ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീം; ല​ക്ഷ്മ​ണും കോ​ച്ചാ​കാ​നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് വി.​വി.​എ​സ്. ല​ക്ഷ്മ​ണും വ​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 2024 ട്വ​ന്‍റി 20 ലോ​ക​ക​പ്പോ​ടെ നി​ല​വി​ലെ കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും. ജൂ​ണി​ൽ ലോ​ക​ക​പ്പ് സ​മാ​പി​ക്കും. ബി​സി​സി​ഐ പു​റ​ത്തി​റ​ക്കി​യ പ​ര​സ്യ​പ്ര​കാ​രം ജൂ​ലൈ ഒ​ന്നി​ന് പു​തി​യ​പ​രി​ശീ​ല​ക​ൻ ചു​മ​ത​ല​യേ​ൽ​ക്കേ​ണ്ട​താ​ണ്. 2027 അ​വ​സാ​നം വ​രെ ഇ​വ​ർ​ക്ക് പ​രി​ശീ​ല​ക​നാ​യി തു​ട​രു​ക​യും ചെ​യ്യാം. 2025ലെ ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി, 2027ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ് എ​ന്നി​വ​യാ​കും പു​തി​യ ആ​ളു​ടെ ചു​ത​ല​ക​ൾ. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ഒ​രു വി​ദേ​ശി എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക​നാ​യി ക​ലാ​വ​ധി ഇ​നി​യും നീ​ട്ടാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ദ്രാ​വി​ഡ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ദ്രാ​വി​ഡി​നോ​ട് തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യു​ടെ ത​ല​വ​നാ​യ വി.​വി.​എ​സ്. ല​ക്ഷ്മ​ണ്‍, ദ്രാ​വി​ഡി​നു പ​ക​ര​മെ​ത്തു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നും താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

വം​ശീ​യാ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​കും; റ​ഫ​റി​യെ അ​റി​യി​ക്കാ​ൻ ആ​ഗോ​ള സ്റ്റാ​ൻ​ഡേ​ർ​ഡ് ആം​ഗ്യം

ബാ​ങ്കോ​ക്ക്: ഫു​ട്ബോ​ളി​ലെ വം​ശീ​യ അ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ 211 ദേ​ശീ​യ ഫെ​ഡ​റേ​ഷ​നു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. ക​ളി​ക്കാ​ർ​ക്കെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നാ​ൽ അ​ത് റ​ഫ​റി​യെ അ​റി​യി​ക്കാ​ൻ ഒ​രു ആ​ഗോ​ള സ്റ്റാ​ൻ​ഡേ​ർ​ഡ് ആം​ഗ്യ​വും ഫി​ഫ നി​ദേ​ശി​ച്ചു. കൈ​ക​ൾ കൈ​ത്ത​ണ്ട​യി​ൽ ക്രോ​സ് ചെ​യ്യു​ക​യും വാ​യു​വി​ൽ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ആം​ഗ്യം. ഇ​ന്ന് ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഫി​ഫ അം​ഗ ഫെ​ഡ​റേ​ഷ​നു​ക​ൾ​ക്ക് വം​ശീ​യ​ത​യെ നേ​രി​ടാ​നു​ള്ള പ്ര​തി​ജ്ഞ ന​ൽ​കും.

Read More

ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഛത്ര​പ​തി; ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ന്‍റെ തെ​രു​വീ​ഥി​ക​ളി​ൽ​നി​ന്ന് തു​ട​ങ്ങി​യ പ്ര​യാ​ണം

