മുംബൈ: ഗുജറാത്ത് ടൈറ്റൻസിന് ഐപിഎൽ കിരീടം നേടിക്കൊടുത്ത ഹർദിക് പാണ്ഡ്യ അയർലൻഡിനെതിരേയുള്ള ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കും. ഡബ്ലിനിൽ 26 നും 28 നുമായി പൂർത്തിയാകുന്ന പരന്പരയിൽ സഞ്ജു സാംസണും ഇടംനേടി. മഹാരാഷ്ട്രയിൽ നിന്നുള്ള വലംകൈയൻ ബാറ്റർ രാഹുൽ ത്രിപാഠിയാണ് ടിമിലെ പുതുമുഖം. ഐപിഎല്ലിനെ മിന്നുംഫോമാണ് രാഹുലിന് ദേശീയടീമിലേക്കു വഴിതുറന്നത്.പേസർ ഭുവനേശ്വർ കുമാറാണ് വൈസ്ക്യാപ്റ്റൻ. ഒന്നാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്ക് ടീമിലുണ്ടാകും. ടീം: ഹർദിക് പാണ്ഡ്യ (ക്യാപ്റ്റൻ) ഭൂവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ) ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹുഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, യുസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയി, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ആർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.
Read MoreCategory: Sports
ലോക ഫുട്ബോളിൽ സൂപ്പർത്രയങ്ങലെ തള്ളി മൂല്യത്തിൽ മുമ്പൻ എംബാപ്പെ
സൂറിച്ച്: ലോക ഫുട്ബോളിൽ ഏറ്റവും മൂല്യമേറിയ താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അർജന്റീനയുടെ ലയണൽ മെസിയോ ബ്രസീലിന്റെ നെയ്മറോ അല്ല. ഫ്രാൻസിന്റെ യുവതുർക്കിയായ കൈലിയൻ എംബാപ്പെയാണ്. സ്വിസ് റിസർച്ച് ഗ്രൂപ്പ് ആണ് ലോക ഫുട്ബോളിലെ മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ആദ്യ 10 സ്ഥാനങ്ങളിലും റൊണാൾഡോ, മെസി, നെയ്മർ സൂപ്പർത്രയം ഇല്ലെന്നതും ശ്രദ്ധേയം. 1703 കോടി രൂപയാണ് എംബാപ്പെയുടെ ട്രാൻസ്ഫർ മൂല്യം. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂണിയർ ആണ് രണ്ടാം സ്ഥാനത്ത്, 1539 കോടി രൂപ. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ജൂലൈ ഒന്നിനു ചേക്കേറാൻ ഒരുങ്ങുന്ന നോർവെയുടെ എർലിംഗ് ഹാലണ്ട് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
Read Moreപെലെയോടടുത്ത് … രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ പെലെയെ മറികടക്കാൻ നെയ്മർ
ടോക്കിയോ: ബ്രസീലിനായി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതിഹാസതാരം പെലെയ്ക്ക് ഒപ്പമെത്താൻ തയാറെടുത്ത് നെയ്മർ. 92 മത്സരങ്ങളിൽനിന്ന് 77 ഗോൾ നേടിയ പെലെയുടെ പേരിലാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റിക്കാർഡ്. രാജ്യാന്തര സൗഹൃദമത്സരത്തിൽ ജപ്പാന് എതിരേ ബ്രസീലിന്റെ 1-0 ജയത്തിനു വഴിതെളിച്ച ഗോൾ നേടിയ നെയ്മറിന്റെ അക്കൗണ്ടിൽ ഇതുവരെ ആകെ 74 ഗോൾ ആയി. പെലെയുടെ റിക്കാർഡ് മറികടക്കാൻ നെയ്മറിന് ഇനിയുള്ളത് വെറും നാല് ഗോളിന്റെ അകലം മാത്രം. 119 മത്സരങ്ങളിൽനിന്നാണ് നെയ്മർ 74 ഗോൾ സ്വന്തമാക്കിയത്. ജപ്പാനെതിരേയും പെനൽറ്റിയിലൂടെയാണ് നെയ്മറിന്റെ ഗോൾ പിറന്നത്. മത്സരത്തിന്റെ 77-ാം മിനിറ്റിലെ ആ പെനൽറ്റി ഗോളിലൂടെയായിരുന്നു ബ്രസീലിന്റെ ജയം.
