യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ‌: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ ഇ​ന്‍റ​ർ മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു. ഡൊ​മി​നി​ക്ക് ഷോ​ബോ​സ്ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ല​ഭി​ച്ച പെ​നാ​ൽ​റ്റി താ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 12 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ നി​ല​വി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Read More

ല​ണ്ട​നി​ലേ​ക്ക് മ​ട​ങ്ങി കോ​ഹ്‌​ലി: ഇ​നി പോ​രാ​ട്ടം വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ

മും​​ബൈ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര പൂ​​ർ​​ത്തി​​യാ​​യ​​തി​​ന് പി​​ന്നാ​​ലെ വി​​രാ​​ട് കോ​ഹ്‌​ലി ല​​ണ്ട​​നി​​ലേ​​ക്ക് മ​​ട​​ങ്ങി. 24ന് ​​തു​​ട​​ങ്ങു​​ന്ന വി​​ജ​​യ് ഹ​​സാ​​രേ ട്രോ​​ഫി​​യി​​ൽ ക​​ളി​​ക്കാ​​നാ​​യി കോ​ഹ്‌​ലി തി​​രി​​ച്ചെ​​ത്തും. ഡ​​ൽ​​ഹി ടീ​​മി​​നാ​​യി ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്കു​​മെ​​ന്ന് കോ​​ഹ്ലി ക​​ഴി​​ഞ്ഞ ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച കോ​ഹ്‌​ലി ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​ൻ ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക​​ളി​​ക്ക​​ണ​​മെ​​ന്ന് ബി​​സി​​സി​​ഐ ക​​ർ​​ശ​​ന​​മാ​​യി ആ​​വ​​ശ്യ​​പ്പെട്ട​​തോ​​ടെ​​യാ​​ണ് കോ​ഹ്‌​ലിയും രോ​​ഹി​​തും വി​​ജ​​യ് ഹ​​സാ​​രേ ട്രോ​​ഫി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ച​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യ കോ​ഹ്‌​ലി പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ​​ടി​​ച്ച താ​​ര​​മാ​​യി​​രു​​ന്നു. പ​​ര​​ന്പ​​ര​​യു​​ടെ താ​​ര​​വും കോ​ഹ്‌​ലിയാ​​യി​​രു​​ന്നു.

Read More

സി​മ്രാ​ൻ​പ്രീ​ത് കൗ​റി​ന് സ്വ​ർ​ണം

ദോ​​ഹ: ഐ​​എ​​സ്എ​​സ്എ​​ഫ് ലോ​​ക​​ക​​പ്പ് ഷൂ​​ട്ടിം​​ഗ് വ​​നി​​ത​​ക​​ളു​​ടെ 25 മീ​​റ്റ​​ർ പി​​സ്റ്റ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സി​​മ്രാ​​ൻ​​പ്രീ​​ത് കൗ​​ർ ബ്രാ​​ർ സ്വ​​ർ​​ണം നേ​​ടി. പു​​രു​​ഷന്മാരു​​ടെ 50 മീ​​റ്റ​​ർ 3 പൊ​​സി​​ഷ​​നി​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ ഐ​​ശ്വ​​ര്യ പ്ര​​താ​​പ് സിം​​ഗ് തോ​​മ​​ർ വെ​​ള്ളി മെ​​ഡ​​ൽ നേ​​ടി. സ്വ​​ർ​​ണ നേ​​ട്ട​​ത്തോ​​ടെ ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ താ​​രം യാ​​ങ് ജി​​ന്നി​​ന്‍റെ ജൂ​​ണി​​യ​​ർ ലോ​​ക റി​​ക്കാ​​ർ​​ഡി​​നൊ​​പ്പം സി​​മ്രാ​​ൻ​​പ്രീ​​ത് എ​​ത്തി. 2024ൽ 41 ​​പോ​​യി​​ന്‍റ് നേ​​ടി​​യി​​രു​​ന്നു ഈ ​​ദ​​ക്ഷി​​ണ കൊ​​റി​​യ​​ൻ താ​​രം. അ​​തേ​​സ​​മ​​യം പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ഐ​​ശ്വ​​ര്യ പ്ര​​താ​​പ് സിം​​ഗ് 413.3 സ്കോ​​ർ നേ​​ടി​​യാ​​ണ് വെ​​ള്ളി മെ​​ഡല്‍ നേ​​ടി​​യ​​ത്. ലോ​​ക റി​​ക്കാ​​ർ​​ഡോ​​ടെ 414.2 സ്കോ​​റു​​മാ​​യി ചെ​ക്കി​ന്‍റെ ജി​​രി പ്രി​​വ്രാ​​റ്റ്സ​​്ക്കി സ്വ​​ർ​​ണം നേ​​ടി. ചൈ​​ന​​യു​​ടെ ലി​​യു യു​​കു​​ൻ 388.9 സ്കോ​​റു​​മാ​​യി വെ​​ങ്ക​​ലം നേ​​ടി.