ജ​നി​ച്ച സ്ഥ​ലം മാ​റി​പ്പോ​യി, അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വേ​റെ ലെ​വ​ലാ​വേ​ണ്ട താ​രം എ​ന്ന് ന​മ്മ​ൾ ചി​ല​രെ​ക്കു​റി​ച്ചെ​ങ്കി​ലും പ​റ​യാ​റു​ണ്ട്. ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ൽ ആ ​വി​ശേ​ഷ​ണ​ത്തി​ന് സു​നി​ൽ ഛേത്രി​യോ​ളം അ​ർ​ഹ​നാ​യ മ​റ്റൊ​രു താ​ര​മു​ണ്ടാ​വാ​നി​ട​യി​ല്ല. ര​ണ്ടു പ​തി​റ്റാ​ണ്ടു കാ​ലം ഇ​ന്ത്യ​യു​ടെ നീ​ല​ക്കു​പ്പാ​യ​ത്തി​ൽ ക​ളി​മൈ​താ​ന​ങ്ങ​ളെ അ​ട​ക്കി​വാ​ണ​ശേ​ഷം ആ ​അ​ഞ്ച​ടി ഏ​ഴി​ഞ്ചു​കാ​ര​ൻ അ​ര​ങ്ങൊ​ഴി​യു​ക​യാ​ണ്. ബൈ​ച്ചും​ഗ് ബൂ​ട്ടി​യ​യ്ക്കു ശേ​ഷം ആ​രെ​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി​രു​ന്നു ഈ ​സെ​ക്ക​ന്ദ​രാ​ബാ​ദു​കാ​ര​ൻ. ആ​ത്മാ​ർ​പ്പ​ണ​വും അ​ഭി​നി​വേ​ശ​വും കൊ​ണ്ട് ഛേത്രി ​കീ​ഴ​ട​ക്കി​യ​ത് ക​ളി​മൈ​താ​ന​ങ്ങ​ളെ മാ​ത്ര​മ​ല്ല ആ​രാ​ധ​ക​രു​ടെ മ​ന​സു​ക​ളെ​ക്കൂ​ടി​യാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫു​ട്ബോ​ള​ർ​മാ​രി​ലൊ​രാ​ളാ​യി വാ​ഴ്ത്ത​പ്പെ​ടു​ന്ന സു​നി​ൽ ഛേത്രി ​ഇ​തി​ലും അ​ർ​ഹി​ച്ചി​രു​ന്നി​ല്ലേ എ​ന്ന ചോ​ദ്യ​മാ​യി​രി​ക്കും അ​ദ്ദേ​ഹം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ രാ​ജ്യ​ത്തെ ഓ​രോ ഫു​ട്ബോ​ൾ ആ​രാ​ധ​ക​നും സ്വ​യം ചോ​ദി​ച്ചി​ട്ടു​ണ്ടാ​വു​ക. സൂ​പ്പ​ർ​താ​രം എ​ന്ന നി​ല​യി​ലേ​ക്കു​ള്ള ഛേത്രി​യു​ടെ യാ​ത്ര ഒ​രു യ​ക്ഷി​ക്ക​ഥ പോ​ലെ വി​ചി​ത്ര​മാ​യി​രു​ന്നു.23 വ​ർ​ഷം മു​ന്പ് ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ന്‍റെ തെ​രു​വീ​ഥി​ക​ളി​ൽ​നി​ന്ന് തു​ട​ങ്ങി​യ​താ​ണാ പ്ര​യാ​ണം. 2001-02 കാ​ല​ഘ​ട്ട​ത്തി​ൽ സി​റ്റി ക്ല​ബ് ഡ​ൽ​ഹി​യു​ടെ…

Read More

ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സ്: ബൊ​പ്പ​ണ്ണ സ​ഖ്യം പു​റ​ത്ത്

റോം: ​ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ത്യു എ​ബ്ഡെ​ൻ സ​ഖ്യം പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​റ്റ​ലി​യു​ടെ സി​മോ​ണ്‍ ബൊ​ലെ​നി-​ആ​ഡ്രി​യ വാ​വ​സോ​റി കൂ​ട്ടു​കെ​ട്ടി​നോ​ടാ​ണ് ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​ന്‍റെ തോ​ൽ​വി. സ്കോ​ർ: 6-2, 6-4.

Read More

ഐ​പി​എ​ൽ ട്വ​ന്‍റി-20; തോൽവിയിലും പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച് രാ​ജ​സ്ഥാ​ൻ

ഗോ​ഹ​ട്ടി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തു​ട​ർ​ച്ച​യാ​യ നാ​ലാം തോ​ൽ​വി. പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച രാ​ജ​സ്ഥാ​ൻ, പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യ പ​ഞ്ചാ​ബ് കിം​ഗ്സി​നോ​ട് അ​ഞ്ച് വി​ക്ക​റ്റ് തോ​ൽ​വി വ​ഴ​ങ്ങി. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന രാ​ജ​സ്ഥാ​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കും മ​ങ്ങ​ലേ​റ്റു. സ്കോ​ർ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 144/9 (20). പ​ഞ്ചാ​ബ് കിം​ഗ്സ് 145/5 (18.5). മി​ക​ച്ച ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം ന​ട​ത്തി​യ സാം ​ക​റ​നാ​ണ് പ​ഞ്ചാ​ബി​നെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക​റ​ൻ 41 പ​ന്തി​ൽ 63 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​യും നി​ന്നു. 48 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ തി​രി​ച്ചു​വ​ര​വ് ജ​യം. ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ണ്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഇം​ഗ്ലീ​ഷ് താ​രം ജോ​സ് ബ​ട്‌​ല​റി​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​റ്റൊ​രു ഇം​ഗ്ലീ​ഷു​കാ​ര​നാ​യ ടോം ​കോ​ഹ്‌​ല​ർ കാ​ഡ്മോ​റാ​യി​രു​ന്നു…