Read Moreഛേത്രിക്കുണ്ടൊരു പ്രാർഥന
കോൽക്കത്ത: എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തുനിന്നു പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി പുറത്താക്കിയതിനു പിന്നാലെ ഇന്ത്യൻ ടീമിനു ഫിഫയുടെ വിലക്ക് വരുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇതിനിടെയാണു തന്റെ വിരമിക്കൽ കുളമാക്കരുതേ എന്ന പ്രാർഥനയുമായി സുനിൽ ഛേത്രി രംഗത്ത് എത്തിയത്. എന്റെ രാജ്യാന്തര ഫുട്ബോളിന്റെ അവസാന നാളുകളാണ്. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തിന് ഫിഫയുടെ വിലക്ക് ലഭിക്കില്ലെന്നുമാണ് വിശ്വാസം. 37 വയസ് ആയി, സമീപനാളിൽ വിരമിക്കും. ഏതു മത്സരശേഷം വിരമിക്കും എന്നു കൃത്യമായി പറയാനാകില്ല – ഛേത്രി പറഞ്ഞു. ഏഷ്യ കപ്പ് യോഗ്യത പോരാട്ടങ്ങൾക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം. ഈ മാസം എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. കംബോഡിയയാണ് ഇന്ത്യയുടെ എതിരാളി.
Read Moreഐപിഎല്ലിൽ ഒത്തുകളി?
ചെന്നൈ: 2022 ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം ഒത്തുകളിയായിരുന്നു എന്ന ഗുരുതര ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സമൂഹമാധ്യമത്തിലൂടെയാണു സ്വാമി ഐപിഎല്ലിനെതിരേ ആഞ്ഞടിച്ചത്. ഐപിഎല്ലിലെ മത്സരഫലങ്ങളെല്ലാം വ്യാജമാണെന്ന സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്. ഇതിൽ വ്യക്തത വരുത്തണം. അതിനായി അന്വേഷണം ആരംഭിക്കണം. പക്ഷേ പൊതുതാത്പര്യ ഹർജി സമർപ്പിക്കേണ്ടിവരും. കാരണം ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകൻ ജയ് ഷാ ആണ്. അതുകൊണ്ടുതന്നെ സർക്കാർ അന്വേഷണം നടത്തുമോ എന്ന കാര്യം സംശയമാണ് – സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു. സംഭവം ചൂടുപിടിച്ചതോടെ ആളുകൾ കൂട്ടമായി സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനത്തിനെത്തി. ഐപിഎൽ ഫൈനലിനെക്കുറിച്ചും ആളുകൾ സംശയം പ്രകടിപ്പിച്ചു. ഫൈനലിൽ ടോസ് നേടിയിട്ടും രാജസ്ഥാൻ നായകൻ ബാറ്റിംഗ് തെരഞ്ഞെടുത്തതു സംശയത്തിനു കാരണമായിരുന്നു. മികച്ച ചേസിംഗ് റിക്കാർഡുള്ള ഗുജറാത്തിനെതിരേ അവരുടെ ഗ്രൗണ്ടിൽ ബാറ്റിംഗ് തെരഞ്ഞെടുത്തതാണു സംശയത്തിനു കാരണം.
Read Moreസംസ്ഥാന യോഗ ഒളിന്പ്യാഡിൽ സ്വർണ മെഡൽ; രേവതിയുടെ വിജയത്തിനു സ്വർണത്തിളക്കം
എരുമേലി: രേവതിയുടെ വിജയത്തിനു സ്വർണത്തിളക്കം. നാടിനും കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കും അഭിമാനം നിറച്ച് യോഗയിൽ രണ്ടാമതും സ്വർണ മെഡൽനേടി മിന്നുന്ന വിജയമാണ് രേവതി നേടിയിരിക്കുന്നത്. എരുമേലി വെണ്‍കുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മണിപ്പുഴ ചെന്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്-രാജി ദന്പതികളുടെ മകളാണു രേവതി. 2019-ൽ ദില്ലിയിൽ നടന്ന ദേശീയ യോഗ ഒളിന്പ്യാഡിൽ രേവതിക്കു ദേശീയ തലത്തിൽ ആദ്യ സ്വർണ മെഡൽ ലഭിച്ചു. ഇക്കഴിഞ്ഞ 30നു തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിന്പ്യാഡിലാണ് രേവതി വീണ്ടും ഒന്നാം സ്ഥാനം നേടിയത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നു 16 അംഗ ടീമുകളായാണ് മത്സരാർഥികൾ ഇക്കഴിഞ്ഞ 30ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിന്പ്യാഡിൽ പങ്കെടുത്തത്. ഇവരിൽ രേവതി ഉൾപ്പടെയുള്ള വിജയികൾക്ക് ഇനി 22നു ഡൽഹിയിൽ നടക്കുന്ന ദേശീയ യോഗ ഒളിന്പ്യാഡിൽ പങ്കെടുക്കാം. യോഗയിലുള്ള കഠിനപരിശ്രമമാണ് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ…
Read Moreട്വന്റി 20 പരമ്പര: രാഹുല്‍ നയിക്കും, സഞ്ജുവിന് ടീമിൽ ഇടമില്ല
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. ട്വന്റി 20 യിൽ ഇന്ത്യയെ കെ.എല്‍ രാഹുല്‍ നയിക്കും. ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ ഇഷാന് കിഷന്, ദിനേശ് കാര്‍ത്തിക് എന്നിവർ ടീമിൽ ഇടം നേടി. എന്നാൽ മലയാളി താരം സഞ്ജു വി. സാംസണിനെ പരിഗണിച്ചില്ല. പേസ് ഉമ്രാന് മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിലെത്തി. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ട്വന്റി 20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. രോഹിത് ശര്‍മയാണ് ക്യാപ്റ്റൻ. ചേതേശ്വര്‍ പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.
