സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യൻഷി​പ്പ്; കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ആ​ദ്യ മെ​ഡ​ൽ എ​ത്തി​ച്ച​ത് സ​ച്ചി​ൻ ബി​നു

ഭു​വ​നേ​ശ്വ​ർ: 27-ാമ​ത് ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ര​ണ്ടാം​ദി​നം കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ആ​ദ്യ മെ​ഡ​ൽ എ​ത്തി​ച്ച​ത് സ​ച്ചി​ൻ ബി​നു. പു​രു​ഷ വി​ഭാ​ഗം 110 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ​ച്ചി​ൻ ബി​നു 14.25 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 14.03 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത ത​മി​ഴ്നാ​ടി​ന്‍റെ ആ​ർ. മ​ന​വി​നാ​ണ് സ്വ​ർ​ണം. ആ​ദ്യ​ദി​നം കേ​ര​ള​ത്തി​ന് മൂ​ന്ന് മെ​ഡ​ൽ ല​ഭി​ച്ചി​രു​ന്നു. വ​നി​താ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ കേ​ര​ള​ത്തി​നാ​യി വി.​കെ. ശാ​ലി​നി വെ​ള്ളി സ്വ​ന്ത​മാ​ക്കി. വ​നി​താ ട്രി​പ്പി​ൾ​ജം​പി​ൽ എ​ൻ.​വി. ഷീ​ന വെ​ള്ളി​യും ഗാ​യ​ത്രി ശി​വ​കു​മാ​ർ വെ​ങ്ക​ല​വും ആ​ദ്യ​ദി​നം കേ​ര​ള അ​ക്കൗ​ണ്ടി​ലെ​ത്തി​ച്ചു. 13.32 മീ​റ്റ​റാ​ണ് ഷീ​ന ക്ലി​യ​ർ ചെ​യ്ത​ത്. 13.08 മീ​റ്റ​റോ​ടെ ഗാ​യ​ത്രി വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.ആ​ന്ധ്ര​പ്ര​ദേ​ശി​ന്‍റെ അ​നു​ഷ​യ്ക്കാ​ണ് (13.32) സ്വ​ർ​ണം.

Read More

ഫീ​ൽ​ഡിം​ഗ് ത​ട​സ​പ്പെ​ടു​ത്തിയ​ ജ​ഡേ​ജ​യെ പു​റ​ത്താ​ക്കി; ഐ​പി​എ​ല്ലി​ൽ നാ​ണ​ക്കേ​ടി​ന്‍റെ മൂ​ന്നാം ച​രി​ത്രം

ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ൽ ഫീ​ൽ​ഡിം​ഗ് ത​ട​സ​പ്പെ​ടു​ത്തി (ഒ​ബ്സ്ട്ര​ക്റ്റിം​ഗ് ദ ​ഫീ​ൽ​ഡിം​ഗ്) പു​റ​ത്താ​കു​ന്ന മൂ​ന്നാ​മ​ത് ബാ​റ്റ​ർ എ​ന്ന നാ​ണ​ക്കേ​ട് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്ക്. സ​ഞ്ജു​വി​ന്‍റെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഫീ​ൽ​ഡിം​ഗ് ത​ട​സ​പ്പെ​ടു​ത്ത​ൽ നി​യ​മ​പ്ര​കാ​രം ജ​ഡേ​ജ പു​റ​ത്താ​യ​ത്. തേ​ർ​ഡ് അ​ന്പ​യ​റി​ന്‍റെ വി​ധി​യി​ലൂ​ടെ​യാ​ണ് ജ​ഡേ​ജ പു​റ​ത്താ​യ​ത്. ആ​റ് പ​ന്തി​ൽ അ​ഞ്ച് റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു ജ​ഡേ​ജ നേ​ടി​യ​ത്. രാ​ജ​സ്ഥാ​ൻ മു​ന്നോ​ട്ടു​വ​ച്ച 142 റ​ണ്‍​സ് എ​ന്ന ചെ​റി​യ ല​ക്ഷ്യം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. രാ​ജ​സ്ഥാ​ന്‍റെ ആ​വേ​ശ് ഖാ​ൻ എ​റി​ഞ്ഞ 16-ാം ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്ത്. ഡീ​പ്പ് തേ​ർ​ഡി​ലേ​ക്ക് പ​ന്ത് തി​രി​ച്ചു​വി​ട്ട് ജ​ഡേ​ജ സിം​ഗി​ൾ എ​ടു​ത്തു. തു​ട​ർ​ന്ന് ര​ണ്ടാം റ​ണ്ണി​നാ​യി ശ്ര​മി​ച്ചു. പ​കു​തി​വ​രെ എ​ത്തി​യ ജ​ഡേ​ജ​യെ മ​റു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് തി​രി​ച്ചു​വി​ട്ടു. തി​രി​ഞ്ഞോ​ടി​യ​പ്പോ​ൾ ജ​ഡേ​ജ വി​ക്ക​റ്റ് മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ന്ത് ല​ഭി​ച്ച വി​ക്ക​റ്റ്…

