വെ​​റൈ​​റ്റി, അ​​താ​​ണ് ദോ​​ഹ​​ർ​​ട്ടി

സി​​ഡ്നി: സേ​​വ്യ​​ർ ദോ​​ഹ​​ർ​​ട്ടി, ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നു വേ​​ണ്ടി നാ​​ല് ടെ​​സ്റ്റും 60 ഏ​​ക​​ദി​​ന​​വും 11 ട്വ​​ന്‍റി-20​​യും ക​​ളി​​ച്ച താ​​രം. 2015ൽ ​​മെ​​ക്ക​​ൽ ക്ലാ​​ർ​​ക്കി​​നു കീ​​ഴി​​ൽ ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഓ​​സീ​​സ് ടീം ​​അം​​ഗം. അ​​തേ വ​​ർ​​ഷംത​​ന്നെ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു ദേ​​ശീ​​യ ടീ​​മി​​നുവേ​​ണ്ടി​​യു​​ള്ള ദോ​​ഹ​​ർ​​ട്ടി​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം.ക്രി​​ക്ക​​റ്റ് താ​​ങ്ങ​​ളി​​ലെ വെ​​റൈ​​റ്റി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ് ദോ​​ഹ​​ർ​​ട്ടി. ക്രി​​ക്ക​​റ്റി​​ൽനി​​ന്നു വി​​ര​​മി​​ക്കു​​ന്ന താ​​ര​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും കോ​​ച്ചിം​​ഗ്, ക​​മ​​ന്‍റ​​റി തു​​ട​​ങ്ങി ക​​ഴി​​വ​​തും ക്രി​​ക്ക​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മേ​​ഖ​​ല​​ക​​ളി​​ൽത​​ന്നെ തു​​ട​​രാ​​നാ​​ണ് ശ്ര​​മി​​ക്കു​​ക. എ​​ന്നാ​​ൽ, അ​​തി​​ൽനി​​ന്നെ​​ല്ലാം വ്യ​​ത്യ​​സ്ത​​നാ​​യി, ക്രി​​ക്ക​​റ്റി​​ൽനി​​ന്നു വി​​ര​​മി​​ച്ച​​ശേ​​ഷം ആ​​ശാ​​രി​​പ്പ​​ണി​​യി​​ലേ​​ക്കു തി​​രി​​ഞ്ഞ ദോ​​ഹ​​ർ​​ട്ടി​​യാ​​ണ് ഇ​​പ്പോ​​ൾ ത​​രം​​ഗം. ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ​​ങ്കു​​വ​​ച്ച ഒ​​രു വീ​​ഡി​​യോ​​യി​​ലൂ​​ടെ​​യാ​​ണ് മു​​പ്പ​​ത്തെ​​ട്ടു​​കാ​​ര​​നാ​​യ ദോ​​ഹ​​ർ​​ട്ടി​​യു​​ടെ ആ​​ശാ​​രി​​പ്പ​​ണി ലോ​​ക​​മ​​റി​​ഞ്ഞ​​ത്.

Read More

നദാല്‍ വാഴുമോ വീഴുമോ; ഫ്രഞ്ച് ഓപ്പണു തുടക്കം…

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവുമ്പോള്‍ ഏവരും ചോദിക്കുന്ന ചോദ്യം പതിവ് പോലെ തന്നെ റാഫേല്‍ നദാല്‍ കിരീടം കൈപ്പിടിയിലൊതുക്കുമോ എന്നതാണ്. അതോ സ്പാനിഷ് ഇതിഹാസതാരത്തെ സമീപ കാലത്ത് കളിമണ്‍ കോര്‍ട്ടില്‍ വീഴ്ത്തിയ താരങ്ങളിലാരെങ്കിലുമാവുമോ ഇത്തവണത്തെ ചാമ്പ്യന്‍ എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കളിക്കളത്തില്‍ തിരികെയെത്തിയ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്, ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്‌വദേവ് എന്നിവരും തികഞ്ഞ പ്രതീക്ഷയിലാണ്. ഇതുകൂടാതെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന് വെല്ലുവിളിയുയര്‍ത്തുന്ന ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസ്, ഡീഗോ ഷ്വാര്‍ട്‌സ്മാന്‍, രണ്ടു തവണ (2018, 2019) റോളംഗ് ഗാരോവില്‍ നദാലിനോട് അടിയറവു പറഞ്ഞ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം എന്നിവരും കിരീടപ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഇതുകൂടാതെ മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സില്‍ നദാലിനെ പരാജയപ്പെടുത്തിയ റഷ്യന്‍ താരം…

Read More

ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഗോ​​​കു​​​ല​​​ത്തി​​​ല്‍ തു​​​ട​​​രും

കോ​​​ഴി​​​ക്കോ​​​ട്: ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്‌​​​സി​​​യു​​​ടെ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ താ​​​രം ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ക​​​രാ​​​ര്‍ ഒ​​​രു വ​​​ര്‍ഷ​​​ത്തേ​​​ക്കു നീ​​​ട്ടി. ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷ​​​ത്തെ ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ ഐ ​​​ലീ​​​ഗ് വി​​​ജ​​​യ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​​ഹി​​​ച്ച ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രി​​​ന്നു ഷെ​​​രീ​​​ഫ് മു​​​ഹ​​​മ്മ​​​ദ്. മ​​​ധ്യ​​​നി​​​ര​​​യി​​​ല്‍ ക​​​ളി​​​ച്ച ഷെ​​​രീ​​​ഫ് ഗോ​​​കു​​​ല​​​ത്തി​​​നു​​വേ​​​ണ്ടി നാ​​​ല് ഗോ​​​ളു​​​ക​​​ള്‍ നേ​​​ടു​​​ക​​​യും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ പാ​​​സു​​​ക​​​ള്‍ (799) ന​​​ല്‍കു​​​ക​​​യും ചെ​​​യ്തു. ഐലീഗിലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ട്രാ​​​വു എ​​​ഫ്സി​​​ക്ക് എ​​​തി​​​രെ ഷെ​​​രീ​​​ഫ് നേ​​​ടി​​​യ ഫ്രീ​​​കി​​​ക്ക് ആ​​​യി​​​രു​​​ന്നു ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ കി​​​രീ​​​ട​​​ധാ​​​ര​​​ണ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​ത്. 31 വ​​​യ​​​സു​​​ള്ള ഷെ​​​രീ​​​ഫ് ഗോ​​​കു​​​ല​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷമാണ് എ​​​ത്തു​​​ന്ന​​​ത്. മ​​​ധ്യ​​​നി​​​ര​​​യി​​​ലും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലും ഇ​​​റ​​​ക്കാ​​​വു​​​ന്ന ക​​​ളി​​​ക്കാ​​​ര​​​നാ​​​ണ് ഷെ​​​രീ​​​ഫ്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ ദേ​​ശീ​​യ ടീ​​​മി​​​ലെ സ്ഥി​​​രം ക​​​ളി​​​ക്കാ​​​ര​​​നാ​​​ണു ഷെ​​​രീ​​​ഫ്.

Read More

ശ്രീ​​​കാ​​​ന്തും സൈ​​​ന​​​യും ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നി​​​ല്ല

