2024 ഫെബ്രുവരി 26. അരുണാചലിലെ യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ഗ്രൂപ്പ് ബി യിലെ അതിനിർണായക മത്സരം നടക്കുകയാണ്. നിരവധി തവണ ചാന്പ്യന്മാരായ മഹാരാഷ്ട്രയും റെയിൽവേസും തമ്മിലാണു മത്സരം. ജയിച്ചാൽമാത്രമേ ഇരുവരും ക്വാർട്ടർ ഫൈനലിലെത്തൂ. പതിനൊന്നാം മിനിറ്റിൽ സുബ്രതോ മുർമു നേടിയ ഗോളിനു റെയിൽവേ മുന്നിലെത്തിയെങ്കിലും 43-ാം മിനിറ്റിൽ നിഖിൽ ഖദത്തിലൂടെ മഹാരാഷ്ട്ര സമനിലപിടിച്ചു. രണ്ടാം പകുതിയിൽ മഹാരാഷ്ട്ര ഗോൾദാഹവുമായി റെയിൽവേസിന്റെ ഗോൾമുഖത്തേക്ക് ഇരന്പിക്കയറുകയാണ്. ഒറ്റപ്പെട്ട നീക്കങ്ങൾ റെയിൽവേസ് നടത്തുന്നുണ്ടെങ്കിലും ഒന്നുംതന്നെ ഫലം കാണുന്നില്ല. ഒടുവിൽ 68-ാം മിനിറ്റിൽ കോച്ച് നിലഞ്ജൻ തന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു. മുപ്പത്തിരണ്ടു കാരനും സന്തോഷ് ട്രോഫിയിലെ ഗോൾവേട്ടക്കാരനുമായ മലയാളിതാരം എസ്. രാജേഷെന്ന മുന്നേറ്റനിരക്കാരനെ പുറത്തിറക്കി. 73-ാം മിനിറ്റിൽ ബംഗാളിയായ റെയിൽവേ താരം സുജിത്ത് ഗോൾപോസ്റ്റിനു 20 വാരമാത്രം അകലെനിന്ന് എടുത്ത ഫ്രീ കിക്ക് ഉയർന്നുചാടിയ രാജേഷ് തലകൊണ്ടുചെത്തി വലയിലെത്തിച്ചു……
Read MoreCategory: Sports
അശ്വിൻ, ബെയർസ്റ്റൊ ദ 100
ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റൊയ്ക്കും ഇന്ന് 100-ാം ടെസ്റ്റ്. അശ്വിൻ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന 14-ാമനാകും. ബെയർസ്റ്റോ 17-ാം ഇംഗ്ലണ്ടുകാരനും. 99 മത്സരങ്ങളിൽനിന്ന് 507 വിക്കറ്റ് നേടിയ അശ്വിൻ, ഇന്ത്യക്കായി വേഗത്തിൽ 500 വിക്കറ്റ് കടന്ന ബൗളറായി. കപിൽ ദേവ്, അനിൽ കുംബ്ലെ, ഇഷാന്ത് ശർമ, ഹർഭജൻ സിംഗ് എന്നിവർക്കുശേഷം 100-ാമത്തെ മത്സരത്തിനിറങ്ങുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാകും അശ്വിൻ. കൂടാതെ കുംബ്ലെ, ഹർഭജൻ, മുത്തയ്യ മുരളീദരൻ, ഷെയ്ൻ വോണ്‍, നഥാൻ ലിയോണ്‍ എന്നിവർക്കുശേഷം ഈ നാഴികക്കല്ലിലെത്തുന്ന ആറാമത്തെ സ്പിന്നറും. ബെയർസ്റ്റൊയുടെ 100-ാമത്തെ ഏകദിന മത്സരം നടന്നതും ധരംശാലയിലാണ്. അശ്വിന്റെയും ബെയർസ്റ്റൊയുടെയും അരങ്ങേറ്റ ടെസ്റ്റ് വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു എന്നതും ശ്രദ്ധേയം. അശ്വിൻ റിക്കാർഡ് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ് അശ്വിൻ. ഇന്ത്യൻ കളിക്കാരനെന്ന നിലയിൽ കൂടുതൽ…
Read Moreറണ്‍ വേട്ടയില്‍ തിളങ്ങി ലീഡര്‍ സ്മൃതി
ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ രണ്ടാം സീസണ് റണ്‍ വേട്ടയില്‍ തിളങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്മൃതി മന്ദാന. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ 3.40 കോടി രൂപയ്ക്കായിരുന്നു സ്മൃതിയെ ആര്‍സിബി ലേലത്തിലെടുത്തത്. റോയല്‍ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസി ടീമിന്റെ ക്യാപ്റ്റനാക്കിയതും സ്മൃതി മന്ദാനയെ. ഇന്ത്യന്‍ ദേശീയ വനിതാ ടീമിന്റെ നിര്‍ണായക സാന്നിധ്യമായ സ്മൃതിക്ക് പക്ഷേ, ആദ്യ ഡബ്ല്യുപിഎല്‍ സീസണില്‍ തിളങ്ങാന്‍ സാധിച്ചില്ല. 2023 സീസണില്‍ എട്ട് മത്സരങ്ങളില്‍ 18.62 ശരാശരിയില്‍ 149 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. എന്നാല്‍, 2024 സീസണില്‍ മികച്ച പ്രകടനമാണ് നിലവില്‍ സ്മൃതി കാഴ്ചവയ്ക്കുന്നത്. അഞ്ച് മത്സരം കളിച്ച് 219 റണ്‍സുമായി ലീഗ് റണ്‍ വേട്ടയിൽ ഒന്നാം സ്ഥാനത്താണ് ആര്‍സിബി ക്യാപ്റ്റന്‍. 