Read More

മെ​സി​യെ പു​റ​ത്തി​രു​ത്തി​യ യു​എ​സ് നി​യ​മം!

മോ​ണ്‍​ട്രി​യ​ൽ: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് മ​ത്സ​ര​ത്തി​നി​ടെ ര​ണ്ട് മി​നി​റ്റ് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. മോ​ണ്‍​ട്രി​യ​ലി​ന് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. മോ​ണ്‍​ട്രി​യ​ൽ ഡി​ഫെ​ൻ​ഡ​ർ ജോ​ർ​ജ് കാം​ബെ​ലി​ന്‍റെ ഫൗ​ളി​ൽ മെ​സി നി​ല​ത്തു​വീ​ണു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ടീം ​മൈ​താ​ന​ത്ത് എ​ത്തി. റ​ഫ​റി ജോ​ർ​ജ് കാം​ബെ​ലി​ന് കാ​ർ​ഡ് ന​ൽ​കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് മെ​സി​ക്ക് ര​ണ്ട് മി​നി​റ്റ് പു​റ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്. മെ​സി​യെ ഫൗ​ൾ ചെ​യ്ത​തി​ന് ഇ​ന്‍റ​ർ മ​യാ​മി​ക്ക് ഫ്രീ​കി​ക്ക് ല​ഭി​ച്ചു. കി​ക്കെ​ടു​ത്ത മാ​റ്റി​യാ​സ് റോ​ജ​സ് (44’) പ​ന്ത് മ​നോ​ഹ​ര​മാ​യി വ​ള​ച്ച് വ​ല​യി​ലാ​ക്കു​ക​യും ചെ​യ്തു. എം​എ​സ്എ​ല്ലി​ലെ പു​തി​യ നി​യ​മം അ​നു​സ​രി​ച്ച് ഫൗ​ളേ​റ്റ് വീ​ഴു​ന്ന താ​രം 15 സെ​ക്ക​ൻ​ഡി​ൽ അ​ധി​കം മൈ​താ​ന​ത്ത് ചെ​ല​വ​ഴി​ക്കു​ക​യും മെ​ഡി​ക്ക​ൽ സം​ഘം പ​രി​ച​ര​ണ​ത്തി​നാ​യി ക​ള​ത്തി​ൽ എ​ത്തു​ക​യും ചെ​യ്താ​ൽ ര​ണ്ട് മി​നി​റ്റ് പു​റ​ത്തു​പോ​ക​ണം. ഫൗ​ൾ ചെ​യ്ത താ​ര​ത്തി​ന് കാ​ർ​ഡ് ല​ഭി​ച്ചി​ല്ലെ​ങ്കി​ലാ​ണി​ത്. ര​ണ്ട് മി​നി​റ്റ് പു​റ​ത്തി​രി​ക്കേ​ണ്ട​വ​ന്ന മെ​സി…

Read More

സൗ​​ണ്ട് റ​​ണ്ണിം​​ഗ് ട്രാ​​ക്ക് ഫെ​​സ്റ്റി​​വ​​ലി​​ൽ; ദീ​​ക്ഷ​​യ്ക്ക് റി​​ക്കാ​​ർ​​ഡ്

