റിയാദ്: സൗദി പ്രൊ ലീഗിൽ അൽ നസർ എഫ്സിയുടെ പോർച്ചുഗൽ ഇതിഹാസ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സീസണിലെ നാലാം ഹാട്രിക്ക്. അഞ്ച്, 12, 52 മിനിറ്റുകളിലാണ് റൊണാൾഡോ സ്കോർ ചെയ്തത്. സിആർ7ന്റെ ഹാട്രിക് ബലത്തിൽ അൽ നസർ 6-0ന് അൽ വേഹ്ദ എഫ്സിയെ തകർത്തു. റൊണാൾഡോയുടേത് പെർഫെക്റ്റ് ഹാട്രിക്കായിരുന്നു എന്നതാണ് ശ്രദ്ധേയം. ആദ്യം ഇടംകാലുകൊണ്ടും പിന്നീട് വലംകാലുകൊണ്ടും ഒടുവിൽ ഹെഡറിലൂടെയുമായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ 2023-24 സീസണിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 45 ആയി. 2015-16ൽ റയൽ മാഡ്രിഡിനായി 51 ഗോൾ നേടിയതിനുശേഷം ഒരു സീസണിൽ റൊണാൾഡോയുടെ ഏറ്റവും മികച്ച ഗോൾവേട്ടയാണിത്. സൗദി പ്രൊ ലീഗിൽ ഇതോടെ റൊണാൾഡോയ്ക്ക് 32 ഗോളായി. സീസണിൽ ടോപ് സ്കോറർ സ്ഥാനത്താണ് മുപ്പത്തൊന്പതുകാരനാsയ സിആർ7. സൗദി പ്രൊ ലീഗിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് അബ്ദുറസാഖ് ഹംദല്ലയുടെ…
Read MoreCategory: Sports
ജെസ്റ്റ് 36 ; റയൽ മാഡ്രിഡിന് 36-ാം ലാ ലിഗ കിരീടം
മാഡ്രിഡ്: ജിറോണ എഫ്സിയോട് 4-2ന് എഫ്സി ബാഴ്സലോണ പരാജയപ്പെട്ടതോടെ 2023-24 സ്പാനിഷ് ലാ ലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. സീസണിൽ നാല് റൗണ്ട് മത്സരം ശേഷിക്കേയാണ് റയൽ മാഡ്രിഡ് തങ്ങളുടെ 36-ാം ലാ ലിഗ കിരീടനേട്ടം ആഘോഷിച്ചത്. കാഡിഫിന് എതിരായ ഹോം മത്സരത്തിൽ റയൽ 3-0ന് ജയിച്ചപ്പോൾ കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തിരുന്നു. തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ ബാഴ്സലോണയെ ജിറോണ കീഴടക്കി. അതോടെ റയൽ കിരീടം ഉറപ്പിച്ചു. ബാഴ്സലോണ ജയിച്ചിരുന്നെങ്കിൽ റയലിന് കിരീടം ഉറപ്പിക്കാൻ ചുരുങ്ങിയത് രണ്ട് പോയിന്റ് കൂടി വേണമായിരുന്നു. എന്നാൽ, ആ കാത്തിരിപ്പ് റയലിന് ജിറോണ ഒഴിവാക്കി നൽകി. ലാ ലിഗ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയതിന്റെ റിക്കാർഡ് റയൽ പുതുക്കി എന്നതും ശ്രദ്ധേയം. കിരീട നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള എഫ്സി ബാഴ്സലോണയേക്കാള്‍ (27) ഏറെ മുന്നിലാണ് റയൽ എന്നതും മറ്റൊരു…
Read Moreമലയാളികള്‍ ഉള്‍പ്പെട്ട റിലേ ടീമിന് ഒളിംപിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിലേക്ക്
ന്യൂഡല്‍ഹി: മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ പുരുഷ ടീമും വനിതാ ടീമും പാരീസ് ഒളിംപിക്സ് യോഗ്യത നേടി. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവരെക്കൂടാതെ തമിഴ്നാടിന്റെ ആരോഗ്യരാജീവും ഉള്‍പ്പെട്ട പുരുഷ ടീം ആണ് യോഗ്യത നേടിയത്. മൂന്ന് മിനിറ്റ് 3.23 സെക്കന്‍ഡിലാണ് പുരുഷ ടീം ഫിനിഷ് ചെയ്തത്. രണ്ട് മിനിറ്റ് 59.