കൊച്ചി: ജയിച്ചെന്നുറപ്പിച്ച കളി എങ്ങനെ കൈവിട്ടുകളയാമെന്ന് ബ്ലാസ്റ്റേഴ്സിൽനിന്നും പഠിക്കാം. കളി തീരാൻ അഞ്ച് മിനിറ്റു മാത്രം ശേഷിക്കെ കളിമറന്ന കേരള ബ്ലാസ്റ്റേഴ്സ് സമനില ചോദിച്ചുവാങ്ങി. 2-1 ന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിനെ 91 ാം മിനിറ്റിൽ ലെനി റോഡ്രിഗ്രസിന്റെ ഗോളിൽ ഗോവ സമനിലയിൽ കുരുക്കി. രണ്ടാം പകുതിയിൽ പത്തുപേരായി ചുരുങ്ങിയ ഗോവയാണ് സമനില നേടി രക്ഷപെട്ടത്. ഇഞ്ചുറി ടൈമിലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ അലസതയും പിഴവുമാണ് അർഹിച്ച മൂന്നു പോയിന്റ് നഷ്ടമാക്കിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ജസലിന്റെ വമ്പൻ പിഴവാണ് ഗോളിൽ കലാശിച്ചത്. ക്ലിയർ ചെയ്യാനുള്ള ജസലിന്റെ ശ്രമം ഗോവൻ താരത്തെ തട്ടി ബോക്സിലേക്ക്. പന്ത് കാലിൽ കിട്ടിയ മന്ദർ റാവു ദേശായി ബോക്സിനുള്ളിലേക്ക് കയറി കനത്ത ഷോട്ട്. ബ്ലാസ്റ്റേഴ്സ് ഗോളി രഹനേഷ് സുന്ദരമായി പന്ത് തട്ടിയകറ്റി. എന്നാൽ റീബോണ്ട് പിടിച്ചെടുത്ത ലെനി അനായാസം കേരള പോസ്റ്റിലേക്ക് പന്തിനെ തട്ടിവിട്ടു.…
Read MoreCategory: Sports
വ്യാജന്മാർക്കെതിരേ സച്ചിൻ തെണ്ടുൽക്കർ
തന്റെ മക്കളുടെ പേരിൽ ട്വിറ്ററിലുള്ള വ്യാജ അക്കൗണ്ടുകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റ്. അർജുനും സാറയ്ക്കും ട്വിറ്ററിൽ അക്കൗണ്ട് ഇല്ലെന്നുള്ള കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അർജുന്റേതെന്ന പേരിൽ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്. ഈ അക്കൗണ്ടിൽനിന്നും വിദ്വേഷമുളവാക്കുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെതിരേ എത്രയും പെട്ടെന്ന് ട്വിറ്റർ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു-സച്ചിൻ ട്വീറ്റ് ചെയ്തു. സച്ചിന്റെ ട്വീറ്റിനു പിന്നാലെ അർജുൻ തെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന വ്യാജ അക്കൗണ്ട് നീക്കം ചെയ്തു. മലയാളി താരം സഞ്ജു വി. സാംസണെ വെസ്റ്റ് ഇൻഡീസ് പരന്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞതിനെതിരേ ഈ അക്കൗണ്ടിൽ നിന്നുള്ള കുറിപ്പ് വൈറലായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനു പിന്തുണയറിയിച്ച് ഇതേ അക്കൗണ്ടിൽനിന്ന് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് സച്ചിൻ രംഗത്തുവന്നത്.
