കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ രണ്ടാം തോൽവി. ഹോം മത്സരത്തിൽ ഗോകുലം 2-3ന് മുഹമ്മദൻ എസ്സിയോട് പരാജയപ്പെട്ടു. ഇഞ്ചുറി ടൈം ഗോളിലായിരുന്നു ഗോകുലം വീണത്. കഴിഞ്ഞ മത്സരത്തിൽ നാംധാരിയോടും ഇഞ്ചുറി ടൈം ഗോളിൽ ഗോകുലം കേരള പരാജയപ്പെട്ടിരുന്നു. 16-ാം മിനിറ്റിൽ എഡ്ഡി ഹെർണാണ്ടസിലൂടെ കോൽക്കത്തൻ ക്ലബ് ലീഡ് നേടി. അലക്സിസ് ഗോമസ് (23’) ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇഞ്ചുറി ടൈമിൽ നൗഫലിലൂടെ (45+1’) ഗോകുലം ഒരു ഗോൾ മടക്കി. 65-ാം മിനിറ്റിൽ നിധിൻ കൃഷ്ണയിലൂടെ ഗോകുലം 2-2ൽ എത്തി. എന്നാൽ, 90+7-ാം മിനിറ്റിൽ ഡേവിഡ് ലാൽലൻസംഗയുടെ ഗോളിൽ മുഹമ്മദൻ വെന്നിക്കൊടി പാറിച്ചു. 17 മത്സരങ്ങളിൽനിന്ന് 38 പോയിന്റുമായി മുഹമ്മദനാണ് ലീഗിന്റെ തലപ്പത്ത്. ഗോകുലം (32) മൂന്നാം സ്ഥാനത്ത് തുടരുന്നു.
Read MoreCategory: Sports
ആഭ്യന്തര വനിതാ റെഡ് ബോൾ പോരാട്ടം 29 മുതൽ
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് മോഡലിൽ വനിതകൾക്കും റെഡ് ബോൾ ആഭ്യന്തര ക്രിക്കറ്റ് പോരാട്ടം പ്രഖ്യാപിച്ച് ബിസിസിഐ. മാർച്ച് 29 മുതൽ വനിതാ റെഡ് ബോൾ ആഭ്യന്തര ക്രിക്കറ്റ് അരങ്ങേറും. പൂനയിലായിരിക്കും എല്ലാ മത്സരങ്ങളും. ആറ് സോണുകളെയും പ്രതിനിധീകരിച്ച് ഓരോ ടീം വീതം മത്സര രംഗത്തുണ്ടാകും. മാർച്ച് 29ന് രണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും ഏപ്രിൽ അഞ്ചിന് സെമിയും ഒന്‍പതിന് ഫൈനലും അരങ്ങേറും. നേരിട്ട് സെമിയിൽ പ്രവേശിക്കുന്ന രണ്ട് ടീമുകൾ ഏതെല്ലാമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
Read Moreസന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം സർവീസസുമായി സമനിലയിൽ പിരിഞ്ഞു
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളം കരുത്തരായ സർവീസസുമായി സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് ലീഡ് നേടിയശേഷം 1-1നായിരുന്നു കേരളം ടൈ കെട്ടിയത്. 22-ാം മിനിറ്റിൽ ഇ. സജീഷിലൂടെ കേരളം മുന്നിൽ പ്രവേശിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സമീർ മുർമുവിലൂടെ (45+4’) സർവീസസ് സമനിലയിലെത്തി. പിന്നീട് ഇരുടീമും ആക്രമണം നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗോൾ പിറന്നില്ല. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ഗോവയും ആസാമും 3-3 സമനിലയിൽ പിരിഞ്ഞു. 12 മിനിറ്റിനുള്ളിൽ രണ്ട് ഗോളിന്റെ ലീഡ് നേടിയശേഷമായിരുന്നു ഗോവ സമനില വഴങ്ങിയത്. ഗ്രൂപ്പ് എയിൽനിന്ന് സർവീസസ്, ഗോവ, കേരളം, ആസാം എന്നീ ടീമുകൾ നേരത്തേ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതാണ്. ഇന്നലെ നടന്ന അവസാന റൗണ്ട് പോരാട്ടത്തോടെ ഗ്രൂപ്പ് നില വ്യക്തമായി. അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി സർവീസസ് ഗ്രൂപ്പ്…
