മുംബൈ: അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ഐപിഎൽ ട്വന്റി 20 2024 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് ലക്നോ സൂപ്പർ ജയന്റ്സ് പരാജയപ്പെട്ടതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. പുറത്താകലിനുശേഷം ടീമിലെ സീനിയർ കളിക്കാരായ രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷം ടീമിനെ നയിച്ച രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യക്കു കീഴിലാണ് ഇത്തവണ മുംബൈ കളിക്കാനിറങ്ങിയത്. രോഹിത്തിനെ മാറ്റിയ മാനേജ്മെന്റ് തീരുമാനം ആരാധകരുടെ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്ക് തീർത്തും നിരാശപ്പെടുത്തി. പാണ്ഡ്യയുടെ ക്യാപ്റ്റൻസി രീതികളിൽ ടീമിലെ മുതിർന്ന താരങ്ങൾക്ക് ഉൾപ്പെടെ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. നിലവിൽ 12 മത്സരങ്ങളിൽ നാലു ജയം മാത്രമുള്ള മുംബൈ എട്ടു പോയിന്റുമായി…
Read MoreCategory: Sports
വിവാദമായ ക്യാച്ച് ! അമ്പയറിംഗ് പോരാ; സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലി വിവാദം
ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലി വിവാദം. അന്പയറിംഗിലെ പിഴവാണ് സെഞ്ചുറിയിലേക്കു കുതിച്ച സഞ്ജുവിന്റെ (46 പന്തിൽ 86 റണ്‍സ്) വിക്കറ്റിനു കാരണമെന്നു രൂക്ഷ വിമർശനമുയർന്നു. വിജയിക്കുമെന്ന ഘട്ടത്തിൽനിന്നു സഞ്ജുവിന്റെ വിക്കറ്റിനു പിന്നാലെ രാജസ്ഥാനും അടിപതറി. 20 റണ്‍സ് തോൽവി ഏറ്റുവാങ്ങി. മത്സരത്തിലെ പതിനാറാമത്തെ ഓവറിലെ നാലാം പന്തിലായിരുന്നു വിവാദ വിക്കറ്റ്. പേസർ മുകേഷ് കുമാർ എറിഞ്ഞ പന്ത് അതിർത്തി കടത്താനുള്ള സഞ്ജുവിന്റെ ശ്രമം ബൗണ്ടറിലൈനിൽ ഷായ് ഹോപ്പ് കൈകളിൽ ഒതുക്കി. ഹോപ്പ് ബൗണ്ടറിലൈനിൽ ടച്ച് ചെയ്തോയെന്നു ഫീൽഡ് അന്പയർക്ക് ഉറപ്പില്ലാത്തതിനാൽ ടിവി അന്പയർ മൈക്കൽ ഗഫ് ആണ് റീപ്ലേ കണ്ട് ഹോപ്പ് എടുത്ത ക്യാച്ച് വിക്കറ്റാണെന്നു വിധിച്ചത്. ഈ സമയം സഞ്ജു ഗ്രൗണ്ടിനു പുറത്തേക്കു നടന്നുതുടങ്ങിയിരുന്നു. എന്നാൽ റീപ്ലേയിൽ ഹോപ്പിന്റെ പാദങ്ങൾ ബൗണ്ടറിലൈനിൽ ടച്ച് ചെയ്യുന്നതായി വ്യക്തമായ സഞ്ജു…
Read Moreസഞ്ജുവിനോടുള്ള ആക്രോശം: വിശദീകരണവുമായി പാർഥ് ജിൻഡാൽ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് ഔട്ടായപ്പോൾ ഗ്യാലറിയിലിരുന്ന് കയറിപ്പോകാൻ ആക്രോശിച്ച സംഭവത്തിൽ വിശദീകരണവുമായി ഡൽഹി ക്യാപിറ്റൽസ് ടീം ഉടമയായ പാർഥ് ജിൻഡാൽ. ആരാധകരോഷം കനത്തതോടെയാണ് ആദ്യം ഡൽഹി ക്യാപിറ്റൽസും പിന്നീട് ജിൻഡാൽ നേരിട്ടും എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്. ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജു വിവാദ ക്യാച്ചിൽ പുറത്താവുന്പോൾ ടിവി അംപയറുടെ തീരുമാനം വരുന്നതിന് മുന്‍പേ പാർഥ് ജിൻഡാൽ സഞ്ജുവിനോടു കയറിപ്പോകാൻ ആക്രോശിച്ചിരുന്നു. എന്നാൽ മത്സരശേഷം സഞ്ജു രാജസ്ഥാൻ ടീം ഉടമ മനോജ് ബദാലെക്കൊപ്പം സംസാരിച്ചു നിൽക്കുന്പോൾ അടുത്തെത്തിയ പാർഥ് ജിൻഡാൽ രാജസ്ഥാൻ നായകനു കൈകൊടുത്ത് സംസാരിക്കുകയും ലോകകപ്പ് ടീമിലെത്തിയതിന് അഭിനന്ദിക്കുകയും ചെയ്തുവെന്നു ഡൽഹി ക്യാപിറ്റൽസ് നേരത്തെ പങ്കുവച്ച എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത ജിൻഡാൽ പവർ ഹിറ്റിംഗിലൂടെ സഞ്ജു ശരിക്കും തങ്ങളെ വിറപ്പിച്ചുവെന്നും അതുകൊണ്ടാണ് പുറത്തായപ്പോൾ പെട്ടെന്നുള്ള ആവേശത്തിൽ അത്തരമൊരു…
