മുംബൈ: കോവിഡ് ഭീഷണിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച 14-ാം സീസണ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ. യുഎഇയിലായിരിക്കും ശേഷിച്ച മത്സരങ്ങൾ അരങ്ങേറുക. രണ്ട് ക്വാളിഫയർ, ഒരു എലിമിനേറ്റർ, ഫൈനൽ ഉൾപ്പെടെ 31 മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. 13-ാം സീസണ് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ ആയിരുന്നു പൂർണമായി നടത്തിയത്. സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 12വരെ ഐപിഎൽ നടത്താനാണു ബിസിസിഐ ശ്രമിക്കുന്നത്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ ഷെഡ്യൂളുകളും പരിഗണിച്ചുമാത്രമേ ഐപിഎൽ 14-ാം സീസണ് പുനരാരംഭിക്കാൻ സാധിക്കൂ. കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 28നാണ് ആരംഭിക്കുക. അതിനു മുന്‍പ് ഐപിഎൽ അവസാനിക്കുന്ന തരത്തിലായിരിക്കും ബിസിസിഐ നീക്കം. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരന്പരയിലെ അവസാന മത്സരം സെപ്റ്റംബർ 14നാണ് അവസാനിക്കുക. ഐസിസി ട്വന്റി-20 ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേയായിരിക്കും ഐപിഎൽ അവസാനിക്കുക. ഇന്ത്യയിൽ കോവിഡ്…
Read MoreCategory: Sports
കോവിഡ്: ബിസിസിഐയുടെ സഹായം
മുംബൈ: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ബിസിസിഐയും രംഗത്ത്. കോവിഡ് പ്രതിരോധത്തിനായി 10 ലിറ്റർ വീതമുള്ള 2000 ഓക്സിജൻ കോണ്സണ്ട്രേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഓക്സിജൻ കോണ്‍സണ്‍ട്രേറ്ററുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു. കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി കളിക്കാർ വ്യക്തിപരമായി സഹായങ്ങൾ നൽകിയെങ്കിലും ലോകത്തിലെ ഏറ്റവും സന്പത്തുള്ള കായിക സംഘടനകളിൽ ഒന്നായ ബിസിസിഐ അനങ്ങാതിരുന്നത് വിമർശനത്തിനു കാരണമായിരുന്നു. എല്ലാവരും തോളോടുതോൾ ചേർന്നുനിന്ന് മഹാമാരിയെ പ്രതിരോധിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
Read Moreലില്ലയുടെ ഫ്രഞ്ച് മുത്തം
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ 2020-21 സീസണ് കിരീടം ലില്ല സ്വന്തമാക്കി. യൂറോപ്പിലെ മുൻനിര അഞ്ച് ലീഗുകളിൽ അവസാനം കിരീട അവകാശിയാരെന്ന് നിർണയിക്കപ്പെട്ടത് ഫ്രഞ്ച് ലീഗ് വണ്ണിലായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും കിരീടത്തിൽ മുത്തമിട്ട പാരീ സാൻ ഷെർമയ്നെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി ഫോട്ടോ ഫിനിഷിംഗിലൂടെ ലില്ല 10 വർഷത്തിനുശേഷം കിരീടത്തിൽ ചുംബിച്ചു. 