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. റുപല്‍ ചൗദരി, എം ആര് പൂവമ്മ, ജ്യോതിക സിരി ദണ്ടി, സുഭ വെങ്കിടേഷന് എന്നിവരടങ്ങിയ വനിത ടീം മൂന്ന് മിനിറ്റ് 29.35 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 28.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈയ്ക്കയാണ് ഒന്നാമത്. ആദ്യ റൗണ്ടില്‍ വനിത ടീം അഞ്ചാം സ്ഥാനത്തായിരുന്നു. വേള്‍ഡ് അത്ലറ്റിക്സ് റിലേസ് രണ്ടാം റൗണ്ട് ഹീറ്റ്സില്‍ രണ്ടാമതായി ഇന്ത്യയുടെ…
Read Moreഐസിസി ട്വന്റി-20 ലോകകപ്പ് പ്ലാനുകൾ വെളിപ്പെടുത്തി രോഹിത്തും അഗാർക്കറും
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ പ്ലാനുകളുടെ ഏകദേശ രൂപം വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ. പ്ലാൻ എ, ബി, സി എന്നിങ്ങനെ പലത് തന്റെ മനസിൽ ഉണ്ടെന്നും അതിനനുസരിച്ചുള്ള ടീമിനെയാണ് ആവശ്യപ്പെട്ടതെന്നും സൂചിപ്പിക്കുന്നതായിരുന്നു രോഹിത് ശർമയുടെ വെളിപ്പെടുത്തലുകൾ. ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോൾ നടത്തിയ പ്രതികരണങ്ങളിൽനിന്നാണ് പ്ലാനുകൾ വെളിപ്പെട്ടത്. ലോകകപ്പിനായി ഇന്ത്യയുടെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചതെന്ന് രോഹിതും അഗാർക്കറും വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ച് രാത്രി എട്ടിന് അയർലൻഡിന് എതിരേയാണ്. നാല് സ്പിന്നർമാരെ ആവശ്യമുണ്ട് നാല് സ്പിന്നർമാരെ 15 അംഗ ടീമിൽ ഉൾപ്പെടുത്താൻ കാരണമുണ്ടെന്ന് രോഹിത് ശർമ വ്യക്തമാക്കി. ആ…
Read Moreഐഎസ്എൽ ഫൈനൽ ഇന്ന്; തുടർച്ചയായി രണ്ടു തവണ കപ്പ് നേടുന്ന ചാമ്പ്യരാകാൻ ബഗാൻ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണ് ഫൈനൽ ഇന്ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ. മോഹൻബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തം കാണികളുടെ മുന്നിൽ മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും. ഈ സീസണിലെ ഐഎസ്എൽ ഷീൽഡ് നേടിയ ബഗാൻ തുടർച്ചയായ രണ്ടാം ഐഎസ്എൽ കപ്പാണ് ലക്ഷ്യമിടുന്നത്. കപ്പ് നേടിയാൽ തുടർച്ചയായി രണ്ടു തവണ ഐഎസ്എൽ ചാന്പ്യന്മാരാകുന്ന ആദ്യടീമാകും ബഗാൻ. കൂടാതെ മുംബൈ സിറ്റിക്കുശേഷം ഷീൽഡും ഐഎസ്എൽ കപ്പും നേടുന്ന രണ്ടാമത്തെ ക്ലബ്ബെന്ന നേട്ടവും ബഗാനെ കാത്തിരിക്കുന്നു. 2023 ഡ്യൂറന്റ് കപ്പും നേടിയ ബഗാൻ ട്രിപ്പിൾ നേട്ടമാണ് ലക്ഷ്യമിടുന്നത്. മൂന്നാഴ്ച മുന്‍പ് മുംബൈ സിറ്റി എഫ്സി കോൽക്കത്തയിൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമിട്ട് എത്തിയിരുന്നു. ഷീൽഡിനായി മുംബൈ സിറ്റിക്ക് സമനില മാത്രം മതിയായിരുന്നു. എന്നാൽ, 2-1ന് തോറ്റു. ഒരിക്കൽക്കൂടി സാൾട്ട് ലേക്കിലെത്തുന്ന മുംബൈ സിറ്റി 2021നുശേഷം ഐഎസ്എൽ കപ്പ്…
