മുംബൈ: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മുംബൈ സിറ്റി എഫ്സി-മോഹൻബഗാൻ സൂപ്പർ ജയന്റ്സ് ഫൈനൽ. ഗോവയ്ക്കെതിരേ രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയത്തോടെയാണ് മുംബൈ സിറ്റി ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ജോർജ് പെരേര ഡിയസ് (69’), ലാലിയൻസുല ചാങ്തെ (83’) എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മുംബൈ സിറ്റി 5-2ന്റെ തകർപ്പൻ ജയം നേടി. ആദ്യപാദത്തിൽ 90 മിനിറ്റ് വരെ രണ്ടു ഗോളിനു പിന്നിൽ നിന്ന മുംബൈ സിറ്റി മൂന്നു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചത്. നാലിന് കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മോഹൻ ബഗാൻ-മുംബൈ സിറ്റി ഫൈനൽ. രണ്ടാംപാദത്തിൽ വൻ ജയം പ്രതീക്ഷിച്ചെത്തിയ എഫ്സി ഗോവയെ ശക്തമായ പ്രതിരോധത്തിലൂടെ പൂട്ടിയ മുംബൈ മികച്ച ആക്രമണത്തിലൂടെ തുടക്കം മുതൽ സമ്മർദമുയർത്തി. എന്നാൽ ഗോൾ നേടാനായില്ല. ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാംപകുതയിൽ 69-ാം മിനിറ്റിൽ ഒരു കോർണറിൽനിന്ന്…
Read MoreCategory: Sports
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; വിക്കറ്റ് കീപ്പറായി സഞ്ജു എത്തുമോ?
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഹമ്മദാബാദിൽ വച്ചാണ് പ്രഖ്യാപനം നടത്തുക. ടീം സെലക്ഷൻ മീറ്റിംഗിൽ രണ്ടാം വിക്കറ്റ്കീപ്പറായി ആര്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കാര്യം എന്നിവയാകും പരിഗണിക്കുക. ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി മേയ് ഒന്നാണ്. ലോകകപ്പ് ടീമിലേക്കുള്ള പരിഗണനയിൽ ഐപിഎല്ലിലെ ഫോം വലുതായി പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനമാകും വിലയിരുത്തുക. ഐപിഎല്ലിൽ മികവ് തെളിയിച്ച മായങ്ക് യാദവിന്റെ പേസും കൃത്യതയിലും ടീം മാനേജ്മെന്റും സെലക്ടർമാരും താത്പര്യം കാണിച്ചിരുന്നു. എന്നാൽ, പരിക്ക് ഭേദമായി തിരിച്ചെത്താതിനാൽ സാധ്യതകൾ തടഞ്ഞിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യക്ക് അവസരം കിട്ടുമോ? ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്നസിൽ ഇപ്പോഴും സെലക്ടർമാക്കു പൂർണ വിശ്വാസത്തിലെത്താനായിട്ടില്ല. മീഡിയം പേസറും മധ്യനിര ബാറ്ററുമായ പാണ്ഡ്യ ഇന്ത്യൻ ടീമിന്, പൂർണ ആരോഗ്യവാനാണെങ്കിൽ മുതൽക്കൂട്ടായിരുന്നു. എന്നാൽ, ഐപിഎലിൽ പാണ്ഡ്യക്കു രണ്ട് ഓവറിൽ…
Read Moreഅമ്പെയ്ത്ത് ലോകകപ്പ്: പതിനാല് വർഷത്തിന് ശേഷം ചരിത്ര നേട്ടവുമായി ഇന്ത്യ
ഷാങ്ഹായ്: ചൈനയിൽ നടക്കുന്ന അന്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വണ്‍ മത്സരത്തിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ പുരുഷ ടീം. റികർവ് ടീം വിഭാഗത്തിൽ ഒളിന്പിക് ചാന്പ്യന്മാരും ഒന്നാം റാങ്കുകാരുമായ കൊറിയയെ 5-1ന് തോൽപ്പിച്ച് 14 വർഷത്തിനുശേഷം ആദ്യമായി സ്വർണമെഡൽ നേടി. തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാദവ് എന്നിവരടങ്ങിയ ടീമാണ് ശക്തരായ കൊറിയയെ തോൽപ്പിച്ചത്. ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യൻ പുരുഷന്മാർ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തുന്നത്. വനിതകളുടെ റികർവ് വ്യക്തിഗത ഇനത്തിൽ ദീപിക കുമാരി വെള്ളി നേടി.ലോകകപ്പ് അന്പെയ്ത്തിൽ ഹാട്രിക് സ്വർണനേട്ടവുമായി ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം. കോന്പൗണ്ട് ആർച്ചറി വ്യക്തിഗത വിഭാഗത്തിലെ ഷൂട്ട് ഓഫിൽ ജ്യോതി മെക്സിക്കോയുടെ ആന്ദ്രെ ബെസേറയെ തോൽപ്പിച്ചാണ് മൂന്നാം സ്വർണമെഡൽ നേടിയത്. ടീം ഇനത്തിൽ ജ്യോതി സുരേഖ, അതിഥി സ്വാമി, പരിണീതി കൗർ എന്നിവരടങ്ങിയ സംഘം സ്വർണം നേടി. മിക്സഡ് ടീമിനത്തിൽ…
Read Moreവനിതാ ട്വന്റി 20 ടീമിൽ അരങ്ങേറ്റം കുറിച്ച് സജന; ഇന്ത്യക്കു ജയം