ലോ​​സ് ആ​​ഞ്ച​​ല​​സ്: മ​​ധ്യ​​പ്ര​​ദേ​​ശു​​കാ​​രി​​യാ​​യ കെ.​​എം. ദീ​​ക്ഷ​​യ്ക്ക് 1500 മീ​​റ്റ​​റി​​ൽ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ്. ലോ​​സ് ആ​​ഞ്ച​​ല​​സി​​ൽ ന​​ട​​ന്ന സൗ​​ണ്ട് റ​​ണ്ണിം​​ഗ് ട്രാ​​ക്ക് ഫെ​​സ്റ്റി​​വ​​ലി​​ൽ 4:04.78 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ദീ​​ക്ഷ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഹീ​​റ്റ് ഒ​​ന്നി​​ൽ മ​​ത്സ​​രി​​ച്ച ദീ​​ക്ഷ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. ‌2021ൽ ​​ഹ​​ർ​​മി​​ല​​ൻ ബെ​​യി​​ൻ​​സ് ദേ​​ശീ​​യ ഓ​​പ്പ​​ണ്‍ അ​​ത്‌ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കു​​റി​​ച്ച 4:05.39 സെ​​ക്ക​​ൻ​​ഡ് ഇ​​തോ​​ടെ റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ​​നി​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​മാ​​യി.  

Read More

 ലാ ​​ലി​​ഗ കി​​രീ​​ടം; ചാ​​മ്പ്യൻ​​സ് ആ​​ഘോ​​ഷം

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് കി​​രീ​​ട ആ​​ഘോ​​ഷം ന​​ട​​ത്തി. 36-ാം ലാ ​​ലി​​ഗ കി​​രീ​​ടം ഉ​​റ​​പ്പാ​​ക്കി​​യ​​ശേ​​ഷം ഗ്ര​​നാ​​ഡ​​യ്ക്കെ​​തി​​രേ ഇ​​റ​​ങ്ങി​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-0ന്‍റെ എ​​വേ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ബ്രാ​​ഹിം ഡി​​യ​​സ് (49’, 58’) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഫ്രാ​​ൻ ഗാ​​ർ​​സ്യ (38’), അ​​ർ​​ദ ഗു​​ല​​ർ (45+2’) എ​​ന്നി​​വ​​രും റ​​യ​​ലി​​നാ​​യി വ​​ല​​കു​​ലു​​ക്കി. 35-ാം റൗ​​ണ്ടി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ റ​​യ​​ലി​​ന്‍റെ പോ​​യി​​ന്‍റ് സ​​ന്പാ​​ദ്യം 90ൽ ​​എ​​ത്തി. മോ​​ഡ്രി​​ച്ചേ പോ​​ക​​ല്ലേ… ഗ്ര​​നാ​​ഡ​​യ്ക്കെ​​തി​​രാ​​യ ജ​​യ​​ത്തി​​നു​​ശേ​​ഷം റ​​യ​​ൽ മാ​​ഡ്രി​​ഡ് ടീം ​​ലാ ലി​​ഗ ട്രോ​​ഫി​​യു​​മാ​​യി ന​​ഗ​​ര​​പ്ര​​ദി​​ക്ഷ​​ണം ന​​ട​​ത്തി. മാ​​ഡ്രി​​ഡി​​ൽ ആ​​രാ​​ധ​​ക​​രും വ​​ൻ ആ​​ഘോ​​ഷ​​ത്തി​​ലാ​​യി​​രു​​ന്നു. ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നോ​​ട് ക്ല​​ബ് വി​​ട്ടു​​പോ​​ക​​രു​​തെ​​ന്ന് ആ​​രാ​​ധ​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തും ശ്ര​​ദ്ധേ​​യ​​മാ​​യി. 2024 ജൂ​​ണ്‍ 30വ​​രെ മാ​​ത്ര​​മാ​​ണ് മോ​​ഡ്രി​​ച്ചി​​ന് റ​​യ​​ലു​​മാ​​യി ക​​രാ​​റു​​ള്ള​​ത്. ഫ്ര​​ഞ്ച് താ​​രം കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യെക്കു​​റി​​ച്ചു​​ള്ള ചോ​​ദ്യ​​ത്തി​​ന് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ലി​​നെക്കു​​റി​​ച്ച് മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്ന​​ത്…

