റോ​യ​ല്‍ ജ​യം: മും​ബൈ​യെ 18 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി

മും​ബൈ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് റോ​യ​ൽ ജ​യം. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 18 റ​ണ്‍​സി​ന് ബം​ഗ​ളൂ​രു ത​ക​ർ​ത്തു. ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു തു​ട​ക്കം മു​ത​ൽ കൂ​റ്റ​ന​ടി​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞു. മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി പി​റ​ന്ന ഇ​ന്ന്ിം​ഗ്സി​ൽ 240 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മും​ബൈ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ണ്‍​സി​ൽ വീ​ണു. ബം​ഗ​ളൂ​രു​വി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തും വി​ധം ബാ​റ്റ് വീ​ശാ​ൻ മും​ബെ ബാ​റ്റ​ർ​മാ​ർ​ക്കാ​യി​ല്ല.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മും​ബൈ​യ്ക്കാ​യി റ​യാ​ൻ റി​ക്കി​ൾ​ട്ട​ണ്‍ (37), രോ​ഹി​ത് ശ​ർ​മ (19) മി​ക​ച്ച തു​ട​ക്കം ന​ൽ​കി. എ​ന്നാ​ൽ പ​രി​ക്കേ​റ്റ് രോ​ഹി​ത് ശ​ർ​മ പി​ൻ​മാ​റി​യ​ത് മും​ബൈ​ക്ക് തി​രി​ച്ച​ടി​യാ​യി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (33), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (40) എ​ന്നി​വ​ർ പൊ​രി​തി വീ​ണു. തി​ല​ക് വ​ർ​മ (1) നി​രാ​ശ​പ്പെ​ടു​ത്തി. ഷെ​ർ​ഫാ​നെ റൂ​ത​ർ​ഫോ​ർ​ഡ് (71) വ​ന്പ​നി​ട​ക​ളു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ജ​യ​ത്തി​ന​രി​കെ എ​ത്താ​നാ​യി​ല്ല. 225 റ​ണ്‍​സി​ൽ മും​ബൈ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ർ​സി​ബി നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 റ​ണ്‍​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. ആ​റ് സി​ക്സ​റു​ക​ളും ആ​റ് ബൗ​ണ്ട​റി​ക​ളു​മ​ട​ക്കം 36 പ​ന്തി​ൽ നി​ന്ന് 78 റ​ണ്‍​സോ​ടെ ആ​ർ​സി​ബി​ക്കാ​യി ഫി​ൽ സാ​ൾ​ട്ട് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സ​ൾ​ട്ടി​ന് പു​റ​മേ ഓ​പ്പ​ണ​ർ വി​രാ​ട് കോ​ഹ്ലി​യും (50) അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

ഇ​രു​വ​രും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 120 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. മ​ധ്യ​നി​ര​യി​ൽ ര​ജ​ത് പ​ട്ടി​ദാ​ർ (53) ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് ആ​ർ​സി​ബി​യെ വ​ന്പ​ൻ സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ടിം ​ഡേ​വി​ഡ് (34) അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ചു. മും​ബൈ ബൗ​ളിം​ഗ് നി​ര​യി​ൽ ട്രെ​ന്‍റ് ബോ​ൾ​ട്ട്, ഹ​ർ​ദി​ക് പാ​ണ്ഡ്യ, മി​ച്ച​ൽ സാ​ന്‍റ്ന​ർ, ശ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് ഇ​തു​വ​രെ ഈ ​ഐ​പി​എ​ൽ സീ​സ​ണി​ൽ ഒ​രു വി​ക്ക​റ്റ് പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല.

Related posts

Leave a Comment