ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ലീഗിന്റെ 19-ാം പതിപ്പിനു നാളെ തുടക്കം. കഴിഞ്ഞ 18 സീസണിനേക്കാളും ബ്രാന്‍ഡ് മൂല്യം റോക്കറ്റ്പോലെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് 2026 ഐപിഎല്‍ നാളെ തുടങ്ങുന്നതെന്നതാണ് ശ്രദ്ധേയം. 16,711 കോടി രൂപയ്ക്ക് (1.78 ബില്യണ്‍ ഡോളര്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും 15,300 കോടി രൂപയ്ക്ക് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന് റോയല്‍സിനെയും വില്‍പ്പന നടത്തിയത് ഐപിഎല്‍ ടീമുകളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ.
2008ല്‍ 111.6 മില്യണ്‍ ഡോളര്‍/450 കോടി രൂപയ്ക്കായിരുന്നു (അന്ന് ഡോളര്‍ റേറ്റ് 40) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു രൂപീകൃതമായത്. മൂല്യത്തില്‍ 37 ഇരട്ടിയോളം വര്‍ധനയാണ് 18 വര്‍ഷംകൊണ്ട് ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഐപിഎല്‍ ചരിത്രത്തില്‍ ടീമുകളെ പൂര്‍ണമായി കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.
ഇക്കാലത്തിനിടെ ടീമുകളുടെ ഷെയറുകളുടെ കൈമാറ്റം നടന്നിട്ടുണ്ട്. 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവരുടെ 50 ശതമാനം ഓഹരി വിറ്റഴിച്ചത് 84.5 മില്യണ്‍ ഡോളറിനായിരുന്നു. 2021ല്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് 940 മില്യണ്‍ ഡോളറിനും ഗുജറാത്ത് ടൈറ്റന്‍സ് 750 മില്യണ്‍ ഡോളറിനുമായിരുന്നു ഐപിഎല്‍ പ്രവേശനം സ്വന്തമാക്കിയത്. 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ 67 ശതമാനം ഓഹരി വിറ്റഴിച്ചത് 583 മില്യണ്‍ ഡോളറിനായിരുന്നു എന്നതും ചേര്‍ത്തുവായിച്ചാല്‍ മാത്രമേ ഐപിഎല്ലിന്റെയും അതിലെ ഫ്രാഞ്ചൈസികളുടെയും സാമ്പത്തിക വലുപ്പം മനസിലാകൂ.
ഇത്രയും വില?
മൂന്നു തരത്തിലാണ് ഫ്രാഞ്ചൈസി/ക്ലബ്ബുകളുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. 1. വില്‍പ്പന മൂല്യം: അതായത് ഒരു ഫ്രാഞ്ചൈസിയെ/ക്ലബ്ബിനെ പൂര്‍ണമായി ഏറ്റെടുക്കാന്‍ നല്കുന്ന തുക. 2. വ്യവസായ മൂല്യം: ഒരു ഫ്രാഞ്ചൈസിയുടെ/ക്ലബ്ബിന്റെ ഭാവിയും വരുമാനവും സാമ്പത്തിക വരവുമെല്ലാം അനുസരിച്ചുള്ള മൂല്യം. 3. ബ്രാന്‍ഡ് മൂല്യം: ഒരു ക്ലബ്ബിന്റെ പ്രകടനം, ട്രാക്ക് റിക്കാർഡ്, സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള മൂല്യം.
ആകെ ടീം മൂല്യം $ 18.5 ബില്യണ്‍
ഐപിഎല്ലില്‍ നിലവിലുള്ള 10 ടീമുകളുടെ ആകെ മൂല്യം 18.5 ബില്യണ്‍ ഡോളര്‍ (1,73,962 കോടി രൂപ) ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ എന്ന ബ്രാന്‍ഡിനു മാത്രം 3.9 ബില്യണ്‍ ഡോളര്‍ (36,690 കോടി രൂപ) വിലയുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ് (2,530 കോടി രൂപ).
ലോകത്തിലെ മറ്റു ടീമുകള്‍
ക്രിക്കറ്റിനു പുറത്തേക്കു വീക്ഷിച്ചാല്‍, 2022ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സി എഫ്സിയുടെ വില്‍പ്പന നടന്നത് 5.4 ബില്യണ്‍ ഡോളറിനായിരുന്നു (ഏകദേശം അന്നത്തെ 42,000 കോടി രൂപ). ഫുട്ബോള്‍ ക്ലബ്ബുകളുടെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക. 121 വര്‍ഷം പഴക്കമുള്ളതാണ് ചെല്‍സി എഫ്സി. 18 വര്‍ഷം മാത്രം പ്രായമുള്ള ഒരു ഐപിഎല്‍ ടീമിന് ലഭിച്ചത് 16,711 കോടി രൂപയായിരുന്നു എന്നതാണ് ഹൈലൈറ്റ്. ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) ക്ലബ്ബായ ലോസ് ആഞ്ചലസ് ലേക്കേഴ്സിനെ 10 ബില്യണ്‍ ഡോളറിനു (94,062 കോടി രൂപ) വിറ്റതാണ്.
ടീമുകളുടെ ബ്രാന്‍ഡ് മൂല്യം (കോടി രൂപ)
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 2530
മുംബൈ ഇന്ത്യന്‍സ് 2276
ചെന്നൈ സൂപ്പര്‍ കിംഗ്സ് 2208
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2086
സണ്‍റൈസേഴ്സ് ഹൈദരാബാദ് 1447
ഡല്‍ഹി ക്യാപ്പിറ്റല്‍സ് 1429
രാജസ്ഥാന് റോയല്‍സ് 1372
ഗുജറാത്ത് ടൈറ്റന്‍സ് 1336
പഞ്ചാബ് കിംഗ്സ് 1326
ലക്നോ സൂപ്പര്‍ ജയന്റ്സ് 1148