പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായതോടെ വിഷാദ രോഗത്തിന് അടിമയായെന്ന് മകൻ എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ് ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ. താൻ സുഖമായിരിക്കുന്നുവെന്നും ശാരീരികമായ പരിമിതികളെ അതിന്റേതായ നിലയിൽ സ്വീകരിക്കുന്നുവെന്നും പെലെ പറഞ്ഞു.നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ള എല്ലാവർക്കും അത് സാധാരണമാണ്. അതിനെക്കുറിച്ച് എനിക്ക് പേടിയില്ല. ചെയ്യുന്ന കാര്യത്തിൽ എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്. മുൻകൂട്ടി തീരുമാനിച്ച ജോലികൾ തീർക്കേണ്ട തിരിക്കിലാണ് താനെന്നും പെലെ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
Read MoreCategory: Sports
ഗ്രേസ് മാർക്കില്ലാതെ കുട്ടിക്രിക്കറ്റ്!
തിരുവനന്തപുരം: ക്രിക്കറ്റ് അസോസിയേഷന്റെ വല്യേട്ടൻ മനോഭാവം മൂലം സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങളായ സ്കൂൾ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നഷ്ടമാകുന്നു. കേരളാ സ്പോർട്സ് കൗണ്‍സിലിൽ ക്രിക്കറ്റ് അസോസിയേഷൻ അഫിലിയേഷൻ ചെയ്യാൻ തയാറാകാതെ വരുന്നതോടെയാണ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്പോൾ ലഭിക്കേണ്ട ഗ്രേസ് മാർക്ക് സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് നഷ്ടമാകുന്നത്. സ്പോർട്സ് കൗണ്‍സിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അസോസിയേഷനുകൾ നടത്തുന്ന സംസ്ഥാന ,ദേശീയ ടൂർണമെന്റിലെ വിജയികൾക്ക് ഗ്രേസ് മാർക്ക് നല്‍കുന്നുണ്ട്. സംസ്ഥാന തലത്തിൽ വിജയികൾക്ക് അഞ്ച്, നാല്, രണ്ട് എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിക്കുക. ദേശീയ തലത്തിൽ ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങളിലെത്തിയാൽ 15, 13, 11 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിക്കുക. ദേശീയ തലത്തിൽ മത്സരത്തിൽ പങ്കാളികളായാൽ തന്നെ 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉപരിപഠനത്തിന് ഉൾപ്പെടെ പ്രവേശനം നേടുന്പോൾ…
Read Moreഅവസാന നാട്ടങ്കത്തിനു ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന് ബംഗളൂരു എഫ്സിക്കെതിരേ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്. തുടര്‍ച്ചയായ സമനിലകളും തോല്‍വികളുമായി പ്ലേ ഓഫ് കാണാതെ പുറത്തായ മഞ്ഞപ്പടയ്ക്ക് ഇന്ന് അഭിമാന മത്സരമാണ്. അവസാന ഹോം മത്സരത്തില്‍ ആരാധകര്‍ക്കായി ആശ്വാസ വിജയം സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണില്‍ കൊച്ചിയില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അവസാന ഹോം മത്സരത്തില്‍ 3-6 നാണ് ചെന്നൈയിനോട് തോറ്റത്. 15 പോയിന്റ് മാത്രമുള്ള ടീം നിലവില്‍ എട്ടാം സ്ഥാനത്താണ്. ആദ്യപാദത്തില്‍ ബംഗളൂരുവിന്റെ മണ്ണില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. സ്വന്തം കാണികളുടെ മുന്നില്‍ ആ തോല്‍വിക്ക് പകരംവീട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം. ബംഗളൂരുവുമായി ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും നാലിലും…
Read Moreബംഗ്ലാദേശിൽ കുട്ടി ലോകകപ്പ് ജേതാക്കൾക്ക് ഊഷ്മള വരവേല്‍പ്പ്
