ലണ്ടൻ: എമിറേറ്റ്സ് കപ്പ് ഫ്രഞ്ച് ക്ലബ് ലിയോണിന്. ഫൈനലിൽ ആഴ്സണലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിയോൺ കീഴടക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിയോൺ ജയിച്ചു കയറിയത്. ലിയോണിനായി മൂസ ദെമ്പലെ(66,75) ഇരട്ട ഗോളുകൾ നേടി. പിയറെ എമറിക് ഔബമെയാംഗിന്റെ(35) വകയായിരുന്നു ആഴ്സണലിന്റെ ഏക ഗോൾ. ആഴ്സണലിനായി മാർട്ടിനെല്ലി ഗോൾവല ചലിപ്പിച്ചെങ്കിലും റഫറി ഗോൾ അനുവധിച്ചില്ല.
Read MoreCategory: Sports
നമ്മൾക്കും വേണം സർവ കായിക ശാല; അവസരങ്ങളുടെ കോടിക്കിലുക്കം
ഇന്ത്യയിൽ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന വ്യാവസായ മേഖലയാണ് സ്പോർട്സ്. 2022 ആകുന്പോഴേക്കും 700-1000 കോടി രൂപയുടെ വ്യവസായിക മേഖലയായി ഇന്ത്യൻ കായിക രംഗം മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതോടെ രാജ്യത്തെ ആകെയുള്ളതിൽ അഞ്ച് ശതമാനം തൊഴിൽ അവസരങ്ങൾ സ്പോർട്സ് മേഖലയിൽനിന്നാകും. ഇത്രയും അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു മേഖലയിലേക്ക് കേരളവും തങ്ങളുടെ വ്യാവസായിക കണ്ണ് സ്പോർട്സ് യൂണിവേഴ്സിറ്റിയിലൂടെ തുറന്നു വയ്ക്കേണ്ടതുണ്ട്. കാരണം, “നമ്മൾക്കും വേണം സർവകായികശാല’’ എന്ന ഈ പരന്പരയ്ക്കിടെയും മറ്റു സംസ്ഥാനങ്ങൾ ഇത്തരമൊരു സംരംഭത്തിലേക്ക് ചുവടെടുത്തുവയ്ക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നു. തമിഴ്നാട്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ പഞ്ചാബും അടുത്ത മാസം മുതൽ സ്പോർട്സ് യൂണിവേഴ്സിറ്റി ഉള്ളവരായി തീരുമെന്നാണ് റിപ്പോർട്ട്. കൂടുതൽ സംസ്ഥാനങ്ങൾ സ്പോർട്സ് യൂണിവേഴ്സിറ്റിയുടെ സാധ്യത മനസിലാക്കുന്പോൾ ഈ മേഖലയിൽ കേരളം പിന്തള്ളപ്പെടരുത്. വ്യാവസായിക മുഖം കായിക മേഖലയുടെ വ്യാവസായിക മുഖമാണ് കേരളത്തിലടക്കം ഇപ്പോൾ…
Read Moreധോണി കാഷ്മീരിലേക്ക്; നൽകുന്നത് പട്രോളിംഗ്, ഗാർഡ്, ഔട്ട്പോസ്റ്റ് ചുമതലകൾ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനായി ജമ്മു കാഷ്മീരിലേക്ക്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവിയുള്ള ധോണി രണ്ടു മാസത്തെ സൈനിക സേവനത്തിന്റെ ഭാഗമായി ആർമിയുടെ കാഷ്മീർ യൂണിറ്റിനൊപ്പമാണ് ചേരുക. 106 പാരാ ബറ്റാലിയന്റെ ഭാഗമാകുന്ന ധോണി പട്രോളിംഗ്, ഗാർഡ്, ഔട്ട്പോസ്റ്റ് ചുമതലകൾ നിർവഹിക്കും. സൈനികർക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ താമസം. ജൂലൈ 31-ന് ഇവിടെയെത്തുന്ന ധോണി, ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം സൈനിക സേവനം നടത്തും. നിലവിൽ ധോണി ബംഗളുരുവിലെ ബറ്റാലിയൻ ആസ്ഥാനത്ത് പരിശീലനത്തിലാണ്. എന്നാൽ, ധോണിയെ റെജിമെന്റിന്റെ ഓപ്പറേഷനുകളിൽ പങ്കാളിയാക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്നു രണ്ടു മാസം അവധിയെടുത്ത ധോണിക്കു പാരച്യൂട്ട് റെജിമെന്റിൽ പരിശീലനം നടത്താൻ ഇന്ത്യൻ ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് അനുമതി നൽകിയിരുന്നു. 2011-ലാണ് ധോണിക്കു ലെഫ്റ്റനന്റ് കേണൽ പദവി നൽകി രാജ്യം ആദരിച്ചത്.…
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാൻ ഇനി ടി.പി. രഹനേഷ് ബൂട്ടുകെട്ടും
കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി താരം ടി.പി. രഹനേഷ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. കോഴിക്കോട് സ്വദേശിയായ രഹനേഷ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത് സീനിയർ ഗോൾ കീപ്പിംഗ് സൈനിംഗാണ് രഹനേഷ്. നേരത്തെ ഷിബിൻ രാജ്, ബിലാൽ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു. ഒഎൻജിസി, മുംബൈ ടൈഗേഴ്സ്, ഈസ്റ്റ് ബംഗാൾ, ഷില്ലോംഗ് ലജോംഗ്, രംഗ്ധാജീദ് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുള്ള രഹനേഷ്, 2015-16 വർഷത്തിൽ ദേശീയ അണ്ടർ 23 ഫുട്ബോൾ ടീമിലും 2017ൽ ദേശീയ ഫുട്ബോൾ ടീമിലും അംഗമായിരുന്നു. ഐഎസ്എലിന്റെ 2015 സീസണിൽ മറ്റ് ഗോൾകീപ്പർമാരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ രഹനേഷ് അതേവർഷം നാല് ക്ലീൻ ഷീറ്റുകൾ കരസ്ഥമാക്കി. പേടി
Read Moreമുൻ ക്രിക്കറ്റ് താരങ്ങൾക്കും സംഘടന
ഇന്ത്യൻ മുൻ താരങ്ങളുടെ ക്ഷേമത്തിനും അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും വേണ്ടി രൂപീകരിച്ച ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷന് (ഐസിഎ) ബിസിസിഐ അംഗീകാരം നൽകി. ഇന്ത്യൻ മുൻ താരങ്ങളായ കപിൽദേവ്, അജിത് അഗാർക്കർ, ശാന്ത രംഗസ്വാമി എന്നിവരാണ് നിലവിൽ ഇതിന്റെ ഡയറക്ടർമാർ. ഐസിഎയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ കപിൽദേവിന്റെ നേതൃത്വത്തിലുള്ള ഈ മൂന്നംഗ സംഘം തുടരും. മുൻ താരങ്ങളുടെ ക്ഷേമത്തിനായാണ് ഐസിഎ രൂപീകരിച്ചിരിക്കുന്നത്. ബിസിസിഐ അംഗീകരിക്കുന്ന മുൻകാല താരങ്ങളുടെ ആദ്യ സംഘടന കൂടിയാണ് ഐസിഎ. സ്വതന്ത്രമായിട്ടായിരിക്കും ഐസിഎ യുടെ പ്രവർത്തനം. ബിസിസിഐ തുടക്കത്തിൽ സാന്പത്തിക സഹായം നൽകുമെങ്കിലും പിന്നീട് ഐസിഎ യുടെ പ്രവർത്തനങ്ങൾക്ക് അവർ തന്നെ പണം കണ്ടെത്തേണ്ടി വരും. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷനുമായി (എഫ്ഐസിഎ) ഐസിഎ അഫിലിയേറ്റ് ചെയ്തിട്ടില്ല.