Read Moreഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 300 റണ്‍സ് പിറക്കുന്ന സമയം അതിവിദൂരമല്ലെന്ന് ആരാധക പക്ഷം. ഒരുകാലത്ത് 200 കടന്നാൽ ടീം ജയിച്ചെന്നു കരുതിയിരുന്നിടത്തുനിന്ന് കാര്യങ്ങൾ മാറിമറിഞ്ഞു. 200ഉം 250ഉം ഒന്നും സുരക്ഷിതമല്ലാത്ത ഐപിഎൽ കാലത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ രണ്ട് ടീമും 200+ സ്കോർ നേടുന്ന റിക്കാർഡ് 2024 സീസണിൽ തിരുത്തപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. 2023 സീസണിൽ 12 മത്സരങ്ങളിൽ ഇരുടീമും 200+ സ്കോർ കടന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. 2024 സീസണിൽ രാജസ്ഥാൻ റോയൽസും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തോടെ ആ റിക്കാർഡിന് ഒപ്പം എത്തി. ഇനി ഒരു തവണകൂടി ഇരുടീമും 200+ സ്കോർ നേടിയാൽ ചരിത്രത്താളിൽ 2024 സീസണ് ഇടംപിടിക്കും. വൈകാതെ അത് സംഭവിക്കുമെന്നുവേണം കരുതാൻ. കാരണം, ഈ സീസണിലെ 50-ാം മത്സരമായിരുന്നു സണ്‍റൈസേഴ്സും രാജസ്ഥാൻ റോയൽസും തമ്മിൽ…
Read Moreസർക്കാർ അവഗണന; രാജ്യാന്തര താരം കായികരംഗം ഉപേക്ഷിച്ചു
ആലക്കോട് (കണ്ണൂർ): മൈതാനത്ത് വാരിക്കൂട്ടിയ ഓരോ മെഡലും നാളെയുടെ പ്രതീക്ഷകളായിരുന്നു ലിനറ്റ് എന്ന അത്ലറ്റിന്. സ്വർണമെഡലുകൾ നേടിയപ്പോൾ അഭിനന്ദനങ്ങൾക്കൊപ്പം ജോലി വാഗ്ദാനവും സർക്കാരും ജനപ്രതിനിധികളും നല്കി. എന്നാൽ, അതൊന്നും പാലിക്കാതെ വന്നപ്പോൾ അഞ്ചാം ക്ലാസിൽ തുടങ്ങിയ ഓട്ടം അവസാനിപ്പിക്കുകയാണ് തേർത്തല്ലി മൂലോത്തുംകുന്നിലെ കർഷകനായ വടക്കേക്കുറ്റ് ജോർജ്-സോഫിയാമ്മ ദന്പതികളുടെ മകൾ ലിനറ്റ് ജോർജ്. കായികതാരങ്ങളോട് സർക്കാർ ചെയ്യുന്ന കൊടുംപാതകത്തിന് ലിനറ്റും ഇരയായി മാറിയിരിക്കുകയാണ്. അഞ്ചാം ക്ലാസ് മുതൽ 14 വർഷമായി ഒളിന്പ്യൻ മേഴ്സിക്കുട്ടന്റെ കീഴിൽ എറണാകുളത്തെ അക്കാഡമിയിൽ പരിശീലനം നേടിയ ലിനറ്റ് നിരവധി മത്സരങ്ങളിൽ രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്.2016ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4 x400 മീറ്റർ റിലേയിൽ സ്വർണവും 2023 ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ വെങ്കലവും 2022 ൽ ചെന്നൈയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2016 ൽ സൗത്ത്…
Read Moreക്വിക്ക് ബോക്സിംഗിൽ നിദാ ഫാത്തിമയ്ക്ക് സ്വർണമെഡൽ
കാഞ്ഞിരപ്പള്ളി: എതിരാളികളെ വീണ്ടും ഇടിച്ചുവീഴ്ത്തി സംസ്ഥാന അമച്വർ ക്വിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ നിദ ഫാത്തിമ. 46 കിലോഗ്രാമിൽ താഴെയുള്ള ഓൾഡർ കേഡറ്റ്സ് വിഭാഗം ലൈറ്റ് കോണാക്ട് വിഭാഗത്തിലാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഇതോടൊപ്പം ക്വിക്ക് ലൈറ്റ് വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട് നിദാ. ഇതോടെ പൂണയിൽ 21 മുതൽ 27 വരെ നടക്കുന്ന നാഷണൽ ക്വിക്ക് ബോക്സിംഗ് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയിരിക്കുകയാണ് നിദാ ഫാത്തിമ. കോഴിക്കോട് പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 15 മുതൽ 17 വരെയായിരുന്നു സംസ്ഥാന ചാന്പ്യൻഷിപ്പ് നടന്നത്.