43.80 ശരാശരിയും 154.80 സ്ട്രൈക്ക് റേറ്റും ഈ സീസണില്‍ സ്മൃതിക്കുണ്ട്. ഇതിനോടകം രണ്ട് അര്‍ധസെഞ്ചുറിയും നേടി.…
Read Moreഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍; ജുറെല്‍ ജോറാണ്…
ഋഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് ക്രീസ് വിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ആരെന്ന ചോദ്യം ഉയര്‍ന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഋഷഭ് പന്തിന്റെ റോള്‍ ഏറ്റെടുക്കാന്‍ പലരുമുണ്ടായെങ്കിലും ടെസ്റ്റില്‍ അനുയോജ്യനായ ഒരു താരത്തെ ലഭിച്ചില്ല. പോരായ്മകള്‍ പലതുണ്ടായിരുന്നെങ്കിലും ഋഷഭ് പന്തിന്റെ സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്താന്‍ പര്യാപ്തമായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ഇല്ലായിരുന്നു എന്നതും വാസ്തവം. എം.എസ്. ധോണി ഒഴിച്ചിട്ട കസേരയില്‍ പന്ത് അതോടെ ഇരിപ്പുറപ്പിച്ചു. എന്നാല്‍, 2022 ഡിസംബറില്‍ ഋഷഭ് പന്ത് അപകടത്തില്‍പ്പെട്ടതിനുശേഷം ഇഷാന് കിഷന്, കെ.എല്‍. രാഹുല്‍, കെ.എസ്. ഭരത് എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ ബിസിസിഐ പരീക്ഷിച്ചു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു ഇഷാന് കിഷനെ പരീക്ഷിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കെ.എല്‍. രാഹുലിനെ ആ റോള്‍ ഏല്‍പ്പിച്ചു. കെ.എല്‍. രാഹുലിന്റെ തോളിലെ ഭാരം കുറയ്ക്കണമെന്ന മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ…
Read Moreജയത്തിനരികെ മധ്യപ്രദേശ് വീണു; രഞ്ജിയില്‍ മുംബൈ- വിദര്‍ഭ ഫൈനല്‍
നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയും വിദര്‍ഭയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മധ്യപ്രദേശിനെ 62 റണ്‍സിന് പരാജയപ്പെടുത്തി വിദര്‍ഭ ഫൈനലിൽ പ്രവേശിച്ചു. വിദർഭ ഉയർത്തിയ 315 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് 258 റണ്‍സിനു പുറത്തായി. സ്കോര്‍: വിദര്‍ഭ- 170, 402. മധ്യപ്രദേശ്- 252, 258 ഒരു ദിവസം കൂടി ബാക്കിയിരിക്കേ ഫൈനലിലേക്കു പ്രവേശിക്കാന്‍ മധ്യപ്രദേശിന് 94 ഓവറില്‍ 93 റണ്‍സും വിദര്‍ഭയ്ക്ക് നാലു വിക്കറ്റും വേണമെന്ന നിലയിലായിരുന്നു. അഞ്ചാം ദിനം ആറിന് 228 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 30 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച നാലു വിക്കറ്റ് കൂടി നഷ്ടമായി. കുമാർ കാർത്തികേയ (പൂജ്യം), അനുഭവ് അഗർവാൾ (പൂജ്യം), കുൽവന്ത് ഖെജ്റോളിയ (11) എന്നിവർ കാര്യമായ ചെറുത്തുനില്പ് കൂടാതെ പുറത്തായതോടെയാണ് വിജയം കൈവിട്ടുപോയത്. 94 റൺസ് നേടിയ യഷ് ദുബെയാണ് രണ്ടാമിന്നിംഗ്സിൽ മധ്യപ്രദേശിന്റെ ടോപ്…