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു​​​ള്ള ഇ​​​ന്ത്യ​​​ന്‍ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍സം​​​ഘ​​​ത്തി​​​ല്‍ കി​​​ഡം​​​ബി ശ്രീ​​​കാ​​​ന്തും സൈ​​​ന നെ​​​ഹ്‌വാ​​​ളും ഉ​​​ണ്ടാ​​​കി​​​ല്ല. ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു​​​ മു​​​മ്പു​​​ള്ള എ​​​ല്ലാ യോ​​​ഗ്യ​​​ത ടൂ​​​ര്‍ണ​​​മെ​​ന്‍റു​​​ക​​​ളും അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യി ബാ​​​ഡ്മി​​​ന്‍റ​​ണ്‍ വേ​​​ള്‍ഡ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. ജൂ​​​ണ്‍ 15ന് ​​​എ​​​ല്ലാ യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യും ഒളിന്പിക്സിനു മു​​​മ്പ് ടൂ​​​ര്‍ണ​​​മെ​​ന്‍റു​​​ക​​​ള്‍ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ 16 റാ​​​ങ്കി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ക്കു മാ​​​ത്ര​​​മേ യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​വൂ. ശ്രീ​​​കാ​​​ന്ത് 20-ാം റാ​​​ങ്കി​​​ലും സൈ​​​ന 22-ാം റാ​​​ങ്കി​​​ലു​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്ന് ഒ​​​ളി​​​മ്പി​​​ക് സിം​​​ഗി​​​ള്‍സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പി.​​​വി. സി​​​ന്ധു​​​വും പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍നി​​​ന്നു സാ​​​യി പ്ര​​​ണീ​​​തും മാ​​​ത്ര​​​മേ​​യു​​​ള്ളൂ. പു​​​രു​​​ഷ ഡ​​​ബി​​​ള്‍സി​​​ല്‍ സ്വാ​​​തി​​​ക് രാ​​​ജ് ര​​​ങ്ക​​​റെ​​ഡ്ഢി​​യും ചി​​​രാ​​​ഗ് ഷെ​​​ട്ടി​​​യും ഇ​​​റ​​​ങ്ങും. ഇ​​​വ​​​രു​​​ടെ ആ​​​ദ്യ ഒ​​​ളി​​​മ്പി​​​ക്‌​​​സാ​​​ണി​​ത്.

Read More

സിം​​​​​ഹ​​​​​ത്തെ കൂ​​​​​ട്ടി​​​​​ല​​​​​ട​​​​​ച്ച ക​​​​​ടു​​​​​വ​​​​​ക​​​​​ൾ

ധാ​​​​​ക്ക: ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ചു. ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ സിം​​​​​ഗ​​​​​ള സം​​​​​ഘ​​​​​ത്തെ മ​​​​​ഴ​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ 103 റ​​​​​ണ്‍​സി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ബം​​​​​ഗ്ല ക​​​​​ടു​​​​​വ​​​​​ക​​​​​ൾ ച​​​​​രി​​​​​ത്ര​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രേ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ 33 റ​​​​​ണ്‍​സി​​​​​നു വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​നം നാ​​​​​ളെ ന​​​​​ട​​​​​ക്കും. എ​​​​​ട്ടാം ഏ​​​​​ക​​​​​ദി​​​​​ന സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ മു​​​​​ഷ്ഫി​​​​​ക്ക​​​​​ർ റ​​​​​ഹീ​​​​​മി​​​​​ന്‍റെ ബാ​​​​​റ്റിം​​​​​ഗ് ക​​​​​രു​​​​​ത്തി​​​​​ൽ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് 48.1 ഓ​​​​​വ​​​​​റി​​​​​ൽ 246 റ​​​​​ണ്‍​സ് നേ​​​​​ടി. 127 പ​​​​​ന്തി​​​​​ൽ 125 റ​​​​​ണ്‍​സ് മു​​​​​ഷ്ഫി​​​​​ക്ക​​​​​റി​​​​​ന്‍റെ ബാ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് പി​​​​​റ​​​​​ന്നു. മ​​​​​ഹ​​​​​മ്മ​​​​​ദു​​​​​ള്ള 41ഉം ​​​​​ലി​​​​​ട​​​​​ണ്‍ ദാ​​​​​സ് 25ഉം ​​​​​റ​​​​​ണ്‍​സ് നേ​​​​​ടി. മ​​​​​ഴ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ട മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ല​​​​​ങ്ക​​​​​യ്ക്ക് 40 ഓ​​​​​വ​​​​​റി​​​​​ൽ ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 141 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കാ​​​​​നേ സാ​​​​​ധി​​​​​ച്ചു​​​​​ള്ളൂ. മു​​​​​ഷ്ഫി​​​​​ക്ക​​​​​ർ റ​​​​​ഹീം ആ​​​​​റ് ഓ​​​​​വ​​​​​റി​​​​​ൽ 16 റ​​​​​ണ്‍​സ്…

