പെർത്ത്: പെർത്ത് ടെസ്റ്റിനിടെ പരിക്കേറ്റ പേസർ ഹസല്‍വുഡിന് പരമ്പര നഷ്ടമായേക്കുമെന്ന് ആശങ്ക. രണ്ടാം ദിവസം ഹാംസ്ട്രിക് ഇഞ്ചുറിയെ തുടർന്നു താരം കളംവിട്ടിരുന്നു. ഒന്നാം ഇന്നിംഗ്സിൽ എട്ടു പന്തുകൾ മാത്രമെറിഞ്ഞ താരം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. മത്സരത്തിൽ താരം തുടർന്നു കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായിരിക്കുകയാണ്. ഹസല്‍വുഡിനെ എംആര്‍ഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. സ്കാനിംഗ് ഫലങ്ങൾ ലഭിച്ചാൽ മാത്രമേ താരത്തിന് മത്സരത്തിൽ തുടരാനാകുമോ എന്നതിൽ വ്യക്തത വരുകയുള്ളു. ഇതോടെ രണ്ടു ടീമും പത്തു പേരായി ചുരുങ്ങിയിരിക്കുകയാണ്. നേരത്തെ, ന്യൂസിലൻഡ് താരം ലൂക്കി ഫെർഗൂസണും പരിക്കു മൂലം പുറത്തായിരുന്നു.
Read MoreCategory: Sports
പ്രഥ്വിക്ക് ഇരട്ട സെഞ്ചുറി
വഡോദര: ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയുടെ യുവതാരം പ്രഥ്വി ഷായ്ക്ക് ഇരട്ട സെഞ്ചുറി. ഉത്തേജകമരുന്ന് ഉപയോഗത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു പ്രഥ്വി ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിനായുള്ള ശക്തമായ അവകാശവാദമാണ് ഇരട്ട സെഞ്ചുറിയിലൂടെ നടത്തിയിരിക്കുന്നത്. രണ്ടാം ഇന്നിംഗ്സിൽ 179 പന്തിൽ 202 റണ്‍സ് പ്രഥ്വി നേടി. മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (102 നോട്ടൗട്ട്) സെഞ്ചുറി നേടി. സ്കോർ: മുംബൈ 431, 409/4 ഡിക്ലയേർഡ്. ബറോഡ 307, 74/3.
Read Moreഅടിച്ചോടിച്ചു ; ഇന്ത്യക്ക് പരന്പര
മുംബൈ: കാര്യവട്ടത്തെ തോൽവിക്ക് ഇന്ത്യ മുംബൈയിൽ പകരം വീട്ടി. മൂന്നാം ട്വന്റി-20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെ അടിച്ചോടിച്ച് ഇന്ത്യ 67 റണ്‍സിന്റെ ജയം സ്വന്തമാക്കി. രോഹിത് ശർമ (71), കെ.എൽ. രാഹുൽ (91), വിരാട് കോഹ്ലി (70*) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ ഇന്ത്യ 20 ഓവറിൽ മൂന്നിന് 240 റണ്‍സ് നേടി. വിൻഡീസിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 173ൽ അവസാനിച്ചു. ഇതോടെ മൂന്ന് മത്സര പരന്പര ഇന്ത്യ 2-1നു സ്വന്തമാക്കി. വാങ്കഡെയിലെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറാണ് ഇന്ത്യയുടെ 240. ആദ്യം രോഹിത് കഴിഞ്ഞ മത്സരങ്ങളിൽനിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷാമിയും യുസ്വേന്ദ്ര ചാഹലിനു പകരം കുൽദീപ് യാദവും പ്ലേയിംഗ് ഇലവണിൽ ഇടംപിടിച്ചു. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഇന്ത്യയുടെ തുടക്കം പതുക്കെയായിരുന്നു. ഷെൽഡോണ്‍ കോട്രെൽ എറിഞ്ഞ ആദ്യ ഓവറിൽ…
Read Moreധവാൻ ഇല്ല, പകരം മായങ്ക്
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലും ഓപ്പണർ ശിഖർ ധവാൻ ഇന്ത്യക്കൊപ്പം ഇല്ല. ധവാന് പകരം മായങ്ക് അഗർവാളിനെ ടീമിലുൾപ്പെടുത്തി. വിൻഡീസിനെതിരായ ട്വന്റി-20യിലും ധവാൻ ഇല്ലായിരുന്നു. പകരം മലയാളി താരം സഞ്ജു വി. സാംസണ് ആയിരുന്നു ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടത്. സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20ക്കിടെ പരിക്കേറ്റതാണ് ധവാനു വിനയായത്. ഞായറാഴ്ചയാണ് ഇന്ത്യ x വിൻഡീസ് ആദ്യ ഏകദിനം. ഇന്ത്യക്കായി ഒന്‍പത് ടെസ്റ്റ് കളിച്ചിട്ടുള്ള മായങ്ക് ഏകദിന അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ്. ലോകകപ്പ് ടീമിൽ വിജയ് ശങ്കർ പരിക്കേറ്റ് പുറത്തായപ്പോൾ മായങ്കിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ കർണാടകയ്ക്കായി തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് മായങ്ക്. ഇന്ത്യൻ ടീം: വിരാട് കോഹ്ലി. രോഹിത് ശർമ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ,…
Read Moreകിരീടം തിരിച്ചുപിടിച്ച് ജോഷ്വ
റിയാദ്: ബോക്സിംഗ് റിംഗിന്റെ ലോക അധിപനെ നിശ്ചയിച്ച പോരാട്ടത്തിൽ ആൻഡി റൂയിസ് ജൂണിയറിനെ നിലംപരിശാക്കി ആന്റണി ജോഷ്വ ചാന്പ്യനായി. ആറു മാസം മുന്‍പ് നഷ്ടപ്പെട്ട ലോക ഹെവിവെയ്റ്റ് ബോക്സിംഗ് കിരീടം അതോടെ ബ്രിട്ടന്റെ ജോഷ്വ തിരിച്ചുപിടിച്ചു. മെക്സിക്കൻ അമേരിക്കൻ താരമായ ആൻഡി റൂയിസ് ജൂണിയറിനെ 118-110, 118-110, 119-109നാണ് ജോഷ്വ ഇടിച്ചിട്ടത്. പ്രഫഷണൽ ബോക്സിംഗിൽ 24 മത്സരങ്ങളിൽ ജോഷ്വയുടെ 23-ാം ജയമാണ്. ആൻഡി റൂയിസിനോട് മാത്രമാണ് ജോഷ്വ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളൂ.
