വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പ്; ഷെ​ഫാ​ലി സ്റ്റാ​ര്‍

മെ​ല്‍ബ​ണ്‍: ആ​വേ​ശജ​യ​ത്തോ​ടെ ഇ​ന്ത്യ വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ല്‍. കൗ​മാ​ര വി​സ്മ​യം ഷെ​ഫാ​ലി വ​ര്‍മ​യു​ടെ 34 പ​ന്തി​ല്‍ 46 റ​ണ്‍സും പി​ന്നെ ബൗ​ള​ര്‍മാ​രു​ടെ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​വു​മാ​യ​പ്പോ​ള്‍ ഇ​ന്ത്യ അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു റ​ണ്‍സി​നു ന്യൂ​സി​ല​ന്‍ഡി​നെ കീ​ഴ​ട​ക്കി. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. മി​ക​ച്ച തു​ട​ക്ക​ത്തി​നു​ശേ​ഷം ത​ക​ര്‍ന്ന ഇ​ന്ത്യ​ക്ക് 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 133 റ​ണ്‍സ് എ​ടു​ത്തു. ഷ​ഫാ​ലി ടോ​പ് സ്‌​കോ​റ​റാ​യ​പ്പോ​ള്‍ താ​നി​യ ഭാ​ട്യ 25 പ​ന്തി​ല്‍ 23 റ​ണ്‍സു​മാ​യി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. മ​ധ്യ​നി​ര ഒ​രി​ക്ക​ല്‍ക്കൂ​ടി ത​ക​ര്‍ന്ന​പ്പോ​ള്‍ വാ​ല​റ്റ​ത്തെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ പൊ​രു​താ​നു​ള്ള സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. ചെ​റി​യ സ്‌​കോ​ര്‍ പ്ര​തി​രോ​ധി​ക്കാ​നാ​യി ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​ര്‍ അ​ച്ച​ട​ക്ക​ത്തോ​ടെ പ​ന്തെ​റി​ഞ്ഞു. ന്യൂ​സി​ല​ന്‍ഡി​ന്‍റെ പോ​രാ​ട്ടം 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 129 എ​ന്ന നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ മൂ​ന്നാം ജ​യ​വും…

Read More

രാ​​ഹു​​ലി​​നെ ഒ​​ഴി​​വാ​​ക്കിയത് എന്തിന്: ക​​പി​​ൽ

മും​​ബൈ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ നാ​​ണംകെ​​ട്ട തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ടീം ​​സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്കെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി മു​​ൻ താ​​രം ക​​പി​​ൽ ദേ​​വ് രം​​ഗ​​ത്ത്. സ​​മീ​​പ നാ​​ളി​​ൽ ഏ​​ക​​ദി​​ന​​ത്തി​​ലും ട്വ​​ന്‍റി-20​​യി​​ലും മി​​ക​​ച്ച ഫോ​​മി​​ൽ ക​​ളി​​ച്ച കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ എ​​ന്തി​​നാ​​ണ് ടീ​​മി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​തെ​​ന്നും ക​​പി​​ൽ ദേ​​വ് ചോ​​ദി​​ച്ചു. എ​​ന്തി​​നാ​​ണ് ടീ​​മി​​ൽ നി​​ര​​ന്ത​​രം മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത്. ടീ​​മി​​ൽ ആ​​രും ത​​ന്നെ സ്ഥി​​ര​​മ​​ല്ല. സ്വ​​ന്തം സ്ഥാ​​ന​​ത്ത് സു​​ര​​ക്ഷി​​ത​​ത്വം തോ​​ന്നി​​യി​​ല്ലെ​​ങ്കി​​ൽ അ​​വ​​രു​​ടെ പ്ര​​ക​​ട​​ന​​ത്തെ​​യും അ​​ത് ബാ​​ധി​​ക്കും. ഒ​​രു ടീ​​മി​​നെ നി​​ർ​​മി​​ക്കു​​ന്പോ​​ൾ താ​​ര​​ങ്ങ​​ൾ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കാ​​നാ​​വ​​ണം. ഓ​​രോ ഫോ​​ർ​​മാ​​റ്റി​​നും ഓ​​രോ താ​​ര​​ങ്ങ​​ൾ എ​​ന്നാ​​ണ് മാ​​നേ​​ജ്മെ​​ന്‍റ് വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. സ​​മീ​​പ​​കാ​​ല​​ത്ത് കെ.​​എ​​ൽ. രാ​​ഹു​​ൽ മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്, പ​ക്ഷേ, അ​​ദ്ദേ​​ഹം ടീ​​മി​​ന് പു​​റ​​ത്തും. ഒ​​രു താ​​രം മി​​ക​​ച്ച ഫോ​​മി​​ലാ​​ണെ​​ങ്കി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് അ​​വ​​സ​​രം ന​​ൽ​​ക​​ണം എ​​ന്നാ​​ണ് എ​​ന്‍റെ വി​​ശ്വാ​​സം – ക​​പി​​ൽ ദേ​​വ് പ​​റ​​ഞ്ഞു.