Read More

സി​​​ദാ​​​ന്‍ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം രാ​​​ജി​​​വ​​​ച്ചു

  മാ​​​ഡ്രി​​​ഡ്: സ്പാ​​​നി​​​ഷ് ഫു​​​ട്‌​​​ബോ​​​ള്‍ ക്ല​​​ബ് റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് സി​​​ന​​​ദി​​​ന്‍ സി​​​ദാ​​​ന്‍ രാ​​​ജി​​​വ​​​ച്ചു. ലാ ​​​ലി​​​ഗ കി​​​രീ​​​ട​​​പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ അ​​​ത്‌​​​ല​​​റ്റി​​​ക്കോ മാ​​​ഡ്രി​​​ഡി​​​നു പി​​​ന്നി​​​ല്‍ ര​​​ണ്ടാ​​​മ​​​താ​​​യ​​​തോ​​​ടെ​​​യാ​​ണു സി​​​ദാ​​​ന്‍ രാ​​​ജി സ​​​ര്‍പ്പി​​​ച്ച​​​ത്. റ​​​യ​​​ലി​​​നു നി​​​രാ​​​ശ ന​​​ല്‍കി​​​യ സീ​​​സ​​​ണാ​​​യി​​​രു​​​ന്നു ഇ​​​ത്. 13 ത​​​വ​​​ണ യൂ​​​റോ​​​പ്യ​​​ന്‍ ചാ​​​മ്പ്യ​​​ന്മാ​​​യ റ​​​യ​​​ലി​​​ന് ഈ ​​​സീ​​​സ​​​ണി​​​ല്‍ ഒ​​​രു ട്രോ​​​ഫി​​​യും നേ​​​ടാ​​​നാ​​​യി​​​ല്ല. ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ് സെ​​​മി​​​യി​​​ല്‍ ചെ​​​ല്‍സി​​​യോ​​​ടു തോ​​​റ്റു. ക​​​ഴി​​​ഞ്ഞ 11 സീ​​​സ​​​ണി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണു റ​​​യ​​​ലി​​​നു കി​​രീ​​ട​​ങ്ങ​​ളൊ​​​ന്നു​​​മി​​​ല്ലാ​​​ത്തൊ​​​രു സീ​​​സ​​​ണ്‍. സി​​​ദാ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡി​​​നോ​​​ടു വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി അ​​​ദ്ദേ​​​ഹം തു​​​ട​​​ര്‍ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സ​​​ത്തോ​​​ടും അ​​​ര്‍പ്പ​​​ണ​​​ത്തോ​​​ടും താ​​​ത്പ​​​ര്യ​​​ത്തോ​​​ടും എ​​​ന്നും ന​​​ന്ദി ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക്ല​​​ബ് അ​​​റി​​​യി​​​ച്ചു. റ​​​യ​​​ല്‍ മാ​​​ഡ്രി​​​ഡി​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും മി​​​ക​​​ച്ച ബിം​​​ബ​​​ങ്ങ​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​ണ് സി​​​ദാ​​​നെ​​​ന്നും കോ​​​ച്ചാ​​​യും ക​​​ളി​​​ക്കാ​​​ര​​​നാ​​​യും ക്ല​​​ബ്ബി​​​നു​​​ണ്ടാ​​​ക്കി​​​യ നേ​​​ട്ട​​​ങ്ങ​​​ള്‍ വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​വാ​​​ത്ത​​​താ​​​ണെ​​​ന്നും ക്ല​​​ബ് അ​​​റി​​​യി​​​ച്ചു. 2022 വ​​​രെ​​​യാ​​ണു സി​​​ദാ​​​നു​​​മാ​​​യി ക​​​രാ​​​ര്‍. ലാ ​​​ലി​​​ഗ​​​യി​​​ല്‍ അ​​​ത്‌​​​ല​​​റ്റിക് ബി​​​ല്‍ബാ​​​വോ​​​യ്‌​​​ക്കെ​​​തി​​​രേ 1-0ന് ​​​ജ​​​യി​​​ച്ച​​​ശേ​​​ഷം ഈ ​​​സീ​​​സ​​​ണോ​​​ടെ…