മിർപൂർ: ചരിത്രം രചിച്ച് ഐസിസി ടൂർണമെന്റിൽ ആദ്യമായി ജേതാക്കളായി തിരിച്ചെത്തിയ ബംഗ്ലാദേശ് അണ്ടർ 19 ടീമിന് നാട്ടിൽ രാജകീയ വരവേല്പ്. ബുധനാഴ്ച വൈകിട്ടാണ് ടീം മിർപൂർ വിമാനത്താവളത്തിൽ എത്തിയത്. ലോക ജേതാക്കളെ സ്വീകരിക്കാൻ ആരാധകരുടെ വൻ പടയാണ് വിമാനത്താവളത്തിന് പുറത്തു കാത്തുനിന്നത്. ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചാണ് പുറത്തേക്ക് കൊണ്ടുവന്നത്. ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ചരിത്രം രചിച്ച താരങ്ങൾ എത്തിയതോടെ വിമാനത്താവളത്തിനുള്ളിലും ആളുകൾ സെൽഫി എടുക്കാനും അഭിനന്ദനങ്ങൾ അറിയിക്കാനും തിരക്കുകൂട്ടി. ക്യാപ്റ്റൻ അക്ബർ അലി വളരെ പണിപ്പെട്ടാണ് വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ കാത്തുനിന്ന പിതാവിന്റെ അടുത്തെത്തിയത്. ജേതാക്കളുടെ വരവറിഞ്ഞ് വൻ മാധ്യമപടയും വിമാനത്താവളത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിലെ സ്വീകരണങ്ങൾക്ക് ശേഷം ടീം ബസിൽ ജേതാക്കൾ നഗരം ചുറ്റി. മിർപൂറിന്റെ തെരുവുകളുടെ വശങ്ങളിലെല്ലാം ആരാധകർ കളംപിടിച്ചിരുന്നു. പൂക്കളും വർണക്കടലാസുകളും താരങ്ങൾക്ക് മേൽ ചൊരിഞ്ഞാണ് ആരാധകർ…
Read Moreറോട്ടർഡാം ഓപ്പൺ: സ്റ്റിസ്റ്റിപാസും ഗോഫിനും പുറത്ത്
റോട്ടർഡാം: റോട്ടർഡാം ഓപ്പൺ ടെന്നീസിൽ വൻ അട്ടിമറികൾ. രണ്ടാം സീഡും ലോക ആറാം നമ്പറുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസും നാലാം സീഡ് ഡേവിഡ് ഗോഫിനും റോട്ടർഡാം ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. നേരത്തെ, ഒന്നാം സീഡ് ഡാനില്‍ മെദ്വദേവും പുറത്തായിരുന്നു. സ്ലോവേനിയൻ താരം അൽജാസ് ബെഡ്നെയാണ് ഗ്രീക്ക് താരം സ്റ്റിസ്റ്റിപാസിനെ തോൽപ്പിച്ചത്. 7-5, 6-4 എന്ന സ്കോറിനായിരുന്നു അമ്പത്തിനാലാം റാങ്കുകാരനായ ബെഡ്നിന്റെ ജയം. ഇത് രണ്ടാം തവണയാണ് റാങ്കിംഗിൽ ആദ്യ പത്തിലുള്ള താരത്തെ ബെഡ്ൻ കീഴടക്കുന്നത്. ഇറ്റാലിയൻ താരം ജാന്നിക് സിന്നെറിനോട് 7-6(7), 7-5 തോറ്റാണ് ഗോഫിൻ പുറത്തായത്. അതേസമയം, നിലവിലെ ജേതാക്കൾ ആയ ജൂലിയൻ റോജർ-ഹോറിയ തേകൗ സഖ്യത്തെ മറികടന്ന് ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും കനേഡിയൻ താരം ഷാപാവലോവും പുരുഷ ഡബിൾസിന്റെ സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. 6-2, 3-6, 10-7 സ്കോറിനായിരുന്നു ജയം.
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുഎഇയുടെ ആദരം
അബുദാബി: ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുഎഇ ഗോൾഡൻ വീസ നൽകി. മറ്റ് ആറു കായിക താരങ്ങൾക്കൊപ്പമാണു ക്രിസ്റ്റ്യാനോയ്ക്കു ഗോൾഡൻ കാർഡ് റെസിഡൻസി വീസ സമ്മാനിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിസ്റ്റ്യാനോ സ്ഥിരമായി ദുബായിയിൽ എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീസ നൽകിയത്. ഈയടുത്ത് അവധി ആഘോഷിക്കാനായി ക്രിസ്റ്റ്യാനോ ദുബായിയിൽ എത്തിയപ്പോൾ വീസ കൈമാറിയതായാണു റിപ്പോർട്ട്. അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായാണ് യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നീക്കം. കായികതാരങ്ങൾ, ബിസിനസുകാർ, ശാസ്ത്രജ്ഞർ, പഠനമികവ് പുലർത്തുന്ന കുട്ടികൾ തുടങ്ങിയവരിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. പത്തു വർഷമാണ് വീസയുടെ കാലാവധി.
