾ മാത്രം. മലയാളിയും ഇന്ത്യൻ ഇതിഹാസ അത്ലറ്റുമായ പി.ടി. ഉഷയ്ക്ക് 1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ നിർഭാഗ്യവശാൽ മെഡൽ നഷ്ടപ്പെട്ടതും ചരിത്രം. ഒളിന്പിക് ചരിത്രത്തിൽ ഇന്ത്യക്ക് ഇതുവരെ 35 മെഡലുകൾ ലഭിച്ചിട്ടുണ്ട്. 10 സ്വർണം, ഒന്‍പത് വെള്ളി, 16 വെങ്കലം എന്നിങ്ങനെയാണത്. 10 സ്വർണത്തിൽ എട്ട് എണ്ണവും ഹോക്കിയിലൂടെയായിരുന്നു. 2008 ബെയ്ജിംഗ് ഒളിന്പിക്സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്രയായിരുന്നു ആദ്യ വ്യക്തിഗത മെഡൽ സ്വന്തമാക്കിയത്. പിന്നീട് 2020 ടോക്കിയോ ഒളിന്പിക്സിൽ പുരുഷ ജാവലിൻത്രോയിലൂടെ നീരജ് ചോപ്രയും സ്വർണത്തിൽ മുത്തംവച്ചു. 2000 സിഡ്നിയിൽവച്ച് ഇന്ത്യക്ക് ആദ്യമായി വനിതാ വിഭാഗത്തിൽ ഒളിന്പിക് മെഡൽ ലഭിച്ചു. ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിയായിരുന്നു ആ മെഡൽ ഇന്ത്യക്കു സമ്മാനിച്ചത്. ഇന്ത്യക്കായി ഒളിന്പിക് മെഡൽ നേടിയ ഏഴ് വനിതകളെ കുറിച്ച്……
Read Moreഎവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചെസ് കളിക്കാർ മാത്രം; രാജ്യാന്തര ചെസ് ദിനത്തിൽ തൃശൂരിലെ മരോട്ടിച്ചാൽ ഗ്രാമം ശ്രദ്ധേയമാകുന്നു
തൃശൂർ: എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചെസ് കളിക്കാർ മാത്രം! ചങ്ങന്പുഴയുടെ കവിതയെ മരോട്ടിച്ചാലിലെത്തുന്ന ഒരാൾ ഇങ്ങനെ വരിമാറ്റിയെഴുതിയാൽ അല്പംപോലും അന്പരക്കേണ്ടതില്ല. അര നൂറ്റാണ്ടിലേറെയായി ചതുരംഗക്കളങ്ങൾക്കു മുന്‍പിലാണ് ഈ നാട് ഉറങ്ങിയുണരുന്നത്. എഴുപതുകളിൽ മദ്യത്തിൽ മുങ്ങിയാണ്ടുപോയ ഗ്രാമത്തെ ഉണർവിന്റെ പുലരികളിലേക്കു തിരിച്ചെത്തിച്ചത് ചതുരംഗത്തിന്റെ മാന്ത്രികക്കളങ്ങളിലൂടെയാണ്. വ്യക്തിയിലും സമൂഹത്തിലും ചെസ് എന്തു മാറ്റമുണ്ടാക്കുമെന്ന് അറിയണമെങ്കിൽ ഈ ഗ്രാമത്തിലെത്തണം. ചെസിനെ ജീവിതലഹരിയാക്കിയ ഉണ്ണിമാമൻ എന്ന സി. ഉണ്ണികൃഷ്ണന്റെ ദീർഘവീക്ഷണവും ഇതിനു പിന്നിലുണ്ട്. എഴുപതുകളിലെ അനധികൃത മദ്യനിർമാണത്തിന്റെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽനിന്നു ലോക ചെസ് ഭൂപടങ്ങളിൽ ഇടംപിടിക്കുന്നതിലേക്കു വളർന്നിരിക്കുന്നു മരോട്ടിച്ചാൽ എന്ന കുഞ്ഞുഗ്രാമം. ചെറുകവലകളിലെ കടത്തിണ്ണകൾ തുടങ്ങി ചതുരംഗക്കളങ്ങൾ നിറയാത്ത ഇടമില്ല ഇന്നു മരോട്ടിച്ചാലിൽ. നാലാൾ കൂടുന്നിടത്തെല്ലാം ചെസ് ബോർഡുകൾ നിരന്നു. കളിക്കാരേക്കാൾ കൂടുതൽ കാഴ്ചക്കാരുണ്ടായി. ഈ മാറ്റത്തിനു തുടക്കമിട്ടത് ഉണ്ണികൃഷ്ണനാണ്. തലോരിലെത്തി ചെസ് കളിക്കാൻ പഠിച്ച ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 1975 മുതൽ ടൂർണമെന്റുകൾ…