Read More

ഒ​​​​​രു ചി​​​​​ത്ര​​​​​വും കുറേ പൊ​​​​​ല്ലാ​​​​​പ്പും…

വ​​​​​ഡോ​​​​​ദ​​​​​ര: ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം ഇ​​​​​ർ​​​​​ഫാ​​​​​ൻ പ​​​​​ഠാ​​​​​ന്‍റെ ഭാ​​​​​ര്യ സ​​​​​ഫ ബെ​​​​​യ്ഗ് മ​​​​​ക​​​​​ന്‍റെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലൂ​​​​​ടെ പ​​​​​ങ്കു​​​​​വ​​​​​ച്ച ഒ​​​​​രു ചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വും പൊ​​​​​ല്ലാ​​​​​പ്പും ചെ​​​​​റു​​​​​ത​​​​​ല്ല. ആ ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ശ​​​​​ര​​​​​ങ്ങ​​​​​ളേ​​​​​റ്റ​​​​​ത് ഇ​​​​​ർ​​​​​ഫാ​​​​​നു​​​​​ത​​​​​ന്നെ. ചി​​​​​ത്രം എ​​​​​ഡി​​​​​റ്റ് ചെ​​​​​യ്ത് സ​​​​​ഫ​​​​​യു​​​​​ടെ മു​​​​​ഖം മ​​​​​റ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​ണു വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം. അ​​​​​തോ​​​​​ടെ ഒ​​​​​രു വി​​​​​ഭാ​​​​​ഗം ആ​​​​​ളു​​​​​ക​​​​​ൾ പ​​​​​ഠാ​​​​​നെ​​​​​തി​​​​​രേ വി​​​​​ദ്വേ​​​​​ഷ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി. എ​​​​​ന്‍റെ മ​​​​​ക​​​​​ന്‍റെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ ഭാ​​​​​ര്യ​​ത​​​​​ന്നെ​​​​​യാ​​​​​ണ് ചി​​​​​ത്രം പോ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. അ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ വ​​​​​ലി​​​​​യ രീ​​​​​തി​​​​​യി​​​​​ൽ വി​​​​​ദ്വേ​​​​​ഷ പ്ര​​​​​ചാ​​​​​ര​​​​​ണം ന​​​​​ട​​​​​ക്കു​​​​​ന്നു. ആ ​​​​​ചി​​​​​ത്രം ഞാ​​​​​ൻ ഇ​​​​​വി​​​​​ടെ പോ​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ന്നു. സ്വ​​​​​ന്തം മു​​​​​ഖം അ​​​​​വൾ​​​ ത​​​​​ന്നെ​​​​​യാ​​​​​ണ് ബ്ല​​​​​ർ ചെ​​​​​യ്ത​​​​​ത്. ഞാ​​​​​ൻ അ​​​​​വ​​​​​ളു​​​​​ടെ അ​​​​​ധി​​​​​പ​​​​​ന​​​​​ല്ല, പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ണെ​​​​​ന്ന് ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ക്കു​​​​​ന്നു- പ​​​​​ഠാ​​​​​ൻ ട്വീ​​​​​റ്റ് ചെ​​​​​യ്തു. അ​​​​​വ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​തം അ​​​​​വ​​​​​ളു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ എ​​​​​ന്ന ഹാ​​​​​ഷ് ടാ​​​​​ഗോ​​​​​ടെ​​​​​യാ​​​​​ണ് പ​​​​​ഠാ​​​​​ന്‍റെ ട്വീ​​​​​റ്റ്. എ​​​​​ന്നാ​​​​​ൽ, മു​​​​​ഖം മ​​​​​റ​​​​​ച്ചു​​​​​ള്ള ഭാ​​​​​ര്യ​​​​​യു​​​​​ടെ ചി​​​​​ത്രം…

