തോ​ൽ​വി​യ​റി​യാ​ത്ത പോ​രാ​ളി: ടെ​റ​ൻ​സ് ക്രോ​ഫോ​ർ​ഡ് വി​ര​മി​ച്ചു

നെ​ബ്രാ​സ്ക: തോ​ൽ​വി​യ​റി​യാ​ത്ത ലോ​ക സൂ​പ്പ​ർ മി​ഡി​ൽ​വെ​യ്റ്റ് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ ടെ​റ​ൻ​സ് ക്രോ​ഫോ​ർ​ഡ് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. 2008 മു​ത​ൽ 2025 വ​രെ ബോ​ക്സിം​ഗ് റിം​ഗി​ൽ മ​ത്സ​ര​ച്ച നെ​ബ്രാ​സ്ക​യി​ൽ നി​ന്നു​ള്ള 38കാ​ര​ൻ ക്രോ​ഫോ​ർ​ഡ് ഒ​രി​ക്ക​ൽ പോ​ലും തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല. 2014ൽ ​സ്‌​കോ​ട്‌ ല​ന്‍​ഡി​ന്‍റെ റി​ക്കി ബേ​ണ്‍​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ത​ന്‍റെ ആ​ദ്യ ലോ​ക കി​രീ​ട​മാ​യ ഡ​ബ്ല്യു​ബി​ഒ ലൈ​റ്റ് വെ​യ്റ്റ് കി​രീ​ടം നേ​ടി. പ്ര​മു​ഖ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നാ​യി 18 കി​രീ​ട നേ​ട്ട​വു​മാ​യാ​ണ് തോ​ൽ​വി​യ​റി​യാ​ത്ത താ​ര​മെ​ന്ന റി​ക്കാ​ർ​ഡു​മാ​യി താ​രം വി​രി​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ലാ​സ് വെ​ഗാ​സി​ൽ മെ​ക്സി​ക്ക​ൻ ഇ​തി​ഹാ​സം അ​ൽ​വാ​ര​സി​നെ കീ​ഴ​ട​ക്കി സൂ​പ്പ​ർ മി​ഡി​ൽ​വെ​യ്റ്റ് കി​രീ​ടം നേ​ടി​യ താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

Read More

ക​ന്നി ക​പ്പി​നാ​യി ഹ​രി​യാ​ന​യും ജാ​ര്‍​ഖ​ണ്ഡും നേ​ര്‍​ക്കു​നേ​ര്‍

പൂ​നെ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി20 കി​രീ​ടം ആ​ർ​ക്കെ​ന്ന് ഇ​ന്ന​റി​യാം. മൂ​ന്ന് ആ​ഴ്ച നീ​ണ്ട ആ​വേ​ശ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഇ​ന്ന് എം​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ക​ന്നി കി​രീ​ട​ത്തി​നാ​യി ഹ​രി​യാ​ന​യും ജാ​ർ​ഖ​ണ്ഡും മ​ത്സ​രി​ക്കും. ജാ​ർ​ഖ​ണ്ഡ് ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​നി​ലും ഹ​രി​യാ​ന ക്യാ​പ്റ്റ​ൻ അ​ങ്കി​ത് കു​മാ​റി​ലു​മാ​ണ് പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന​ത്. ഇ​രു​വ​രും ടൂ​ർ​ണ​മെ​ന്‍റി​ൽ സ്ഥി​ര​ത​യാ​ർ​ന്ന ബാ​റ്റിം​ഗ് പ്ര​ക​ട​ന​ത്തി​ലൂ​ടെ ടീ​മി​നെ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചി​ട്ടു​ണ്ട്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലും സൂ​പ്പ​ർ ലീ​ഗ് ഘ​ട്ട​ത്തി​ലും ജാ​ർ​ഖ​ണ്ഡ് ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റി. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ആ​ന്ധ്ര​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ തോ​റ്റ ഹ​രി​യാ​ന സൂ​പ്പ​ർ ലീ​ഗി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ആ​ധി​പ​ത്യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ അ​വ​ർ നെ​റ്റ് റ​ണ്‍ റേ​റ്റ് മെ​ച്ച​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Read More

അ​ഭി​ഭാ​ഷ​ക​ന്‍റെ വ​ഞ്ച​ന; ബോം​ബെ ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ൽ യു​വാ​വ് സ്വ​യം തീ ​കൊ​ളു​ത്തി

മും​ബൈ: ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ മ​തി​ൽ​ക്കെ​ട്ടി​നു പു​റ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. നീ​തി ല​ഭി​ക്കു​ന്ന​തി​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യു​ണ്ടാ​യ ക​ടു​ത്ത ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു യു​വാ​വ് സ്വ​യം തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു. സി​ന്ധു​ദു​ർ​ഗ് ജി​ല്ല​യി​ലെ ക​ങ്കാ​വ്‌​ലി സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ് സാ​വ​ന്ത് എ​ന്ന​യാ​ളാ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​തു​വ​ഴി പോ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ത​ക്ക സ​മ​യ​ത്ത് ഇ​ട​പെ​ട്ടു. അ​വ​ർ ഉ​ട​ൻ ത​ന്നെ തീ ​അ​ണ​ച്ച​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​വ​ന്തി​നെ ഉ​ട​ൻ ത​ന്നെ മും​ബൈ​യി​ലെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് 50 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ത​നി​ക്ക് വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ന്ന​തി​നാ​യി ഒ​രു അ​ഭി​ഭാ​ഷ​ക​ന് സാ​വ​ന്ത് 80,000 രൂ​പ ന​ൽ​കി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

Read More

ഔ​ട്ട് ഓ​ഫ് ഫോം ​അ​ല്ല, ഔ​ട്ട് ഓ​ഫ് റ​ണ്‍​സ്: സൂ​ര്യ​കു​മാ​ർ യാ​ദ​വ്

ധ​രം​ശാ​ല: തു​ട​ർ​ച്ച​യാ​യ മോ​ശം പ്ര​ക​ട​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി 20 ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്. ഞാ​ൻ ഫോം ​ഒൗ​ട്ട് അ​ല്ലെ​ന്നും ഒൗ​ട്ട് ഓ​ഫ് റ​ണ്‍​സ് ആ​ണെ​ന്നും സൂ​ര്യ പ​റ​ഞ്ഞു. നെ​റ്റ്സി​ൽ മ​നോ​ഹ​ര​മാ​യി ബാ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ലേ​ക്കെ​ത്തു​ന്പോ​ൾ അ​തി​ന് സാ​ധി​ക്കു​ന്നി​ല്ല. റ​ണ്‍​സ് വ​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്, തീ​ർ​ച്ച​യാ​യും റ​ണ്‍​സ് വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി20​യി​ലും താ​ര​ത്തി​ന് തി​ള​ങ്ങാ​നാ​യി​രു​ന്നി​ല്ല. 11 പ​ന്തു​ക​ളി​ൽ ര​ണ്ട് ഫോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ 12 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. ഈ ​വ​ർ​ഷം ക​ളി​ച്ച 20 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വെ​റും 13.35 ശ​രാ​ശ​രി​യി​ൽ 227 റ​ണ്‍​സാ​ണ് താ​ര​ത്തി​ന്‍റെ ആ​കെ സ​ന്പാ​ദ്യം.

Read More

റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി

ധ​രം​ശാ​ല: അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി20​ൽ 50 വി​ക്ക​റ്റ് തി​ക​ച്ച് ഇ​ന്ത്യ​ൻ സ്പി​ന്ന​ർ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി. ട്വി20​യി​ൽ അ​തി​വേ​ഗം 50 വി​ക്ക​റ്റു​ക​ൾ തി​ക​യ്ക്കു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും വ​രു​ണ്‍ സ്വ​ന്ത​മാ​ക്കി. 32 മ​ത്സ​ര​ത്തി​ൽ​നി​ന്ന് 51 വി​ക്ക​റ്റു​ക​ളാ​ണ് താ​ര​ത്തി​ന്‍റെ സ​ന്പാ​ദ്യം ഐ​സി​സി ട്വ​ന്‍റി20 ബൗ​ള​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് വ​രു​ണ്‍. 30 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 50 വി​ക്ക​റ്റു​ക​ൾ തി​ക​ച്ച കു​ൽ​ദീ​പ് യാ​ദ​വാ​ണ് റി​ക്കാ​ർ​ഡ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി20​യി​ൽ ഡോ​ണോ​വ​ൻ ഫെ​രെ​യ്ര​യെ പു​റ​ത്താ​ക്കി​യാ​ണ് വ​രു​ണ്‍ വി​ക്ക​റ്റ് നേ​ട്ടം 50ൽ ​എ​ത്തി​ച്ച​ത്.

Read More

റ​യ​ൽ വി​ജ​യ​വ​ഴി​യി​ൽ: ഗോ​ൾ നേ​ടി എം​ബ​പ്പെ​യും റോ​ഡ്രി​ഗോ​യും

സ്പെ​യി​ൻ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ഡി​പോ​ർ​ട്ടീ​വോ ആ​ൽ​വ്സി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി റ​യ​ൽ മാ​ഡ്രി​ഡ്. സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ കി​ലി​യ​ൻ എം​ബ​പ്പെ​യും റോ​ഡ്രി​ഗോ​യു​മാ​ണ് റ​യ​ലി​നാ​യി വ​ല കു​ലു​ക്കി​യ​ത്. 24-ാം മി​നി​റ്റി​ൽ എം​ബ​പ്പെ​യാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 68-ാം മി​നി​റ്റി​ൽ കാ​ർ​ലോ​സ് വി​സെ​ന്‍റെ ആ​ൽ​വ്സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. 76-ാം മി​നി​റ്റി​ൽ റ​യ​ലി​നാ​യി റോ​ഡ്രി​ഗോ വി​ജ​യ ഗോ​ൾ നേ​ടി. 17 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 12 ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും ര​ണ്ട് തോ​ൽ​വി​യു​മാ​യി 39 പോ​യി​ന്‍റു​ള്ള റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​താ​ണ്. 17 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 43 പോ​യി​ന്‍റു​ള്ള ബാ​ഴ്സ​ലോ​ണ​യാ​ണ് ഒ​ന്നാ​മ​ത്. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ സെ​വി​ല്ല എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ ഒ​വീ​ഡി​യോ​യെ​യും സെ​ൽ​റ്റ വി​ഗോ 2-0ന് ​അ​ത്‌​ല​റ്റി​ക് ക്ല​ബ്ബി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ല​വ​ന്‍റെ- വി​ല്ലാ​റ​യ​ൽ മ​ത്സ​രം മാ​റ്റി​വ​ച്ചി​രു​ന്നു.

Read More

ഐ​പി​എ​ൽ: 10 ടീ​മു​ക​ൾ, 350 താ​ര​ങ്ങ​ൾ, 237.55 കോ​ടി രൂ​പ; താ​ര​ലേ​ലം ഇ​ന്ന്

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ൽ 2026 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യു​ള്ള മി​നി താ​ര​ലേ​ലം ഇ​ന്ന് ന​ട​ക്കും. 350 താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട അ​ന്തി​മ ലേ​ല​ത്തി​ൽ 10 ടീ​മു​ക​ൾ​ക്ക് കൂ​ടി പ​ര​മാ​വ​ധി 77 താ​ര​ങ്ങ​ളെ​യാ​ണ് ആ​വ​ശ്യം. ഇ​തി​ൽ 31 വി​ദേ​ശ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടും. മി​നി ലേ​ല​ത്തി​ൽ നി​ര​വ​ധി സൂ​പ്പ​ർ താ​ര​ങ്ങ​ൾ എ​ത്തു​ന്ന​തി​നാ​ൽ പോ​രാ​ട്ടം ക​ടു​ക്കും. 237.55 കോ​ടി​യാ​ണ് മി​നി ലേ​ല​ത്തി​ൽ ആ​കെ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ക. 10 ടീ​മു​ക​ളും അ​വ​സാ​ന സീ​സ​ണി​ലെ പി​ഴ​വു​ക​ൾ നി​ക​ത്തി​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ലേ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നും (64.30 കോ​ടി) ഏ​റ്റ​വും കു​റ​വ് മും​ബൈ ഇ​ന്ത്യ​ൻ​സി​നു​മാ​ണ് (2.75 കോ​ടി). ഓ​രോ ടീ​മു​ക​ളും ലേ​ല​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന താ​ര​ങ്ങ​ളും ചെ​ല​വ​ഴി​ക്കാ​വു​ന്ന തു​ക​യും ഇ​പ്ര​കാ​രം. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്കാ​ൻ കൈ​വ​ശ​മു​ള്ള​ത് കോ​ൽ​ക്ക​ത്ത​യ്ക്കാ​ണ്. 13 താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ക്കാ​ൻ കോ​ൽ​ക്ക​ത്ത​യ്ക്ക് 64.30 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാം. ആ​റ്…

Read More

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ലി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി റ​യ​ലി​നെ വീ​ഴ്ത്തി​യ​ത്.  നി​ക്കോ ഒ​റെ​യ്‌​ലി​യും എ​ർ​ലിം​ഗ് ഹാ​ള​ണ്ടും ആ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ഡ്രി​ഗോ​യാ​ണ് സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 13 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്. 12 പോ​യി​ന്‍റു​ള്ള റ​യ​ൽ ഏ​ഴാ​മ​താ​ണു​ള്ള​ത്.