Read More

ഫെ​ഡ​റേ​ഷ​ൻ അ​ത്‌​ല​റ്റി​ക്സി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്കു സ്വ​ർ​ണം

  ഭു​വ​നേ​ശ്വ​ർ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് സ്വ​ർ​ണ​ത്തി​നു​ശേ​ഷം സൂ​പ്പ​ർ താ​രം നീ​ര​ജ് ചോ​പ്ര ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ നേ​ട്ടം. 27-ാമ​ത് ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ ജാ​വ​ലി​ൻ​ത്രോ​യി​ൽ 82.27 മീ​റ്റ​റു​മാ​യി നീ​ര​ജ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ 88.36 മീ​റ്റ​ർ എ​റി​ഞ്ഞ് വെ​ള്ളി നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു നീ​ര​ജ് ഭു​വ​നേ​ശ്വ​റി​ൽ എ​ത്തി​യ​ത്. ക​ർ​ണാ​ട​ക​യു​ടെ ഡി.​പി. മ​നു​വി​നെ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പി​ന്നി​ലാ​ക്കി​യാ​യി​രു​ന്നു നീ​ര​ജി​ന്‍റെ സ്വ​ർ​ണ നേ​ട്ടം എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ആ​ദ്യ ശ്ര​മ​ത്തി​ൽ​ത​ന്നെ മ​നു 82.06 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്തു. നാ​ലാം ശ്ര​മ​ത്തി​ലാ​ണ് മ​നു​വി​നെ പി​ന്ത​ള്ളി നീ​ര​ജ് 82.27 കു​റി​ച്ച​ത്. ആ ​ദൂ​രം പി​ന്നീ​ട് മെ​ച്ച​പ്പെ​ടു​ത്താ​നും നീ​ര​ജി​നു സാ​ധി​ച്ചി​ല്ല. അ​ജ്മ​ലി​നു സ്വ​ർ​ണം മീ​റ്റി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഒ​രു സ്വ​ർ​ണം എ​ത്തി. പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ മു​ഹ​മ്മ​ജ് അ​ജ്മ​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞു. 45.91 സെ​ക്ക​ൻ​ഡി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ…

Read More

സീ​നി​യ​ർ അ​ത്ല​റ്റി​ക്സ് ചാ​മ്പ്യൻ​ഷി​പ്പ്; രണ്ടാംദിനം  ഇ​ര​ട്ട സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി കേ​ര​ളം

  ഭു​വ​നേ​ശ്വ​ർ: 27-ാമ​ത് ദേ​ശീ​യ ഫെ​ഡ​റേ​ഷ​ൻ സീ​നി​യ​ർ അ​ത് ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്നാം​ദി​നം കേ​ര​ള അ​ക്കൗ​ണ്ടി​ൽ ആ​ദ്യ​മെ​ഡ​ൽ എ​ത്തി​ച്ച​ത് പോ​ൾ​വോ​ൾ​ട്ടി​ലൂ​ടെ മ​രി​യ ജെ​യ്സ​ണ്‍. വ​നി​താ പോ​ൾ​വോ​ൾ​ട്ടി​ൽ 3.90 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്ത മ​രി​യ ജെ​യ്സ​ണ്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ത​മി​ഴ്നാ​ടി​ന്‍റെ റോ​സി മീ​ന പോ​ൾ​രാ​ജ് (4.05) സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. നീ​ര​ജ് ഇ​ന്നി​റ​ങ്ങും ഒ​ളി​ന്പി​ക് സ്വ​ർ​ണ ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​താ​രം നീ​ര​ജ് ചോ​പ്ര ഇ​ന്ന് ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങും. പു​രു​ഷ വി​ഭാ​ഗം ജാ​വ​ലി​ൻ​ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും. ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ വെ​ള്ളി നേ​ടി​യ​ശേ​ഷ​മാ​ണ് നീ​ര​ജ് എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ത്രി ഏ​ഴി​ന് പു​രു​ഷ ജാ​വ​ലി​ൻ​ത്രോ ഫൈ​ന​ലി​നു തു​ട​ക്കം കു​റി​ക്കും. ഇ​ര​ട്ട സ്വ​ർ​ണം ര​ണ്ടാം​ദി​നം കേ​ര​ളം ഇ​ര​ട്ട സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. വ​നി​താ ലോം​ഗ്ജം​പി​ൽ ന​യ​ന ജ​യിം​സും ഡെ​ക്കാ​ത്ത​ല​ണി​ൽ കെ.​ആ​ർ. ഗോ​കു​ലും കേ​ര​ള അ​ക്കൗ​ണ്ടി​ൽ സ്വ​ർ​ണ​മെ​ത്തി​ച്ചു. 6.53 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്താ​ണ് ന​യ​ന സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്. അ​ഞ്ജു…