Read More

ത​​ല’ തി​​രി​​ച്ചെ​​ത്തു​​ന്നു

ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷ വാ​​ർ​​ത്ത​​യു​​മാ​​യി ഐ​​പി​​എ​​ൽ സൂ​​പ്പ​​ർ ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്. സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ക്യാ​​പ്റ്റ​​നും ത​​ല​​യെ​​ന്ന​​ വി​​ളി​​പ്പേ​​രു​​മു​​ള്ള എം.​​എ​​സ്. ധോ​​ണി മാ​​ർ​​ച്ച് ര​​ണ്ട് മു​​ത​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങും. എ​​ട്ടു മാ​​സ​​ത്തോ​​ള​​മാ​​യി സ​​ജീ​​വ ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന ധോ​​ണി ഐ​​പി​​എ​​ലി​​ലൂ​​ടെ​​യാ​​ണ് തി​​രി​​ച്ചു​​വ​​ര​​വി​​നൊ​​രു​​ങ്ങു​​ന്ന​​ത്. ഇ​​തു സാ​​ധൂ​​ക​​രി​​ച്ച് സൂ​​പ്പ​​ർ കിം​​ഗ്സ് ട്വീ​​റ്റും ചെ​​യ്തു. ഐ​​പി​​എ​​ലി​​ന്‍റെ പു​​തി​​യ പ​​ര​​സ്യം ധോ​​ണി കാണുന്ന ചി​​ത്ര​​മാ​​ണ് ചെ​​ന്നൈ ട്വീ​​റ്റ് ചെ​​യ്ത​​ത്. മാ​​ർ​​ച്ച് 29ന് ​​സൂ​​പ്പ​​ർ കിം​​ഗ്സും മും​​ബൈ ഇ​​ന്ത്യ​​ൻ​​സും ത​​മ്മി​​ലാ​​ണ് ഐ​​പി​​എ​​ൽ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

Read More

ഖ​​ത്ത​​റി​​ന്‍റെ ‘1000’ ദിനാഘോ​​ഷം

ദോ​​ഹ: 2022 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന് പ​​ന്തു​​രു​​ളാ​​ൻ 1000 ദി​​ന​​ങ്ങ​​ൾ​​ശേ​​ഷി​​ക്കു​​ന്ന​​തി​​ന്‍റെ ആ​​ഘോ​​ഷം ന​​ട​​ത്തി. ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ഖ​​ത്ത​​റി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്തു. മി​​ഡി​​ൽ ഈ​​സ്റ്റി​​ൽ ആ​​ദ്യ​​മാ​​യി വി​​രു​​ന്നെ​​ത്തു​​ന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നെ വ​​ര​​വേ​​ൽ​​ക്കാ​​ൻ ഖ​​ത്ത​​റി​​ൽ വ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പി​​നു​​ള്ള എ​​ട്ട് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ര​​ണ്ട് എ​​ണ്ണം ഇ​​തി​​നോ​​ട​​കം തു​​റ​​ന്നു. ശേ​​ഷി​​ക്കു​​ന്ന​​തി​​ൽ മൂ​​ന്ന് എ​​ണ്ണം കൂ​​ടി ഈ ​​വ​​ർ​​ഷം പ​​ണി​​പൂ​​ർ​​ത്തി​​യാ​​ക്കി തു​​റ​​ക്കും. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന്‍റെ വ​​ലു​​പ്പം കൂ​​ട്ട​​ൽ, മെ​​ട്രോ​​യി​​ൽ പു​​തി​​യ ലൈ​​നു​​ക​​ൾ, പു​​തി​​യ റോ​​ഡു​​ക​​ൾ തു​​ട​​ങ്ങി​​യ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്നു. ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ 900 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 136ഉം ​​പൂ​​ർ​​ത്തി​​യാ​​യി. ഖ​​ലീ​​ഫ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ, അ​​ൽ ജ​​നോ​​ബ് സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഇ​​തി​​നോ​​ട​​കം തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. എ​​ജ്യൂ​​ക്കേ​​ഷ​​ൻ സി​​റ്റി, അ​​ൽ റ​​യാ​​ൻ, അ​​ൽ ബ​​ത്യ സ്റ്റേ​​ഡി​​യ​​ങ്ങ​​ളാ​​ണ് ഈ ​​വ​​ർ​​ഷം തു​​റ​​ക്കു​​ക. ലോ​​ക​​ക​​പ്പ് കി​​ക്കോ​​ഫി​​ലേ​​ക്ക് 1000 ദി​​ന​​ങ്ങ​​ൾ ശേ​​ഷി​​ക്കേ മു​​ന്പു​​ള്ള…