2011ൽ ഏഡൻ ഹസാർഡ് ടീമിലുണ്ടായിരുന്നപ്പോഴായിരുന്നു ലെസ് ഡോഗ്യൂസ് എന്ന ഓമനപ്പേരുകാരായ ലില്ല മുന്‍പ് ലീഗ് വണ്‍ സ്വന്തമാക്കിയത്. ലീഗിലെ അവസാന മത്സരത്തിൽ ആങ്കേഴ്സിനെ 2-1നു കീഴടക്കിയതോടെ ലില്ല കിരീടം ഉറപ്പിച്ചു. അതേസമയം, ബെസ്റ്റിനെ 2-0നു കീഴടക്കിയ പിഎസ്ജിക്ക് ചാന്പ്യൻഷിപ്പ് നിലനിർത്താനായില്ല. ലില്ല പരാജയപ്പെടുകയും ബെസ്റ്റിനെതിരേ ജയിക്കാനും സാധിച്ചാൽ കിരീടം നേടാമെന്നുമുള്ള അവസ്ഥയിലായിരുന്നു പിഎസ്ജി ഇറങ്ങിയത്. കഴിഞ്ഞ ഒന്‍പത് സീസണുകളിൽ ഏഴ് തവണയും കിരീടം പിഎസ്ജിക്കായിരുന്നു. പിഎസ്ജിയുടെ ഈ അപ്രമാദിത്വത്തിലാണ് ലില്ല തിരശീലയിട്ടത്.…
Read Moreകീറിയ ഷൂ ഒട്ടിക്കേണ്ട; സഹായിക്കാൻ പ്യൂമയുണ്ട്
ഹരാരെ: ഓരോ പരന്പര കഴിയുന്പോഴും കീറിയ ഷൂ ഒട്ടിക്കേണ്ട ദയനീയ അവസ്ഥയിലാണ് തങ്ങളെന്നും ഒരു സ്പോണ്‍സറെ ലഭിക്കാൻ സാധ്യതയുണ്ടോയെന്നുമുള്ള സിംബാബ്വെ ക്രിക്കറ്റ് താരം റയാൻ ബേളിന്റെ ട്വീറ്റ് കാണേണ്ടവർ കണ്ടു. പശ ദൂരെക്കളയാനുള്ള സമയമായി, ഞങ്ങളുണ്ട് എന്ന് പ്രമുഖ കായിക ഉപകരണ നിർമാതാക്കളായ പ്യൂമ ബേളിന്റെ ട്വീറ്റിനു മറുപടി നൽകി. പുതിയ ഷൂ വാങ്ങാൻ പണമില്ലാത്തതിനാൽ ഓരോ പരന്പര കഴിയുന്പോഴും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ്വെ താരങ്ങളുടെ അവസ്ഥയാണ് ബേൾ പങ്കുവച്ചത്. കീറിയ ഷൂ പശ തേച്ചുവച്ചിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ബേളിന്റെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെയാണ് സിംബാബ്വെ താരങ്ങളുടെ ക്രിക്കറ്റ് കിറ്റ് സ്പോണ്സർ ചെയ്യാൻ തയാറാണെന്നറിയിച്ച് പ്യൂമ കന്പനി രംഗത്തെത്തിയത്.
Read Moreലാ ലിഗ കീരിടത്തിൽ മുത്തമിട്ട് അത്ലറ്റിക്കോ മാഡ്രിഡ്
മാഡ്രിഡ്: ഡിയേഗൊ സിമയോണി എന്ന തന്ത്രജ്ഞന്റെ കീഴിൽ 2020-21 സീസണ് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്. അവസാന മത്സരത്തിൽ വയ്യഡോലിഡിനെ 2-1നു കീഴടക്കിയാണ് അത്ലറ്റിക്കോ കിരീടത്തിൽ ചുംബിച്ചത്. മാഡ്രിഡ് നഗരത്തെ പ്രതിനിധീകരിക്കുന്ന അത്ലറ്റിക്കോയും റയലും തമ്മിലായിരുന്നു കിരീട പോരാട്ടം. അത്ലറ്റിക്കോ സമനിലയോ തോൽവിയോ വഴങ്ങുകയും റയൽ ജയിക്കുകയും ചെയ്താൽ കിരീടം റയൽ മാഡ്രിഡിനു സ്വന്തമാകുമായിരുന്നു. ലീഗിലെ അവസാന മത്സരത്തിൽ ജയിച്ചാൽ കിരീടം എന്ന നിലയിൽ കളത്തിലിറങ്ങിയ അത്ലറ്റിക്കോ 18-ാം മിനിറ്റിൽ 1-0നു പിന്നിലായി. 57-ാം മിനിറ്റിൽ ആംഗൽ കൊറെറയും 67-ാം മിനിറ്റിൽ ലൂയിസ് സുവാരസും ലക്ഷ്യംകണ്ടതോടെ അത്ലറ്റിക്കോ കിരീടം നേടി. വിയ്യാറയലിനെതിരായ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ ലൂക്ക മോഡ്രിച്ചിന്റെ ഗോളിൽ 2-1നു ജയം സ്വന്തമാക്കി. അത്ലറ്റിക്കോയ്ക്ക് 38 മത്സരങ്ങളിൽനിന്ന് 86ഉം റയലിന് 84ഉം പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണ 79 പോയിന്റ്…