സിൽഹത്: ഇന്ത്യയുടെ വനിതാ ട്വന്റി 20 ടീമിൽ അരങ്ങേറ്റം കുറിച്ച മലയാളി താരം സജന സജീവൻ. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് സജന ദേശീയ ടീമിനൊപ്പം അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യ 44 റണ്‍സിന് ജയിച്ചു. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സ് നേടിയത്. മധ്യനിരയിൽ ബാറ്റ് ചെയ്ത സജന സജീവൻ 11 പന്തിൽ 11 റണ്‍സെടുത്തു പുറത്തായി. ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോതി 48 പന്തിൽ 51 റണ്‍സെടുത്തെങ്കിലും മറ്റു ബാറ്റർമാരിൽനിന്നു മികച്ച പിന്തുണ ലഭിച്ചില്ല. ഇന്ത്യക്കായി രേണുക സിംഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി. പൂജ വസ്ത്രകർ രണ്ടു വിക്കറ്റുകളും നേടി. 29 പന്തിൽ 36 റണ്‍സെടുത്ത യാസ്തിക ഭാട്യയാണ്…
Read Moreക്ലോസ് റേഞ്ച് ഹെഡറിലൂടെ സഹൽ വലകുലുക്കി; ബഗാൻ ഫൈനലിൽ
കോൽക്കത്ത: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഗോളിൽ ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഫൈനലിൽ. സ്വന്തം സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞ 60000ത്തിലേറെ കാണികളുടെ മുന്നിൽ രണ്ടാംപാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് മോഹൻ ബഗാൻ ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് ബഗാൻ നേടിയത്. ആദ്യപാദത്തിൽ ഒഡീഷ 2-1ന് ജയിച്ചിരുന്നു. സ്വന്തം കളത്തിൽ ജേസണ്‍ കമ്മിംഗ്സിന്റെ ഗോളിൽ (22’) ബഗാൻ മുന്നിലെത്തി. ഇതോടെ അഗ്രഗേറ്റ് സമനിലയായി. വിജയഗോളിനായി പൊരുതിയ ബഗാൻ 90+3-ാം മിനിറ്റിൽ സഹലിലൂടെ വിജയ ഗോൾ സ്വന്തമാക്കി. മികച്ചൊരു നീക്കത്തിനൊടുവിലാണ് ആദ്യ ഗോളെത്തിയത്. ലിസ്റ്റണ്‍ കൊളാകോ-ദിമിത്രി പെട്രാറ്റോസ് നീക്കം ഒഡീഷ പ്രതിരോധം ഭേദിച്ചു. ദിമിത്രിയുടെ ശ്രമം ഗോൾകീപ്പർ പിടിയിലൊതുക്കാതെ രക്ഷപ്പെടുത്തി. എന്നാൽ റീബൗണ്ടായി വന്ന പന്ത് കമ്മിംഗ്സ് വലയിലാക്കി. രണ്ടാംപകുതിയിൽ സമനിലയ്ക്കായി ഒഡീഷ പൊരുതിയെങ്കിലും…
Read Moreയുവരാജ് ട്വന്റി-20 ലോകകപ്പ് അംബാസഡർ
ന്യൂഡൽഹി: ഐസിസി 2024 പുരുഷ ട്വന്റി-20 ലോകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി ഇന്ത്യൻ മുൻ താരം യുവരാജ് സിംഗിനെ തെരഞ്ഞെടുത്തു. ലോകകപ്പ് തുടങ്ങാൻ 36 ദിവസം ശേഷിക്കേയാണ് 2007 ലോകകപ്പിൽ ഒരു ഓവറിൽ ആറ് സിക്സ് അടിച്ച് ചരിത്രം കുറിച്ച യുവരാജിനെ അംബാസഡറാക്കിയത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ, എട്ട് തവണ ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവുമായ ജമൈക്കൻ ഇതിഹാസ അത്ലറ്റ് ഉസൈൻ ബോൾട്ട് എന്നിവരും 2024 ലോകകപ്പിന്റെ അംബാസഡർമാരായുണ്ട്. ജൂണ്‍ ഒന്നിനു തുടങ്ങി 29നാണ് ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത്. ടെക്സസിലെ ഗ്രാൻഡ് പ്രെയറി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
Read Moreഐപിഎൽ ചരിത്രത്തിൽ റിക്കാർഡ് അടി; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി
കോൽക്കത്ത: ഇംഗ്ലീഷ് ബാറ്ററിന്റെ സെഞ്ചുറി പ്രത്യാക്രമണത്തിൽ വീണ്ടും കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി. രാജസ്ഥാനെതിരേ ജോസ് ബട്ലറിന്റെ സെഞ്ചുറിയിൽ പരാജയപ്പെട്ട കെകെആർ പഞ്ചാബ് കിംഗ്സിനെതിരേ ജോണി ബെയർസ്റ്റോയുടെ (48 പന്തിൽ 108 നോട്ടൗട്ട്) ഇന്നിംഗ്സിനു മുന്നിലും തല കുനിച്ചു. അതോടെ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സ് എട്ട് വിക്കറ്റിന് കോൽക്കത്തയെ കീഴടക്കി. സ്കോർ: കോൽക്കത്ത 261/6 (20). പഞ്ചാബ് 262/2 (18.4). ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് ആണ് പഞ്ചാബ് നടത്തിയത്. കെകെആർ സ്വപ്നങ്ങൾ തല്ലിത്തകർത്ത് ബെയർസ്റ്റോയ്ക്ക് ഒപ്പം ശശാങ്ക് സിംഗും (28 പന്തിൽ 68 നോട്ടൗട്ട് ) പുറത്താകാതെ നിന്നു. ഓപ്പണർ പ്രഭ്സിംറൻ സിംഗ് ആയിരുന്നു (20 പന്തിൽ 54) പഞ്ചാബിന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫിൽ സാൽട്ടും സുനിൽ നരെയ്നും ക്രീസിൽ തല്ലിത്തകർത്ത്…
