ക്രി​​ക്ക​​റ്റ് ഡാ​​ൻ​​സ്

സി​​ഡ്നി: ഇ​​ന്നു മു​​ത​​ൽ ലോ​​ക ക്രി​​ക്ക​​റ്റി​​ൽ വ​​നി​​ത​​ക​​ളു​​ടെ ആ​​ന​​ന്ദ​​നൃ​​ത്ത ദി​​ന​​ങ്ങ​​ൾ. ഏ​​ഴാ​​മ​​ത് ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ന് ഇ​​ന്ന് കേ​​ളി​​കൊ​​ട്ടു​​ണ​​രും. ഇ​​ത്ത​​വ​​ണ​​ത്തെ ഫേ​​വ​​റി​​റ്റു​​ക​​ളാ​​യ ഓ​​സ്ട്രേ​​ലി​​യ​​യും ഇ​​ന്ത്യ​​യും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​യ്ക്ക് 1.30നാ​​ണ് മ​​ത്സ​​രം ആ​​രം​​ഭി​​ക്കു​​ക. പ​​ത്ത് ടീ​​മു​​ക​​ൾ ര​​ണ്ട് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി മാ​​റ്റു​​ര​​യ്ക്കു​​ന്ന ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​നാ​​ണ് ഇ​​ന്നു മു​​ത​​ൽ തു​​ട​​ക്ക​​മാ​​കു​​ക. ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ഓ​​രോ ടീ​​മി​​നും നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​ത​​മു​​ണ്ട്. ഗ്രൂ​​പ്പി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന ടീ​​മു​​ക​​ൾ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കും. മാ​​ർ​​ച്ച് മൂ​​ന്നു വ​​രെ​​യാ​​ണ് ഗ്രൂ​​പ്പ് ഘ​​ട്ട പോ​​രാ​​ട്ടം. തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് അ​​ഞ്ചി​​ന് സെ​​മി​​യും ലോ​​ക വ​​നി​​താ ദി​​ന​​മാ​​യ മാ​​ർ​​ച്ച് എ​​ട്ടി​​ന് ഫൈ​​ന​​ലും ന​​ട​​ക്കും. മെ​​ൽ​​ബ​​ണി​​ലാ​​ണ് ഫൈ​​ന​​ൽ. ഓ​​സ്ട്രേ​​ലി​​യ, ഇ​​ന്ത്യ, ഇം​​ഗ്ല​​ണ്ട് എ​​ന്നി​​വ​​യാ​​ണ് ഫേ​​വ​​റി​​റ്റു​​ക​​ളു​​ടെ പ​​ട്ടി​​യി​​ലു​​ള്ള​​ത്. ന്യൂ​​സി​​ല​​ൻ​​ഡ് ക​​റു​​ത്ത കു​​തി​​ര​​ക​​ൾ ആ​​കു​​മെ​​ന്നും നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്നു. ഇ​​തി​​ൽ ഓ​​സ്ട്രേ​​ലി​​യ, ഇ​​ന്ത്യ, ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വ ഗ്രൂ​​പ്പ് എ​​യി​​ൽ ആ​​ണ്.…

