ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പേസ് ബൗളറുമായിരുന്ന ബോബ് വില്ലിസ് (70) അന്തരിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു. 1971ൽ ഓസ്ട്രേലിയ/dക്കെതിരായ ടെസ്റ്റിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയത്. 1984 വരെ ഇംഗ്ലീഷ് പേസ് ബൗളിംഗിന് കരുത്തേകി. 90 ടെസ്റ്റിൽ 325 ഉം 64 ഏകദിനങ്ങളിൽ 80 ഉം വിക്കറ്റുണ്ട്. 1981ലെ ആഷസ് പരന്പരയിലെ ഹെഡിംഗ്ലി ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ 130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ 43 റണ്‍സിന് എട്ടു വിക്കറ്റെടുത്ത് 111 റണ്‍സിന് എറിഞ്ഞിട്ട് ഇംഗ്ലണ്ടിനെ ജയിപ്പിച്ചത് വില്ലിസ് ആയിരുന്നു. വിരമിക്കലിനു ശേഷം കമന്റേറ്ററായും തിളങ്ങി.
Read MoreCategory: Sports
കാര്യവട്ടം കാത്തിരിക്കുന്നു
തിരുവനന്തപുരം: കാര്യവട്ടത്ത് റണ്ണൊഴുകും പിച്ച് അണിഞ്ഞൊരുങ്ങി ഇന്ത്യവിൻഡീസ് പോരാട്ടത്തിനായി. ഞായറാഴ്ച്ച നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തിനായി കാര്യവട്ടം സജ്ജമായി. ക്രിക്കറ്റ് പ്രേമികൾക്ക് ആഘോഷിക്കാവുന്ന തരത്തിൽ റണ്‍ മഴസമ്മാനിക്കുന്ന പിച്ചാണ് തയാറാക്കിയിട്ടുള്ളത്. ഇതോടെ കാര്യവട്ടം പുൽമൈതാനം ഞായറാഴ്ച്ച ബാറ്റ്സ്മാൻമാരുടെ പറുദീസയായി മാറുമെന്നാണ് നിഗമനം. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് ഇന്ത്യയുടെ ഭാഗ്യഗ്രൗണ്ടാണ് തലസ്ഥാനത്തെ സ്റ്റേഡിയം. ഇവിടെ നടന്നിട്ടുള്ള രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലും വിജയം ആതിഥേയർക്ക് ഒപ്പമായിരുന്നു. ഇതിനു മുന്‍പ് ന്യൂസിലാൻഡുമായി നടന്ന ടി 20 മത്സരത്തിൽ ഇന്ത്യ ആറു റണ്‍സ് വിജയം സ്വന്തമാക്കി. ടി20 യേക്കാൾ വേഗത്തിൽ പൂർത്തിയായ ഇന്ത്യ x വെസ്റ്റിൻഡീസ് ഏകദിനത്തിൽ ഇന്ത്യ ഒൻപതു വിക്കറ്റിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. ഈ കണക്കുകളും ഇന്ത്യൻ ടീമിന്റെ നിലവിലെ മിന്നും ഫോമും സാധ്യതകൾ ഇന്ത്യക്ക് അനുകൂലമാകുമെന്ന പ്രതീഷയിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ടി 20യിൽ മാച്ച് വിന്നർമാരാക്കാൻ കഴിയുന്ന…
Read Moreഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില
മുംബൈ: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ആദ്യം ഗോളടിച്ച ബ്ലാസ്റ്റേഴ്സ് തിരികെ ഗോൾ വഴങ്ങി 1-1 സമനിലയോടെ മുംബൈ സിറ്റിയുമായി പോയിന്റ് പങ്കുവച്ചു. ആദ്യ പകുതിയിൽ ഗോൾ നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഗോളിനായുള്ള കാത്തിരിപ്പ് 75-ാം മിനിറ്റുവരെ നീണ്ടു. 75-ാം മിനിറ്റിൽ കാർനെയ്റോയുടെ പാസിൽനിന്ന് മെസി ബൗളി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ട് മിനിറ്റിനകം മുംബൈ സിറ്റി സമനില ഗോൾ കണ്ടെത്തി. അമിനെ ചേർമിറ്റിയുടെ വകയായിരുന്നു മുംബൈയുടെ ഗോൾ.
Read Moreസൗത്ത് ഏഷ്യൻ ഗെയിംസ്: അപർണ റോയിക്ക് വെള്ളി
കാഠ്മണ്ഡു: പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ മലയാളി താരം അപർണ റോയിക്ക് വെള്ളി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലാണ് അപർണ വെള്ളി സ്വന്തമാക്കിയത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഓവേലിയില്‍ റോയിയുടെയും ടീനയുടെയും മകളാണ് അപര്‍ണ.