Read Moreലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി വിസ്മയം ഒരുക്കി ഖത്തർ; മലയാളി മുദ്ര ചാർത്തി അഭിലാഷ്
ജോൺസൺ പൂവന്തുരുത്ത് ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി ലോകത്തിന്റെ വഴികൾ ഖത്തറിലേക്ക് ഒഴുകാൻ ഇനി മാസങ്ങൾ മാത്രം. ഫുട്ബോൾ ഉത്സവത്തിനെത്തുന്ന ബഹുഭൂരിപക്ഷവും തിരികെ മടങ്ങുന്പോൾ ലോകകപ്പിന്റെ ഒാർമയ്ക്കായും പ്രിയപ്പെട്ടവർക്കു സമ്മാനിക്കാനുമൊക്കെ എന്തെങ്കിലും വാങ്ങി കൈയിൽ കരുതും. അഭിമാനത്തോടെ ഒാർക്കാം, അതിലൊക്കെയും ഒരു മലയാളി സ്പർശം മായാതെയുണ്ടാകും. ലോകകപ്പ് ഫുട്ബോളിനായി ഖത്തർ അണിഞ്ഞൊരുങ്ങുന്പോൾ വരയും കുറിയും രൂപകല്പനയുമായി അഴകു വിടർത്തുകയാണ് ഒരു മലയാളി യുവാവ്. കോട്ടയം ചിങ്ങവനം സ്വദേശിയായ ചിത്രകാരൻ അഭിലാഷ് കെ. ചാക്കോയാണ് ഖത്തറിന്റെ ലോകകപ്പ് മിഴിവുകളിൽ മലയാളിമുദ്രയായി മാറിയിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾക്കുള്ള ലോക്കൽ സമിതിയുടെ മീഡിയ-കമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലിക്കാരനാണ് അഭിലാഷ്. ഡിസൈനറായി തുടക്കം ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കായികരംഗത്തിന്റെ ചാരുത പേറുന്ന ആയിരക്കണക്കിനു കൗതുക വസ്തുക്കളും കൾച്ചറൽ ഗിഫ്റ്റുകളും സ്പോർട്സ് സാമഗ്രികളുമാണ് ഖത്തർ ഇതിനകം പുറത്തിറക്കിയിരിക്കുന്നത്. ഇവയിൽ പലതിന്റെയും ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അഭിലാഷാണ്. പതിനഞ്ച് വർഷങ്ങൾക്കു…
Read Moreആൻഡേഴ്സണും ബ്രോഡും വീണ്ടും ഇംഗ്ലണ്ട് ടീമിൽ
ലണ്ടൻ: വെറ്ററൻ പേസർമാരായ ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. അവസാനം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. മാത്യൂ പോട്ട്സ്, ഹാരി ബ്രൂക്ക് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജോ റൂട്ട് നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് തയാറെടുക്കുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് റൂട്ടിന്റെ പിൻഗാമി. ജോണി ബെയിർസ്റ്റോ, ബെൻ ഫോക്സ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്ക് മൂലം ഒലി റോബിൻസണ്‍, മാത്യു ഫിഷർ, മാർക്ക് വുഡ്, ജോഫ്ര ആർച്ചർ തുടങ്ങിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ജുണ് രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
Read Moreഎംബാപെ റയലിലേക്ക്; അഞ്ച് വർഷത്തെ കരാർ ഒപ്പിടും
മാഡ്രിഡ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബാപെ അടുത്ത സീസണ് മുതല്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചേക്കും. എംബാപെയുടെ ട്രാന്‍സ്ഫര്‍ റയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 25 മില്യന്‍ യൂറോയാണ് താരത്തിന് വാർഷിക പ്രതിഫലമായി ലഭിക്കുകയെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മൂന്നാം തവണയും ഫ്രഞ്ച് ലീഗ് വണ്ണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് താരം ക്ലബ് വിടുന്നത്. അടുത്ത മാസത്തോടെ താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. റയലുമായി അഞ്ചുവര്‍ഷത്തെ കരാറാണ് എംബാപെ ഒപ്പുവയ്ക്കുകയെന്നാണ് റിപ്പോർട്ടുകൾ.
Read More