Read More

വെൽഡൺ സ​ഹീ​ർ ഖാൻ

വെ​​ല്ലിം​​ഗ്ട​​ണി​​ൽ വി​ജ​യ​പ്പെ​രു​മ​യൊ​ന്നും ഇ​ന്ത്യ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെ​ങ്കി​ലും പേ​​സ​​ർ സ​​ഹീ​​ർ ഖാ​​ന്‍റെ പ്ര​​ക​​ട​​നം വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്നു. ബാ​​സി​​ൻ റി​​സ​​ർ​​വി​​ൽ മൂ​​ന്നു ടെ​സ്റ്റ് ക​ളി​ച്ച സ​ഹീ​ർ 17 വി​​ക്ക​​റ്റു​​ക​​ളാ​​ണു പി​​ഴു​​ത​​ത്. ഇ​തു മാ​ത്ര​മ​ല്ല, വെ​​ല്ലിം​​ഗ്ട​​ണി​​ൽ ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വി​​ദേ​​ശ​​താ​​ര​മെ​ന്ന പ​ദ​വി​യും സ​​ഹീ​​റി​നാ​ണ്. മൂ​​ന്നു ത​​വ​​ണ​​യും ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​വും ക​ര​സ്ഥ​മാ​ക്കി. നാ​​ലു ത​​വ​​ണ അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ക്രി​​സ് മാ​​ർ​​ട്ടി​​ൻ മാ​​ത്ര​​മാ​ണു സ​​ഹീ​​റി​​നു മു​​ന്നി​​ലു​​ള്ള​​ത്. ഇ​​തി​​ഹാ​​സ​​താ​​രം റി​​ച്ചാ​​ർ​​ഡ് ഹാ​ഡ്‌​ലി​ക്കും മൂ​​ന്നു ത​​വ​​ണ​​യാ​​ണ് വെ​​ല്ലിം​​ഗ്ട​​ണി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ട്ട​​മു​​ള്ള​​ത്. മാ​ർ​ട്ടി​ൻ 14 ടെ​സ്റ്റും ഹാ​ഡ്‌​ലി 12 ടെ​സ്റ്റു​മാ​ണു വെ​ല്ലിം​ഗ്ട​ണി​ൽ ക​ളി​ച്ച​ത്. 92 ടെ​​സ്റ്റു​​ക​​ളി​​ൽ 11 ത​​വ​​ണ മാ​​ത്രം ഒ​​രി​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സ​​ഹീ​​റി​​ന്‍റെ വെ​​ല്ലിം​​ഗ്ട​​ണി​​ലെ പ്ര​ക​ട​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഇ​​ന്ത്യ​​യി​​ൽ 38 ടെ​​സ്റ്റു​​ക​​ളി​​ൽ മൂ​​ന്നു ത​​വ​​ണ മാ​​ത്രം ഒ​​രി​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സ​​ഹീ​​ർ ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ഏ​​ഴു ടെ​​സ്റ്റു​​ക​​ളി​​ൽ നാ​​ലു…

Read More

സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ

ബാ​​ഴ്സ​​ലോ​​ണ: സ്പ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. ര​​ണ്ടാം റൗ​​ണ്ടി​​ൽ യു​​ക്രെ​​യ്നി​​ന്‍റെ മ​​രി​​യ യു​​ലി​​റ്റി​​ന​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്ന​​ത്. 21-10, 21-19നാ​​യി​​രു​​ന്നു സൈ​​ന​​യു​​ടെ ജ​​യം. ക്വാ​​ർ​​ട്ട​​റി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ബു​​സ​​ന​​ൻ ഓ​​ങ്ബം​​റ​​ൻ​​ഫാ​​ൻ ആ​​ണ് സൈ​​ന​​യു​​ടെ എ​​തി​​രാ​​ളി.പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ​​മീ​​ർ വെ​​ർ​​മ​​യും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. മൂ​​ന്നാം സീ​​ഡാ​​യ കി​​ഡം​​ബി ശ്രീ​​കാ​​ന്തി​​നെ അ​​ട്ടി​​മ​​റി​​ച്ച് അ​​ജ​​യ് ജ​​യ​​റാ​​മും ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. സ്കോർ: 21-6, 21-17. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര – സി​​ക്കി റെ​​ഡ്ഡി സ​​ഖ്യവും വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ അ​​ശ്വി​​നി പൊ​​ന്ന​​പ്പ – സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും ര​​ണ്ടാം റൗ​​ണ്ട് ക​​ട​​ന്നി​​ല്ല.

Read More

ഫെ​​ഡ​​റ​​ർ ഫ്ര​​ഞ്ച് ഓ​​പ്പ​​ണി​​നി​​ല്ല

20 ത​​വ​​ണ ഗ്രാ​​ൻ​​സ്‌​ലാം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ൽ ഉ​​ണ്ടാ​​കി​​ല്ല. കാ​​ൽ​​മു​​ട്ടി​​ൽ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​നാ​​യ ഫെ​​ഡ​​റ​​ർ​​ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. കാ​​ൽ​​മു​​ട്ടി​​ലെ പ​​രി​​ക്കു​​മാ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ ഫെ​​ഡ​​റ​​ർ മ​​ത്സ​​രി​​ച്ച​​ത്. അ​​ന്ന് സെ​​മി​​യി​​ൽ സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ചി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി​​രു​​ന്നു. അ​​തി​​നു​​ശേ​​ഷം ഫെ​​ഡ​​റ​​ർ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ശ​​സ്ത്ര​​ക്രി​​യ​​യെ​​ത്തു​​ട​​ർ​​ന്ന് ദു​​ബാ​​യ്, ഇ​​ന്ത്യ​​ൻ വെ​​ൽ​​സ്, ബൊ​​ഗോ​​ട്ട, മ​​യാ​​മി എ​​ടി​​പി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ ത​​നി​​ക്കു ന​​ഷ്ട​​പ്പെ​​ടു​​മെ​​ന്നും ഫെ​​ഡ​​റ​​ർ വ്യ​​ക്ത​​മാ​​ക്കി.