Read More

ര​ണ്ടാ​മ​ത്തെ ക്യാ​പ്റ്റ​നും മ​ട​ങ്ങി; പ​ഞ്ചാ​ബി​ന് ക്യാ​പ്റ്റ​നെ വേ​ണം

ഗോ​ഹ​ട്ടി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ടീ​മാ​യ പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക്. ശി​ഖ​ർ ധ​വാ​ൻ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​പ്പോ​ൾ പ​ഞ്ചാ​ബ് ക്യാ​പ്റ്റ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത സാം ​ക​റ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നാ​യ​ക​നാ​യി ടീം ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​ന്ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് എ​തി​രേ ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ശേ​ഷം സാം ​ക​റ​ൻ ഇം​ഗ്ല​ണ്ടി​ലേ​ക്ക് മ​ട​ങ്ങും. പ്ലേ ​ഓ​ഫ് കാ​ണാ​തെ നേ​ര​ത്തേ പു​റ​ത്താ​യ ടീ​മാ​ണ് പ​ഞ്ചാ​ബ്. ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ശ​ശാ​ങ്ക് സിം​ഗ് എ​ന്നി​വ​രി​ൽ ഒ​രാ​ൾ പ​ഞ്ചാ​ബി​ന്‍റെ ക്യാ​പ്റ്റ​ൻ​സി​യി​ലേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി പാ​ക്കി​സ്ഥാ​നെ​തി​രേ ന​ട​ക്കു​ന്ന പ​ര​ന്പ​ര​യ്ക്കു​വേ​ണ്ടി​യാ​ണ് സാം ​ക​റ​ൻ സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​ത്. രാ​ജ​സ്ഥാ​ന്‍റെ ജോ​സ് ബ​ട്‌​ല​ർ, ആ​ർ​സി​ബി​യു​ടെ റീ​സ് ടോ​പ് ലി, ​വി​ൽ ജാ​ക്സ് അ​ട​ക്ക​മു​ള്ള ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

Read More

ദ്രാ​വി​ഡ് ഒ​ഴി​യു​ന്നു; ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നാ​യി പ​രി​ശീ​ല​ക​നെ ക്ഷ​ണി​ച്ച് ബി​സി​സി​ഐ

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് (ബി​സി​സി​ഐ) പു​രു​ഷ ടീ​മി​നാ​യി മു​ഖ്യ പ​രി​ശീ​ല​ക​നെ തേ​ടു​ന്നു. മൂ​ന്ന​ര വ​ർ​ഷം നീ​ളു​ന്ന ക​രാ​ർ ആ​യി​രി​ക്കും പു​തി​യ കോ​ച്ചി​ന് ബി​സി​സി​ഐ ന​ൽ​കു​ക, അ​താ​യ​ത് 2024 ജൂ​ലൈ ഒ​ന്ന് മു​ത​ൽ 2027 ഡി​സം​ബ​ർ 31വ​രെ. മേ​യ് 27വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യു​മാ​ണ് ഗു​രു​വി​നെ തേ​ടു​ന്ന പ​ര​സ്യം ക്രി​ക്ക​റ്റ് ബോ​ർ​ഡ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്. 2024 ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ഫൈ​ന​ലി​നു (മേ​യ് 26) പി​റ്റേ​ദി​വ​സം​വ​രെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് മു​ഖ്യ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷി​ക്കാം. ഐ​പി​എ​ല്ലി​നു പി​ന്നാ​ലെ ഐ​സി​സി 2024 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് യു​എ​സ്എ​യി​ലും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലു​മാ​യി അ​ര​ങ്ങേ​റും. ട്വ​ന്‍റി-20 ലോ​ക​ക​പ്പ് വ​രെ​യാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​യ​ൻ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് രാ​ഹു​ൽ ദ്രാ​വി​ഡി​ന് ക​രാ​റു​ള്ള​ത്. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് വ​രെ​യാ​യി​രു​ന്നു ദ്രാ​വി​ഡി​ന്‍റെ ക​രാ​ർ. ലോ​ക​ക​പ്പ് നേ​ടാ​നു​ള്ള അ​വ​സാ​ന അ​വ​സ​രം എ​ന്ന…