Read Moreശ്രീലങ്കയ്ക്കെതിരെ മുതിർന്ന താരം ക്യാപ്റ്റനാകണം; ധവാനെ പിന്തുണച്ച് ചാഹർ
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓപ്പണർ ശിഖർ ധവാനെ പിന്തുണച്ച് പേസർ ദീപക് ചാഹർ. ധവാന്റെ അനുഭവ സമ്പത്തും മനോഭാവവും ഗുണം ചെയ്യുമെന്നാണ് ചാഹറിന്റെ വാദം. ഇന്ത്യയുടെ രണ്ടാം ടീമിന്റെ ക്യാപ്റ്റൻ ആരാകുമെന്നുള്ള സസ്പെൻസ് തുടരുന്നതിനിടെയാണ് മുതിർന്ന താരമായ ധവാനെ പിന്തുണച്ച് ചാഹർ രംഗത്തെത്തിയത്. “ക്യാപ്റ്റൻ സ്ഥാനത്തേക്കു ശിഖർ ഭായ് മികച്ച ഒരാളാണ്. ഏറെ നാളുകളായി അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നു. അനുഭവ സമ്പത്തും ഏറെയാണ്. എന്റെ അഭിപ്രായം ഒരു മുതിർന്ന താരം തന്നെ ക്യാപ്റ്റൻ ആകണമെന്നാണ്. ഒരു സീനിയർ താരത്തെ മറ്റുള്ളവർ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും. താരങ്ങൾ അവരുടെ ക്യാപ്റ്റനെ ബഹുമാനിക്കണം’-ചാഹർ ഒരു ദേശീയമാധ്യമത്തോടു പറഞ്ഞു.ശ്രീലങ്കയ്ക്കെതിരേ മൂന്ന് ഏകദിനങ്ങളും ഇത്രതന്നെ ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യക്കുള്ളത്. ടീമിന്റെ പരിശീലകനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനുമായ…
Read Moreപിങ്ക് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതാ ടീം
മുംബൈ: ആദ്യമായി ഡേ-നൈറ്റ് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഈ വർഷം തന്നെ നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഇന്ത്യൻ ടീം പിങ്ക് ടെസ്റ്റ് കളിക്കുക. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റാവും ഇത്. 2017ലാണ് വനിതാ ക്രിക്കറ്റിലെ ആദ്യ പിങ്ക് ടെസ്റ്റ് നടന്നത്. സിഡ്നിയിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് ആ മത്സരം നടന്നത്. മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും ഈ ടെസ്റ്റിനൊപ്പം ഇന്ത്യ കളിക്കും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് പര്യടനം. നോർത്ത് സിഡ്നി ഓവലിൽ സെപ്റ്റംബർ 19ന് നടക്കുന്ന ഏകദിന മത്സരത്തോടെ പര്യടനം ആരംഭിക്കും.ഏകദിന പരന്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജംഗ്ഷൻ ഓവലിൽ സെപ്റ്റംബർ 22നും 24നും നടക്കും.