Read More

വി​ട​വാ​ങ്ങ​ൽ മ​ത്സ​രം വേ​ണം: വി​ര​മി​ക്ക​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് ഷാ​ക്കി​ബു​ള്‍ ഹ​സ​ൻ

ന്യൂഡല്‍ഹി: ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഓള്‍റൗണ്ടര്‍ താ​​ര​​മാ​​യ ഷാ​ക്കി​ബു​ള്‍ ഹ​​സ​​ൻ ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ടെ​​സ്റ്റ്, ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റു​​ക​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച താ​​രം ഒ​​രു​​വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി അ​​ന്താ​​രാ​​ഷ്ട്ര മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ചി​​ട്ടി​​ല്ല. ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും രാ​​ജ്യ​​ത്തി​​നാ​​യി ഇ​​നി​​യും ക​​ളി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്നു. ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഞാ​​ൻ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ചി​​ട്ടി​​ല്ല. ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി വീ​​ണ്ടും ക​​ള​​ത്തി​​ലി​​റ​​ങ്ങി ടെ​​സ്റ്റും ഏ​​ക​​ദി​​ന​​വും ട്വ​​ന്‍റി20​​യും ഉ​​ൾ​​പ്പെ​​ടു​​ന്ന ഒ​​രു പ​​ര​​ന്പ​​ര കൂ​​ടി ക​​ളി​​ച്ച് എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും ഒ​​രേ​​സ​​മ​​യം വി​​ര​​മി​​ക്കാ​​നാ​​ണ് എ​​ന്‍റെ ആ​​ഗ്ര​​ഹം- ഷാ​ക്കി​​ബ് പ​​റ​​ഞ്ഞു.

Read More

ഈ ​അ​ധ്യാ​യം ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു, പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി, മു​ന്നോ​ട്ട് പോ​കാ​ന്‍ സ​മ​യ​മാ​യി: മനസ് തുറന്ന് സ്മൃ​തി മ​ന്ദാ​ന

മും​ബൈ: സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ലാ​ഷ് മു​ച്ഛ​ലു​മാ​യു​ള്ള വി​വാ​ഹം റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന. വി​വാ​ഹം റ​ദ്ദാ​ക്കി​യ​താ​യി മ​ന്ദാ​ന സ്ഥി​രീ​ക​രി​ച്ചു. ഈ ​അ​ധ്യാ​യം ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു​വെ​ന്നും ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. രാ​ജ്യ​ത്തി​ന് വേ​ണ്ടി തു​ട​ര്‍​ന്നും ക​ളി​ച്ച് ട്രോ​ഫി​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റി​ല്‍ മ​ന്ദാ​ന വ്യ​ക്ത​മാ​ക്കി. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി, മു​ന്നോ​ട്ട് പോ​കാ​ന്‍ സ​മ​യ​മാ​യി. താ​രം കു​റി​ച്ചു.