Read More

തോ​​ളി​​ലേ​​റ്റി

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, ഈ ​​ഒ​​രു പേ​​രി​​ൽ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് പൂ​​ർ​​ണം. ഇ​​ന്ത്യ​​യി​​ൽ ക്രി​​ക്ക​​റ്റ് ജ്വ​​രം പ​​ട​​ർ​​ത്തി​​യ​​തും ലോ​​ക​​ത്തി​​ന്‍റെ നെ​​റു​​ക​​യി​​ലേ​​ക്ക് രാ​​ജ്യ​​ത്തെ തോ​​ളി​​ലേ​​റ്റി​​യ​​തും ആ ​​പേ​​രു​​കാ​​ര​​ൻ​​ത​​ന്നെ. കാ​​ൽ​​നൂ​​റ്റാ​​ണ്ടോ​​ളം പ​​ക​​ർ​​ന്നാ​​ടി​​യ ക്രി​​ക്ക​​റ്റ് വേ​​ഷം 2013 ന​​വം​​ബ​​റി​​ൽ അ​​ഴി​​ച്ചു​​വ​​ച്ചെ​​ങ്കി​​ലും സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ലൂ​​ടെ ഇ​​ന്ത്യ​​യെ തേ​​ടി​​യെ​​ത്തു​​ന്ന കീ​​ർ​​ത്തി​​ക്ക് ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ നേ​​ർ​​സാ​​ക്ഷ്യ​​മാ​​ണ് കാ​​യി​​ക ലോ​​ക​​ത്തെ ഓ​​സ്ക​​ർ എ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ലോ​​റ​​സ് പു​​ര​​സ്കാ​​ര​​ല​​ബ്ധി. ഇ​​ന്ത്യ​​ൻ സ​​മ​​യം ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ ജ​​ർ​​മ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബെ​​ർ​​ലി​​നി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സ​​മാ​​യ സ​​ച്ചി​​ന് ലോ​​റ​​സ് പു​​ര​​സ്കാ​​രം ല​​ഭി​​ച്ച​​ത്. ലോ​​റ​​സ് പു​​ര​​സ്കാ​​ര​​ത്തി​​ന്‍റെ 20-ാം വാ​​ർ​​ഷി​​ക​​വേ​​ള​​യി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ട് ദ​​ശ​​ക​​ത്തി​​ലെ മി​​ക​​ച്ച കാ​​യി​​ക നി​​മി​​ഷ​​ത്തി​​നു​​ള്ള അം​​ഗീ​​കാ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റെ തേ​​ടി​​യെ​​ത്തി. പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​ന ച​​ട​​ങ്ങി​​ൽ ടെ​​ന്നീ​​സ് ഇ​​തി​​ഹാ​​സം ബോ​​റി​​സ് ബെ​​ക്ക​​റാ​​ണ് വോ​​ട്ടിം​​ഗി​​ൽ വി​​ജ​​യി​​യാ​​യി സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ പേ​​ര് വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം സ്റ്റീ​​വ് വോ​​യാ​​ണ് പു​​ര​​സ്കാ​​രം സ​​ച്ചി​​നു കൈ​​മാ​​റി​​യ​​ത്. 2011…