Read Moreഫിഫ അണ്ടർ-17 വനിത ലോകകപ്പ് 2022 ഒക്ടോബറിൽ
സൂറിച്ച്: ഇന്ത്യയിൽ നടക്കുന്ന 2022 അണ്ടർ-17 വനിതാ ലോകകപ്പിനായുള്ള തീയതി ഫിഫ പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബർ 11ന് തുടങ്ങുന്ന ലോകകപ്പ് ഒക്ടോബർ 30ന് അവസാനിക്കുമെന്ന് ഫിഫ കൗൺസിൽ അറിയിച്ചു. കോവിഡ് മൂലം 2021ലേക്കു മാറ്റിയ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് റദ്ദാക്കിയ ശേഷമാണ് പകരം ഇന്ത്യയ്ക്ക് 2022 എഡിഷൻ ആതിഥ്യം വഹിക്കാൻ ഫിഫ അനുമതി നൽകിയത്. ആതിഥേയരെന്ന നിലയിൽ ഇന്ത്യയ്ക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. 2017-ൽ അണ്ടർ-17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.
Read Moreസാം കേർ, ഇന്ത്യൻ സാന്നിധ്യം
യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്ര നേട്ടം ചെൽസിയുടെ സാമന്ത മേരി കേർ എന്ന സാം കേർ സ്വന്തമാക്കി. ഇരുപത്തേഴുകാരിയായ കേർ ഓസ്ട്രേലിയൻ നായികകൂടിയാണ്. 2019 മുതലാണ് കേർ ചെൽസിയിലെത്തിയത്. സാമന്തയുടെ പിതാവ് റോജർ കേർ ജനിച്ചത് കോൽക്കത്തയിലാണ്. മുത്തശ്ശി ഇന്ത്യക്കാരിയായ ബാസ്കറ്റ്ബോൾ താരമായിരുന്നു. ഏഷ്യൻ കപ്പിനായി ഇന്ത്യയിൽ എത്തുന്പോൾ തന്റെ പാരന്പര്യ വഴികളിലൂടെ സഞ്ചരിക്കാൻ കാത്തിരിക്കുകയാണെന്നാണ് കേർ പറയുന്നത്.
Read Moreറാഫേൽ നദാലിന് ഇറ്റാലിയൻ ഓപ്പണ്‍ കിരീടം
റോം: കളിമണ്‍കോർട്ടിലെ പരമാധികാരം തനിക്കുതന്നെയെന്നു പ്രഘോഷിച്ച് ടെന്നീസ് കോർട്ടിലെ സ്പെയിനിന്റെ ഉരുക്കുമനുഷ്യൻ റാഫേൽ നദാൽ. ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ തകർത്ത് രണ്ടാം നന്പറുകാരനായ റാഫ കിരീടത്തിൽ ചുംബിച്ചു, നദാലിന്റെ സ്വതസിദ്ധ രീതിയിൽ പറഞ്ഞാൽ കിരീടത്തിൽ കടിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണു നദാൽ വിജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ: 7-5, 1-6, 6-3. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയ ജോക്കോവിച്ച്, രണ്ടാം സെറ്റിൽ നദാലിനെ കടത്തിവെട്ടി. എന്നാൽ, നിർണായകമായ മൂന്നാം സെറ്റിൽ നദാലിന്റെ അപ്രമാദിത്വമായിരുന്നു. ന്യൂജെൻ ടെന്നീസ് ലോകത്തിലെ ന്യൂജനറേഷൻ ജോക്കോവിച്ചും താനുമാണെന്നായിരുന്നു മത്സരശേഷം നദാലിന്റെ പ്രഖ്യാപനം. സീസണിൽ നദാലിന്റെ രണ്ടാമത്തെ ക്ലേ കോർട്ട് കിരീടമാണ്. കഴിഞ്ഞ മാസം ബാഴ്സലോണ ഓപ്പണിൽ നദാൽ വിജയിച്ചിരുന്നു. എന്നാൽ, ഈ മാസം ആദ്യം നടന്ന മാഡ്രിഡ്…
Read More