Read Moreനമ്മൾക്കും വേണം സർവ കായിക ശാല! കളത്തിനു പുറത്തെ കായിക ലോകം
കേരളത്തിൽ കുട്ടികൾക്കായി സർക്കാർ രണ്ട് ഉത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഒന്ന് സംസ്ഥാന സ്കൂൾ കലോത്സവം, മറ്റൊന്ന് സംസ്ഥാന സ്കൂൾ കായികമേള. കലോത്സവ വേദിയിൽ റോസ് പൗഡറിന്റെ സുഗന്ധമാണുള്ളത്, അതിന്റെ വേദികൾ പ്രകാശപൂരിതവും ചന്തമുള്ളതുമാണ്. എന്നാൽ, കായിക മേളയിൽ ഉള്ളതോ വേദനാ സംഹാര സ്പ്രേകളുടെ മൂക്കുതുളയ്ക്കുന്ന ഗന്ധവും വിയർപ്പും വെയിലേറ്റു ചൂട് വമിക്കുന്ന ട്രാക്കും ഫീൽഡും മൈതാനങ്ങളും. ഒരു പ്രമുഖ പരിശീലകന്റെ വാക്കുകളാണിത്. കായിക ലോകത്തിന്റെ കടുപ്പം നിറഞ്ഞ യാഥാർഥ്യങ്ങളിലേക്കുള്ള സൂചകമാണ് ഈ വാക്കുകൾ. ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കയുടെ ഉസൈൻ ബോൾട്ടിനും പറയാനുള്ളത് ബാല്യത്തിലെ ദുരിതവഴികളെക്കുറിച്ചുതന്നെ. വീടില്ലാത്തതും കഷ്ടതകൾ അനുഭവിക്കുന്നതുമായ കേരള കായിക താരങ്ങളുടെ കഥകൾക്ക് പഴക്കമേറെ… അതെല്ലാം മറികടന്ന് കഠിനാധ്വാനത്തിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മെഡലുകൾ നേടിയാലും അവരുടെ കഷ്ടതകൾ അവസാനിക്കില്ല. കാരണം, ചോരനീരാക്കി നാടിനായി നേടിയ നേട്ടങ്ങൾക്ക് അർഹമായൊരു ജോലി എന്ന കടന്പയ്ക്കു മുന്നിൽ…
Read More2020 ഒളിന്പിക് മെഡൽ ഇതാ…
ടോക്കിയോ: 2020 ടോക്കിയോ ഒളിന്പിക്സ് മെഡൽ സംഘാടകർ ഇന്നലെ അനാവരണം ചെയ്തു. ഒളിന്പിക്സിലേക്ക് കൃത്യം ഒരു വർഷം ശേഷിക്കേയായിരുന്നു മെഡൽ അനാവരണം ചെയ്തത്. അടുത്ത വർഷം ജൂലൈ 24നാണ് ഒളിന്പിക്സിന് തിരിതെളിയുന്നത്. ഒരു ഒളിന്പിക് മെഡൽ അനാവരണം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം പ്രസക്തമാകുന്നത് അത് എങ്ങനെയാണ് ഉണ്ടാക്കിയതെന്നതിൽനിന്നാണ്. ടോക്കിയോ 2020 ഇക്കോ ഫ്രണ്ട്ലി എന്ന ക്യാന്പയിനിന്റെ ഭാഗമായി ശേഖരിച്ചെടുത്ത മൊബൈൽ ഫോണ്‍, ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽനിന്ന് ലഭിച്ച ലോഹങ്ങൾ ഉപയോഗിച്ചാണ് മെഡലുകളുടെ നിർമാണം. ചുരുക്കത്തിൽ ഇ-മാലിന്യങ്ങളിൽനിന്നാണ് സ്വർണവും വെള്ളിയും വെങ്കലവും വേർതിരിച്ചെടുത്ത് ഒളിന്പിക് മെഡലുകൾ നിർമിച്ചിരിക്കുന്നത്. ഇതിനായി 80,000 ഫോണുകളും മറ്റ് ഉപകരണങ്ങളും സംഭാവനയായി ലഭിച്ചു. അത്ലറ്റുകളുടെ എനർജി പ്രതിഫലിക്കുന്ന രൂപകൽപ്പനയാണ് മെഡലുകൾക്കു നല്‍കിയിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു. അന്പത്തിയൊന്നുകരനായ ഒസാക്ക സ്വദേശി യുനിചി കവാനിഷിയാണ് മെഡൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈൻ സ്റ്റുഡന്റ്സും പ്രഫഷണൽ ഡിസൈനർമാരുമുൾപ്പെടെ 400…
Read Moreകാസര്‍ഗോഡിന്റെ മെസിക്ക് ‘ഹ്യൂമേട്ടന്റെ’അഭിനന്ദനം
കാസര്‍ഗോഡ്: കൂട്ടുകാരോടൊപ്പം പെരുമഴയത്ത് ഫുട്ബോൾ കളിക്കാനിറങ്ങിയ പന്ത്രണ്ടുകാരന്റെ കളിമികവിന് അഭിനന്ദനവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടന്. കാസര്‍ഗോഡ് ദേലമ്പാടിയില്നിന്നുള്ള മഹ്റൂഫിന്റെ കളി കൂട്ടുകാർ മൊബൈലിലെടുത്ത് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇയാന്‍ ഹ്യൂമിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. കാസര്‍ഗോഡ് ജില്ലയിലെ മലയോരമേഖലയായ ദേലമ്പാടി പരപ്പ സ്വദേശിയാണ് മഹ്റൂഫ്. മഴയത്ത് ചെളിവെള്ളത്തില്‍ നാലുപേരെ അതിവിദഗ്ധമായി ഡ്രിബിള്‍ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ മഹ്റൂഫിന്റെ കളി കണ്ടപ്പോള്‍ കുഞ്ഞു മെസിയെന്ന വിശേഷണമാണ് കൂട്ടുകാര്‍ അവന് ചാര്‍ത്തിക്കൊടുത്തത്. കൂട്ടുകാര്‍ പകര്‍ത്തിയെടുത്ത മഹ്റൂഫിന്റെ ഡ്രിബ്ളിംഗ് ദൃശ്യങ്ങള്‍ മൊബൈലുകളില്‍നിന്ന് മൊബൈലുകളിലേക്ക് പറന്നുനടന്നു. അതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാം പേജിലും പോസ്റ്റ് ചെയ്യപ്പെട്ടത്. ആരാധക ഗ്രൂപ്പിനെ ഫോളോ ചെയ്തെത്തിയ സാക്ഷാല്‍ ഇയാൻ ഹ്യൂം, മഹ്റൂഫിന്റെ കളി കണ്ട് അത്ഭുതപരതന്ത്രനായി. ഈ കുട്ടിയെ ഇപ്പോള്‍ത്തന്നെ ടീമിലെടുക്കൂ എന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുന്നതാണ് ഹ്യൂമിന്റെ പോസ്റ്റ്. തൊട്ടുപിന്നാലെ ഫുട്ബോള്‍ ഇന്ത്യ…
Read Moreകേരളത്തിനും വേണം ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി
ഇന്ത്യയുടെ കായിക ഭൂപടത്തിൽ കേരളത്തിനു സുപ്രധാന സ്ഥാനമാണുള്ളത്. അത്ലറ്റിക്സ്, ഗെയിംസ്, ടീം, വ്യക്തിഗതം എന്നിങ്ങനെ കായിക മേഖലയുടെ ഏതു വിഭാഗത്തിലായാലും അതിനു മാറ്റമില്ല. ഈ മാസം ഐഎഎഎഫിന്റെ ബഹുമതിക്ക് അർഹയായ പി.ടി. ഉഷ മുതൽ ഐ.എം. വിജയൻ, പി.ആർ. ശ്രീജേഷ്, എസ്. ശ്രീശാന്ത്, വി. ഡിജു എന്നിവരിലൂടെ ജിൻസണ് ഫിലിപ്പ്, എച്ച്.എസ്. പ്രണോയ്, പി.യു. ചിത്ര, സഞ്ജു വി. സാംസണ്, ആഷിഖി കരുണിയൻ, പി.എസ്. ജീന, സെജിൻ മാത്യു, അനീറ്റ ജോസഫ് ക്ലീറ്റസ് തുടങ്ങിയവരിലെത്തിനിൽക്കുന്നത് കേരളത്തിന്റെ കായിക കരുത്ത് വിളിച്ചോതുന്നു. ഇവരേപ്പോലെ ഇന്ത്യക്കായി വിവിധ കായിക ഇനങ്ങളിൽ മെഡൽ അണിഞ്ഞ, രാജ്യാന്തര തലത്തിൽ അണിനിരന്ന മലയാളിത്താരപട്ടികയുടെ നീളമേറെയാണ്. കായിക രംഗത്ത് ഇത്രയും ശക്തമായി വേരോട്ടമുള്ള കേരള മണ്ണിൽ എന്തുകൊണ്ട് ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി ജന്മമെടുക്കുന്നില്ല. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഇൻസ്റ്റിറ്റ്യൂട്ടുകളും ഉഷ സ്കൂൾ, മേഴ്സിക്കുട്ടൻ…
Read Moreഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യയും കോഹ്ലിയും ലോക ഒന്നാം നമ്പർ
ദുബായ്/മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയ്ക്ക് മുന്‍പ് പുറത്തുവന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗിൽ ഇന്ത്യയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ലോക ഒന്നാം നന്പർ നിലനിർത്തി. ഓസ്ട്രേലിയയിൽവച്ച് 2-1നു പരന്പര നേടിയ ഇന്ത്യ ടെസ്റ്റിൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കോഹ്ലിയും തലപ്പത്ത് തുടരുകയായിരുന്നു. 922 റെറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (913 പോയിന്റ്) ആണ് രണ്ടാമത്. ഇന്ത്യയുടെ ചേതേശ്വർ പൂജാര (881 പോയിന്റ്) മൂന്നാം സ്ഥാനത്തുണ്ട്. ഓസീസ് താരമായ സ്റ്റീവ് സ്മിത്ത് (857 പോയിന്റ്), ന്യൂസിലൻഡിന്റെ ഹെൻറി നിക്കോളാസ് (778 പോയിന്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ടീം റാങ്കിംഗിൽ ഇന്ത്യക്കു പിന്നിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവയാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അടുത്ത മാസം 22 മുതലാണ് ഇന്ത്യ x വെസ്റ്റ് ഇൻഡീസ്…
Read More