Read More

മെ​​സി​​യെ ക​​ണ്ട പ്ര​​ണോ​​യ്

ഫു​​ട്ബോ​​ൾ ലോ​​ക​​ത്തി​​ലെ ത​​ന്‍റെ ഇ​​ഷ്ട താ​​ര​​മാ​​യ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ക​​ളി നേ​​രി​​ൽ ക​​ണ്ട​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് മ​​ല​​യാ​​ളി ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ഐ​​ബ​​റി​​നെ​​തി​​രേ മെ​​സി നാ​​ല് ഗോ​​ള​​ടി​​ച്ച മ​​ത്സ​​ര​​ത്തി​​നാ​​ണ് പ്ര​​ണോ​​യ് ഗാ​​ല​​റി​​യി​​ലി​​രു​​ന്ന് കളിക്കു സാ​​ക്ഷ്യം​​വ​​ഹി​​ച്ച​​ത്. രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി 1000 ഗോ​​ളും അ​​സി​​സ്റ്റും ന​​ട​​ത്തു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് മെ​​സി കു​​റി​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്. ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ സ്പെ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് എ​​ത്തി​​യ​​താ​​യി​​രു​​ന്നു പ്ര​​ണോ​​യ്. ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ർ​​ട്ടി​​ലെ നി​​രാ​​ശ​​ക​​ൾ മ​​റ​​ക്കു​​ന്ന​​ത് ഫു​​ട്ബോ​​ൾ കോ​​ർ​​ട്ടി​​ലെ മെ​​സി മാ​​ജി​​ക് ക​​ണ്ടാ​​ണെ​​ന്ന കു​​റി​​പ്പോ​​ടെ പ്ര​​ണോ​​യ് ബാ​​ഴ്സ​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ന്യൂ​​കാ​​ന്പി​​ലെ ഗാ​​ല​​റി​​യി​​ൽ​​നി​​ൽ​​ക്കു​​ന്ന ചി​​ത്രം ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചു.

Read More

വ​​ന്പ​​ൻ പോര്

ല​​ണ്ട​​ൻ/​​നാ​​പ്പോ​​ളി: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി വ​​ന്പ​​ൻ പോ​​രാ​​ട്ട​​ങ്ങ​​ൾ. ക്ല​​ബ് ലോ​​ക​​ത്തെ വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബാ​​ഴ്സ​​ലോ​​ണ, ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്, ചെ​​ൽ​​സി, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, യു​​വ​​ന്‍റ​​സ്, നാ​​പ്പോ​​ളി തു​​ട​​ങ്ങി​​യ​​വയുടെ ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി അ​​ര​​ങ്ങേ​​റും. മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ൽ​​സി​​യും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ത​​മ്മി​​ലും നാ​​പ്പോ​​ളി​​യും ബാ​​ഴ്സ​​ലോ​​ണ​​യും ത​​മ്മി​​ലു​​മാ​​ണ് ഇ​​ന്ന​​ത്തെ മ​​ത്സ​​ര​​ങ്ങ​​ൾ. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 1.30നാണ് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും കി​​ക്കോ​​ഫ്. നാ​​ള​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ട​​മാ​​യി വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന റ​​യ​​ൽ മാ​​ഡ്രി​​ഡ് x മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി കൊ​​ന്പു​​കോ​​ർ​​ക്ക​​ൽ. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ യു​​വ​​ന്‍റ​​സും നാ​​ളെ ഇ​​റ​​ങ്ങു​​ന്നു​​ണ്ട്. 2012 ഫൈ​​ന​​ൽ ഇം​​ഗ്ലീ​​ഷ് സം​​ഘ​​മാ​​യ ചെ​​ൽ​​സി​​യും ജ​​ർ​​മ​​ൻ ശ​​ക്തി​​യാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ത​​മ്മി​​ലാ​​യി​​രു​​ന്നു 2012ലെ ​​ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ. അ​​ന്ന് നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക​​സ​​മ​​യ​​ത്തും 1-1 സ​​മ​​നി​​ല​​യാ​​യ​​തോ​​ടെ മ​​ത്സ​​രം ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് നീ​​ണ്ടു. 4-3ന്‍റെ ജ​​യ​​ത്തോ​​ടെ ചെ​​ൽ​​സി കി​​രീ​​ടം…