Read Moreലെവൻ പുപ്പുലി
ബെൽഗ്രേഡ്: ഗോളടി ഹരമാക്കിയ പോളിഷ് സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ കരുത്തിൽ ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനു ജയം. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ അവരുടെ തട്ടകത്തിൽവച്ച് മറുപടിയില്ലാത്ത ആറ് ഗോളിനാണ് ബയേണ്‍ തകർത്തെറിഞ്ഞത്. 14 മിനിറ്റ് 31 സെക്കൻഡിനുള്ളിൽ നാല് ഗോൾ നേടിയ ലെവൻഡോവ്സ്കി ഗോളടിയിൽ താൻ പുപ്പുലിയാണെന്ന് വീണ്ടും തെളിയിച്ചപ്പോൾ ലിയോണ്‍ ഗോറെറ്റ്സ്കയും (14), കോറെന്ത്യൻ ടോളിസോയും (89) ബയേണിനായി ലക്ഷ്യംകണ്ടു. 53-ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ വലകുലുക്കൽ ചടങ്ങ് തുടങ്ങിയ ലെവൻഡോവ്സ്കി 60, 64, 67 മിനിറ്റുകളിലും റെഡ് സ്റ്റാറിന്റെ ഇടനെഞ്ചിൽ നിറയൊഴിച്ചു. ഇതോടെ ചാന്പ്യൻസ് ലീഗിൽ ബയേണിന്റെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാരനെന്ന റിക്കാർഡിലും പോളിഷ് താരമെത്തി. ഗ്രൂപ്പിൽ അഞ്ചാം മത്സരവും ജയിച്ച ബയേണ്‍ നോക്കൗട്ട് സ്ഥാനം നേരത്തേ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം കൂടി…
Read Moreധവാന് പരിക്ക്; സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിലാണു സഞ്ജുവിനെ ഉൾപ്പെടുത്തിയത്. സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ഓപ്പണർ ശിഖർ ധവാനു പരിക്കേറ്റതോടെയാണു സഞ്ജുവിനു ടീമിലേക്കു വഴി തുറന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. ഡിസംബർ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരന്പരയിലെ ആദ്യ മത്സരം. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോയുമായി ധവാന്റെ പരിക്കിനേക്കുറിച്ചു ചർച്ച ചെയ്തിരുന്നു. താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തി. ഇതേതുടർന്നാണു സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. നേരത്തെ, ബംഗ്ലാദേശിനെതിരായ പരന്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാൻ അവസരം നൽകിയില്ല. തൊട്ടടുത്ത പരന്പരയിൽ സഞ്ജുവിനെ തഴയുകയും ചെയ്തു. ഇതിനെതിരേ മുതിർന്ന…
Read Moreകോഹ്ലി ഗാംഗുലിയെ സുഖിപ്പിക്കുന്നു: ഗാവസ്കർ
സൗരവ് ഗാംഗുലിയുടെ കാലത്താണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം വിജയ പാതയിലെത്തിയതെന്ന വിരാട് കോഹ്ലിയുടെ പരാമർശനത്തിനെതിരേ സുനിൽ ഗാവസ്കർ. ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയെ സുഖിപ്പിക്കുന്ന വാക്കുകളാണ് കോഹ്ലിയുടേത്. ഗാംഗുലിയെക്കുറിച്ച് നല്ല വാക്കുകൾ കോഹ്ലിക്ക് പറയേണ്ടതുണ്ടാകും. കോഹ്ലി ജനിക്കുന്നതിനു മുന്‍പേ ഇന്ത്യൻ ടീം വിജയിച്ചിട്ടുണ്ടെന്നും ഗാവസ്കർ പറഞ്ഞു. കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയത് ഐതിഹാസിക വിജയമാണ്. എന്നാൽ, 1970കളിലും 80കളിലും ഇന്ത്യൻ ടീം വിജയിച്ചിട്ടുണ്ട്. 2000ത്തിനുശേഷമാണ് ഇന്ത്യയിൽ ക്രിക്കറ്റ് തുടങ്ങിയതെന്നു വിശ്വസിക്കുന്ന ചിലരുണ്ട്. 1970കളിൽത്തന്നെ ഇന്ത്യൻ ടീം വിദേശത്ത് ജയിച്ചിരുന്നു. 1986ലും ഇന്ത്യ വിദേശത്ത് ജയിച്ചിട്ടുണ്ട്. നിരവധി തവണ ടെസ്റ്റ് പരന്പരകൾ സമനിലയിലായിട്ടുണ്ട്. മറ്റു ടീമുകൾ തോറ്റതുപോലെ മാത്രമേ ഇന്ത്യൻ ടീമും തോറ്റിട്ടുള്ളൂ- ഗാവസ്കർ പറഞ്ഞു.