Read More

റ​​യ​​ല്‍ വി​​ജ​​യ വ​​ഴി​​യി​​ല്‍

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് വി​ജ​യ വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നു സ​മ​നി​ല​യ്ക്കു​ശേ​ഷ​മാ​ണ് റ​യ​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. കി​ലി​യ​ന്‍ എം​ബ​പ്പെ ഇ​ര​ട്ട ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 3-0ന് ​അ​ത്‌​ല​റ്റി​ക്കോ ബി​ല്‍​ബാ​വോ​യെ കീ​ഴ​ട​ക്കി. 7, 59 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു എം​ബ​പ്പെ​യു​ടെ ഗോ​ളു​ക​ള്‍. ലീ​ഗി​ല്‍ 15 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 36 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 37 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ​യാ​ണ് ഒ​ന്നാ​മ​ത്

Read More

സൂ​പ്പ​ര്‍ ഷി​ന്‍റോ: ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സി​ല്‍ എം​ജി​യു​ടെ സി.​ബി. ഷി​ന്‍റോ​മോ​ന് റി​ക്കാ​ര്‍​ഡ് സ്വ​ര്‍​ണം

ജ​യ്പു​ര്‍: ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍​സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക്‌​സി​ല്‍ എം​ജി​യു​ടെ സി.​ബി. ഷി​ന്‍റോ​മോ​ന് റി​ക്കാ​ര്‍​ഡ് സ്വ​ര്‍​ണം. പു​രു​ഷ വി​ഭാ​ഗം 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്ക് കോ​ള​ജി​ലെ ഷി​ന്‍റോ​മോ​ന്‍ റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്.ഒ​ന്നാം വ​ര്‍​ഷ എം​കോം വി​ദ്യാ​ര്‍​ഥി​യാ​യ ഷി​ന്‍റോ​മോ​ന്‍, ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. ഇ​ടു​ക്കി ശാ​ന്തി​ഗ്രാം ചെ​മ്പ​ന്‍​മാ​വി​ല്‍ ബി​ജു രാ​ജ​ന്‍റെ​യും റീ​ജ​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്. 14.31 സെ​ക്ക​ന്‍​ഡി​ലാ​ണ് ഷി​ന്‍റോ​മോ​ന്‍ ഹ​ര്‍​ഡി​ലു​ക​ള്‍ ക​ട​ന്നെ​ത്തി ഫി​നി​ഷിം​ഗ് ലൈ​ന്‍ തൊ​ട്ട​ത്. 2022ല്‍ ​വി. ഖോ​ഡ്‌​കെ കു​റി​ച്ച 14.40 സെ​ക്ക​ന്‍​ഡ് എ​ന്ന സ​മ​യം ഇ​തോ​ടെ തി​രു​ത്ത​പ്പെ​ട്ടു.

Read More

3-ാം വ​യ​സി​ല്‍ ഫി​ഡെ റേ​റ്റിം​ഗ്!

ഭോ​പാ​ല്‍: മൂ​ന്നാം വ​യ​സി​ല്‍ ഫി​ഡെ റേ​റ്റിം​ഗ് സ്വ​ന്ത​മാ​ക്കി മ​ധ്യ​പ്ര​ദേ​ശു​കാ​ര​ന്‍ സ​ര്‍​വാ​ഗ്യ സിം​ഗ് കു​ശ്വാ​ഹ ച​രി​ത്രം സൃ​ഷ്ടി​ച്ചു. ചെ​സ് ച​രി​ത്ര​ത്തി​ല്‍ ഫി​ഡെ റേ​റ്റിം​ഗ് ല​ഭി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് മൂ​ന്ന് വ​ര്‍​ഷ​വും ഏ​ഴ് മാ​സ​വും 20 ദി​ന​വും മാ​ത്രം പ്രാ​യ​മു​ള്ള സ​ര്‍​വാ​ഗ്യ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു​ള്ള അ​നീ​ഷ് സ​ര്‍​ക്കാ​ര്‍ മൂ​ന്നു വ​ര്‍​ഷ​വും എ​ട്ട് മാ​സ​വും 19 ദി​ന​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ കു​റി​ച്ച റി​ക്കാ​ര്‍​ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി. 1572 ആ​ണ് ന​ഴ്‌​സ​റി വി​ദ്യാ​ര്‍​ഥി​യാ​യ സ​ര്‍​വാ​ഗ്യ​യു​ടെ ഫി​ഡെ റേ​റ്റിം​ഗ്.