Read More

നി​​​​ർ​​​​ഭാ​​​​ഗ്യ ടീ​​​​മെ​​​​ന്ന ഖ്യാ​​​​തി​​​​യെ തൂത്തെറിഞ്ഞു; ആ​ർ​സി​ബി ആ​ഘോ​ഷം വൈ​റ​ൽ

ബം​​​​ഗ​​​​ളൂ​​​​രു: ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2024 സീ​​​​സ​​​​ണി​​​​ൽ തു​​​​ട​​​​ർ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി നി​​​​ർ​​​​ഭാ​​​​ഗ്യ ടീ​​​​മെ​​​​ന്ന ഖ്യാ​​​​തി​​​​യോ​​​​ടെ ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് നി​​​​രാ​​​​ശ സ​​​​മ്മാ​​​​നി​​​​ച്ച ടീ​​​​മാ​​​​ണ് ബം​​​​ഗ​​​​ളൂ​​​​രു റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ്. മി​​​​ക​​​​ച്ച ടീ​​​​മാ​​​​യി​​​​ട്ടും ജ​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. ആ​​​​ദ്യ ആ​​​​റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു ജ​​​​യം മാ​​​​ത്രം. എ​​ന്നാ​​ൽ, പോ​​​​യി​​​​ന്‍റ് ടേ​​​​ബി​​​​ളി​​​​ൽ അ​​​​വ​​​​സാ​​​​ന സ്ഥാ​​​​ന​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്ന് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​ഞ്ച് ജ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കു​​​​തി​​​​ച്ച് പ്ലേ ​​​​ഓ​​​​ഫ് സാ​​​​ധ്യ​​​​ത​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ആ​​ർ​​സി​​ബി. ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സി​​​​നെ 47 റ​​​​ണ്‍​സി​​​​ന് തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണ് ആ​​ർ​​സി​​ബി പ്ലേ ​​ഓ​​ഫ് പ്ര​​​​തീ​​​​ക്ഷ നി​​​​​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്. ഡ​​​​ൽ​​​​ഹി​​​​ക്കെ​​​​തി​​​​രാ​​​​യ വി​​​​ജ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു ടീ​​​​മി​​​​ന്‍റെ വി​​​​ജ​​​​യാ​​​​ഘോ​​​​ഷം വൈ​​റ​​ലാ​​യി. പ്ലേ ​​​​ഓ​​​​ഫ് സാ​​​​ധ്യ​​​​ത നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യെ​​​​ന്ന​​​​തി​​​​നാ​​​​ൽ ഡ്ര​​​​സിം​​​​ഗ് റൂ​​​​മി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​ക സ്റ്റാ​​​​ഫ​​​​ട​​​​ക്കം എ​​​​ല്ലാ​​​​വ​​​​രും ഉ​​​​ച്ച​​​​ത്തി​​​​ൽ ആ​​​​ർ​​​​ത്തു​​​​വി​​​​ളി​​​​ച്ച് ജ​​​​യം ആ​​​​ഘോ​​​​ഷി​​​​ച്ചു. ഇ​​​​ത്ര​​​​യും വ​​​​ലി​​​​യൊ​​​​രു ആ​​​​ഘോ​​​​ഷം മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​​നി​​​​ന്ന് ക​​​​ണ്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് വ​​​​സ്തു​​​​ത. വി​​​​ജ​​​​യാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ വീ​​​​ഡി​​​​യോ ആ​​​​ർ​​​​സി​​​​ബി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തു. ര​​​​ജ​​​​ത്…

Read More