Read Moreസഞ്ജു ട്വന്റി-20 ടീമിൽ, രോഹിത്തും കോഹ്ലിയും ഏകദിന സംഘത്തിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി-20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ഏകദിനത്തിൽ രോഹിത് ശർമയാണ് ക്യാപ്റ്റൻ. വിരാട് കോഹ്ലിയും ഏകദിനത്തിലുണ്ട്. ട്വന്റി-20 ടീമിൽ സഞ്ജു സാംസൺ ഇടംപിടിച്ചപ്പോൾ ഏകദിന ടീമിൽ ഉൾപ്പെടുത്തിയില്ല. ശുഭ്മാൻ ഗില്ലിനെ രണ്ടു ഫോർമാറ്റിലെയും വൈസ് ക്യാപ്റ്റനായി നിയമിച്ചു. വിക്കറ്റ്കീപ്പർ ഋഷഭ് പന്തിനെ രണ്ടു ടീമിലും ഉൾപ്പെടുത്തി. ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരന്പരയിലെ ഏക സെഞ്ചുറി സഞ്ജുവിന്റേതായിരുന്നു. പകരം ശിവം ദുബെയും പുതുമുഖം റിയാൻ പരാഗുമെത്തി. ഹർഷിത് റാണയാണ് ഏകദിന ടീമിലെ മറ്റൊരു പുതുമുഖം. ബിസിസിഐ വിശ്രമം അനുവദിച്ച രോഹിത്തും കോഹ്ലി ഏകദിനത്തിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കു രണ്ടു ടീമിൽനിന്നും വിശ്രമം നൽകിയിരിക്കുകയാണ്. ശ്രേയസ് അയ്യരെയും വിക്കറ്റ്കീപ്പർ കെ.എൽ. രാഹുലിനെയും ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചപ്പോൾ ഇഷാൻ കിഷനെ വിളിച്ചിട്ടില്ല. പര്യടനത്തിൽ…
Read Moreഫിഫ റാങ്ക്: അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി; ഇന്ത്യ 124-ാമത്
സൂറിച്ച് : ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെ 1901 പോയിന്റുമായാണ് മെസിയും സംഘവും ഒന്നാം സ്ഥാനം നിലനിർത്തിയത്. 1854 പോയിന്റുള്ള ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. യൂറോകപ്പ് ചാന്പ്യൻമാരായ സ്പെയ്ൻ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. മുൻ ലോകചാമ്പ്യൻമാരായ ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. ബെൽജിയം, നെതർലൻഡ്സ്, പോർച്ചുഗൽ, കൊളംബിയ, ഇറ്റലി തുടങ്ങിയ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ. ഇന്ത്യയ്ക്ക് 124-ാം സ്ഥാനമാണുള്ളത്.