Read Moreയുവേഫ ചാന്പ്യൻസ് ലീഗ്; വമ്പന്മാർ കളത്തിൽ
മാഡ്രിഡ്/ലണ്ടൻ/മിലാൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ അഞ്ചാം റൗണ്ട് പോരാട്ടങ്ങൾക്കായി ഇന്ന് വന്പന്മാർ കളത്തിൽ. നോക്കൗട്ട് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ പിഎസ്ജി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നിവയും നോക്കൗട്ടിനായി റയൽ മാഡ്രിഡ്, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയവയും ഇന്നു കളത്തിലുണ്ട്. റയൽ x പിഎസ്ജി ഗ്രൂപ്പ് എയിൽ പോയിന്റ് നിലയിൽ ഒന്നാമതുള്ള പിഎസ്ജിയും രണ്ടാമതുള്ള റയൽ മാഡ്രിഡും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. ഏഴ് പോയിന്റുള്ള റയൽ മാഡ്രിഡ് നോക്കൗട്ട് സ്ഥാനം ഇതുവരെ ഉറപ്പിച്ചിട്ടില്ല. ക്ലബ് ബ്രൂഗി രണ്ട് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതുണ്ട്. പിഎസ്ജി കളിച്ച നാലിലും ജയിച്ച് 12 പോയിന്റുമായാണ് മാഡ്രിഡിൽ ഇന്ന് ഇറങ്ങുന്നത്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിലാണ് മത്സരമെന്നതാണ് റയലിന്റെ ആശ്വാസം. ഗ്രൂപ്പ് ബിയിൽ ബയേണ്‍, റെഡ് സ്റ്റാറിനെ നേരിടുന്പോൾ ടോട്ടനം ഒളിന്പ്യാക്കസിനെതിരേ സ്വന്തം തട്ടകത്തിൽ ഇറങ്ങും. പരിശീലകനായി…
Read Moreഇന്ത്യൻ സർവാധിപത്യം!
ഇന്ത്യ x ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം മത്സരം ആരംഭിക്കുന്നതിനു മുന്‍പ് സുനിൽ ഗാവസ്കറും വി.വി.എസ്. ലക്ഷ്മണും അവതാരകരായി ചില അഭിപ്രായപ്രകടനമുണ്ടായി. അത് ഇങ്ങനെയാണ്: ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ 15 അംഗങ്ങളും മത്സരത്തിന്റെ ഗതി ഒറ്റയ്ക്കു മാറ്റിമറിക്കാൻ കെൽപ്പുള്ളവരാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഹനുമ വിഹാരിക്ക് വിശ്രമം നല്കിയതും പേസ് ബൗളിംഗിൽ ജസ്പ്രീത് ബുംറയുടെ അഭാവം നിഴലിക്കാത്തതും. എണ്‍പതുകളിലെ വെസ്റ്റ് ഇൻഡീസ് ടീമിനെയും സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനെയും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം. കാരണം, മത്സരം ജയിക്കുന്നു എന്നതിനപ്പുറം പഴയ വിൻഡീസ്, ഓസീസ് ടീമുകളെപ്പോലെ സർവാധിപത്യമാണ് ഇപ്പോൾ ഇന്ത്യയും പുലർത്തുന്നത്. ഗാവസ്കറിന്റെയും ലക്ഷ്മണിന്റെയും നിരീക്ഷണം ശരിയാണ്. ഇന്ത്യ കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിജയിച്ചത് ആധിപത്യത്തോടെതന്നെയായിരുന്നു. അതിലേക്ക് ഇന്ത്യയെ നയിച്ചത് ബാറ്റിംഗിലെയും ബൗളിംഗിലെയും വൈവിദ്യവും കരുത്തുമാണ്. ഈ വർഷത്തെ ഇന്ത്യയുടെ ടെസ്റ്റ്…
Read Moreപ്രായം 15 വര്‍ഷവും 279 ദിവസവും; നസിം ഷായ്ക്ക് റിക്കാർഡ്
ബ്രിസ്ബെയ്ന്‍: വ്യാഴാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനായി അരങ്ങേറ്റം കുറിച്ചതോടെ യുവ പേസര്‍ നസിം ഷാ റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു. ഓസീസ് മണ്ണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡാണ് നസീം ഷാ സ്വന്തമാക്കിയത്. ബ്രിസ്ബെയ്നില്‍ ആദ്യമായി ടെസ്റ്റ് ക്യാപ്പ് അണിയുമ്പോള്‍ വെറും 15 വര്‍ഷവും 279 ദിവസവുമാണ് നസീമിന്റെ പ്രായം. 1953ല്‍ 17 വയസുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മെല്‍ബണില്‍ അരങ്ങേറ്റം കുറിച്ച മുന്‍ ഓസീസ് താരം ഇയാന്‍ ക്രെയ്ഗിന്റെ റിക്കാര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. മാത്രമല്ല ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ഒമ്പതാമത്തെ താരമെന്ന നേട്ടവും നസീം സ്വന്തമാക്കി. വെറും ഏഴ് ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ച ശേഷമാണ് നസീമിന് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. 27 വിക്കറ്റാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ സമ്പാദ്യം.