Read More

താരങ്ങൾ മെ​​സി, ഹാ​​മി​​ൽ​​ട്ട​​ണ്‍, ബൈ​​ൽ​​സ്…

ഈ ​​വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച പു​​രു​​ഷ കാ​​യി​​ക താ​​ര​​ത്തി​​നു​​ള്ള ലോ​​റ​​സ് പു​​ര​​സ്കാ​​രം ഫു​​ട്ബോ​​ൾ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും ഫോ​​ർ​​മു​​ല വ​​ണ്‍ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണും പ​​ങ്കി​​ട്ടു. ലോ​​റ​​സ് പു​​ര​​സ്കാ​​ര ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം ര​​ണ്ടു പേ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്. 2019ൽ ​​ഹാ​​മി​​ൽ​​ട്ട​​ൻ ഫോ​​ർ​​മു​​ല വ​​ണ്ണി​​ൽ ആ​​റാം വ​​ട്ടം ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ GOAT (ഗ്രേ​​റ്റ​​സ് ഓ​​ഫ് ഓ​​ൾ ടൈം) ​​താ​​നാ​​ണെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ നേ​​ട്ടം. ഗോ​​ട്ട് ആ​​കാ​​നു​​ള്ള പ​​ര​​സ്പ​​ര മ​​ത്സ​​ര​​ത്തി​​ലാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി​​യും പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും. ലോ​​റ​​സ് പു​​ര​​സ്കാ​​രം നേ​​ടു​​ന്ന ആ​​ദ്യ ഫു​​ട്ബോ​​ൾ താ​​ര​​മെ​​ന്ന നേ​​ട്ട​​മാ​​ണ് മെ​​സി ഇ​​പ്പോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഫി​​ഫ ദ ​​ബെ​​സ്റ്റ്, ബാ​​ല​​ൻ ദി ​​ഓ​​ർ, യൂ​​റോ​​പ്യ​​ൻ ഗോ​​ൾ​​ഡ​​ൻ ഷൂ, ​​യു​​വേ​​ഫ ക്ല​​ബ് ഫോ​​ർ​​വേ​​ഡ് തു​​ട​​ങ്ങി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് പി​​ന്നാ​​ലെ​​യാ​​ണ് മെ​​സി​​ക്ക് ലോ​​റ​​സ് ല​​ഭി​​ക്കു​​ന്ന​​ത്. പു​​ര​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ലും…

Read More

സു​​നി​​ലി​​നു ച​​രി​​ത്ര സ്വ​​ർ​​ണം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ സു​​നി​​ൽ കു​​മാ​​റി​​ന് ഏ​​ഷ്യ​​ൻ ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഗ്രീ​​ക്കോ – റോ​​മ​​ൻ പോരാട്ടത്തി​​ൽ സ്വ​​ർ​​ണം. 87 കി​​ലോ​​ഗ്രാം വി​​ഭാ​​ഗത്തിൽ കി​​ർ​​ഗി​​സ്ഥാ​​ന്‍റെ അ​​സാ​​ത് സാ​​ലി​​ഡി​​നോ​​വി​​നെ ഫൈ​​ന​​ലി​​ൽ 5-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സു​​നി​​ൽ കു​​മാ​​ർ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ 27 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഒ​​രു ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ടു​​ന്ന​​ത്.

Read More

ഡു​​പ്ല​​സിസ് നാ​​യ​​ക​​സ്ഥാ​​നം ഉ​​പേ​​ക്ഷി​​ച്ചു

ജൊ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ഫാ​​ഫ് ഡു​​പ്ല​​സിസ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ നാ​​യ​​ക​​സ്ഥാ​​ന​​ത്തു​​നി​​ന്ന് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പ​​ടി​​യി​​റ​​ങ്ങി. എ​​ന്നാ​​ൽ, ടീ​​മി​​നാ​​യി തു​​ട​​ർ​​ന്നും ക​​ളി​​ക്കും. ക്രി​​ക്ക​​റ്റ് സൗ​​ത്ത് ആ​​ഫ്രി​​ക്ക (സി​​എ​​സ്എ) ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു. ഡു​​പ്ല​​സിസ് ത​​ന്നെ​​യാ​​ണ് ത​​ന്‍റെ പ​​ടി​​യി​​റ​​ക്കം അ​​റി​​യി​​ച്ച​​ത്. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ടീ​​മി​​ൽ​​നി​​ന്ന് ഡു​​പ്ല​​സി​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​പ്പോ​​ൾ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക് ആ​​യി​​രു​​ന്നു നാ​​യ​​ക​​ൻ. അ​​തി​​നാ​​ൽ ടീ​​മി​​ന്‍റെ പു​​തി​​യ നാ​​യ​​ക​​നാ​​യി ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക് എ​​ത്തു​​മെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. യു​​വ താ​​ര​​ങ്ങ​​ൾ​​ക്കാ​​യി വ​​ഴി​​മാ​​റി​​ക്കൊ​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന​​റി​​യി​​ച്ചാ​​ണ് ഡു​​പ്ല​​സിസ് പ​​ത്ര​​ക്കു​​റി​​പ്പ് ഇ​​റ​​ക്കി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞേ​​ക്കു​​മെ​​ന്നും മു​​പ്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ ഡു​​പ്ലെ​​സി വ്യ​​ക്ത​​മാ​​ക്കി. ടെ​​സ്റ്റി​​ൽ ക​​ഴി​​ഞ്ഞ 14 ഇ​​ന്നിം​​ഗ്സി​​ൽ 20.92 ശ​​രാ​​ശ​​രി മാ​​ത്ര​​മാ​​ണ് താ​​ര​​ത്തി​​നു​​ള്ള​​ത്. 65 ടെ​​സ്റ്റും 143 ഏ​​ക​​ദി​​ന​​വും 44 ട്വ​​ന്‍റി-20​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി ഡു​​പ്ലെ​​സി ക​​ളി​​ച്ചി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ടീ​​മി​​നെ ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ ഡു​​പ്ലെ​​സി​​സും…