Read More

യൂ​റോ​പ്പ ലീ​ഗ് ചാ​ന്പ്യ​ൻ​മാ​രാ​യി വി​യ്യാ​റ​യ​ൽ

  വാ​ഴ്സോ: സ്പാ​നി​ഷ് ക്ല​ബാ​യ വി​യ്യാ​റ​യ​ലി​ന് ച​രി​ത്ര നി​മി​ഷം. യൂ​റോ​പ്യ​ൻ ക്ല​ബ് ഫു​ട്ബോ​ൾ രം​ഗ​ത്തെ ര​ണ്ടാം​നി​ര​ക്കാ​രു​ടെ വേ​ദി​യാ​യ യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി വി​യ്യാ​റ​യ​ൽ. ക്ല​ബി​ന്‍റെ 98 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ മേ​ജ​ർ കി​രീ​ട​മാ​ണി​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ പെ​നാ​ൽ​റ്റി​യി​ൽ വീ​ഴ്ത്തി​യാ​ണ് വി​യ്യാ​റ​യ​ൽ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ മി​നി​റ്റി​ലും 1-1 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ 11-10 എ​ന്ന സ്കോ​റി​ലാ​ണ് വി​യ്യാ​റ​യ​ൽ വി​ജ​യി​ച്ച​ത്. വി​യ്യാ​റ​യ​ൽ പ​രി​ശീ​ല​ക​ൻ ഉ​നാ​യ് എം​റി​യു​ടെ നാ​ലാം യൂ​റോ​പ്പ ലീ​ഗ് കി​രീ​ട​മാ​ണി​ത്. ഇ​ന്ന​ത്തെ ഫൈ​ന​ലി​ന് അ​റ്റാ​ക്കിം​ഗ് ലൈ​ന​പ്പു​മാ​യാ​ണ് ഒ​ലെ യു​ണൈ​റ്റ​ഡി​നെ ഇ​റ​ക്കി​യ​ത്. എ​ന്നാ​ൽ ക​ളി നി​യ​ന്ത്രി​ക്കാ​ൻ യു​ണൈ​റ്റ​ഡ് തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു. പി​ൻ നി​ര​യി​ൽ ക്യാ​പ്റ്റ​ൻ മ​ഗ്വ​യ​ർ ഇ​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​യി. ക​ളി​യി​ലെ ആ​ദ്യ അ​വ​സ​ര​ത്തി​ൽ ത​ന്നെ ഗോ​ൾ നേ​ടി​ക്കൊ​ണ്ട് വി​യ്യാ​റ​യ​ൽ ലീ​ഡ് എ​ടു​ത്തു. 29-ാം മി​നി​റ്റി​ൽ…