Read Moreഈഡന് ഗാര്‍ഡന്‍സില്‍ ഇന്നു മുതൽ പിങ്ക് വസന്തം
കോല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ ഇന്നു മുതല്‍ പിങ്ക് വിപ്ലവം. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ക്രിക്കറ്റിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും വേദിയായ ഈഡന് ഗാര്‍ഡന്‍സില്‍ വിരാട് കോഹ്ലി നയിക്കുന്ന ടീം ഇന്ത്യ ബംഗ്ലാദേശിനോടു കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യയും പിങ്ക് വിപ്ലവത്തിലേക്കു കടക്കും. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യത്തെ പകൽ-രാത്രി ടെസ്റ്റാണ്. കോഹ്ലി ആദ്യം ഡേ നൈറ്റ് ടെസ്റ്റിനു വിമുഖതകാട്ടിയെങ്കിലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ താത്പര്യം അംഗീകരിക്കുകയായിരുന്നു. ഡേ-നൈറ്റ് ടെസ്റ്റിന് ഏഴു വര്‍ഷം മുമ്പ് ഐസിസി അംഗീകാരം നല്‍കിയെങ്കിലും ഇക്കാലമത്രയും ഇന്ത്യന്‍ ക്രിക്കറ്റ് അതിനോട് വിമുഖത കാട്ടുകയായിരുന്നു. എന്നാല്‍ ബിസിസിഐയുടെ തലപ്പത്ത് മുന്‍ നായകന് ഗാംഗുലിയെത്തിയതോടെ ഇന്ത്യയും ഡേ-നൈറ്റ് ടെസ്റ്റിനോട് താത്പര്യം കാണിച്ചു. ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഗാംഗുലി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെക്കൊണ്ട് ഡേ-നൈറ്റ് ടെസ്റ്റ് കളിപ്പിക്കാനുള്ള സമ്മതം വാങ്ങിയത്.ഇതുവരെ ലോകത്തിന്റെ പലഭാഗത്തുമായി 11…
Read Moreസഞ്ജുവിനെ പന്ത് തട്ടി ബിസിസിഐ; വെസ്റ്റ് ഇൻഡീസിനെതിരായ ടീമിനെ പ്രഖ്യാപിച്ചു
കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങൾ ക്കും മൂന്ന് ട്വന്റി 20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.മലയാളി താരം സഞ്ജു സാംസണിനു ഇത്തവണ ബിസിസിഐ അവസരം നിഷേധിച്ചു. ബംഗ്ലാദേശിനെതിരായ ട്വന്റി 20യിൽ സഞ്ജുവിനെ ടീമിൽ ഉൾപെടുത്തി യെങ്കിലും അവസരം ലഭിച്ചിരുന്നില്ല. അതേസമയം മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ബിസിസിഐ ഏകദിന, ട്വന്റി20 ടീമുകളിൽ ഉൾപ്പെടുത്തി.ഏകദിന ടീമിലേക്ക് ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും ട്വന്റി 20യിലേക്ക് മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഡിസംബർ ആറിനാണ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം.നേരത്തെ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരത്തെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്. ഏകദിന ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പണ്ഡേ,…
Read More