ന്യൂയോർക്ക്: അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.
Read MoreCategory: Sports
ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ഗോൾകീപ്പറായി സുജിത്ത് ഇംഗ്ലണ്ടിലേക്ക്
അരൂർ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പാറയി കേരളത്തിൽനിന്നു യോഗ്യത നേടിയ അരൂർ സ്വദേശി പി.എസ്. സുജിത്ത് മേയ് രണ്ടിന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും മൂന്ന് ആൺമക്കളിൽ ഇളയ മകനാണ് സുജിത്ത്. വർഷങ്ങൾക്കു മുമ്പ് മഹാരാജാസിൽ പഠിക്കുമ്പോൾ ജപ്പാനുമായി കളിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുജിത്ത് നാട്ടിൽ സൂപ്പർ സ്റ്റാറായി. ഇംഗ്ലണ്ടിലെ സെന്റ് ജോർജ് പാർക്കിൽ മേയ് ആറ്, ഏഴ്, ഒൻപത് തീയതികളിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ മാത്രമല്ല സുജിത്ത്, ഇന്ത്യ-ജപ്പാൻ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം അസിസ്റ്റന്റ് കോച്ച്കൂടിയായിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം ഇന്ത്യയ്ക്ക് നേടിതന്ന മത്സരത്തിൽ ഇന്ത്യയുടെ ഗോൾവലയം കാത്തുസൂക്ഷിച്ചത് സുജിത്ത് ആയിരുന്നു. ഇന്ത്യൻ ടീം ഓസ്ട്രേലിയയ്ക്കെതിരെയും ജപ്പാനെതിരെയും നേരിട്ടത് കൊച്ചിയിൽ വച്ചായിരുന്നു. തായ്ലാൻഡിലും…
Read Moreസന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ
വി. മനോജ് മഞ്ചേരി: കർണാടകയുടെ പോസ്റ്റിൽ ഗോൾപൂരം നടത്തി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനലിലേക്കു തിടന്പേറ്റി. ജെസൻ ടി.കെയുടെ അഞ്ചു ഗോൾ മികവിൽ (7-3) ന്റെ വിജയം നേടിയ കേരളം പതിനഞ്ചാം സന്തോഷ് ട്രോഫി ഫൈനലിനാണ് യോഗ്യത നേടിയത്. കേരളത്തിനായി ഷിഗിൽ, അർജുൻ ജയരാജ് എന്നിവരും ഗോൾ നേടി. ഇന്നു നടക്കുന്ന ബംഗാൾ – മണിപ്പുർ സെമിയിലെ വിജയികളാണ് മേയ് രണ്ടിനു നടക്കുന്ന ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെതിരേ ഇറങ്ങിയ സൽമാൻ കള്ളിയത്തിനു പകരം നിജോ ഗിൽബർട്ടിനെ കേരളം ആദ്യ ഇലവണിൽ ഉൾപ്പെടുത്തി. അഞ്ചാം മിനിറ്റിൽ തുടർച്ചയായി രണ്ടു കോർണർ നേടിയ കേരളത്തിനു പക്ഷേ അവസരം മുതലാക്കാൻ കഴിഞ്ഞില്ല. പ്രതിരോധത്തിൽ ഉൗന്നി കളിച്ച കർണാടക കേരളത്തിന്റെ ആക്രമണം പൊളിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പതിമൂന്നാം മിനിറ്റിൽ നായകൻ ജിജോ ജോസഫിന്റെ പാസിൽ വിഘ്നേഷ് ഗോളിലേക്ക്…
Read Moreടീം സ്പിരിറ്റില്ല; എല്ലാ മത്സരവും തോറ്റ് മുംബൈ കടന്ന് പോകുന്നത് മോശം അവസ്ഥയിലൂടെ