Read More

നമസ്തേ ഷെ​​ഫാ​​ലി

പെ​​ർ​​ത്ത്: ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. ഗ്രൂ​​പ്പ് എ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​യ​​ൽ​​ക്കാ​​രാ​​യ ബം​​ഗ്ലാ​​ദേ​​ശി​​നെ​​യാ​​ണ് ഇ​​ന്ത്യ കീ​​ഴ​​ട​​ക്കി​​യ​​ത്. 18 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ജ​​യം. വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ച ഷെ​​ഫാ​​ലി വെ​​ർ​​മ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ ശി​​ൽ​​പ്പി. ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​റാ​​യ ഷെ​​ഫാ​​ലി 17 പ​​ന്തി​​ൽ നാ​​ല് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 39 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് 16 റ​​ണ്‍​സ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ ഉ​​ള്ള​​പ്പോ​​ൾ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ ഷ​​ഫാ​​ലി​​യും ജെ​​മൈ​​മ റോ​​ഡ്രി​​ഗ​​സും (37 പ​​ന്തി​​ൽ 34) 37 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ടും ഇ​​താ​​യി​​രു​​ന്നു. സ്കോ​​ർ 53ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഷെ​​ഫാ​​ലി പു​​റ​​ത്താ​​യി. ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​ന് (എ​​ട്ട്) ഇ​​ന്ന​​ലെ​​യും തി​​ള​​ങ്ങാ​​നാ​​യി​​ല്ല. ഏ​​ഴാം ന​​ന്പ​​റി​​ലെ​​ത്തി​​യ വേ​​ദ കൃ​​ഷ്ണ​​മൂ​​ർ​​ത്തി 11 പ​​ന്തി​​ൽ 20 റ​​ണ്‍​സ് അ​​ടി​​ച്ച​​തോ​​ടെ…

Read More

റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി

മി​​ലാ​​ൻ: പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ദി​​നം ഗോ​​ൾ വേ​​ട്ട​​യി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബു​​ക​​ൾ​​ക്കു​​മാ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ 1000 മ​​ത്സ​​രം തി​​ക​​ച്ച​​ത്. ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സി​​നാ​​യി സ്പാ​​ലി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ 1000-ാമ​​ത് മ​​ത്സ​​രം. റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ 2-1ന് ​​യു​​വ​​ന്‍റ​​സ് ജ​​യി​​ച്ചു. റൊ​​ണാ​​ൾ​​ഡോ​​യ്ക്കൊ​​പ്പം (39) ആ​​രോ​​ണ്‍ റാം​​സി​​യാ​​യി​​രു​​ന്നു (60) യു​​വ​​ന്‍റ​​സി​​ന്‍റെ മ​​റ്റൊ​​രു ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ. സീ​​രി എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 11-ാം മ​​ത്സ​​ര​​ത്തി​​ലും ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ റൊ​​ണാ​​ൾ​​ഡോ റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്തി. സീ​​രി എ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഗോ​​ൾ നേ​​ടി​​യ മൂ​​ന്നാ​​മ​​ത് താ​​ര​​മാ​​യി റൊ​​ണാ​​ൾ​​ഡോ. ഗ​​ബ്രി​​യേ​​ൽ ബാ​​റ്റി​​സ്റ്റ്യൂ​​ട്ട (1994-95ൽ ​​ഫി​​യോ​​റെ​​ന്‍റീ​​ന​​യ്ക്കു​​വേ​​ണ്ടി), ഫാ​​ബി​​യോ ക്വാ​​ഗ്ലി​​യാ​​റെ​​ല്ല (2018-19 സീ​​സ​​ണി​​ൽ സാം​​പ്ഡോ​​റി​​യ​​യ്ക്കു​​വേ​​ണ്ടി) എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ ഇ​​പ്പോ​​ൾ.