Read More

അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ക​​​​രി​​​​യ​​​​ർ അ​​വ​​സാ​​നി​​പ്പി​​ച്ച് കോ​​​​ളി​​​​ൻ മ​​​​ണ്‍​റോ

വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് ക്രി​​​​ക്ക​​​​റ്റ് താ​​​​രം കോ​​​​ളി​​​​ൻ മ​​​​ണ്‍​റോ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര ക​​​​രി​​​​യ​​​​ർ അ​​വ​​സാ​​നി​​പ്പി​​ച്ചു. അ​​​​ടു​​​​ത്ത മാ​​​​സം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഐ​​സി​​സി ട്വ​​​​ന്‍റി-20 ലോ​​​​ക​​​​ക​​​​പ്പ് ടീ​​​​മി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് മ​​​​ണ്‍​റോ​​യു​​ടെ വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം. 2020ൽ ​​​​ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ന്ന ട്വ​​​​ന്‍റി-20 മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് മ​​​​ണ്‍​റോ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ക​​​​ളി​​​​ച്ച​​​​ത്. മു​​പ്പ​​ത്തേ​​ഴു​​കാ​​​​ര​​​​നാ​​​​യ ഇ​​​​ടം​​​​കൈ​​​​യ​​​​ൻ ബാ​​​​റ്റ​​​​ർ ദേ​​​​ശീ​​​​യ ടീ​​​​മി​​​​ലേ​​​​ക്കു​​​​ള്ള വി​​​​ളി​​​​യും കാ​​​​ത്ത് നാ​​​​ല് വ​​​​ർ​​​​ഷ​​​​മാ​​​​യി കാ​​​​ത്തി​​​​രി​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു. 2012ൽ ​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു ട്വ​​​​ന്‍റി-20 അ​​​​ര​​​​ങ്ങേ​​​​റ്റം. 2018ൽ ​​​​വെ​​​​സ്റ്റി​​​​ൻ​​​​ഡീ​​​​സി​​​​നെ​​​​തി​​​​രേ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​റേി​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് താ​​​​ര​​​​ത്തി​​​​ന്‍റെ സെ​​​​ഞ്ചു​​​​റി നേ​​​​ട്ടം കൊ​​​​യ്ത​​​​ത് 47 പ​​​​ന്തി​​​​ൽ. ട്വ​​​​ന്‍റി-20​​​​ൽ മൂ​​​​ന്ന് സെ​​​​ഞ്ചു​​​​റി നേ​​​​ടു​​​​ന്ന ആ​​​​ദ്യ താ​​​​ര​​​​വും മ​​​​ണ്‍​റോ ആ​​​​ണ്. 2016ൽ ​​​​ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ 14 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ​​​​ശ​​​​ത​​​​കം തി​​​​ക​​​​ച്ച മ​​​​ണ്‍​റോ വേ​​​​ഗ​​​​മേ​​​​റി​​​​യ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് താ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ർ​​​​ധ​​​​ശ​​​​ത​​​​ക​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും സ്വ​​​​ന്തം പേ​​​​രി​​​​ലാ​​​​ക്കി. ഐ​​പി​​എ​​ല്ലി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സ്, മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്, കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ടീ​​മു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടു​​ണ്ട്.