Read Moreനീരജ് ചോപ്ര ഫെഡറേഷൻ കപ്പിന്
ന്യൂഡൽഹി: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിന്പിക്, ലോക ചാന്പ്യൻ നീരജ് ചോപ്ര നാഷണൽ ഫെഡറേഷൻ കപ്പിൽ പങ്കെടുക്കും. ഈ മാസം 12 മുതൽ 15 വരെ ഭുവനേശ്വറിലാണു ഫെഡറേഷൻ കപ്പ് നടക്കുന്നത്. മൂന്നു വർഷത്തിനുശേഷമാണു നീരജ് ഇന്ത്യയിൽ ഒരു മത്സരത്തിനിങ്ങുന്നത്. ഒളിന്പിക് ചാന്പ്യനൊപ്പം കിഷോർ കുമാർ ജേനയും ഫെഡറേഷൻ കപ്പിലെ ജാവലിൻ ത്രോയ്ക്കുണ്ട്. ഇതിനു മുന്‍പ് ഇരുവരും ദോഹയിൽ പത്തിനു നടക്കുന്ന ഡയമണ്ട് ലീഗിൽ പങ്കെടുക്കും. 2021ൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിനുശേഷം ചോപ്ര ഇന്ത്യയിൽ പങ്കെടുക്കുന്ന മത്സരമാണ്
Read Moreഇവാന് വുകോമനോവിച്ചില്നിന്ന് ബ്ലാസ്റ്റേഴ്സ് പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്
കൊച്ചി: മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചില്നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒരു കോടി രൂപ പിഴ ഈടാക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകല്‍ വിവാദത്തിലാണ് നടപടി. കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ക്ലബ് നല്കിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്. ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് ടീം പിന്മാറുകയും എഐഎഫ്എഫ് വലിയ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. പരിശീലകനും പിഴ ചുമത്തി. റഫറിയുടെ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപ പിഴയും കോച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും 10 കളികളില്‍ വിലക്കുമാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ശിക്ഷ വിധിച്ചത്. പിഴയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നല്കിയ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സ്…
Read Moreമാറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്
ബുവാനോസ് ആരീസ്: 1986ലെ ഫിഫ ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഡിയാഗോ മാറഡോണയുടെ ഗോൾഡൻ ബോൾ ട്രോഫി ജൂണിൽ ഫ്രാൻസിൽ ലേലം ചെയ്യുമെന്നു ലേല കേന്ദ്രം അഗ്ട്സ് അറിയിച്ചു. ലേലത്തിലെത്തുന്ന ആദ്യ ഗോൾഡൻ ബോൾ ആണിത്, മൂല്യം ഇനിയും സ്ഥിരീകരിക്കാനിരിക്കേ ജൂണ്‍ 6നു നടക്കുന്ന ലേലത്തിൽ വൻ തുക ലഭിക്കുമെന്നു ലേല സ്ഥാപനം പ്രതീക്ഷിക്കുന്നു. മെക്സിക്കോ ലോകകപ്പിൽ അർജന്റീനയുടെ നായകനായിരുന്ന മാറഡോണ ലോകകപ്പ് വിജയത്തിലേക്കു ടീമിന നയിച്ചു. ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടി. ടൂർണമെന്റിന്റെ എല്ലാ മിനിറ്റിലും കളിക്കുകയും ചെയ്തു.