Read More

മോ​​ശം ഫോ​​മി​​നി​​ടെയും കോ​​ഹ്‌​ലി​​ക്കു നേ​​ട്ടം

ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ത​​ന്‍റെ ക​​രി​​യ​​റി​​ലെ ദു​​ഷ്ക​​ര​​മാ​​യ ഘ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് ഇ​​പ്പോ​​ൾ ക​​ട​​ന്നു പോ​​കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 20 ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടാ​​ൻ കോ​​ഹ്‌​ലി​​ക്കു സാ​​ധി​​ച്ചി​​ല്ല. വെ​​ല്ലിം​​ഗ്ട​​ണ്‍ ടെ​​സ്റ്റി​​ൽ 2, 19 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ സ്കോ​​ർ. ഇ​​തി​​നി​​ടെ​​യും ടെ​​സ്റ്റ് റ​​ണ്‍​വേ​​ട്ട​​യി​​ൽ മു​​ൻ നാ​​യ​​ക​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി​​യെ പി​​ന്ത​​ള്ളി. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ കോ​​ഹ്‌​ലി ആ​​റാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഇ​​ന്ന​​ലെ 11 റ​​ണ്‍​സി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഗാം​​ഗു​​ലി​​യെ കോ​​ഹ്‌​ലി മ​​റി​​ക​​ട​​ന്ന​​ത്. ടെ​​സ്റ്റ് റ​​ണ്‍​വേ​​ട്ട​​യി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളി​​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, രാ​​ഹു​​ൽ ദ്രാ​​വി​​ഡ്, സു​​നി​​ൽ ഗാ​​വ​​സ്ക​​ർ, വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ഇ​​പ്പോ​​ൾ തു​​ട​​ർ​​ച്ച​​യാ​​യ 20 ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി കാ​​ണാ​​നാ​​കാ​​ത്ത കോ​​ഹ്‌​ലി സ​​മാ​​ന സാ​​ഹ​​ച​​ര്യ​​ത്തി​​ലൂ​​ടെ മു​​ന്പും ക​​ട​​ന്നു പോ​​യി​​ട്ടു​​ണ്ട്. 2014ൽ ​​തു​​ട​​ർ​​ച്ച​​യാ​​യ 25 ഇ​​ന്നിം​​ഗ്സി​​ൽ കോ​​ഹ്‌‌​ലി​​ക്ക് സെ​​ഞ്ചു​​റി നേ​​ടാ​​നാ​​യി​​രു​​ന്നി​​ല്ല, 2011ൽ 24 ​​ഇ​​ന്നിം​​ഗ്സി​​ലും.

Read More

ഗോ​​ൾ മേ​​ളത്തിൽ സീസൺ അവസാപ്പിച്ച് ബ്ലാസ്റ്റേഴ്സ്

ഭു​​വ​​നേ​​ശ്വ​​ർ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ എ​​ട്ട് ഗോ​​ൾ പി​​റ​​ന്ന ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ സ​​മ​​നി​​ല പൊ​​രു​​തി നേ​​ടി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​പ്പി​​ച്ചു. സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സും ഒ​​ഡീ​​ഷ​​യും 4-4 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഒ​​രു ത​​വ​​ണ മു​​ന്നി​​ലെ​​ത്തു​​ക​​യും പി​​ന്നീ​​ട് പി​​ന്നി​​ലാ​​കു​​ക​​യും ചെ​​യ്ത ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ഞ്ചു​​റി ടൈ​​മി​​ലെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ​​യാ​​ണ് സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​യ​​ത്. ഒ​​ഡീ​​ഷ​​യ്ക്കാ​​യി മാ​​നു​​വ​​ൽ ഒ​​ൻ​​വു ഹാ​​ട്രി​​ക്ക് നേ​​ടി. ഒ​​ന്ന്, 36, 51 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഒ​​ൻ​​വു​​വി​​ന്‍റെ ഗോ​​ളു​​ക​​ൾ. 44-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ട്ടി​​ൻ പെ​​രെ​​സ് ഗ്വേ​​ഡ​​സ് പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​രു​​ടെ നാ​​ലാം ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. ആ​​റാം മി​​നി​​റ്റി​​ൽ നാ​​രാ​​യ​​ൻ ദാ​​സി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ളി​​ലൂ​​ടെ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് സ​​മ​​നി​​ല​​യി​​ലെ​​ത്തി​​യ​​ത്. 28-ാം മി​​നി​​റ്റി​​ൽ മെ​​സി ബൗ​​ളി​​യി​​ലൂ​​ടെ മ​​ഞ്ഞ​​പ്പ​​ട മു​​ന്നി​​ൽ എ​​ത്തി. എ​​ന്നാ​​ൽ, 4-2നു ​​പി​​ന്നി​​ലാ​​യ കേ​​ര​​ള സം​​ഘ​​ത്തെ ഒ​​ഗ്ബെ​​ച്ചെ (82, 90+4) നേ​​ടി​​യ ര​​ണ്ട് പെ​​ന​​ൽ​​റ്റി ഗോ​​ളാ​​ണ് സ​​മ​​നി​​ല​​യി​​ലെ​​ത്തി​​ച്ച​​ത്. 18 മ​​ത്സ​​ര​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ…

Read More