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന മുംബൈ ഇന്ത്യൻസിന്റെ പ്രശ്നം ടീമിനുള്ളിൽ ഒത്തൊരുമ ഇല്ലാത്തതാണെന്ന് മുൻ താരം ക്രിസ് ലിൻ. 11 അംഗ ടീം എന്നതിനു പകരം 11 കളിക്കാരുടെ സംഘം മാത്രമാണ് മുംബൈ ഇപ്പോൾ എന്നും ലിൻ കുറ്റപ്പെടുത്തി. രണ്ട് സീസണ് മുന്‍പ് മുംബൈ ഐഎസ്എല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കിയപ്പോൾ ഓരോ കളിക്കാരും എങ്ങനെ സ്വയം മെച്ചപ്പെടുത്താമെന്ന ആലോചനയും ചർച്ചയുമായിരുന്നു ടീമിനുള്ളിൽ ഉണ്ടായിരുന്നത്. അതുപോലൊരു സ്പിരിറ്റ് ഇപ്പോഴത്തെ ടീമിൽ കാണാനില്ല. 2020, 2021 സീസണുകളിൽ മുംബൈയുടെ താരമായിരുന്നു ലിൻ. ഐപിഎല്ലിൽ ആദ്യമായാണ് ഒരു ടീം ആദ്യ ഏഴു മത്സരങ്ങളും പരാജയപ്പെടുന്നത്. അഞ്ച് ഐപിഎൽ കിരീടമുള്ള ടീമാണ് മുംബൈ എന്നതാണ് ഇതിലെ വിരോധാഭാസം.
Read Moreസെമി പഞ്ച്… സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ കീഴടക്കി കേരളം സെമിയിൽ
വി. മനോജ് മഞ്ചേരി: പഞ്ചാബിന്റെ വെല്ലുവിളി 2-1 ന് മറികടന്ന് കേരളം 75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ സെമിയിൽ പ്രവേശിച്ചു. നായകൻ ജിജോ ജോസഫാണ് കേരളത്തിന്റെ രണ്ടു ഗോളുകളും നേടിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു കേരളത്തിന്റെ പഞ്ച് തിരിച്ചുവരവ്. നാലു കളിയിൽ പത്തു പോയിന്റ് നേടിയ കേരളം ഗ്രൂപ്പ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായാണ് അവസാന നാലിലേക്ക് കുതിച്ചത്. മൂന്നു കളികളിൽ രണ്ടു കളി തോറ്റ പഞ്ചാബ് ടൂർണമെന്റിൽനിന്നു പുറത്തായി. 28ന് നടക്കുന്ന ഒന്നാം സെമിയിൽ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. മധ്യനിരയിൽ അഞ്ചുപേരെ അണിനിരത്തി ഏതു സമയവും ആക്രമണത്തിലേക്കും പ്രതിരോധത്തിലേക്കും മാറാനുള്ള തയാറെടുപ്പിലാണ് കേരളം 4-5-1 ശൈലിയിൽ ആദ്യ ഇലവൺ ഇറക്കിയത്. നിജോ ഗിൽബർട്ടിന് പകരം ഉയരക്കാരൻ സൽമാൻ കള്ളിയത്തിനെ കൊണ്ടുവരികയും ചെയ്തു. ഇരുടീമും ശ്രദ്ധയോടെ കളിച്ചതോടെ ആദ്യ പത്തു മിനിറ്റിൽ മികച്ച…
Read Moreകോമണ്‍വെൽത്ത് ഗെയിംസ്;100 ദിനങ്ങൾക്കൂടി മാത്രം
ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിലേക്ക് ഇന്നുമുതൽ ശേഷിക്കുന്നത് 100 ദിനങ്ങൾ. ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് 22-ാം കോമണ്‍വെൽത്ത് ഗെയിംസ് അരങ്ങേറുക. 72 കോമണ്‍വെൽത്ത് രാജ്യങ്ങളിൽനിന്നായി 5000ത്തിലധികം കായികതാരങ്ങൾ പോരാട്ടവേദിയിൽ എത്തുമെന്നാണു കരുതപ്പെടുന്നത്. 20 കായിക ഇനങ്ങളിലായി 283 മത്സര ഇനങ്ങളാണ് 2022 കോമണ്‍വെൽത്ത് ഗെയിംസിൽ അരങ്ങേറുക. ലണ്ടൻ (1934), മാഞ്ചസ്റ്റർ (2002) എന്നിവയ്ക്കു ശേഷം ഇംഗ്ലണ്ടിൽ കോമണ്‍വെൽത്ത് ഗെയിംസ് നടക്കുന്ന മൂന്നാമത് നഗരമാണ് ബർമിംഗ്ഹാം. 2022 കോമണ്‍വെൽത്ത് ഗെയിംസ് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽവച്ചു നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദക്ഷിണാഫ്രിക്ക പിന്മാറുകയായിരുന്നു. 2018ൽ നടന്ന ഗോൾഡ്കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവുമായി ആകെ 66 മെഡൽ ഇന്ത്യ സ്വന്തമാക്കി. മെഡൽ ടേബിളിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ൽ നടന്ന ഗോൾഡ്കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ…