Read More

പെ​ണ്‍​പ​ട​യോ​ട്ടം: ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ന് ഓ​വ​റോ​ൾ കി​രീ​ടം

ഇ​ന്‍​ഡോ​ര്‍: 69-ാമ​ത് ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​നു ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഓ​വ​റോ​ള്‍ കി​രീ​ടം. നാ​ല് സ്വ​ര്‍​ണം, മൂ​ന്നു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ഏ​ഴ് മെ​ഡ​ല്‍ നേ​ടി​യാ​ണ് കേ​ര​ളം ചാ​മ്പ്യ​ന്‍​പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 28 പോ​യി​ന്‍റ് കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ണ്ട് വെ​ങ്ക​ലം മാ​ത്ര​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ സ​മ്പാ​ദ്യം. ഇ​ത്ത​വ​ണ ഉ​ജ്വ​ല തി​രി​ച്ചു​വ​ര​വ് ന​ട​ത്തി കേ​ര​ളം ട്രോ​ഫി​യു​മാ​യി ഇ​ന്‍​ഡോ​റി​ല്‍​നി​ന്നു മ​ട​ങ്ങി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും കേ​ര​ള​ത്തി​നാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്. ഓ​വ​റോ​ളി​ലേ​ക്ക് കേ​ര​ള​ത്തി​ന്‍റെ മു​ഴു​വ​ന്‍ പോ​യി​ന്‍റും പെ​ണ്‍​കു​ട്ടി​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ അ​ത്‌​ല​റ്റി​ക്‌​സി​ലും കേ​ര​ള​മാ​യി​രു​ന്നു ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍. 10 വ​ര്‍​ഷം മു​മ്പ് ദേ​ശീ​യ സ്‌​കൂ​ള്‍ മീ​റ്റ് വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി വേ​ര്‍​തി​രി​ച്ചു ന​ട​ത്താ​ന്‍ തു​ട​ങ്ങി​യ​ശേ​ഷം ഇ​ക്കാ​ല​മ​ത്ര​യും സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന് ഓ​വ​റോ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. ഹാ​ട്രി​ക് ഗോ​ള്‍​ഡ് അ​ന്‍​വികേ​ര​ള​ത്തെ ഓ​വ​റോ​ളി​ലെ​ത്തി​ച്ച നാ​ല് സ്വ​ര്‍​ണ​ത്തി​ല്‍ മു​ന്നി​നും അ​ന്‍​വി സു​രേ​ഷ് പ​ങ്കാ​ളി​യാ​യി.…

Read More

ഐ​പി​എ​ല്‍: മാ​ക്‌​സ്‌​വെ​ല്‍, ഡു​പ്ലെ​സി ഇ​ല്ല

മും​ബൈ: 2026 സീ​സ​ണ്‍ ഐ​പി​എ​ല്‍ (ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ്) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം ഫാ​ഫ് ഡു​പ്ലെ​സി, ഇം​ഗ്ലീ​ഷ് ഓ​ള്‍ റൗ​ണ്ട​ര്‍ മൊ​യീ​ന്‍ അ​ലി എ​ന്നി​വ​രി​ല്ല. ഡു​പ്ലെ​സി​യും മൊ​യീ​ന്‍ അ​ലി​യും പാ​ക് സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കാ​നാ​യാ​ണ് ഐ​പി​എ​ല്‍ ഒ​ഴി​വാ​ക്കി​യ​ത്. ഗ്രീ​ന്‍ 2 കോ​ടി2026 ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ല്‍ 45 താ​ര​ങ്ങ​ള്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ട് കോ​ടി ക്ല​ബ്ബി​ല്‍. കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍, ര​വി ബി​ഷ്‌​ണോ​യ്, വെ​ങ്കി​ടേ​ഷ് അ​യ്യ​ര്‍, മ​തീ​ശ പ​രി​താ​ന, വ​നി​ന്ധു ഹ​സ​രെ​ങ്ക തു​ട​ങ്ങി​യ​വ​ര്‍ ര​ണ്ട് കോ​ടി അ​ടി​സ്ഥാ​ന വി​ല​യു​ള്ള താ​ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടും.16ന് ​അ​ബു​ദാ​ബി​യി​ലാ​ണ് ഐ​പി​എ​ല്‍ താ​ര ലേ​ലം. 10 ടീ​മു​ക​ളി​ലാ​യി 77 ക​ളി​ക്കാ​രു​ടെ ഒ​ഴി​വാ​ണു​ള്ള​ത്.

Read More