Read Moreപ്രതികാരത്തിന്റെ മദപ്പാടുമായി കൊമ്പന്മാർ; ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ ചവിട്ടിയരയ്ക്കണം
ബംഗളൂരു: ഉള്ളിലെ തീപ്പൊരി കളത്തിൽ വിതറി ശ്രീ കണ്ഠീരവ സ്റ്റേഡിയം ചാന്പലാക്കാൻ കൊന്പന്മാർ ഇന്ന് ബംഗളൂരുവിൽ. പ്രതികാരത്തിന്റെ മദപ്പാടുമായി ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇറങ്ങുന്ന കൊന്പന്മാർക്ക് ഇന്ന് ഒരേയൊരു ലക്ഷ്യം, ബംഗളൂരു എഫ്സിയെ അവരുടെ തട്ടകത്തിൽ ചവിട്ടിയരയ്ക്കുക. അതെ, 2022-23 സീസണിൽ പ്ലേ ഓഫിൽ വിവാദ ഗോളിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടശേഷം ഇതാദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വീണ്ടും അതേ മൈതാനത്ത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിന്റെ ഇഞ്ചുറി ടൈമിൽ സുനിൽ ഛേത്രി നേടിയ ക്വിക്ക് ഫ്രീകിക്ക് ഗോളിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്തായത്. ഗോൾ അനുവദിച്ചതിനെതിരേ പ്രതിഷേധിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പരാജയപ്പെട്ടതായി ഐഎസ്എൽ വിധിതീർപ്പ് കൽപ്പിക്കുകയായിരുന്നു എന്നത്് ചരിത്രം. അതിനുശേഷം ഈ സീസണിന്റെ തുടക്കത്തിൽ കൊച്ചിയിൽവച്ച് കേരള ബ്ലാസ്റ്റേഴ്സ് 2-1ന് ബംഗളൂരുവിനെ കീഴടക്കിയിരുന്നു. എന്നാൽ, പ്ലേ…
Read Moreഅശ്ലീല ആംഗ്യം; റൊണാൾഡോയ്ക്ക് സസ്പെൻഷൻ
റിയാദ്: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ. സൗദി പ്രൊ ലീഗിൽ അൽ ഷബാബ് എഫ്സിക്ക് എതിരായ പോരാട്ടത്തിൽ അൽ നസർ എഫ്സിയുടെ താരമായ ക്രിസ്റ്റ്യാനോ നടത്തിയ അശ്ലീല ആംഗ്യത്തിന്റെ പേരിൽ ഒരു മത്സരത്തിലാണ് വിലക്ക്. വിലക്കിനൊപ്പം 30,000 സൗദി റിയാൽ (6.64 ലക്ഷം രൂപ) പിഴയുമുണ്ട്. അതിൽ 10,000 റിയാൽ സൗദി ഫുട്ബോൾ ഫെഡറേഷനും 20,000 റിയാൽ അൽ ഷബാബിനുമാണ് റൊണാൾഡോ നൽകേണ്ടത്. 3-2ന് അൽ നസർ ജയിച്ച മത്സരത്തിനിടെ അൽ ഷബാബ് ആരാധകർ മെസി, മെസി… എന്ന് ഗാലറിയിൽനിന്ന് വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് റൊണാൾഡോ ഗാലറിക്കുനേരേ അഗ്ലീല ആംഗ്യം കാണിച്ചത്. 175 മില്യണ്‍ പൗണ്ട് (1834 കോടി രൂപ) വാർഷിക പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിൽ എത്തിയത്. സൗദി പ്രൊ ലീഗിൽ നിലവിലെ ടോപ് സ്കോററും (22 ഗോൾ) ഏറ്റവും കൂടുതൽ…
Read Moreഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; ബുംറ റിട്ടേൺസ്