Read Moreബുംറ വെറും ശിശു, പന്തുകളെ ഒട്ടും ഭയമില്ല; ധൈര്യപൂർവം വിരമിച്ച അബ്ദുൾ റസാഖ്
ഇസ്ലാമാബാദ്: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പന്തുകളെ താൻ ഭയക്കുന്നില്ലെന്നു രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച പാക്കിസ്ഥാൻ താരം അബ്ദുൽ റസാഖ്. വസിം അക്രം, ഗ്ലെൻ മഗ്രാത്ത് തുടങ്ങിയ വന്പൻമാർക്കൊപ്പം കളിച്ചിട്ടുള്ള തനിക്ക് ബുംറയുടെ പന്തുകൾ ഒരു വിഷയമേ അല്ലെന്നും റസാഖ് അവകാശപ്പെട്ടു. താൻ കളിച്ചിരുന്ന കാലത്തു ഗ്ലെൻ മഗ്രാത്ത്, വസിം അക്രം തുടങ്ങിയ ലോകോത്തര ബോളർമാരെയാണു നേരിട്ടിരുന്നത്. ആ സ്ഥിതിക്കു ബുംറയുടെയൊക്കെ പന്തുകൾ ഒരു വെല്ലുവിളിയേ അല്ല. തനിക്കെതിരെ പന്തെറിയുന്പോൾ സമ്മർദ്ദം ബുംറയ്ക്കു തന്നെയായിരിക്കും. തന്നെ സംബന്ധിച്ചു ബുംറ വെറും ശിശുവാണ്. ബുംറയുടെ പന്തുകൾ അനായാസം അടിച്ചകറ്റാനും അദ്ദേഹത്തിനു മേൽ ആധിപത്യം സ്ഥാപിക്കാനും തനിക്കു നിഷ്പ്രയാസം കഴിയുമായിരുന്നെന്നും റസാഖ് ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടു. പരിക്കിനെ തുടർന്നു ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ബുംറ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇപ്പോഴും ഒന്നാമനാണ്. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ അഞ്ചാമതുണ്ട്.
Read Moreമൗറീഞ്ഞോയ്ക്കു നിരാശ, യുണൈറ്റഡിന് വിജയം; ഗോൾമഴ തീർത്ത് ലിവർപൂൾ
മാഞ്ചസ്റ്റർ: ഹൊസെ മൗറീഞ്ഞോയുടെ ഓൾഡ് ട്രാഫഡിലേക്കുള്ള തിരിച്ചുവരവ് നിരാശാജനകം. മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ടോട്ടനത്തെ ഒലെ ഗണ്ണർ സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു യുണൈറ്റഡ് വിജയിച്ചത്. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. മാർക്കസ് റാഷ്ഫോർഡാണു യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. വീണ്ടും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും യുണൈറ്റഡിനു മുതലെടുക്കാനായില്ല. 39-ാം മിനിറ്റിൽ ടോട്ടനം സമനില ഗോൾ നേടി. ഡെലെ അലിയായിരുന്നു ടോട്ടനത്തിന്റെ സ്കോറർ. രണ്ടാം പകുതിയുടെ തുടൽകത്തിൽ റാഷ്ഫോർഡ് തന്നെ യുണൈറ്റഡിനു ലീഡ് തിരികെ നൽകി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണു റാഷ്ഫോർഡ് യുണൈറ്റഡിനു വിജയഗോൾ സമ്മാനിച്ചത്. മുന്‍പ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിരുന്ന മൗറീഞ്ഞോ കഴിഞ്ഞ ദിവസമാണു ടോട്ടനം ഹോസ്പർ പരിശീലകനായി ചുമതലയേറ്റത്. ബുധനാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് ബേണ്‍മൗത്തിനെയും (1-0), മാഞ്ചസ്റ്റർ സിറ്റി ബേണ്‍ലിയെയും (4-1), ചെൽസി ആസ്റ്റണ്‍ വില്ലയെയും (2-1), ലെസ്റ്റർ…
Read Moreമിതാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; തപ്സിയുടെ ജൻമദിന സമ്മാനം
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. ശബാഷ് മിതു എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ തപ്സി പന്നുവാണു മിതാലിയെ അവതരിപ്പിക്കുന്നത്. വയാകോമിനുവേണ്ടി റയീസ് ഫെയിം രാഹുൽ ധൊലാക്കിയയാണു ചിത്രം സംവിധാനം ചെയ്യുന്നത്. മിതാലിയുടെ ജൻമദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ചയാണു മിതാലി 37-ാം ജൻമദിനം ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ തപ്സി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ട്വന്റി 20 ക്രിക്കറ്റിൽനിന്നു വിരമിച്ച മിതാലി, ഏകദിനത്തിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ ടീമിനെ നയിക്കുന്നതും മിതാലിയാണ്. 209 ഏകദിനങ്ങളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ മിതാലി, 50.64 ശരാശരിയിൽ 6888 റണ്‍സ് നേടിയിട്ടുണ്ട്.