Read More‘ഇനി സന്തോഷ നാളുകൾ’; കേരളം ഇന്ന് ഇറങ്ങുന്നു
വി. മനോജ് മലപ്പുറം: വൻ പ്രതീക്ഷകളുമായി സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് കേരളം ഇറങ്ങുന്നു. രാത്രി എട്ടിനു മഞ്ചേരി പയ്യനാട് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ കേരളം രാജസ്ഥാനെ നേരിടുന്പോൾ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ രാവിലെ 9.30നു ബംഗാളും പഞ്ചാബും ഏറ്റുമുട്ടും. ഇന്ത്യൻ ഫുട്ബാൾ ടീമിനും കേരള ഫുട്ബോൾ ടീമിനും നിരവധി താരങ്ങളെ സംഭാവന ചെയ്ത മലപ്പുറം മണ്ണ് ആദ്യമായാണ് ഒരു ദേശീയ ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയരാകുന്നത്. എ ഗ്രൂപ്പിലാണു കേരളം. മേഘാലയ, പഞ്ചാബ്, ബംഗാൾ, രാജസ്ഥാൻ എന്നിവയാണു മറ്റു ടീമുകൾ. ബി ഗ്രൂപ്പിൽ ഗുജറാത്ത്, കർണാടക, ഒഡീഷ, സർവീസസ്, മണിപ്പുർ ടീമുകളും. കേരളത്തിന്റെ കളികളെല്ലാം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക. സെമിയും ഫൈനലും മഞ്ചേരിയിലാണ്.2014-ൽ നടന്ന ഫെഡറേഷൻ കപ്പ് ഫുട്ബോളിനു കൊച്ചിയും മഞ്ചേരിയുമാണു വേദിയായത്. ഇതിൽ മഞ്ചേരിയിലെ മത്സരം കാണാൻ സ്റ്റേഡിയം നിറഞ്ഞു…
Read Moreരോഹിത്തിന്റെ കഷ്ടകാലം തുടരുന്നു; സീസണിലെ രണ്ടാം പിഴയും ഏറ്റുവാങ്ങുമ്പോൾ നഷ്ടം 12 ലക്ഷം
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം തുടരുന്നു. തുടർച്ച യായ അഞ്ചാം മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ നായകൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം രൂപ പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് രോഹിത്തിന് ഐപിഎൽ അധികൃതർ പിഴ ചുമത്തിയത്.ഈ സീസണിൽ രോഹിത്തിന് കിട്ടുന്ന രണ്ടാമത്തെ പിഴ ശിക്ഷയാണിത്. ഡൽഹി ക്യാപിറ്റൽസിനെതി രായ ആദ്യ മത്സരത്തിലും നിശ്ചിത സമയത്ത് ബോളിംഗ് പൂർത്തിയാക്കാത്തതിന്റെ പേരിൽ രോഹിത്തിന് പിഴ കിട്ടിയിരുന്നു. കുറഞ്ഞ ഓവർ നിരക്ക് ഇനിയും ആവർത്തിച്ചാൽ രോഹിത്തിനെ ഒരു മത്സരത്തിൽ നിന്ന് വിലക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ സീസണിൽ ഒരു കളി പോലും ജയിക്കാൻ കഴിയാത്ത ഏക ടീമാണ് മുംബൈ ഇന്ത്യൻസ്. പഞ്ചാബിന് എ തിരായ മത്സരത്തിൽ കൂടെ പരാജയപ്പെട്ടതോടെ അഞ്ചിൽ അഞ്ച് തോൽവിയുമായി ലീഗിൽ അവസാന സ്ഥാനത്താണ് രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസ്.
