ടോക്കിയോ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒളിന്പിക്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 3,51,000 ആളുകൾ ഒപ്പുവച്ച പൊതുതാത്പര്യ നിവേദനം ടോക്കിയോ ഗവർണർക്കു മുന്നിൽ ഇന്നലെ സമർപ്പിക്കപ്പെട്ടു. ഞങ്ങളുടെ ജീവൻ സംരക്ഷിക്കാനായി ടോക്കിയൊ ഒളിന്പിക്സ് റദ്ദാക്കുക, എന്ന പേരിലായിരുന്നു ഓണ്‍ലൈനായി നിവേദനം സമർപ്പിക്കപ്പെട്ടത്. ഈ മാസം ആദ്യമാണ് ഒപ്പുസമാഹരണം ആരംഭിച്ചത്. ജാപ്പനീസ് ചരിത്രത്തിൽ ഇത്രയും വേഗത്തിൽ ഇത്രയും ഒപ്പുകൾ സമാഹരിച്ച ആദ്യ നിവേദനമാണിത്. ടോക്കിയൊ ഗവർണർ സ്ഥാനാർഥിയായിരുന്ന കെൻജി ഉത്സുനൊമിയയാണ് നിവേദനത്തിനു മുൻകൈയെടുത്തത്. ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയോട് (ഐഒസി) ഒളിന്പിക്സ് റദ്ദാക്കണമെന്ന് ടോക്കിയൊ ഗവർണർ യുരികൊ കൊയ്കെ ആവശ്യപ്പെടണമെന്നും ഉത്സുനോമിയ ആവശ്യപ്പെട്ടു. ഐഒസി, ഇന്റർനാഷണൽ പാരാലിന്പിക് കമ്മിറ്റി, ജപ്പാൻ സർക്കാർ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് 2020 ടോക്കിയോ ഒളിന്പിക്സ് നടക്കേണ്ടത്. കഴിഞ്ഞ വർഷം അരങ്ങേറേണ്ടിയിരുന്ന ഒളിന്പിക്സ് കോവിഡ്-19 മഹാമാരിയുടെ ഭീഷണിയെത്തുടർന്ന്…
Read MoreCategory: Sports
ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ, തൊട്ടുപിന്നിൽ കിവീസ്
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിംഗ് അനുസരിച്ചാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലൻഡിനെക്കാൾ (120) ഒരു പോയിന്റ് മുന്നിലാണ് ഇന്ത്യ. ഇംഗ്ലണ്ട്(109) മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്ട്രേലിയയെ പിന്തുള്ളയാണ് ഇംഗ്ലണ്ട് മൂന്നാമതെത്തിയത്. നാലാമതുള്ള ഓസ്ട്രേലിയയ്ക്ക് 108 പോയിന്റുണ്ട്. മൂന്ന് റേറ്റിംഗ് പോയിന്റ് ഉയര്‍ന്നെങ്കിലും പാക്കിസ്ഥാന്(94) അഞ്ചാം സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇൻഡീസ് എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. 2013ന് ശേഷം വിൻഡീസ് നേടുന്ന ഉയര്‍ന്ന സ്ഥാനമാണിത്. ബംഗ്ലാദേശിനെതിരെ 2-0ന്റെ വിജയവും ലങ്കയോട് 0-0ന്റെ സമനിലയും വിൻഡീസിന്റെ മുന്നേറ്റത്തിന് കാരണമായി. 80 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഏഴാം സ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിംഗിലാണ് ടീം. ശ്രീലങ്കയും(78), ബംഗ്ലാദേശും(46), സിംബാബ്വെയുമാണ്(35) എന്നിവർ യഥാക്രമം എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിലുണ്ട്.