Read Moreഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ച് വേർ പിരിയുന്നു
മുംബൈ: ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. നാലുവര്‍ഷം ഒരുമിച്ച് കഴിഞ്ഞശേഷം ഞാനും നടാഷയും പരസ്പര സമതത്തോടെ വഴി പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് ജീവിക്കാനായി ഞങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ വേര്‍പിരിയുകയാണ് രണ്ടുപേരുടെയും ഭാവിക്ക് നല്ലതെന്ന് തിരിച്ചറിഞ്ഞ് കഠിനമായ ആ തിരുമാനം ഞങ്ങള്‍ എടുക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ആ തീരുമാനം എടുത്തതെന്ന് ഹാര്‍ദിക്ക് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. ഞങ്ങളുടെ ജീവത്തിലെ കേന്ദ്രബിന്ദുവായി മകന് തുടരും. അവന്റെ സന്തോഷത്തിനായി മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാണ്ഡ്യ എക്സിൽ കുറിച്ചു.
Read Moreസൂര്യകുമാർ ട്വന്റി 20 ക്രിക്കറ്റ് ക്യാപ്റ്റനായേക്കും
മുംബൈ: സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിച്ചേക്കും. ട്വന്റി 20 ലോകകപ്പ് ജയിച്ചതിനു പിന്നാലെ നായകൻ രോഹിത് ശർമ ട്വന്റി 20 ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെയാണു പുതിയ നായകനെ തേടുന്നത്. സൂര്യകുമാറിനൊപ്പം ഇന്ത്യയുടെ സ്ഥിരം നായക സ്ഥാനത്തിനായി ഹാർദിക് പാണ്ഡ്യയുമുണ്ട്. എന്നാൽ മുൻ നായകൻ രോഹിത്തിനും പുതിയ പരിശീലകൻ ഗൗതം ഗംഭീറിനും സൂര്യകുമാറിനെ നായകനാക്കുന്നതിലാണ് താത്പര്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും പാണ്ഡ്യയെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ നായകനെ തേടുന്നത്. സ്ഥിരം പരിക്കിന്റെ പിടിയിലാകുന്ന ഓൾറൗണ്ടർ പാണ്ഡ്യയുടെ ശാരീരികക്ഷമതയിലുള്ള വിശ്വാസക്കുറവാണ് പുതിയ നായകനെ തേടാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 2026 ട്വന്റി 20 ലോകകപ്പ് വരെയാകും സൂര്യകുമാറിന്റെ നായ കസ്ഥാനം.
Read Moreമാലിന്യങ്ങൾ നീക്കി, സെയ്ൻ നദിയിൽ നീന്തി പാരീസ് മേയർ വാക്കുപാലിച്ചു
പാരീസ്: ഒളിന്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ഉദ്ഘാടനച്ചടങ്ങിനും വിവിധ മത്സരങ്ങൾക്കും വേദിയാകേണ്ട പാരീസിലെ സെയ്ൻ നദിയിൽ നീന്തി വാക്കുപാലിച്ച് പാരീസ് മേയർ ആൻ ഹിഡാല്‍ഗോ. മലിനമായി കിടന്നിരുന്ന സെയ്ൻ നദി ഒളിന്പിക്സിനു മുന്‍പ് വൃത്തിയാക്കി മത്സര സജ്ജമാക്കുമെന്ന് മാസങ്ങൾക്കു മുന്‍പേ ആൻ പ്രഖ്യാപിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി നദിയിൽ നീന്തുമെന്നും മേയർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ വേനൽ മഴയും ദേശീയ അസംബ്ലി തെരഞ്ഞെടുപ്പും മൂലം നീന്തൽ മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ഇന്നലെ നദിയിൽ നീന്തി മേയർ വാക്കുപാലിച്ചു. ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനും ട്രയാത്ലോണ്, മാരത്തണ്‍ നീന്തൽ മത്സരങ്ങൾക്കും സെയ്ൻ നദി വേദിയാകും. ജൂണിന്റെ തുടക്കത്തിൽ ദിവസേനയുള്ള ജലഗുണനിലവാര പരിശോധനകളിൽ സെയ്ൻ നദിയിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടിയെന്നു സൂചിപ്പിച്ചു. പിന്നീട് മാരകമായ ബാക്ടീരിയയുടെ അളവിൽ കുറവുണ്ടായി. മേയറുടെ നീന്തലോടെ ആ ആശങ്കയൊഴിഞ്ഞു. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനാൽ ഒരു നൂറ്റാണ്ടിലേറെയായി നീന്തലിന്…