Read Moreഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്; മഴ ഭീഷണി
ധരംശാല: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ വ്യാഴാഴ്ച ആരംഭിക്കേണ്ട അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് മഴ ഭീഷണിയായേക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഏഴ് മുതൽ 11വരെയാണ് ധരംശാല ടെസ്റ്റ് നടക്കേണ്ടത്. ഈ ദിവസങ്ങളിൽ ഇടവിട്ട് ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് സൂചന. അതിശൈത്യവും പ്രതികൂല ഘടകമാണ്. ആദ്യ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യ 3-1ന് പരന്പര ഉറപ്പിച്ചതാണ്. സ്വന്തം മണ്ണിൽ ഇന്ത്യയുടെ തുടർച്ചയായ 17-ാം ടെസ്റ്റ് പരന്പര നേട്ടമാണിത്. മൂന്നാം ടെസ്റ്റിൽ വിശ്രമം ലഭിച്ച പേസർ ജസ്പ്രീത് ബുംറ അഞ്ചാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിലുണ്ട്. കെ.എൽ. രാഹുലിനു പകരം മലയാളി വേരുള്ള ദേവ്ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരം ലഭിച്ചേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളിൽനിന്നുള്ള സൂചന.
Read Moreരഞ്ജി ട്രോഫി: 48-ാം ഫൈനലിനൊരുങ്ങി മുംബൈ
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈ ഫൈനലിൽ. സെമിയിൽ തമിഴ്നാടിനെ ഇന്നിംഗ്സിനും 70 റണ്‍സിനും കീഴടക്കിയാണ് മുംബൈയുടെ ഫൈനൽ പ്രവേശം. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തുകയും ആദ്യ ഇന്നിംഗ്സിൽ 109 റണ്‍സ് നേടുകയും ചെയ്ത മുംബൈയുടെ ഷാർദുൾ ഠാക്കൂറാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: തമിഴ്നാട് 146, 162. മുംബൈ 378. ഫസ്റ്റ് ക്ലാസിൽ ഷാർദുളിന്റെ കന്നി സെഞ്ചുറിയായിരുന്നു. ഒന്‍പതിന് 353 എന്ന നിലയിൽ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മുംബൈ 378ന് പുറത്തായി. തനുഷ് കൊടിയൻ 89 റണ്‍സുമായി പുറത്താകാതെനിന്നു. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ തമിഴ്നാട് 51.5 ഓവറിൽ 162നു പുറത്തായി. മുംബൈക്കുവേണ്ടി ഷാംസ് മുലാനി 53 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ബാബ ഇന്ദ്രജിത്താണ് തമിഴ്നാടിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ്…
Read Moreഐപിഎൽ 2024 ; കോണ്‍വെ ഔട്ട്
ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ന്യൂസിലൻഡ് താരം ഡിവോൺ കോണ്‍വെയ്ക്ക് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ പാദം നഷ്ടമാകും. ഇടത് കൈവിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനാൽ മേയ് വരെ കോണ്‍വെ കളിക്കളത്തിൽ ഉണ്ടാകില്ല. ഈ ആഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും. എട്ട് ആഴ്ചത്തെ വിശ്രമം കോണ്‍വെയ്ക്ക് ആവശ്യമാണെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് 22നാണ് ഐപിഎൽ ആരംഭിക്കുന്നത്. കോണ്‍വെയുടെ അസാന്നിധ്യം ചെന്നൈയ്ക്കു വൻ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ ചെന്നൈ കപ്പുയർത്തിയപ്പോൾ കളിയിലെ താരം കോണ്‍വെയായിരുന്നു.
