സു​ര​ക്ഷാ​ച​ട്ടം മ​റി​ക​ട​ന്ന് ഹോ​ട്ട​ലി​ലേ​ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ക​യ​റ്റു​ക​യും അ​വ​രോ​ടൊ​ത്ത് സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്‌​തു: സു​ര​ക്ഷാ​നി​യ​ന്ത്ര​ണ ലം​ഘ​നം; ഷ​ഹീ​ന്‍ അ​ഫ്രീ​ദി​ക്ക് വ​മ്പ​ൻ പി​ഴ

ല​ഹോ​ർ: സു​ര​ക്ഷാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പാ​ക് താ​രം ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​ക്ക് പി​ഴ ചു​മ​ത്തി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ലാ​ഹോ​ര്‍ ക്വാ​ല​ന്‍​ഡേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യി​ല്‍ നി​ന്നു 10 ല​ക്ഷം രൂ​പ​യാ​ണ് ഫ്രാ​ഞ്ചൈ​സി പി​ഴ​യാ​യി ഈ​ടാ​ക്കു​ന്ന​ത്.

ഹോ​ട്ട​ലി​ലെ സു​ര​ക്ഷാ​ച​ട്ടം മ​റി​ക​ട​ന്ന് പു​റ​ത്തു​നി​ന്നു​ള്ള​വ​രെ മു​റി​യി​ൽ ക​യ​റ്റു​ക​യും അ​വ​രു​മാ​യി താ​രം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്‌​തു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. വി​വ​രം പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​നെ​യും (പി​സി​ബി) ക്വാ​ല​ൻ​ഡ​ർ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​യി​രു​ന്നു സം​ഭ​വം. സിം​ബാ​ബ്‌​വെ താ​രം സി​ക്ക​ന്ദ​ര്‍ റാ​സ​യു​ടെ മു​റി​യി​ലേ​ക്ക് നാ​ല് പേ​രേ​യും കൂ​ട്ടി ഷ​ഹീ​ന്‍ ഷാ ​അ​ഫ്രീ​ദി എ​ത്തി​യി​രു​ന്നു. അ​തി​ഥി​ക​ളെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക​ട​ത്ത​രു​തെ​ന്ന നി​യ​മം ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി.

പു​ല​ര്‍​ച്ചെ ഒ​ന്ന​ര വ​രെ ഇ​വ​ര്‍​ക്കൊ​പ്പം താ​ര​ങ്ങ​ള്‍ സ​മ​യം ചെ​ല​വ​ഴി​ച്ച​താ​യാ​ണ് വി​വ​രം. അ​ച്ച​ട​ക്ക​വും ഉ​ത്ത​ര​വാ​ദി​ത്വ​വും കാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഷ​ഹീ​ന്‍​ഷാ അ​ഫ്രീ​ദി​യി​ല്‍ നി​ന്നു 10 ല​ക്ഷം രൂ​പ പി​ഴ​യാ​യി ഇ​ടാ​ക്കാ​ന്‍ ടീം ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം പി​സി​ബി​യേ​യും ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ക​ര്‍​ക്ക​ശ നി​ല​പാ​ടെ​ടു​ത്ത ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രേ​യും ടീം ​അ​ഭി​ന​ന്ദി​ച്ചു. സു​ര​ക്ഷാ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ താ​ര​ങ്ങ​ളെ​ല്ലാം ബാ​ധ്യ​സ്ഥ​രാ​ണ്. അ​തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്നും ടീം ​വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment