തിരുവനന്തപുരം: പ്രഥമ ബാസ്കറ്റ്ബോൾ ലീഗ് കേരള (ബിഎൽകെ) ബാസ്കറ്റ്ബോൾ ലീഗ് മേയ് 27 മുതൽ ജൂണ്‍ ആറുവരെ കൊച്ചി റീജണൽ സ്പോർട്സ് സെന്ററിൽ അരങ്ങേറും. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്ക്കേഴ്സ്, കാലിക്കട്ട് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, ‘ഡങ്കൻ’ എന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി.
Read MoreCategory: Sports
കാത്തിരിപ്പുകള്‍ക്ക് വിരാമം: കൊച്ചി, ബ്ലാസ്റ്റേഴ്സ്; ഓണ്‍
കോൽക്കത്ത: കാത്തിരിപ്പുകള്‍ക്ക് അവസാനം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ക്യാപ്സ്യൂള്‍ രൂപത്തിനു പ്രണയദിനമായ ഫെബ്രുവരി 14നു പന്ത് ഉരുളും. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും. 14നു വൈകുന്നേരം അഞ്ചിനാണ് കേരളം ബ്ലാസ്റ്റേഴ്സ് x മോഹന്‍ ബഗാന് സീസണ് ഉദ്ഘാടന പോരാട്ടം. തുടര്‍ന്ന് രാത്രി 7.30ന് എഫ്സി ഗോവയും ഇന്റര്‍ കാശിയും ഏറ്റുമുട്ടും. ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് ഈ മത്സരം. 2025-26 സീസണ് ഐഎസ്എല്‍ ഷെഡ്യൂള്‍ ഇന്നലെ ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന് (എഐഎഫ്എഫ്) പ്രഖ്യാപിച്ചു. കൊച്ചിയില്‍ 22ന് കിക്കോഫ് കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലേക്കു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം മത്സരങ്ങള്‍ മാറ്റുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതുണ്ടായില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയംതന്നെ തങ്ങളുടെ ഹോം ഗ്രൗണ്ടായി കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയില്‍…
Read Moreകൊടുങ്കാറ്റായി വൈഭവ്, അർധ സെഞ്ചുറിയുമായി ആയുഷ്; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ…
Read Moreസ്മൃതി x ജെമീമ: ആത്മമിത്രങ്ങൾ നേർക്ക് നേർ
ആത്മമിത്രങ്ങൾ ഫൈനലിൽ കൊന്പുകോർക്കുന്പോൾ ജയം ആർക്കെന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ. സ്റ്റാർ ബാറ്ററും ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയ്ക്ക് വലിയ ആരാധക ശൃംഖലയുണ്ട്. അതേസമയം വനിത ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ അവിശ്വസനീയ ഇന്നിംഗ്സ് കാഴ്ചവച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചതോടെ ജെമീമയുടെ താരത്തിളക്കം കൂടി. ടൂർണമെന്റിൽ ഫോമില്ലായ്മ അലട്ടിയപ്പോൾ ജെമീമയ്ക്ക് കരുത്ത് പകർന്നത് സ്മൃതിയായിരുന്നു. തുടർന്ന് വാർത്താ പ്രാധാന്യം നേടിയ സ്മൃതിയുടെ വിവാഹം മുടങ്ങിയപ്പോൾ താരത്തിന് മനക്കരുത്ത് നൽകി കൂടെ നിന്ന് ജെമീമ ആത്മ മിത്രങ്ങളുടെ ബന്ധത്തിന്റെ ആഴവും വ്യക്തമാക്കിയിരുന്നു…
Read Moreബംഗളൂരു x ഡൽഹി വനിതാ പ്രീമിയർ ലീഗ് ഫൈനൽ രാത്രി 7.30ന്
വഡോദര: തുടർച്ചയായ നാലാം ഫൈനലിൽ കന്നി കപ്പുയർത്താൻ ജെമീമ റോഡ്രിഗസിന്റെ ഡൽഹി ക്യാപിറ്റൽസും രണ്ടാം കപ്പുയർത്താൻ സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്നു കലാശ പോരാട്ടത്തിനിറങ്ങും. വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ മത്സരം രാത്രി 7.30ന് വഡോദരയിൽ നടക്കും. പോയിന്റ് പട്ടികയിൽ ടോപ്പറായി ബംഗളൂരു ഫൈനലിൽ പ്രവേശിച്ചപ്പോൾ പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടി. കരുത്തുറ്റ ടീം സ്മൃതി മന്ദാനയുടെ തകർപ്പൻ ഫോമിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. സീസണിൽ 48.33 ശരാശരിയിൽ 290 റണ്‍സ് താരം നേടി. നദിനെ ഡി ക്ലർക്ക് 7.25 ഇക്കോണമിയിൽ 15 വിക്കറ്റുമായി ബൗളിംഗിൽ പ്രതീക്ഷ പകരുന്നു. ഓൾറൗണ്ടറായ നദിനെയുടെ മികച്ച സീസണാണിത്. മന്ദാനയ്ക്ക് പിന്നിൽ 42.00 ശരാശരിയിൽ ബാറ്റിംഗിലും തിളക്കമുള്ള പ്രകടനമാണ് താരം നടത്തുന്നത്. ലിസല്ലെ…
Read Moreഅണ്ടർ 19 ലോകകപ്പ് സെമി: ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്
ഹരാരെ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അൽസമയത്തിനകം ഹരാരെ സ്പോർട്സ് ക്ലബിൽ മത്സരം ആരംഭിക്കും. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു. ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിസ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ. ടീം അഫ്ഗാനിസ്ഥാൻ: ഓസ്മാൻ സാദത്ത്, ഖാലിദ് അഹ്മദ്സായ്, ഫൈസൽ ഷിനോസാദ, ഉസൈറുള്ള നിയാസായ്, മഹാഭൂഭ്…
Read Moreറൊണാള്‍ഡോ സമരത്തിലെന്ന് സൂചന
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധ സമരത്തിലെന്നു സൂചന. ഇതിന്റെ ഭാഗമായാണ് അല്‍ അഹ്ലി സൗദി എഫ്സിക്ക് എതിരായ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഇറങ്ങാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൽ അഹ്ലിക്കെതിരേ സാദിയൊ മാനെയുടെ ഗോളിലൂടെ അല്‍ നസര്‍ 1-0നു ജയിച്ചു. പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എതിര് ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം. അല്‍ അഹ്ലിക്കെതിരേ റൊണാള്‍ഡോ പുറത്തിരുന്നതിനു പിന്നാലെ, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍…
Read Moreക്രിക്കറ്റില്‍ പുതിയ നിയമം
ലണ്ടന്‍: എംസിസി (മാരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്) ചില ക്രിക്കറ്റ് നിയമങ്ങളില്‍ പരിഷ്കാരംവരുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍, ടീമിനു വിക്കറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അന്നത്തെ മത്സരം അവസാനിക്കില്ല എന്നതാണ് പുതിയ നിയമത്തില്‍ ശ്രദ്ധേയം. നിലവില്‍ ടെസ്റ്റിലെ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ മത്സരം അവിടെ നിര്‍ത്തുന്നതാണ് പതിവ്. എന്നാല്‍, എംസിസിയുടെ പുതിയ നിയമപ്രകാരം, ടീമിന്റെ അവസാന വിക്കറ്റ് അല്ല വീണതെങ്കില്‍ ഓവര്‍ പൂര്‍ത്തിയാക്കി മാത്രമേ ഓരോദിവസവും മത്സരം അവസാനിപ്പിക്കാന്‍ പാടുള്ളൂ. ലാമിനേറ്റഡ് ബാറ്റുകള്‍ ഉപയോഗിക്കാനും എംസിസി അനുമതി നല്കി. പൂര്‍ണമായി വില്ലോ ട്രീ ഉപയോഗിച്ചല്ലാത്ത ബാറ്റുകളാണ് ലാമിനേറ്റഡ് ബാറ്റ്. ഹിറ്റ് വിക്കറ്റ് നിയമത്തിലാണ് മറ്റൊരു ശ്രദ്ധേയം പരിഷ്കരണം. ബാറ്ററിന്റെ ബാറ്റ് എതിര് ടീം അംഗവുമായി (വിക്കറ്റ് കീപ്പര്‍, ക്ലോസ് ഫീല്‍ഡേഴ്സ്) കോണ്ടാക്റ്റ് വന്നശേഷമാണ് ഹിറ്റ് വിക്കറ്റ് ആകുന്നതെങ്കില്‍ അത് ഔട്ടായി പരിഗണിക്കില്ലെന്നതാണ് പുതിയ…
Read Moreഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: ആറാടാൻ ഇന്ത്യ
ഹരാരെ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നു. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരത്തിനിറങ്ങുന്പോൾ ആറാം കിരീടത്തിനുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു. ബാറ്റ് & ബോൾവെടിക്കെട്ട് തുടക്കം നൽകുന്ന ഓപ്പണർ വൈഭവ് സൂര്യവംശിയിൽ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. അഞ്ച് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി സഹിതം 196 റണ്‍സ് വൈഭവ് നേടി. മിന്നും ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ടു (രണ്ട് അർധസെഞ്ചുറിയടക്കം 199…
Read Moreഏഷ്യന്‍ ഇന്‍ഡോര്‍ ഇന്ത്യ ഇന്നു പുറപ്പെടും
ടിയാന്‍ജിന്‍: 12-ാമത് ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം ഇന്നു പുറപ്പെടും. ആറ് മുതല്‍ എട്ട് വരെ ചൈനയിലെ ടിയാന്‍ജിനിലാണ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 18 അംഗ സംഘം ഇന്നു ചൈനയിലേക്കു യാത്രതിരിക്കും. കെ.എ. അനാമിക (പെന്റാത്തലണ്‍), ആന്‍സി സോജന് (ലോംഗ്ജംപ്), സി.വി. അനുരാഗ് (ലോംഗ്ജംപ്) എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. മൂഡബിദ്രിയില്‍ കഴിഞ്ഞമാസം നടന്ന അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സില് ഹെപ്റ്റാത്തലണ്‍ സ്വര്‍ണ ജേതാവാണ് പാലക്കാട് സ്വദേശിയായ അനാമിക. വനിതാ ഹൈജംപിലെ മിന്നും താരം പൂജ, പുരുഷ വിഭാഗം ഹെപ്റ്റാത്തലണില്‍ തേജസ്വിന് ശങ്കര്‍, ഷോട്ട് പുട്ടില്‍ തജിന്ദര്‍പാല്‍ സിംഗ്, വനിതാ ലോംഗ്ജംപില് ആന്‍സി സോജന് തുടങ്ങിയവരാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.
Read More