Read Moreട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ ജഴ്സി അവതരിപ്പിച്ചു
ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പുതിയ ജഴ്സിയുടെ പ്രഖ്യാപനം നടത്തിയത്. നീല, ഓറഞ്ച് നിറങ്ങൾ നിറഞ്ഞതാണ് ജേഴ്സി. ’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണു ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയുമുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓണ്‍ലൈനായും ജഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു. അഡിഡാസിന്റെ ഔദ്യോഗിക സൈറ്റിലെ വിലയിൽ സാധാരണ സൈസിന് 5,999 രൂപയാകും. ഇതിലും കുറഞ്ഞ തുകയിൽ ഒരാൾക്ക് ഈ മാസം ഡൽഹിയിൽനിന്നു ഗോവയ്ക്കു പോകാം. അടുത്ത ഒരു മാസത്തിനുള്ളിൽ ഡൽഹി-ഗോവ വിമാന ടിക്കറ്റുകളുടെ വില 5500 രൂപയിൽ താഴെയായിരിക്കുമെന്നു നിരവധി ട്രാവൽ ബുക്കിംഗ് സൈറ്റുകൾ അറിയിച്ചു. പുതിയ ജഴ്സി അനാവരണം ചെയ്യുന്ന വീഡിയോയാണ് അഡിഡാസ്…
Read Moreയുവേഫ ചാമ്പ്യൻസ് ലീഗ്; എംബപ്പെ ക്ലബ് വിടുന്നത് കപ്പിടിച്ചോ
പാരീസ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമി ഫൈനലിലേറ്റ പിഴവുകൾ തിരുത്തി വൻ ജയം സ്വപ്നം കണ്ട് പാരീസ് സെന്റ് ജെർമയിൻ രണ്ടാം പാദത്തിന് ബൊറൂസിയ ഡോർട്മുണ്ടിനെതിരേ ഇന്ന് ഇറങ്ങുന്നു. രണ്ടാംപാദം സ്വന്തം കളത്തിലാണെന്ന ആനുകൂല്യം പിഎസ്ജിക്കുണ്ട്. ആദ്യപാദത്തിൽ 1-0ന് ഡോർട്മുണ്ട് ജയിച്ചിരുന്നു. ഇതുവരെ എവേ പോരാട്ടത്തിൽ പിഎസ്ജിയെ തോൽപ്പിക്കാനോ ഗോൾ നേടാനോ ഡോർട്മുണ്ടിനായിട്ടില്ല. ഈ സീസണോടെ പിഎസ്ജി വിടാനൊരുങ്ങുന്ന കിലിയൻ എംബപ്പെയ്ക്ക് ക്ലബ്ബിന് ചാന്പ്യൻസ് ലീഗ് കിരീടം കൂടി നേടിക്കൊടുക്കനുള്ള അവസരമാണിത്. ഡോർട്മുണ്ടിനെതിരേ എംബപ്പെയ്ക്കു കഴിഞ്ഞ രണ്ടു മത്സരത്തിലും ഗോൾ നേടാനായിട്ടില്ല. മുൻനിരയിൽ എംബപ്പെയ്ക്കു പിന്തുണയുമായി ഉസ്മാൻ ഡെംബെലെ, ബ്രാഡ്ലി ബാർകോള, ഗോണ്‍സലോ റാമോസ് അല്ലെങ്കിൽ റാൻഡൽ കോലോ മുവാനി എന്നിവരുമുണ്ട്. പരിക്കിനെത്തുടർന്ന് ലൂകാസ് ഹെർണാണ്ടസ് ഇല്ലാത്തതാണ് ലൂയിസ് എൻറിക്കെയുടെ പിഎസ്ജിയെ വലയ്ക്കുന്ന പ്രശ്നം. ആദ്യപാദ മത്സരത്തിനിടെയാണ് ഹെർണാണ്ടസിനു പരിക്കേറ്റത്. 2013നുശേഷം ചാന്പ്യൻസ് ലീഗ്…