നാലാം ക്ലാസിൽ പഠിക്കുമ്പോൾ പിതൃസഹോദരീപുത്രനായ റയീസ് എം. സജിയുടെ പ്രകടനം കണ്ട് മനസിൽ കയറിയ കമ്പമാണ് ക്വിക്ക് ബോക്സിംഗിനോട്. റയീസ് തന്നെയാണ് നിദയുടെ പരിശീലകനും. 2019ൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് പരിശീലനം. ഇതിനകം തന്നെ നിരവധി തവണ ജില്ലാ-സംസ്ഥാന തലങ്ങളിൽ…
Read Moreസംശയങ്ങൾക്ക് വിരാമം; സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗം ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചു. ഋഷഭ് പന്തിന് പിന്നിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ കയറിയത്. സഞ്ജുവും പന്തും ഉൾപ്പെട്ടതോടെ കെ.എൽ.രാഹുലിന് സ്ഥാനം ലഭിച്ചില്ല. രോഹിത് ശർമ നായകനായ ടീമിന്റെ ഉപനായകൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ്. വിരാട് കോഹ്ലിക്ക് പുറമേ രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം കിട്ടി. ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ തുടരുന്ന ശിവം ദുബെയും 15 അംഗ സംഘത്തിൽ ഇടം പിടിച്ചു. രോഹിത്തിനൊപ്പം യശ്വസി ജയ്സ്വാൾ ഓപ്പണറായതോടെ ശുഭ്മാൻ ഗില്ലിന് നാലംഗ റിസർവ് താരങ്ങളിലാണ് ഇടം കിട്ടിയത്. ഗില്ലിന് പുറമേ റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് റിസർവ് താരങ്ങൾ. ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്,…
Read Moreസുവർണനേട്ടത്തിന്റെ മധുരസ്മരണ; ഏഷ്യൻ യൂത്ത് ഫുട്ബോൾ കിരീടനേട്ടത്തിന് ഇന്ന് 50
തൃശൂർ: ഇന്ത്യൻ ഫുട്ബോളിന് ഇന്നു ചരിത്രദിനം. 50 വർഷം മുന്‍പ് ഇതുപോലൊരു ഏപ്രിൽ 30 നാണ് ഏഷ്യൻ യൂത്ത് ഫുട്ബോളിൽ ഇന്ത്യ ഇറാനോടൊപ്പം കിരീടം പങ്കുവച്ചത്. സുവർണനേട്ടത്തിന്റെ മധുരസ്മരണ പുതുക്കാൻ ഇന്ത്യൻ ഫു ട്ബോൾ അസോസിയേഷൻ ഇന്നു കോൽക്കത്തയിൽ കിരീടം നേടിയ ടീമിന് വൻസ്വീകരണം ഒരുക്കിയിട്ടുണ്ട്. തായ്ലൻഡിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ ടീം 2- 2 സ്കോറിന് ഇറാനോടു സമനില പിടിക്കുകയായിരുന്നു. നിശ്ചിതസമയത്തും അരമണിക്കൂർ അധികസമയത്തും ഇരുടീമുകളും തുല്യത പാലിച്ചതിനെത്തുടർന്ന് ഇരുവരെയും സംയുക്തവിജയികളായി പ്രഖ്യാപിച്ചു. ഇന്നുള്ളതുപോലെ ടൈബ്രേക്കർ അന്നില്ലായിരുന്നു. ഷബീർ അലി എന്ന ഹൈദരാബാദുകാരൻ നയിച്ച ആ ഇന്ത്യൻ ടീമിൽ ആകെ രണ്ടു മലയാളികളാണു ണ്ടായിരുന്നത്; സി.സി. ജേക്കബും ദേവാനന്ദും. ഇതിൽ ദേവാനന്ദ് ഓർമയായി.അന്നത്തെ ബെസ്റ്റ് പ്ലെയറും മലയാളികളുടെ അഭിമാനവുമായ സി.സി. ജേക്കബ് ഇന്നലെ വൈകിട്ട് സഹതാരമായിരുന്ന തമിഴ്നാട്ടുകാരൻ എസ്.പി. കുമാറിനൊപ്പം കോൽക്കത്തയിൽ എത്തിക്കഴിഞ്ഞു. “വല്ലാത്തൊരു ത്രില്ലിലാണ്…
Read More