Read More

കാ​ൾ​സ​നെ ത​ള​ച്ച് ഗു​കേ​ഷ്

വാ​ഴ്സൊ: പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന റാ​പ്പി​ഡ് ആ​ൻ​ഡ് ബ്ലി​റ്റ്സ് ഗ്രാ​ൻ​ഡ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം റൗ​ണ്ടി​ൽ ലോ​ക ഒ​ന്നാം ന​ന്പ​റാ​യ നോ​ർ​വെ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്. ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ച​ല​ഞ്ച​റാ​ണ് ഗു​കേ​ഷ്. ആ​റ് റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ എ​ട്ട് പോ​യി​ന്‍റു​മാ​യി കാ​ൾ​സ​നാ​ണ് ഒ​ന്നാ​മ​ത്. ഏ​ഴ് പോ​യി​ന്‍റ് വീ​ത​മു​ള്ള കി​റി​ൽ ഷെ​വ്ചെ​ങ്കോ, ആ​ർ. പ്ര​ജ്ഞാ​ന​ന്ദ എ​ന്നി​വ​രാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​റ് പോ​യി​ന്‍റു​ള്ള ഗു​കേ​ഷ് ആ​റാ​മ​താ​ണ്.

Read More

ഐ​പി​എ​ൽ പോരാട്ടം; സെമി ഫൈനലിലേക്ക് ആരൊക്കെ

ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ പ്ലേ ​ഓ​ഫ് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ തീ​പ്പൊ​രി പോ​രാ​ട്ട​ങ്ങ​ളു​മാ​യി ടീ​മു​ക​ൾ രം​ഗ​ത്ത്. 2024 സീ​സ​ണി​ൽ പ്ലേ ​ഓ​ഫ് സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ടീ​മാ​കാ​ൻ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഇ​ന്ന് ഇ​റ​ങ്ങും. പ്ലേ ​ഓ​ഫ് സാ​ധ്യ​ത അ​വ​സാ​നി​ച്ച മും​ബൈ ഇ​ന്ത്യ​ൻ​സാ​ണ് ഇ​ന്ന് കോ​ൽ​ക്ക​ത്ത​യു​ടെ എ​തി​രാ​ളി​ക​ൾ. പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​ർ​ക്കാ​ണ് പ്ലേ ​ഓ​ഫ് ടി​ക്ക​റ്റ്. നി​ല​വി​ൽ പോ​യി​ന്‍റ് നി​ല​യി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സു​മാ​യി തു​ല്യ​ത​യി​ലാ​ണെ​ങ്കി​ലും (16) നെ​റ്റ് റ​ണ്‍​റേ​റ്റി​ലെ മു​ൻ​തൂ​ക്ക​ത്തോ​ടെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​ക​ത്താ​ര് ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും ത​മ്മി​ൽ ന​ട​ന്ന 59-ാം മ​ത്സ​രം​വ​രെ ഒ​രു ടീ​മും പ്ലേ ​ഓ​ഫ് ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല. ലീ​ഗ് റൗ​ണ്ടി​ൽ 70 മ​ത്സ​ര​ങ്ങ​ളാ​ണ് 2024 സീ​സ​ണി​ൽ ഉ​ള്ള​ത്. 12 മ​ത്സ​ര​ങ്ങ​ളി​ൽ 12 പോ​യി​ന്‍റു​ള്ള ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്, ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് വ​രെ​യു​ള്ള ആ​റ് ടീ​മു​ക​ൾ​ക്കാ​ണ്…

Read More

വ​രു​ന്നൂ…​സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള; ആ​ദ്യ സീ​സ​ണി​ല്‍ ആ​റു ടീ​മു​ക​ൾ