Read Moreപാരീസ് ഒളിന്പിക്സ്; യോഗ്യത നേടിയവരിൽ മലയാളികളും
നാസോ (ബഹാമസ്): 2024 പാരീസ് ഒളിന്പിക്സിലേക്ക് കൂടുതൽ മലയാളികൾ. ഇന്ത്യയുടെ പുരുഷ-വനിതാ 4 x 400 മീറ്റർ റിലേ ടീം പാരീസ് ഒളിന്പിക്സ് യോഗ്യത നേടിയതോടെയാണിത്. പുരുഷ റിലേ ടീമിൽ മൂന്ന് മലയാളികൾ ഉണ്ട്. പുരുഷ ലോംഗ്ജംപിൽ യോഗ്യത നേടിയ എം. ശ്രീശങ്കർ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഒളിന്പിക്സിൽനിന്ന് പിന്മാറിയിരുന്നു. അതോടെ പാരീസ് ഒളിന്പിക്സിനുള്ള മലയാളി സാന്നിധ്യത്തിൽ കുറവുണ്ടായി. ഈ കുറവ് നികത്തിയാണ് 4 x 400 മീറ്റർ പുരുഷ റിലേയിലൂടെ മൂന്ന് മലയാളികൾ പാരീസ് ടിക്കറ്റ് എടുത്തത്. മുഹമ്മദ് അനസ് യാഹിയ, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നീ മലയാളികൾക്ക് ഒപ്പം തമിഴ്നായ് സ്വദേശിയായ ആരോക്യ രാജീവും അടങ്ങുന്ന ഇന്ത്യൻ റിലേ ടീമാണ് ഒളിന്പിക് യോഗ്യത സ്വന്തമാക്കിയത്. ഇതോടെ പാരീസ് ഒളിന്പിക്സിന് യോഗ്യത സ്വന്തമാക്കിയ മലയാളികളുടെ എണ്ണം നാല് ആയി. പുരുഷ ബാഡ്മിന്റണ്‍ താരം എച്ച്.എസ്.…
Read Moreഅരങ്ങേറ്റം ആഘോഷിച്ച് ആശ…
സിയാൽകോട്ട് (ബംഗ്ലാദേശ്): ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 56 റണ്‍സ് ജയം ഇന്ത്യ സ്വന്തമാക്കി. രാജ്യാന്തര അരങ്ങേറ്റം കുറിച്ച മലയാളി താരം ആശാ ശോഭന മൂന്ന് ഓവറിൽ 18 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമായി തിളങ്ങി. റിക്കാർഡ് അരങ്ങേറ്റം ഇന്ത്യക്കായി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറുന്ന പ്രായം കൂടിയ താരം എന്ന റിക്കാർഡ് മുപ്പത്തിമൂന്നുകാരിയായ ആശ സ്വന്തമാക്കി. മഴ തടസപ്പെടുത്തിയ മത്സരം 14 ഓവറായി വെട്ടിക്കുറച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തെരഞ്ഞെടുത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 122 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 14 ഓവറിൽ ഏഴു വിക്കറ്റിന് 68 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് (26 പന്തിൽ 39) കളിയിലെ…
Read More