Read Moreപാരീസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരിൽ ഏഴു മലയാളികൾ
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരിൽ ഏഴു മലയാളികൾ. ഒളിന്പിക്സിനുള്ള കായികതാരങ്ങളെ ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രഖ്യാപിച്ചു. 117 അത്ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങൾക്കിറങ്ങുക. ഇവർക്കൊപ്പം 140 അംഗ സപ്പോർട്ടിംഗ് സ്റ്റാഫുകളും പാരീസിലേക്കു യാത്ര യാകും. എന്നാൽ ഇവർക്കൊപ്പം വനിതകളുടെ ഷോട്ട്പുട്ടിലെ ദേശീയ റിക്കാർഡിനുടമയായ അഭ ഖതുവയെ അത്ലറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒളിന്പിക്സിനുള്ള യോഗ്യതാ മാനദണ്ഡം ഖതുവ കടന്നിരുന്നു. ഏഴ് മലയാളികളാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പുരുഷൻമാരുടെ 4×400 റിലേ ടീം അംഗങ്ങളായി വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരും ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, ഹോക്കി ടീമിൽ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്, ബാഡ്മിന്റണ്‍ സിംഗിൾസിൽ എച്ച്.എസ്. പ്രണോയ് എന്നിവരുമാണ് ഇടംപിടിച്ചത്. 2020 ടോക്കിയോ ഒളിന്പിക്സിൽ ഒൻപത് മലയാളികൾ ഉണ്ടായിരുന്നു. പാരീസ് ഒളിന്പിക്സ് സംഘാടകസമിതിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച്…
Read Moreപാരീസ് ഒളിമ്പിക്സ്; വിപ്ലവത്തൊപ്പി ഭാഗ്യചിഹ്നം…
2024 ഒളിന്പിക്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ് ഫ്രീജിയൻ തൊപ്പി. ഫ്രഞ്ച് വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ തൊപ്പിയുടെ പേരാണ് ഫ്രീജ്. രണ്ട് ഫ്രീജുകളാണ് പാരീസ് ഒളിന്പിക്സിനുള്ളത്. അവയിൽ ഒരെണ്ണം സമ്മർ ഒളിന്പിക്സിനെയും മറ്റൊന്ന് പാരാലിന്പിക്സിനെയും പ്രതിനിധീകരിക്കുന്നു. പാരാലിന്പിക് ഗെയിംസിനെ പ്രതിനിധീകരിക്കുന്ന ഫ്രീജിന് കൃത്രിമ കാലാണ്. ‘ഞങ്ങൾ ഒറ്റയ്ക്ക് വേഗത്തിൽ പോകുന്നു, പക്ഷേ ഒരുമിച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നു’ എന്നതാണ് 2024 ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ മോട്ടോ. ഒളിന്പിക്സ്, പാരാലിന്പിക്സ് ആതിഥേയരാജ്യത്തെ ജീവജാലങ്ങളുമായോ ആപ്രദേശത്തെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ആളുകളുമായോ സാദൃശ്യമുള്ള സാങ്കൽപിക കഥാപാത്രങ്ങളാണ് സാധാരണയായി ഭാഗ്യചിഹ്നങ്ങൾ. ഒളിന്പിക്സിൽ മസ്കോട്ടുകൾ ഉപയോഗിച്ചു തുടങ്ങിയത് 1968ൽ ഫ്രാൻസിലെ ഗ്രെനോബിളിൽ നടന്ന വിന്റർ ഒളിന്പിക്സിലായിരുന്നു. ഫ്രീജിസ് മസ്കോട്ടുകൾ ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നിവയുടെ പ്രചാരകരായാണ് നിലകൊള്ളുന്നത്. ഫ്രീജിയൻ തൊപ്പി ഫ്രഞ്ച് വിപ്ലവത്തിന്റെ ഐക്യചിഹ്നമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമാണ്. ലോകത്തിലെ ഏറ്റവും…
Read More