Read Moreറയലിന് ആവേശജയം; ലാ ലിഗ ഫോട്ടോഫിനിഷിലേക്ക്
മാഡ്രിഡ്: ലാ ലിഗ ഫുട്ബോള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഏകപക്ഷീയമായ വിജയവുമായി റയൽ മാഡ്രിഡ് കിരീട പോരാട്ടത്തിൽ തിരികെയെത്തി. ഗ്രാനഡയ്ക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ലൂക്കാ മോഡ്രിച്ച്(17), റോഡ്രിഗോ(45), അൽവാരോ ഒഡ്രിയിസോള(75), കരീം ബെൻസെമ(76) എന്നിവരാണ് റയൽ ഗോൾ സ്കോറർമാർ. 71-ാം മിനിറ്റിൽ ജോർജ് മൊളിനയുടെ വകയായിരുന്നു ഗ്രാനഡയുടെ ഏകഗോൾ. ജയത്തോടെ റയലിന് 78 പോയിന്റായി. 80 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 76 പോയിന്റുമായി ബാഴ്സലോണയാണ് മൂന്നാമത്. ലീഗിൽ ഇനി രണ്ടു റൗണ്ട് മത്സരങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
Read Moreവിദേശതാരങ്ങള്‍ ഇന്ത്യയിലേക്ക് വരാന്‍ മടിക്കുന്നു ! കോവിഡ് കേരളാ ബ്ലാസ്റ്റേഴ്സിന് സൃഷ്ടിക്കുന്നത് വലിയ പ്രശ്നങ്ങള്‍…
ലോകമെങ്ങും പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെയും പ്രതികൂലമായി ബാധിക്കുകയാണ്. താരങ്ങള്‍ക്കോ സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോ രോഗം ബാധിച്ചിട്ടില്ലെങ്കിലും മറ്റു പലരീതിയിലുള്ള പ്രതിസന്ധികളാണ് ടീമിനു മുമ്പില്‍ ഉടലെടുത്തിരിക്കുന്നത്. ടീമിന്റെ അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് പ്രതിസന്ധി നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത സീസണിലേക്ക് ടീം മാനേജ്മെന്റ് കണ്ടുവച്ചിരുന്ന താരങ്ങളില്‍ ചിലര്‍ ഇത്തവണ ഇന്ത്യയിലേക്ക് വരാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിരുന്ന യൂറോപ്യന്‍ താരങ്ങളാണ്. കഴിഞ്ഞ സീസണുകളില്‍ തങ്ങള്‍ കളിച്ചിരുന്ന ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിരുന്നവരാണ് ഇവര്‍. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയെന്ന് പറയാം. രാജ്യത്തെ കോവിഡ് സ്ഥിതി മോശമായി തുടരുന്നതിനാല്‍ എത്ര വിദേശതാരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ സന്നദ്ധമാകുമെന്ന കാര്യം കണ്ടറിയണം. ഏതായാലും ഈ പ്രതിസന്ധി ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല ബാധിക്കുക. മാറ്റു ടീമുകളും സമാന പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍…
Read Moreതീർത്തങ്ങ് പറഞ്ഞു; പോസിറ്റീവ് ആയാൽ പുറത്ത്!