Read Moreബംഗ്ലാ കയ്യാങ്കളിയിൽ പുലിവാൽ
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കഴിഞ്ഞ തവണത്തെ ചാന്പ്യൻമാരായ ഇന്ത്യയെ തോൽപിച്ച് കന്നി ഐസിസി കിരീടം സ്വന്തമാക്കിയ ബംഗ്ലാദേശ് താരങ്ങൾ മൈതാനത്ത് കാട്ടിക്കൂട്ടിയ സംഭവങ്ങൾ വിവാദമായി. ഇന്ത്യൻ കളിക്കാരുടെ തോളിലിടിച്ചും ഉന്തിയും തള്ളിയുമായിരുന്നു ബംഗ്ലാദേശ് താരങ്ങളുടെ വിജയാഘോഷം. സംഭവത്തിൽ ഐസിസി അന്വേഷണം ഉണ്ടാകുമെന്ന് ഇന്ത്യൻ ടീം മാനേജർ അനിൽ പട്ടേൽ വ്യക്തമാക്കി. ബംഗ്ലാ താരങ്ങൾ കയ്യാങ്കളിക്ക് മുതിർന്നതോടെ രൂക്ഷമായ വാക്പോരുണ്ടായി. അംപയർമാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല. എല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഐസിസി പരിശോധിച്ച് നടപടിയെടുക്കും. മാച്ച് റഫറി ഗ്രേം ലബ്രോയ് മാപ്പു പറഞ്ഞു. സംഭവം ഐസിസി ഗൗരവമായി കാണുമെന്ന് അദ്ദേഹം അറിയിച്ചു- അനിൽ പട്ടേൽ പറഞ്ഞു. ബംഗ്ല താരങ്ങളുടേത് വൃത്തികെട്ട പെരുമാറ്റമാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് മത്സരശേഷം…
Read Moreകോഹ്ലി മടങ്ങുന്നതു രസമുള്ള കാഴ്ച: ടിം സൗത്തി
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്ന കാഴ്ച രസമുള്ളതാണെന്ന് ന്യൂസിലൻഡ് പേസർ ടിം സൗത്തി. ഏറെ ദൗർബല്യങ്ങളൊന്നുമില്ലാത്ത ക്ലാസ് കളിക്കാരനാണ് കോഹ്ലി. വിക്കറ്റെടുക്കുകയാണ് നമ്മുടെ ജോലി. കോഹ്ലിയുടേതാവുന്പോൾ സന്തോഷം കൂടും. അദ്ദേഹം ഒൗട്ടായി മടങ്ങുന്നത് കാണുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണ്- സൗത്തി പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്നതിന്റെ റിക്കാർഡ് ടിം സൗത്തി സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്ലിയെ പുറത്താക്കിയതോടെയാണ് സൗത്തി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഒന്‍പത് തവണയാണ് സൗത്തിക്ക് മുന്പിൽ കോഹ്ലി മുട്ടുമടക്കിയത്. ഏകദിനത്തിൽ ആറാം തവണയായിരുന്നു കോഹ്ലി കിവീസ് പേസറിനു മുന്നിൽ തലകുനിക്കുന്നത്. ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിലായി മൂന്ന് തവണയും ഇന്ത്യൻ ക്യാപ്റ്റനെ സൗത്തി പുറത്താക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണ്,…
Read More50+ ഡിവൈൻ സോഫി
വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ട്വന്റി-20യിൽ തുടർച്ചയായി അഞ്ച് 50+ സ്കോർ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം ന്യൂസിലൻഡ് വനിതാ ക്യാപ്റ്റൻ സോഫി ഡിവൈന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി-20യിൽ 65 പന്തിൽ 105 റണ്‍സ് നേടിയാണ് സോഫി ചരിത്രം കുറിച്ചത്. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം, ഇന്ത്യൻ വനിതാ താരം മിതാലി രാജ് എന്നിവർ തുടർച്ചയായി നാല് 50+ സ്കോർ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യക്കെതിരായി ട്വന്റി-20യിൽ 72 റണ്‍സ് നേടിയ സോഫി പിന്നീട് ഈ ഫെബ്രുവരിയിലാണ് ട്വന്റി-20 കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിൽ 54*, 61, 77, 105 എന്നിങ്ങനെയാണ് സോഫിയുടെ സ്കോറിംഗ്. സൂസി ബേറ്റ്സിനുശേഷം ന്യൂസിലൻഡിനായി ട്വന്റി-20 സെഞ്ചുറി നേടുന്ന രണ്ടാമത് വനിതാ താരമെന്ന നേട്ടവും സോഫി സ്വന്തമാക്കി. 65 പന്തിൽ മൂന്ന് സിക്സും 12 ഫോറുമടക്കം 105 റണ്‍സ്…
Read Moreഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാദേശ് ലോകചാമ്പ്യന്മാർ
ജൊഹന്നാസ്ബർഗ്: അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ്. ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പ് കിരീടം നേടി. 41-ാം ഓവർ കഴിഞ്ഞപ്പോൾ മഴ പെയ്തു. ഇതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനഃര്‍ നിശ്ചയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ കുട്ടികൾ 47.2 ഓവറിൽ 177 റൺസിന് പുറത്താവുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (88) അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാക്കിയാർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല. 121 പന്തിൽ എട്ടു ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്. യശസ്വിയെ കൂടാതെ തിലക് വർമ (38) ദ്രുവ് ജുറൽ (22) എന്നിവർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. ഒരു വിക്കറ്റിന് 103 റൺസ് എന്ന നിലയിൽനിന്നുമാണ് ഇന്ത്യ തകർന്ന് തരിപ്പണമായത്.…
Read More