ധരംശാല: ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുൽ കളിക്കില്ല. നാലാം മത്സരത്തിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം, രഞ്ജി ട്രോഫി മത്സരത്തിനായി ഓൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിനെ റിലീസ് ചെയ്തു. മുംബൈക്കെതിരേയുള്ള രഞ്ജി സെമിഫൈനലിൽ തമിഴ്നാടിനുവേണ്ടി സുന്ദർ കളിക്കും. പരന്പര 3-1ന് ഇന്ത്യ ഉറപ്പാക്കിയ സാഹചര്യത്തിൽ സമ്മർദങ്ങളില്ലാതെയാണ് ടീം ഇറങ്ങുന്നത്. നാലാം മത്സരം നഷ്ടമായെങ്കിലും മൂന്നു മത്സരങ്ങളിൽനിന്ന് 13.64 ശരാശരിയിൽ 17 വിക്കറ്റുമായി മുന്നിൽനിന്നു നയിക്കുന്ന ബുംറയുടെ വരവ് ഇംഗ്ലീഷ് ബാറ്റർമാർക്ക് വെല്ലുവിളിയാകും. കെ.എൽ. രാഹുലിനെ ലണ്ടനിൽ വിദഗ്ധ ചികിത്സയ്ക്കായി അയച്ചിരിക്കുകയാണ്. മാർച്ച് 22ന് ആരംഭിക്കുന്ന ഐപിഎൽ ആദ്യ മത്സരങ്ങൾ അദേഹത്തിനു നഷ്ടമാകുമെന്നും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് ഏഴിന് ധരംശാലയിലാണ് അഞ്ചാം ടെസ്റ്റ്. ഇന്ത്യൻ…
Read Moreസന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ കേരളം
ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ച ആവേശത്തിലാണ് കേരളം. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എയിൽനിന്ന് ക്വാർട്ടർ ഉറപ്പിച്ച കേരളം, ഗ്രൂപ്പ് ചാന്പ്യന്മാരാകാനുള്ള ശ്രമവുമായി ഇന്ന് കളത്തിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഇന്ന് കരുത്തരായ സർവീസസിനെ നേരിടും. രാവിലെ 10.00നാണ് കിക്കോഫ്. ഗ്രൂപ്പ് എ ചാന്പ്യന്മാരാകുകയാണെങ്കിൽ ഗ്രൂപ്പ് ബിയിലെ നാലാം സ്ഥാനക്കാരെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. നിർണായക മത്സരത്തിൽ അരുണാചൽപ്രദേശിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കിയാണ് കേരളം ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. സാധ്യത ഇങ്ങനെ ഗ്രൂപ്പ് എയിലെ അവസാന റൗണ്ട് മത്സരങ്ങളാണ് ഇന്ന് യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ അരങ്ങേറുക. കേരളം x സർവീസസ് (10.00 am), ഗോവ x ആസാം (2.30 pm), അരുണാചൽപ്രദേശ് x മേഘാലയ (7.00 pm) എന്നിങ്ങനെ മൂന്ന് മത്സരങ്ങൾ ഇന്ന് നടക്കും. ഇതിൽ കേരളം,…
Read Moreഗാലറിയിൽ മെസി വിളികൾ; അശ്ലീല ആംഗ്യം കാട്ടി റൊണാൾഡോ
റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോൾ മത്സരത്തിനിടെ ഗാലറിയിൽനിന്നുള്ള ‘മെസി മെസി’ വിളികളോട് മോശമായി പ്രതികരിച്ചെന്ന് അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേ ആരോപണം. അൽ ഷബാബിനെതിരേ 3-2ന് വിജയിച്ചതിനു പിന്നാലെയാണ് റൊണാൾഡോയുടെ വിവാദമായ പെരുമാറ്റമുണ്ടായത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഗോൾ നേടിയ പോർച്ചുഗീസ് താരം ക്ലബ് ഫുട്ബോളിൽ 750 ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഗാലറിയിൽനിന്നുള്ള ഒരു വിഭാഗം അൽ ഷബാബ് ആരാധകരുടെ ‘മെസി, മെസി’ വിളികളെ പ്രത്യേകമായ ആംഗ്യത്തോടെയാണ് താരം നേരിട്ടത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇത് അശ്ലീലം നിറഞ്ഞ അംഗവിക്ഷേപമാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തി. ഈ ദൃശ്യങ്ങൾ ടെലിവിഷൻ കാണിച്ചിരുന്നില്ല. എന്നാൽ കാണികളിൽ ചിലർ ഇത് മൊബൈലിൽ പകർത്തി സമൂഹ മാധ്യമത്തിൽ ഇടുകയായിരുന്നു. സംഭവത്തിൽ സൗദി ദേശീയ ഫുട്ബോൾ ഫെഡറേഷൻ (എസ്എഎഫ്എഫ്) അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അശ്റഖ്…