മുംബൈ: പോസിറ്റീവ്, കോവിഡ്-19 മഹാമാരിയുടെ രംഗപ്രവേശനത്തിൽ പുറത്താക്കപ്പെട്ട മഹാപ്രതാപി. തലപോയാൽപോലും അതിനെവരെ പോസിറ്റീവായി കാണണമെന്നായിരുന്നു കോവിഡിനു മുന്‍പുള്ള രീതി. കോവിഡ് എത്തിയതോടെ അതിൽ മാറ്റംവന്നു, അതോടെ നെഗറ്റിവിറ്റിക്ക് ജീവന്റെ വിലയായി. ബിസിസിഐയും ഇപ്പോൾ നെഗറ്റീവ് ട്രെൻഡിലാണ്. പോസിറ്റീവ് ആയാൽ വീട്ടിലിരിക്കുകയേയുള്ളൂ എന്ന് കളിക്കാരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനായും യാത്രയാകേണ്ട ഇന്ത്യൻ താരങ്ങൾക്കാണ് ബിസിസിഐ കർശന നിർദേശം നൽകിയിരിക്കുന്നത്. പര്യടനത്തിനു മുന്‍പ് മുംബൈയിൽ ക്യാന്പ് ചെയ്ത് ടീം അംഗങ്ങൾക്ക് ആർടിപിസിആർ പരിശോധന നടത്തും. അതിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ അവർ ടീമിൽനിന്ന് ഒഴിവാക്കപ്പെടും. നെഗറ്റീവ് ആയശേഷം പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് അവരെ കൊണ്ടുപോകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ബിസിസിഐ. ഐപിഎൽ 2021 സീസണ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കളിക്കാരെല്ലാം വീടുകളിലേക്ക് മടങ്ങി. ഐപിഎൽ റദ്ദാക്കിയതിനു തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ്…
Read Moreദ്രാവിഡ് പരിശീലകൻ ധവാൻ നായകൻ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ട് ക്യാപ്റ്റന്മാരുടെ കീഴിൽ ഒരേ സമയം രണ്ടിടത്ത് പര്യടനം നടത്തേണ്ടിവരുമെന്ന് കോവിഡ് മഹാമാരിയുടെ ആരംഭത്തിൽതന്നെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ആ റിപ്പോർട്ടും വിലയിരുത്തലും ശരിവയ്ക്കുന്നതാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ ശ്രീലങ്കൻ പര്യടനം. ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന്റെ ഇടയിലാണ് ട്വന്റി-20, ഏകദിന പര്യടനത്തിന് ഇന്ത്യ ലങ്കൻ മണ്ണിൽ ഇറങ്ങുക. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ടീം രണ്ട് രാജ്യങ്ങളിൽ കളിക്കുമെന്നായിരുന്നു അന്നത്തെ നിരീക്ഷണം. അതിൽ ചെറിയ മാറ്റംമുണ്ടായി, കോഹ്ലിയും രോഹിത്തും ഐസിസി ടെസ്റ്റ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് അടുത്ത മാസം ആദ്യം പറക്കും. അതോടെ ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക ആരായിരിക്കും എന്നതായി പ്രധാന ചർച്ചാ വിഷയം. ധവാൻ നയിക്കും കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ…
Read Moreഫോർച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഫോർച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഇന്ത്യ അവസാനമായി ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതും ഈ ഗെയിംസിലായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണു ഫ്രാങ്കോയുടെ മരണവിവരം പുറത്തുവിട്ടത്. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നായിരുന്നു മരണം. ഭാര്യയും രണ്ടു മക്കളുമാണ് ഫ്രാങ്കോയ്ക്കുള്ളത്. ഇന്ത്യയുടെ മധ്യനിരയിലെ പ്രധാനിയായിരുന്നു ഫ്രാങ്കോ. 1960 കളിൽ ഹാഫ് ബാക്കെന്നാണ് മിഡ്ഫീൽഡർമാർ അറിയപ്പെട്ടത്. 1960-64 കാലഘട്ടത്തിലെ ഇന്ത്യൻ ഫുട്ബോളിന്റെ സുവർണതലമുറയിലെ അംഗമായിരുന്നു അദ്ദേഹം.ഇന്ത്യക്കായി ഫ്രാങ്കോ 26 കളിയിൽ ഇറങ്ങി. ഇന്ത്യ റണ്ണേഴ്സ് അപ്പായ 1962ലെ ഏഷ്യൻ കപ്പിലും അംഗമായിരുന്നു. 1964ലെയും (വെള്ളി) 1965ലെയും (വെങ്കലം) മെർഡക് കപ്പിൽ ഇന്ത്യക്കായി കളിച്ചു. 1965ൽ അന്താരാഷ് ട്ര ഫുട്ബോളിൽനിന്നു വിരമിച്ചു. മഹാരാഷ്ട്രയ്ക്കായാണ് സംസ്ഥാന തലത്തിൽ കളിച്ചിരുന്നത്. 1964ൽ മഹാരാഷ് ട്രയെ സന്തോഷ് ട്രോഫി…