Read Moreഐപിഎൽ: റോബിന് ഉത്തപ്പ ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരം
മുംബൈ: ഐപിഎല്‍ താരലേലത്തില്‍ പ്രമുഖ താരങ്ങളുടെ അടിസ്ഥാന വില തയാറായി. റോബിൻ ഉത്തപ്പയാണ് ഏറ്റവും അധികം അടിസ്ഥാന മൂല്യമുള്ള ഇന്ത്യന്‍ താരം. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരത്തിന് 1.5 കോടി രൂപയാണ് അടിസ്ഥാന വില. അതേസമയം, രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ ആധിപത്യമാണുള്ളത്. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ക്രിസ് ലിന്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വല്‍ എന്നീ ഓസ്ട്രേലിയൻ താരങ്ങൾക്കൊപ്പം ഡെയില്‍ സ്റ്റെയിൻ ആഞ്ചലോ മാത്യൂസ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ തെരഞ്ഞെടുത്തു. ഡിസംബർ 27, 28 തീയതികളില്‍ ബംഗളൂരുവിലാണ് ഐപിഎല്‍ താരലേലം നടക്കുന്നത്.
Read Moreആറാംതന്പുരാൻ..! ബാലൻ ഡി ഓർ ലയണൽ മെസിക്ക്
പാരീസ്: മികച്ച ഫുട്ബോൾ താരത്തിനുള്ള 2019ലെ ബാലൻ ഡി ഓർ പുരസ്കാരം ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. ഇത് ആറാം തവണയാണ് മെസിയെ തേടി ബാലൻ ഡി ഓർ പുരസ്കാരം എത്തുന്നത്. ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ഡിക്കിനെ പിന്തള്ളിയാണ് ഇത്തവണ മെസി നേട്ടം കൈവരിച്ചത്. അഞ്ച് തവണ ബാലൻ ഡി ഓർ നേടിയ യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് പിന്നിലുള്ളത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസി ബാലൻ ഡി ഓർ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ബാഴ്സലോണയെ ലാ ലിഗ ചാമ്പ്യൻമാരാക്കുകയും 36 പോയിന്റുമായി മികച്ച സ്കോറർ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്. സെപ്റ്റംബറിൽനടന്ന ഫിഫ ദ ബെസ്റ്റ് പുരസ്കാരവും മെസിക്കായിരുന്നു. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മേഗൻ റപിനോയ്ക്കാണ് ബാലൻ ഡി ഓർ. യുഎസിനെ ലോക…
Read Moreഗാംഗുലിയുടെ കസേര ഉറപ്പിക്കാൻ ബിസിസിഐ നീക്കം; നേട്ടം കൊയ്യാൻ ജയ് ഷാ
മുംബൈ: സുപ്രീംകോടതി നിയോഗിച്ച ലോധ സമിതിയുടെ കൂളിംഗ് ഓഫ് നിയമത്തിൽ ഇളവുവരുത്താൻ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന 88-ാം ജനറൽ ബോഡി യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. ബിസിസിഐയുടെ ഈ തീരുമാനം സുപ്രീംകോടതി അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ. കൂളിംഗ് നിയമം ഒഴിവാക്കുന്നതോടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിക്ക് 2024 വരെ തുടരാനാകും. അല്ലെങ്കിൽ അടുത്ത വർഷം സ്ഥാനമൊഴിയണം. സെക്രട്ടറി സ്ഥാനത്തുള്ള ജയ് ഷായ്ക്കും ഈ മാറ്റം ഉപകാരപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ. നിലവിലെ നിയമപ്രകാരം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ തുടർച്ചയായി ആറ് വർഷം ഭരണത്തിലിരുന്നാൽ കൂളിംഗ് ഓഫ് നിയമപ്രകാരം മൂന്ന് വർഷത്തേക്ക് ചുമതലകളിൽനിന്ന് വിട്ടു നിൽക്കണം. ബിസിസിഐ തലപ്പത്ത് എത്തും മുന്‍പ് ഗാംഗുലി അഞ്ച് വർഷക്കാലം ബംഗാൾ…
Read More