Read Moreകേരളം നാലാമത്
സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിന്റെ സബ് ജൂണിയർ, ജൂണിയർ വിഭാഗ പോരാട്ടത്തിൽ കേരളം മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ രണ്ട് സ്വർണവും രണ്ട് വെങ്കലവും കേരളം സ്വന്തമാക്കി. 97 പോയിന്റോടെയാണ് കേരളം നാലാമത് എത്തിയത്. ഹരിയാനയാണ് (124) ഒന്നാമത്. റിലേയിൽ സ്വർണം ജൂണിയർ ആണ്‍കുട്ടികളുടെ 4×400 മീറ്റർ റിലേയിലും ജൂണിയർ പെണ്‍കുട്ടികളുടെ 4×400 റിലേയിലുമാണ് കേരളം ഇന്നലെ സ്വർണം നേടിയത്. ആർ.ടി. ഷൈജു പ്രകാശ്, ജോയൽ പനച്ചിക്കൽ, ജെൻസണ് റോണി, എസ്. അക്ഷയ് എന്നിവരടങ്ങിയ കേരള സംഘമാണ് ആണ്‍കുട്ടികളുടെ റിലേയിൽ പൊന്നണിഞ്ഞത്. 3:21.62 സെക്കൻഡിൽ കേരളം ഫിനിഷിംഗ് ലൈൻ കടന്നു. പെണ്‍കുട്ടികളുടെ റിലേയിൽ 3:50.64 സെക്കൻഡിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കേരളത്തിന്റെ സാന്ദ്രമോൾ സാബു, സ്റ്റെഫി സാറ കോശി, എൽഗ തോമസ്, പ്രതിഭ വർഗീസ്…
Read Moreഇന്ത്യൻ കാര്യംവട്ടപൂജ്യം
തിരുവനന്തപുരം: ആർത്തലച്ച ഗാലറിയെ നിശബ്ദമാക്കി കാര്യവട്ടത്തെ രണ്ടാം ട്വന്റി-20 വെസ്റ്റ് ഇൻഡീസ് തങ്ങളുടെ കാര്യമാക്കിമാറ്റി. ഇന്ത്യ മുന്നോട്ടുവച്ച 171 റണ്‍സ് എന്ന വിജയലക്ഷ്യം ഒന്‍പത് പന്ത് ബാക്കിനിൽക്കേ വിൻഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു, സന്ദർശകർക്ക് എട്ട് വിക്കറ്റ് ജയം. ക്യാച്ച് നഷ്ടപ്പെടുത്തിയതും റണ്‍സ് നേടുന്നതിൽ രോഹിത്, രാഹുൽ, കോഹ്ലി തുടങ്ങിയവർ പരാജയപ്പെട്ടതുമാണ് ഇന്ത്യൻ പരാജയത്തിന്റെ കാരണം. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴിന് 170. വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ രണ്ടിന് 173. കടലിരന്പംപോലെ ആർത്തലച്ചുനിന്ന ക്രിക്കറ്റ് പ്രേമികൾക്ക് മികച്ച സ്കോർ സമ്മാനിച്ച് ഇന്ത്യൻ സംഘം. അതിനു നേതൃത്വം നല്കി ശിവം ദുബെ. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഏവരും ഉറ്റുനോക്കിയിരുന്ന മലയാളി താരം സഞ്ജു വി. സാംസണ് അന്തിമ ഇലവണിൽ ഇടംപിടിക്കാഞ്ഞത് ആരാധകരെ അല്പം നിരാശരാക്കി. എന്നാൽ, അതെല്ലാം മറന്ന്…
Read Moreപന്തിനെ പിന്തുണച്ച കോഹ്ലിക്ക് ഗാംഗുലിയുടെ തിരുത്ത്
കോല്‍ക്കത്ത: മോശം ഫോമിന്റെ പേരില്‍ വിമർശനങ്ങൾക്കു നടുവിൽ നിൽക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തിരുത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. പന്ത് ഒരു അവസരം നഷ്ടപ്പെടുത്തുമ്പോള്‍ സ്റ്റേഡിയത്തിലെ ആളുകള്‍ ധോണിയുടെ പേര് വിളിച്ച് കളിയാക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി കോലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍, കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പന്ത് ആ കളിയാക്കലുകളെല്ലാം കേള്‍ക്കട്ടെ എന്ന് വെയ്ക്കുമായിരുന്നുവെന്നുമാണ് ഗാംഗുലിയുടെ അഭിപ്രായം. നമുക്ക് എപ്പോഴും എം.എസ് ധോണിമാരെ ലഭിക്കില്ലെന്നും ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreവില്ല്യംസണെ കൈയിൽകിട്ടാൻ കോഹ്ലി കാത്തിരുന്നത് രണ്ടു വർഷം; മധുരപ്രകാരം