Read More

സാ​​നി​​യ ദു​​ബാ​​യി ഓ​​പ്പ​​ണി​​ന്

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​ടെ കാ​​ൽ മ​​സി​​ലി​​നു പ​​രി​​ക്കേ​​റ്റ ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​രം സാ​​നി​​യ മി​​ർ​​സ കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നു. മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സാ​​നി​​യ ദു​​ബാ​​യ് ഓ​​പ്പ​​ണി​​ൽ മ​​ത്സ​​രി​​ക്കും. ഫ്ര​​ഞ്ചു​​കാ​​രി​​യാ​​യ ക​​രോ​​ളി​​ൻ ഗാ​​ർ​​സ്യ​​ക്കൊ​​പ്പ​​മാ​​ണ് ദു​​ബാ​​യ് ഓ​​പ്പ​​ണി​​ന് സാ​​നി​​യ വ​​നി​​താ ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ക. നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ റ​​ഷ്യ​​യു​​ടെ അ​​ല കു​​ദ്രാ​​വ​​റ്റ്സേ​​വ – സ്ലോ​​വേ​​നി​​യ​​യു​​ടെ കാ​​ത​​റി​​ന സ്രെ​​ബോ​​ട്ട്നി​​ക് സ​​ഖ്യ​​മാ​​ണ് സാ​​നി​​യ കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ എ​​തി​​രാ​​ളി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​നി​​ടെ സാ​​നി​​യ പി​​ൻ​​വാ​​ങ്ങി​​യി​​രു​​ന്നു.

Read More

ലോ​റ​സ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് സ​ച്ചി​ൻ

ബെ​ര്‍​ലി​ന്‍: ലോ​റ​സ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ. 2011ലെ ​ലോ​ക​ക​പ്പ് നേ​ട്ട​ത്തെ കു​റി​ച്ച് എ​പ്പോ​ഴും ഓ​ര്‍​മി​ക്കാ​റു​ണ്ടെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു. പു​ര​സ്കാ​രം രാ​ജ്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച സ​ച്ചി​നെ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​ര്‍ പ്ര​ശം​സി​ച്ചു. സ​ച്ചി​ന്‍ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1992ൽ. ​ആ​ദ്യ​മാ​യി ലോ​ക ചാ​മ്പ്യ​നാ​യ​ത് ആ​റാ​മ​ത്തെ ശ്ര​മ​ത്തി​ലും. എ​ങ്കി​ലും ലോ​ക​ക​പ്പെ​ന്നാ​ൽ 1983 ആ​ണ് ആ​ദ്യം മ​ന​സ്സി​ല്‍ വ​രു​ന്ന​തെ​ന്ന് സ​ച്ചി​ൽ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളും വ്യ​ത്യ​സ്ത സം​സ്കാ​ര​വും ഉ​ള്ള ഇ​ന്ത്യ ഒ​റ്റ​മ​ന​സ്സോ​ടെ​യാ​ണ് 2011ലെ ​ലോ​ക​ക​പ്പ് വി​ജ​യ​ത്തെ സ്വീ​ക​രി​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തു​മെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തി. പു​ര​സ്കാ​ര​നേ​ട്ടം കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തി​നാ​യി സ​മ്മാ​നി​ച്ച സ​ച്ചി​ന്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​ഭ​യെ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​റു​ടെ പ്ര​ശം​സ.ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ലോ​റി​യ​സ് പു​ര​സ്കാ​രം നേ​ടു​ന്ന​ത്.

Read More