Read More33 പന്തിൽ സെഞ്ചുറിയുമായി ജാൻ നിക്കോൾ
കീർത്തിപുർ (നേപ്പാൾ): അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗ സെഞ്ചുറിയുടെ റിക്കാർഡ് ഇനി മുതൽ നമീബിയയുടെ ജേൻ നിക്കോൾ ലോഫ്റ്റി ഈറ്റണിന്റെ പേരിൽ. 33 പന്തിൽനിന്നാണ് ലോഫ്റ്റി ഈറ്റണ്‍ ശതകം തികച്ചത്. നേപ്പാളിൽ നടക്കുന്ന ത്രിരാഷ് ട്ര ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരേയാണ് നമീബിയ മധ്യനിര ബാറ്ററുടെ അതിവേഗ സെഞ്ചുറി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരേ നേപ്പാളിന്റെ കൗശൽ മാല 34 പന്തിൽ നേടിയ സെഞ്ചുറിയുടെ റിക്കാർഡാണു ലോഫ്റ്റി ഈറ്റണ്‍ തിരുത്തിയത്. മത്സരത്തിൽ 36 പന്തിൽ 101 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിൽനിന്ന് 11 ഫോറും എട്ട് സിക്സുമാണ് പിറന്നത്. 280.55 ആണ് സ്ട്രൈക് റേറ്റ്. ഈ ഇടങ്കയ്യൻ ബാറ്ററുടെ 92 റണ്‍സും ബൗണ്ടറികളിൽനിന്നായിരുന്നു. 33 അന്താരാഷ്ട്ര ട്വന്റി 20യും 36 അന്താരാഷ് ട്ര ഏകദിനങ്ങളും കളിച്ചിട്ടുള്ള ലോഫ്റ്റി ഈറ്റണിന്റെ ആദ്യ സെഞ്ചുറിയാണു നേപ്പാളിൽ പിറന്നത്. മത്സരത്തിൽ…
Read Moreവാഗ്നർ വിരമിക്കൽ പ്രഖ്യാപിച്ചു
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പേസ് ബൗളർ നീൽ വാഗ്നർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരന്പരയോടെ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കും. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ തുടർന്നും കളിക്കുമെന്നും 37 കാരനായ നീൽ വാഗ്നർ പറഞ്ഞു. ന്യൂസിലൻഡിനായി ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ ബൗളർ എന്ന നേട്ടത്തോടെയാണ് നീൽ ഗ്രൗണ്ടിനോട് വിടപറയുന്നത്. 2019-21 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് നേടിയ ടീമിൽ ഭാഗമായിരുന്നു. “വിരമിക്കുകയാണ്. ടീമിന്റെ ഭാഗമല്ലാതാകുന്നത് വേദനാകരമാണ്. പക്ഷേ, ഇതാണ് യഥാർഥ സമയം. സഹതാരങ്ങൾക്ക് അവസരമൊരുക്കുന്നതിനുകൂടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്’’ – നീൽ വാഗ്നർ വിരമിക്കൽ പ്രസ്താവനയിൽ പറഞ്ഞു. 1986ൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ ജനിച്ച നീൽ വാഗ്്നർ പിന്നീട് മുത്തശിക്കൊപ്പം ന്യൂസിലൻഡിലേക്ക്് കുടിയേറുകയും ക്രിക്കറ്റ് കരിയർ ആരംഭിക്കുകയുമായിരുന്നു. ഇടംകൈയൻ മീഡിയം പേസറായ നീൽ 2012 ലാണ് ന്യൂസിലൻഡിനായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2024…
Read More