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നടത്തിയ സാങ്കൽപ്പിക നോട്ട്ബുക്ക് സെലിബ്രേഷൻ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. വിൻഡീസ് ഇന്നിംഗ്സിലെ 16-ാം ഓവറിൽ ബൗളർ കെസറിക്ക് വില്യംസണിനെതിരേയായിരുന്നു കോഹ്ലിയുടെ സാങ്കൽപ്പിക നോട്ട്ബുക്ക് ആഘോഷം. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയശേഷം കോഹ്ലിയോട് കമന്േററ്റർ കൂടിയായ മുൻ താരം സഞ്ജയ് മഞ്ജരേക്കർ നോട്ട്ബുക് ആഘോഷത്തിന്റെ കാര്യം ചോദിച്ചു. അപ്പോഴാണ് ഒരു പഴയ പ്രതികാരക്കഥ കോഹ്ലി വെളിപ്പെടുത്തിയത്. തന്റെ ആഘോഷം കരീബിയൻ പ്രീമിയർ ലീഗിന്റെ ബാക്കിയൊന്നുമല്ല. രണ്ടു വർഷം മുന്‍പ് ജമൈക്കയിൽവച്ച് തന്നെ പുറത്താക്കിയശേഷം സമാനമായ രീതിയിൽ വില്യംസ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു. അതുകൊണ്ട് നോട്ട്ബുക്കിൽ ചിലത് കുറിച്ചേക്കാമെന്ന് താനും കരുതി. അത്രേയുള്ളൂ എന്നായിരുന്നു കോഹ്ലിയുടെ മറുപടി. കരീബിയർ ട്വന്റി-20 ലീഗിൽ ചാൻഡ് വിക്വാൾട്ടണെ പുറത്താക്കിയശേഷം നോട്ട്ബുക്കിൽ കുറിക്കുന്നതുപോലെ എഴുതിയാണ് വില്യംസണ് വിക്കറ്റ് നേട്ടം…
Read Moreജനുവരിയുടെ നഷ്ടം, ടെന്നീസിന്റെയും; വോസ്നിയാക്കി വിരമിക്കുന്നു
കോപ്പൻഹേഗൻ: ഡെൻമാർക്കിന്റെ ടെന്നീസ് സൗന്ദര്യം കോർട്ടിനോട് വിടപറയുന്നു. മുൻ ലോക ഒന്നാം നമ്പർ കരോളിനെ വോസ്നിയാക്കി ജനുവരിയോടെ ടെന്നീസിൽനിന്നും വിരമിക്കും. വോസ്നിയാക്കി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരിയിൽ നടക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിനു ശേഷം വിരമിക്കുകയാണെന്ന് ഡാനീഷ് താരം അറിയിച്ചു. ഇരുപത്തിയൊൻപതുകാരിയായ വോസ്നിയാക്കി ലോകറാങ്കിംഗിൽ നിലവിൽ 37 ാം സ്ഥാനത്താണ്. ഒക്ടോബറിൽ നടന്ന ചൈന ഓപ്പണിലാണ് അവസാനമായി വോസ്നിയാക്കി കളിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വോസ്നിയാക്കി തന്റെ വിമരമിക്കൽ തീരുമാനം അറിയിച്ചത്. വിരമിക്കലിന് തന്റെ ആരോഗ്യവുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു. ടെന്നീസിൽനിന്ന് അകന്ന് ഭർത്താവ് ഡേവിഡ് ലീയുമായി ചേർന്ന് ജീവിതം ആരംഭിക്കണം. താൻ എപ്പോഴും തന്നോടു തന്നെ പറയാറുണ്ട്, ടെന്നീസിനു പുറത്ത് തനിക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. അത് ചെയ്യേണ്ട സമയമാണിത്- വോസ്നിയാക്കി ഇൻസ്റ്റയിൽ കുറിച്ചു. 2018 ലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനാണ് വോസ്നിയാക്കി.
Read More