ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ വ​നി​താ ടി20: ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വി​ജ​യം

കാ​ൻ​ബ​റ: കാ​ൻ​ബ​റ​യി​ൽ ന​ട​ന്ന ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ 19 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്‌​ട്രേ​ലി​യ പ​ര​മ്പ​ര​യി​ൽ (1-1) ഒ​പ്പ​മെ​ത്തി. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​ത്തോ​ടെ 163 റ​ൺ​സാ​ണ് ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് വ​ഴ​ങ്ങി​യ​ത്. ര​ണ്ടാ​മ​ത് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തോ​ടെ 144 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണ​ർ ജോ​ർ​ജി​യ വോ​ൾ 57 പ​ന്തി​ൽ നി​ന്ന് 88 റ​ൺ​സ് നേ​ടി മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. ബെ​ത്ത് മൂ​ണി​യു​മാ​യി (46) ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ൽ 128 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടാ​ണ് വോ​ൾ ഉ​ണ്ടാ​ക്കി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​രു​ന്ധ​തി റെ​ഡ്ഡി 2 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ഡെ​ത്ത് ഓ​വ​റു​ക​ളി​ൽ റ​ൺ​സ് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഓ​സ്‌​ട്രേ​ലി​യ​യെ 163-ൽ ​ഒ​തു​ക്കാ​ൻ സ​ഹാ​യി​ച്ചു.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന​യും (31) ഷ​ഫാ​ലി വ​ർ​മ്മ​യും (29) ചേ​ർ​ന്ന് ആ​ദ്യ പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ സ്കോ​ർ 50 ക​ട​ത്തി​യി​രു​ന്നു. ക​ളി​യു​ടെ ഒ​രു ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും, സ്മൃ​തി​യും ഷ​ഫാ​ലി​യും പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ ത​ക​ർ​ന്നു. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (36) പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും മ​ധ്യ​നി​ര​യും ടെ​യി​ൽ എ​ൻ​ഡും നി​രാ​ശ​പ്പെ​ടു​ത്തി. അ​വ​സാ​ന നാ​ല് ഓ​വ​റു​ക​ളി​ൽ വെ​റും 16 പ​ന്തി​നി​ടെ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള ടി20 ​പ​ര​മ്പ​ര ഇ​പ്പോ​ൾ 1-1 എ​ന്ന നി​ല​യി​ലാ​ണ്. ആ​ദ്യ മ​ത്സ​രം ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 21-ന് ​അ​ഡ്ലെ​യ്ഡി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം മ​ത്സ​രം പ​ര​മ്പ​ര വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കും. 88 റ​ൺ​സ് നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണ​ർ ജോ​ർ​ജി​യ വോ​ളാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച്.

Related posts

Leave a Comment