Read More

സ്മൃ​​തി റി​​ട്ടേ​​ണ്‍​സ്

വി​​വാ​​ഹം പ്ര​​ഖ്യാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു​​ള്ള വി​​വാ​​ദ​​ങ്ങ​​ള്‍​ക്കും ട്രോ​​മ​​യ്ക്കും ശേ​​ഷം ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം സ്മൃ​​തി മ​​ന്ദാ​​ന ക​​ള​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​ന്ന പ​​ര​​മ്പ​​ര​​യാ​​ണ് ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന​​ത്. ന​​വം​​ബ​​ര്‍ 23നാ​​യി​​രു​​ന്നു സ്മൃ​​തി മ​​ന്ദാ​​ന​​യും ഏ​​റെ​​നാ​​ളാ​​യി പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന സം​​ഗീ​​ത​​ജ്ഞ​​ന്‍ പ​​ലാ​​ഷ് മു​​ച്ചാ​​ലും ത​​മ്മി​​ലു​​ള്ള വി​​വാ​​ഹം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, പ​​ലാ​​ഷി​​ന്‍റെ വഴിവിട്ട മൊ​​ബൈ​​ൽ‍ ചാ​​റ്റ് പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ വി​​വാ​​ഹം മു​​ട​​ങ്ങി. സ്മൃ​​തി​​യു​​ടെ പി​​താ​​വ് ആ​​ശു​​പ​​ത്രി​​യി​​ലാ​​യ​​തി​​നാ​​ല്‍ വി​​വാ​​ഹം നീ​​ട്ടി​​വ​​ച്ച​​താ​​യാ​​യി​​രു​​ന്നു ആ​​ദ്യം പു​​റ​​ത്തു​​വ​​ന്ന വാ​​ര്‍​ത്ത. സ്മൃ​​തി​​യെ പ്ര​​തി​​സ​​ന്ധി​​ഘ​​ട്ട​​ത്തി​​ല്‍ സ​​ഹാ​​യി​​ക്കാ​​നാ​​യി സ​​ഹ​​താ​​രം ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ബി​​ഗ് ബാ​​ഷ് വ​​നി​​താ ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ള്‍ ഉ​​പേ​​ക്ഷി​​ച്ചെ​​ത്തി​​യ​​തും വാ​​ര്‍​ത്ത​​യി​​ല്‍ നി​​റ​​ഞ്ഞു. ഒ​​ടു​​വി​​ല്‍, വി​​വാ​​ഹം മു​​ട​​ങ്ങി​​യിരിക്കയാണെന്നും മു​​ന്നോ​​ട്ടു​​പോ​​കേ​​ണ്ട സ​​മ​​യ​​മാ​​യെ​​ന്നും ഇ​​രു കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും സ്വ​​കാ​​ര്യ​​ത മാ​​നി​​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള പ്ര​​സ്താ​​വ​​ന​​യോ​​ടെ സ്മൃ​​തി കാ​​ര്യ​​ങ്ങ​​ള്‍​ക്കു വി​​രാ​​മ​​മി​​ട്ടു.

Read More

കാ​ള്‍​സ​നെ വീ​ഴ്ത്തി അ​ര്‍​ജു​ന്‍

ജൊ​ഹ​ന്നാ​സ്ബ​ര്‍​ഗ്: ഫ്രീ ​സ്റ്റൈ​ല്‍ ചെ​സ് ഗ്രാ​ന്‍​ഡ്‌​സ്‌​ലാം ഫൈ​ന​ല്‍​സി​ല്‍ നോ​ര്‍​വെ​യു​ടെ സൂ​പ്പ​ര്‍ താ​രം മാ​ഗ്ന​സ് കാ​ള്‍​സ​നെ വീ​ഴ്ത്തി ഇ​ന്ത്യ​യു​ടെ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി. കാ​ൾ​സ​നെ അ​ട്ടി​മ​റി​ച്ച​തോ​ടെ ലീ​ഗ് റൗ​ണ്ടി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​നും അ​ര്‍​ജു​നു സാ​ധി​ച്ചു. ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ 20കാ​ര​ന്‍ ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വാ​ണ് 5.5 പോ​യി​ന്‍റു​മാ​യി ലീ​ഗ് റൗ​ണ്ടി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. ഗോ​വ​യി​ല്‍ സ​മാ​പി​ച്ച 2025 ഫി​ഡെ ലോ​ക​ക​പ്പി​ല്‍ ജേ​താ​വാ​യി ച​രി​ത്രം കു​റി​ച്ച താ​ര​മാ​ണ് ജാ​വോ​ഖി​ര്‍. ഫി​ഡെ ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് 19 വ​യ​സും 11 മാ​സ​വും 18 ദി​ന​വും പ്രാ​യ​മു​ള്ള ജാ​വോ​ഖി​ര്‍ കു​റി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ലെ​വോ​ണ്‍ അ​രോ​ണി​യ​നാ​ണ് (5 പോ​യി​ന്‍റ്) ര​ണ്ടാം സ്ഥാ​നം. 4.5 പോ​യി​ന്‍റു​മാ​യാ​ണ് അ​ര്‍​ജു​ന്‍ മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്.

Read More