Read Moreചരിത്രനേട്ടങ്ങൾ സമ്മാനിച്ച് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിട്ടു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ ഏകസാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ചരിത്ര നേട്ടങ്ങൾ നിരവധി സമ്മാനിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടു. വുകോമനോവിച്ചുമായി പരസ്പരധാരണയാൽ വഴിപിരിഞ്ഞതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഐഎസ്എല്ലിൽ 2023-24 സീസണിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെയാണ് വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് വഴിപിരിഞ്ഞത്. 2025വരെ കരാർ നിലനിൽക്കേയാണ് ഇവാൻ വുകോമനോവിച്ചുമായുള്ള ബന്ധം ബ്ലാസ്റ്റേഴ്സ് വേർപെടുത്തിയത് എന്നതാണ് ശ്രദ്ധേയം. മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിനെ ഒരു കിരീടത്തിൽപോലും എത്തിക്കാൻ ഇവാനു സാധിക്കാത്തതാണ് തീരുമാനത്തിനു പിന്നിൽ. 2023-24 സീസണിൽ ഒരുഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. പിന്നീട് നിരന്തരം തോൽവി വഴങ്ങി ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. വുകോമനോവിച്ച് ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് മത്സരം: 76ജയം: 33സമനില: 14തോൽവി: 29വഴങ്ങിയ ഗോൾ: 105അടിച്ച ഗോൾ: 115ഗോൾ…
Read Moreഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റ്; ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കൊടുന്പിരിക്കൊണ്ടിരിക്കുന്ന ഈ സമയത്തിനിടെ മറ്റൊരു ചർച്ച പിന്നാന്പുറത്ത് നടക്കുന്നുണ്ട്. ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ്. മലയാളികൾക്കും രാജസ്ഥാൻ റോയൽസ് ആരാധകർക്കും അറിയേണ്ടത് ഒന്നു മാത്രം, സഞ്ജു സാംസണിന് ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടംലഭിക്കുമോ? സഞ്ജു ടീമിൽ ഉൾപ്പെടുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ. ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കറും ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയും വരുംദിനങ്ങളിൽ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽവച്ചായിരിക്കും ഈ കൂടിക്കാഴ്ച. 28ന് നടക്കാനിരിക്കുന്ന ഡൽഹി x മുംബൈ ഐപിഎൽ മത്സരത്തിനുശേഷമായിരിക്കും രോഹിത് – അഗാർക്കർ കൂടിക്കാഴ്ച. മേയ് ഒന്നാണ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. പന്ത് ഉറപ്പിച്ചു ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഋഷ് പന്ത് സ്ഥാനം ഉറപ്പിച്ചെന്ന നിരീക്ഷണം നടത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിന് എതിരേ 43…
Read Moreഎവർട്ടണിൽ ലിവർപൂൾ ഞെട്ടി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീട പോരാട്ട രംഗത്തുള്ള ലിവർപൂളിന് അപ്രതീക്ഷിത തോൽവി.എവേ പോരാട്ടത്തിൽ എവർട്ടണ് 2-0ന് ലിവർപൂളിനെ കീഴടക്കി. 2010നുശേഷം എവർട്ടണ് സ്വന്തം തട്ടകത്തിൽ ലിവർപൂളിനെ കീഴടക്കുന്നത് ഇതാദ്യമാണ്. അന്നും 2-0നായിരുന്നു എവർട്ടണിന്റെ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് 4-2ന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി. ക്രിസ്റ്റൽ പാലസ് ഹോം മത്സരത്തിൽ 2-0ന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. 34 മത്സരങ്ങളിൽനിന്ന് 74 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. 32 മത്സരങ്ങളിൽ 73 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 34 മത്സരങ്ങളിൽ 77 പോയിന്റുള്ള ആഴ്സണൽ ഒന്നാമതുമാണ്.
Read More