Read Moreലാ ലിഗ : പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
മാഡ്രിഡ്: ലാ ലിഗ ഫുട്ബോള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നു മത്സരം കൂടിശേഷിക്കേ ആദ്യ നാലു സ്ഥാനത്തുള്ള ആര്‍ക്കും കിരീടം നേടാവുന്ന സ്ഥിതിയാണ്. സെവിയ്യയുമായി 2-2 സമനിലയില്‍ പിരിഞ്ഞ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം നഷ്ടമാക്കി. എന്നാല്‍, സ്വന്തം കളത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി റയല്‍ സമനില പിടിക്കുകയായിരുന്നു. ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടാതിരുന്ന എഡന്‍ ഹസാര്‍ഡിന്റെ ഗോളാണു റയലിനു നിര്‍ണായകമായ ഒരു പോയിന്റ് സമ്മാനിച്ചത്. 35 കളിയില്‍ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 75 പോയിന്റ് വീതമുള്ള റയലും ബാഴ്സലോണയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാമതുള്ള സെവിയ്യയ്ക്ക് 71 പോയിന്റാണ്. റഫറിയുടെ വിഎആര്‍ പരിശോധനയില്‍ വിവാദവുമുണ്ടായി. 22-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ സെവിയ്യയെ മുന്നിലെത്തിച്ചു. ഇതിനു മുമ്പ് കരിം ബെന്‍സമയുടെ ഹെഡര്‍ ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. റയലിന്റെ രണ്ടു…
Read Moreഅഭ്യൂഹങ്ങൾക്ക് വിട, നെയ്മര്‍ പാരീസ് വിടില്ല
പാരീസ്: പാരീ സാന്‍ ഷെര്മയിന്റെ ബ്രസീല്‍ മുന്നേറ്റതാരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചു. നെയ്മര്‍ പാരീസ് വിടില്ല. പിഎസ്ജിയുമായി നെയ്മര്‍ 2025 വരെയുള്ള പുതിയ കരാറില്‍ ഒപ്പുവച്ചു. അടുത്ത സീസണിൽ നെയ്മർ ബാഴ്സലോണയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. 2017ല്‍ പിഎസ്ജി നെയ്മറെ 27 കോടി ഡോളറിന്റെ റിക്കാര്‍ഡ് തുകയ്ക്ക് ബാഴ്സലോണയില്‍നിന്നു സ്വന്തമാക്കുകയായിരുന്നു. 2019 മുതല്‍ നെയ്മര്‍ പിഎസ്ജി വിടുമെന്നും തിരിച്ച് ബാഴ്സലോണയില്‍ ചേരുമെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അവസാനിപ്പിച്ചുകൊണ്ടാണു നെയ്മര്‍ പുതിയ കരാറില്‍ ഒപ്പുവച്ചത്. പിഎസ്ജിയില്‍ താന്‍ തൃപ്തനാണെന്നു താരം വ്യക്തമാക്കി.Powered by Streamlyn നെയ്മറെ എത്തിച്ചെങ്കിലും പിഎസ്ജിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ക്ലബ് ഫൈനലില്‍ പ്രവേശിച്ചു. ഈ സീസണില്‍ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടു തോറ്റു. പിഎസ്ജിക്കായി നെയ്മര്‍ 112 മത്സരങ്ങളില്‍നിന്ന് 85…
Read Moreസ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം
മാഡ്രിഡ്: ജർമനിയുടെ അലക്സാണ്ടർ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം. ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബെർട്ടിനിയെ പരാജയപ്പെടുത്തിയാണ് സ്വരേവ് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടപ്പെട്ട സ്വരേവ് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി കിരീടം ഉറപ്പിച്ചു. സ്കോർ:6-7 (8-10) 6-4 6-3. ഡൊമിനിക് തീം, റാഫേൽ നദാൽ എന്നിവരെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിൽ കടന്നത്. രണ്ടാം തവണയാണ് മാഡ്രിഡിൽ സ്വരേവ് കിരീടം ഉയർത്തുന്നത്.
Read More