‘ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ’ ​​​​​ജ​​​​​ഴ്സി​​​​ ലേലത്തിന് ;കാ​​​​​യി​​​​​ക ഓ​​​​​ർ​​​​​മ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ലേ​​​​​ല ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന തു​​​​​ക കേട്ടാൽ ഞെട്ടും​​​​​

ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: അ​​​​​ന്ത​​​​​രി​​​​​ച്ച വി​​​​​ഖ്യാ​​​​​ത ഫു​​​​​ട്ബോ​​​​​ള​​​​​ർ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗൊ മാ​​​​​റ​​​​​ഡോ​​​​​ണ 1986 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ‘ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ’ ​​​​​ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ണി​​​​​ഞ്ഞി​​​​​രു​​​​​ന്ന ജ​​​​​ഴ്സി​​​​​ക്കു റി​​​​​ക്കാ​​​​​ർ​​​​​ഡ് ലേ​​​​​ല​​​​​ത്തു​​​​​ക.

1986 ലോ​​​​​ക​​​​​ക​​​​​പ്പ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ ​​​​​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മാ​​​​​റ​​​​​ഡോ​​​​​ണ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ണി​​​​​ഞ്ഞ ജ​​​​​ഴ്സി​​​​​ക്ക് 71 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണു ലേ​​​​​ല​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച​​​​​ത്.

കാ​​​​​യി​​​​​ക ഓ​​​​​ർ​​​​​മ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ലേ​​​​​ല ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന തു​​​​​ക​​​​​യാ​​​​​ണി​​​​​ത്.ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ 51-ാം മി​​​​​നി​​​​​റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ കൈ ​​​​​ഗോ​​​​​ൾ.

55-ാം മി​​​​​നി​​​​​റ്റി​​​​​ൽ അ​​​​​ഞ്ച് ഇം​​​​​ഗ്ലീ​​​​​ഷ് താ​​​​​ര​​​​​ങ്ങ​​​​​ളെ​​​​​യും ഒ​​​​​ടു​​​​​വ​​​​​ിൽ ഗോ​​​​​ളി പീ​​​​​റ്റ​​​​​ർ ഷി​​​​​ൽ​​​​​ട്ട​​​​​ണെ​​​​​യും ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ച്ച് മാ​​​​​റ​​​​​ഡോ​​​​​ണ ര​​​​​ണ്ടാം ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ ഗോ​​​​​ൾ എ​​​​​ന്നാ​​​​​ണ് ആ ​​​​​ഗോ​​​​​ൾ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

Related posts

Leave a Comment