Read Moreഹാർദിക് നല്ല നായകനോ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2022 സീസണിൽ ക്യാപ്റ്റൻസിയിലെത്തിയ താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ ഈ മുൻ താരം ഐപിഎല്ലിൽ പുതുതായി അവതരിപ്പിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ്. 15-ാം സീസണ് ഐപിഎല്ലിൽ നായക അരങ്ങേറ്റം നടത്തിയ ഹാർദിക് മാന്യനായ ഒരു ക്യാപ്റ്റനാണോ എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. കളത്തിൽ സഹതാരങ്ങളോട് പരിധിവിട്ട് കയർത്തു സംസാരിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് ഹാർദിക്കിന്റെ ശീലമായതായി വിമർശനം ഉയർന്നിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഹാർദിക്കിന്റെ ക്യാപ്റ്റൻസി തലക്കനം കളത്തിൽ കണ്ടത്. സഹതാരം മുഹമ്മദ് ഷമിക്കെതിരായ ഹാർദിക്കിന്റെ മോശം പെരുമാറ്റത്തിനെതിരേ കടുത്ത വിമർശനം ഉയരുന്നു. ഹാർദിക് പാണ്ഡ്യ രണ്ടാം സ്പെല്ലിനെത്തിയ 13-ാം ഓവറിലായിരുന്നു സംഭവം. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആ ഓവറിൽ ഹാർദിക്കിനെ തുടർച്ചയായി രണ്ടു തവണ സിക്സറിന് പറത്തി. ഓവറിലെ അവസാന പന്ത്…
Read Moreസന്തോഷ് ട്രോഫി: ടീമുകൾ ഇന്നെത്തും
തിരുവനന്തപുരം/മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമുകൾ ഇന്നെത്തിത്തുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബാണ് ആദ്യം എത്തുന്ന ടീം. ഇന്നു പുലർച്ചെ രണ്ടിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന ടീമിനു മഞ്ചേരിയിലെ അവരുടെ താമസസ്ഥലത്ത് സ്വീകരണം നൽകും. രാവിലെ 7.30 ന് കോഴിക്കോട് എയർപോർട്ടിലെത്തുന്ന മണിപ്പൂരിനു സംഘാടക സമിതി സ്വീകരണമൊരുക്കും. എയർപോർട്ടിലെ സ്വീകരണത്തിനു ശേഷം ടീമിന് ഒരുക്കിയ താമസസ്ഥലത്തേക്കു കൊണ്ടുപോകും. ആതിഥേയരായ കേരളാ ടീമും ഇന്നു മലപ്പുറത്തെത്തും. കോഴിക്കോട്ട് പരിശീലനം നടത്തുന്ന കേരളത്തിന്റെ 20 അംഗ സംഘത്തെ ഇന്നു രാവിലെ പ്രഖ്യാപിക്കും. ടീം പ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലോടെ മഞ്ചേരിയിലെത്തും. മഞ്ചേരിയിലെ താമസസ്ഥലത്താണ് ആതിഥേയരായ കേരളത്തിനു സ്വീകരണം സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്. അഞ്ചു ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണു മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പുഘട്ടത്തിൽ ഒരു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന…
Read More