Read More

ഹ​ൻ​സി ഫ്ളി​ക്ക് ജ​ര്‍​മ​നി​യു​ടെ പ​രി​ശീ​ല​ക​ൻ

  മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ബ​യേ​ൺ മ്യൂ​ണി​ക്കി​ന്‍റെ മു​ൻ പ​രി​ശീ​ല​ക​ൻ ഹന്‍​സി ഫ്ളി​ക്കി​നെ നി​യ​മി​ച്ചു. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന യു​വേ​ഫ യൂ​റോ ക​പ്പി​നു​ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന ജോ​വാ​ക്വിം ലോ​യു​ടെ പി​ന്‍​ഗാ​മി​യാ​യാ​ണ് അ​മ്പ​ത്താ​റു​കാ​ര​നാ​യ ഫ്‌​ളി​ക് എ​ത്തു​ക. 2024വ​രെ​യാ​ണ് ക​രാ​ർ. 2019-2020 സീ​സ​ണി​ന്‍റെ പ​കു​തി​യോ​ടെ ബ​യേ​ണി​ലെ​ത്തി​യ ഫ്‌​ളി​ക്‌​, ര​ണ്ട് ത​വ​ണ ബു​ണ്ട​സ് ലി​ഗ, ജ​ര്‍​മ​ന്‍ ക​പ്പ്, ജ​ര്‍​മ​ന്‍ സൂ​പ്പ​ര്‍ ക​പ്പ്, യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്, ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് എ​ന്നി​വ സ്വ​ന്ത​മാ​ക്കി. യു​വേ​ഫ​യു​ടെ മി​ക​ച്ച പ​രി​ശീ​ല​ൻ, ലോ​ക​ത്തി​ലെ മി​ക​ച്ച ക്ല​ബ് പ​രി​ശീ​ല​ക​ന്‍ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​ങ്ങ​ളും സ്വ​ന്ത​മാ​ക്കി. 2020ല്‍ ​ആ​റ് ട്രോ​ഫി​ക​ളാ​ണ് ഫ്‌​ളി​ക്കിനു കീ​ഴി​ല്‍ ബ​യേ​ണ്‍ മ്യൂണിക്ക് സ്വ​ന്ത​മാ​ക്കി​യ​ത്. 2009ല്‍ ​പെ​പ് ഗ്വാ​ര്‍​ഡി​യോ​ള​യ്ക്കു​ശേ​ഷം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ആ​ദ്യ പ​രി​ശീ​ല​ക​നാ​ണ്. 2006 മു​ത​ല്‍ 2014വ​രെ ജോ​വാ​ക്വിം ലോ​യു​ടെ കീ​ഴി​ല്‍ ജ​ര്‍​മ​ന്‍ ദേ​ശീ​യ ടീ​മി​ന്‍റെ…

Read More

ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രിക്കറ്റ് തു​​​​​ട​​​​​രും, യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ

മും​​​​​ബൈ: കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പാ​​​​​തി​​​​​വ​​​​​ഴി​​​​​യി​​​​​ൽ നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച 14-ാം സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് സെപ്റ്റം​​​​​ബ​​​​​ർ-​​​​​ഒ​​​​​ക്ടോ​​​​​ബ​​​​​ർ മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്ന് ബി​​​​​സി​​​​​സി​​​​​ഐ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ. യു​​​​​എ​​​​​ഇ​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ശേ​​​​​ഷി​​​​​ച്ച മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ര​​​​​ണ്ട് ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ, ഒ​​​​​രു എ​​​​​ലി​​​​​മി​​​​​നേ​​​​​റ്റ​​​​​ർ, ഫൈ​​​​​ന​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 31 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​നി ന​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള​​​​​ത്. 13-ാം സീ​​​​​സ​​​​​ണ്‍ കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 18 മു​​​​​ത​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 12വ​​​​​രെ ഐ​​​​​പി​​​​​എ​​​​​ൽ ന​​​​​ട​​​​​ത്താ​​​​​നാ​​​​​ണു ബി​​​​​സി​​​​​സി​​​​​ഐ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്. മ​​​​​റ്റ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡു​​​​​ക​​​​​ളു​​​​​ടെ ഷെ​​​​​ഡ്യൂ​​​​​ളു​​​​​ക​​​​​ളും പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചു​​​​​മാ​​​​​ത്ര​​​​​മേ ഐ​​​​​പി​​​​​എ​​​​​ൽ 14-ാം സീ​​​​​സ​​​​​ണ്‍ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ. ക​​​​​രീ​​​​​ബി​​​​​യ​​​​​ൻ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഓ​​​​​ഗ​​​​​സ്റ്റ് 28നാ​​​​​ണ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. അ​​​​​തി​​​​​നു മു​​​​​ന്പ് ഐ​​​​​പി​​​​​എ​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ബി​​​​​സി​​​​​സി​​​​​ഐ നീ​​​​​ക്കം. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​രം സെ​​​​​പ്റ്റം​​​​​ബ​​​​​ർ 14നാ​​​​​ണ് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക. ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ ഒ​​​​​രാ​​​​​ഴ്ച മാ​​​​​ത്രം ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​​​​യി​​​​​രി​​​​​ക്കും ഐ​​​​​പി​​​​​എ​​​​​ൽ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ്…

Read More