Read Moreസന്തോഷ് ട്രോഫി ക്വാർട്ടർ ഇന്ന്
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോൾ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്നു നടക്കുന്ന ആദ്യ ക്വാർട്ടറിൽ സർവീസസ് റെയിൽവേസുമായി ഏറ്റുമുട്ടും. ഉച്ചകഴിഞ്ഞ് 2.30നാണ് കിക്കോഫ്. രണ്ടാം ക്വാർട്ടർ ഗോവയും ഡൽഹിയും തമ്മിലാണ്. കേരളവും മിസോറവും തമ്മിലുള്ള ക്വാർട്ടർ പോരാട്ടം നാളെ രാത്രി ഏഴിനാണ്. ഫൈനൽ റൗണ്ട് ഗ്രൂപ്പ് എ ചാന്പ്യന്മാരാണ് സർവീസസ്. അഞ്ച് മത്സരങ്ങളിൽ 10 പോയിന്റുമായാണ് സർവീസസ് ഗ്രൂപ്പ് ചാന്പ്യന്മാരായത്. ഗ്രൂപ്പ് ബി നാലാം സ്ഥാനക്കാരാണ് റെയിൽവേസ്. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയിന്റാണ് അവർ നേടിയത്. ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായാണ് ഗോവയുടെ ക്വാർട്ടർ പ്രവേശം. ഡൽഹിയാകട്ടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബി മൂന്നാം സ്ഥാനക്കാരായും അവസാന എട്ടിലെത്തി.
Read Moreമെസി, സുവാരസ് ഡബിൾ
ഫ്ളോറിഡ: അമേരിക്ക മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) സുഹൃത്തുക്കളായ ലയണൽ മെസിക്കും ലൂയിസ് സുവാരസിനും ഇരട്ട ഗോൾ. ഒർലാന്റൊ സിറ്റിക്ക് എതിരായ മത്സരത്തിൽ മെസിയും സുവാരസും ഇരട്ട ഗോൾ നേടിയപ്പോൽ ഇന്റർ മയാമി ആധികാരിക ജയം സ്വന്തമാക്കി (5-0). നാല്, 11 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോൾ. 57, 62 മിനിറ്റുകളിൽ മെസിയും വലകുലുക്കി. റോബർട്ട് ടെയ്ലറിന്റെ (29’) വകയായിരുന്നു ഇന്റർ മയാമിയുടെ മറ്റൊരു ഗോൾ. രണ്ട് ഗോൾ നേടിയതിനൊപ്പം മെസിയുടെയും ടെയ്ലറിന്റെയും ഗോളിന് അസിസ്റ്റ് നടത്തിയും സുവാരസായിരുന്നു. ജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി ഇന്റർ മയാമി ഒന്നാം സ്ഥാനത്ത് തുടരുന്നു.
Read More