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ പു​തി​യ ഫു​ട്‌​ബോ​ള്‍ ലീ​ഗ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. വി​ദേ​ശ താ​ര​ങ്ങ​ള​ട​ക്കം അ​ണി​നി​ര​ക്കു​ന്ന സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യു​ടെ പ്ര​ഥ​മ സീ​സ​ണ്‍ വൈ​കാ​തെ ആ​രം​ഭി​ക്കും. ടീ​മു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ക്കും. ആ​ദ്യ സീ​സ​ണി​ല്‍ ആ​റു ടീ​മു​ക​ളു​ണ്ടാ​കും. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചാ​യി​രി​ക്കും ടീ​മു​ക​ള്‍. 40 മു​ത​ല്‍ 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന ത​ര​ത്തി​ലാ​കും ക്ര​മീ​ക​ര​ണം. ഏ​വേ രീ​തി​യി​ല്‍ 30 ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും. ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍​ക്കു ശേ​ഷം സെ​മി ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ലീ​ഗി​ല്‍ ക​ളി​ക്കു​ന്ന ടീ​മി​ന് പ​ര​മാ​വ​ധി നാ​ലു വി​ദേ​ശ ക​ളി​ക്കാ​രെ ഒ​രേ​സ​മ​യം മൈ​താ​ന​ത്ത് ഇ​റ​ക്കാ​നാ​കും. കൊ​ച്ചി, കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി എ​ന്നി​ങ്ങ​നെ മൂ​ന്നു വേ​ദി​ക​ളി​ലാ​യി​രി​ക്കും ആ​ദ്യ സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍. ഡ്രാ​ഫ്റ്റ് സി​സ്റ്റം വ​ഴി​യാ​ണ് ടീ​മു​ക​ള്‍​ക്ക് ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കു​ക. ഇ​തി​ല്‍ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു​ള്ള മ​ല​യാ​ളി താ​ര​ങ്ങ​ളും ഇ​ത​ര​സം​സ്ഥാ​ന താ​ര​ങ്ങ​ള്‍​ക്കും പു​റ​മെ വി​ദേ​ശ​താ​ര​ങ്ങ​ളു​ടെ…

Read More

ഒ​ളി​മ്പിക് ദീ​പം ഫ്രാ​ൻ​സി​ലെ​ത്തി

മാ​ഴ്സെ: 2024 പാ​രീ​സ് ഒ​ളി​മ്പിക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി. ക​ന​ത്ത സു​ര​ക്ഷ​യ്ക്കു ന​ടു​വി​ൽ തെ​ക്ക​ൻ തു​റ​മു​ഖ ന​ഗ​ര​മാ​യ മാ​ഴ്സെ​യി​ലാ​ണ് ഒ​ളി​ന്പി​ക് ദീ​പ​മെ​ത്തി​യ​ത്. 128 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു പാ​യ്മ​ര​ങ്ങ​ളു​ള്ള ക​പ്പ​ലി​ൽ ഗ്രീ​സി​ൽ​നി​ന്ന് 12 ദി​വ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം ഫ്രാ​ൻ​സി​ന്‍റെ 2012 ലെ ​ഒ​ളി​ന്പി​ക്സി​ൽ പു​രു​ഷ​ൻ​മാ​രു​ടെ 50 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ നീ​ന്ത​ൽ ചാ​ന്പ്യ​ൻ ഫ്ലോ​റ​ന്‍റ് മാ​നൗ​ഡു​വാ​ണ് ദീ​പം ക​ര​യി​ലെ​ത്തി​ച്ച​ത്. ഇ​ത് റി​യോ 2016ലെ 400 ​മീ​റ്റ​ർ ചാ​ന്പ്യ​നാ​യ പാ​രാ​ലി​ന്പി​ക് ട്രാ​ക്ക് അ​ത്‌​ല​റ്റ് നാ​ന്‍റെ​നി​ൻ കീ​റ്റ​യ്ക്ക് ഇ​ത് കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ഉ​ൾ​പ്പെ​ട്ട ഏ​ക​ദേ​ശം 150,000 കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ മാ​ർ​സെ​യി​ൽ ജ​നി​ച്ച ഫ്ര​ഞ്ച് റാ​പ്പ​ർ ജു​ൽ 2024 ഒ​ളി​മ്പി​ക് വി​ള​ക്ക്‍ തെ​ളി​ച്ചു. ജൂ​ലൈ 26ന് ​ഒ​ളി​ന്പി​ക്സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​മു​ന്പ് ഒ​ളി​ന്പി​ക് ദീ​പ​ശി​ഖ ഫ്രാ​ൻ​സ് ഒ​ന്ന​ട​ങ്ക​വും ഫ്രാ​ൻ​സി​നു കീ​ഴി​ലു​ള്ള ആ​റ് പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​യാ​ണം ന​ട​ത്തും.

Read More