കോ​പ്പ ബ്ര​സീ​ലി​ന് വേ​ണ്ടി ഒ​രു​ക്കി​യെ​ന്ന ആ​രോ​പ​ണം: മെ​സി​ക്ക് മൂ​ന്നു മാ​സം വി​ല​ക്ക്

ബു​വേ​നോ​സ് ആ​രീ​സ്: അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ ക്യാ​പ്റ്റ​നും ബാ​ഴ്സ​ലോ​ണ​യു​ടെ താ​ര​വു​മാ​യ ല​യ​ണ​ൽ മെ​സി​ക്ക് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ മൂ​ന്നു മാ​സം വി​ല​ക്ക്. സൗ​ത്ത് അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​നാ​ണ് മെ​സി​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കോ​പ്പ അ​മേ​രി​ക്ക ടൂ​ര്‍​ണ​മെ​ന്‍റ് ബ്ര​സീ​ലി​നെ ചാ​മ്പ്യ​ന്മാ​രാ​ക്കാ​ന്‍ വേ​ണ്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​മാ​ണ് താ​ര​ത്തെ വെ​ട്ടി​ലാ​ക്കി​യ​ത്. കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ലെ മൂ​ന്നാം സ്ഥാ​ന​പോ​രാ​ട്ട​ത്തി​ൽ ചി​ലി​ക്കെ​തി​രേ മെ​സി ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം. ചി​ലി താ​രം ഗാ​രി മെ​ഡ​ലു​മാ​യി ക​ളി​ക്ക​ള​ത്തി​ൽ ഏ​റ്റു​മു​ട്ടി​യ​തി​നാ​യി​രു​ന്നു ചു​വ​പ്പ് കാ​ർ​ഡ്. റ​ഫ​റി​യിം​ഗി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ മെ​സി മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള മെ​ഡ​ൽ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​രു​ന്നി​ല്ല. ബ്ര​സീ​ലി​നു ക​പ്പ് ന​ല്കാ​നു​ള്ള ക​ള്ള​ക്ക​ളി​ക​ൾ ന​ട​ന്ന​താ​യി മെ​സി ആ​ക്ഷേ​പി​ച്ചി​രു​ന്നു. വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ മെ​സിക്ക് ഒ​രു മ​ത്സ​ര​ത്തി​ൽ നി​ന്ന് വി​ല​ക്കും 1500 ഡോ​ള​ർ (1.03 ല​ക്ഷം രൂ​പ) പി​ഴ ശി​ക്ഷ​യും ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്…

Read More

വേ​ണു​ഗോ​പാ​ല്‍ റാ​വു വി​ര​മി​ച്ചു

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍നി​ന്നു​ള്ള ഇ​ന്ത്യ​ന്‍ താ​രം വേ​ണു​ഗോ​പാ​ല്‍ റാ​വു അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്ന് വി​ര​മി​ച്ചു. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ റാ​വു 16 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ഐ​പി​എ​ലി​ല്‍ ഡെ​ക്കാ​ന്‍ ചാ​ര്‍ജേ​ഴ്‌​സ്, സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ്, ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സ് ടീ​മു​ക​ളു​ടെ താ​ര​മാ​യി​രു​ന്നു. 65 മ​ത്സ​ര​ങ്ങ​ളാ​ണ് ഐ​പി​എ​ലി​ല്‍ ക​ളി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി 24.22 ബാ​റ്റിം​ഗ് ശ​രാ​ശ​രി​യി​ല്‍ 218 റ​ണ്‍സ് നേ​ടി. 61 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. ക​രി​യ​റി​ലെ ഏ​ക അ​ര്‍ധ സെ​ഞ്ചു​റി​യും അ​തുത​ന്നെ​യാ​ണ്. 2000ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ അ​ണ്ട​ര്‍ 19 ഇ​ന്ത്യ​ന്‍ ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട് അ​ഞ്ചു വ​ര്‍ഷ​ത്തി​ന് ശേ​ഷം 2005 ജൂ​ലൈ 30ന് ​ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യി​ല്‍ അ​ര​ങ്ങേ​റി. 2006ല്‍ ​മെ​യ് 23ന് ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രെ​യാ​ണ് അ​വ​സാ​ന ഏ​ക​ദി​നം ക​ളി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ സെ​ല​ക്‌ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം.​എ​സ്.​കെ. പ്ര​സാ​ദി​ന് ശേ​ഷം ആ​ന്ധ്ര​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തി​യ താ​ര​മാ​ണ് റാ​വു. അ​തി​ന് മു​മ്പ് മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും…

Read More

വാഷിംഗ്ടൺ ഓപ്പൺ: സോം​ഗ​യ്ക്കു ജ​യം

വാ​ഷിം​ഗ്ട​ണ്‍: ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ​യ്ക്ക് വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ജ​യം. എ​ട്ടാം റാ​ങ്കുകാ​ര​നാ​യ ക​ര​ന്‍ ഖാ​ച​നോ​വി​നെ സോം​ഗ 6-4, 2-6, 7-5ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​ദേ​ശം ര​ണ്ടു വ​ര്‍ഷ​ത്തി​ന​ടു​ത്താ​യി സോം​ഗ ആ​ദ്യ പ​ത്ത് റാ​ങ്കി​നു​ള്ളി​ലു​ള്ള ഒ​രാ​ളെ തോ​ല്‍പ്പി​ച്ചി​ട്ട്. മു​പ്പ​ത്തി​നാ​ലു​കാ​രാ​നാ​യ ഫ്ര​ഞ്ച് താ​രം 70 റാ​ങ്കി​ലാ​ണ്. ഒ​രു മ​ണി​ക്കൂ​ര്‍ 58 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ഖാ​ച​നോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സോം​ഗ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​ത്. 2017ല്‍ ​വി​യ​ന്ന ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ സോം​ഗ അ​ഞ്ചാം റാ​ങ്കി​ലെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ദ്യ പ​ത്തി​ലു​ള്ള​വ​ര്‍ക്കെ​തി​രേ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​റ്റു. കെ​യ്‌ൽ എ​ഡ്മ​ണ്ടാ​ണ് മൂ​ന്നാം റൗ​ണ്ടി​ല്‍ സോം​ഗ​യു​ടെ എ​തി​രാ​ളി. ലോ​യ്ഡ് ഹാ​രി​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ഡ്മ​ണ്ട് മു​ന്നേ​റി​യ​ത്.

Read More

എല്ലാറ്റിനും കാരണം അശ്രദ്ധ: പൃഥി ഷാ

മും​ബൈ: ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ശ​രീ​ര​ത്തി​ല്‍ നി​രോ​ധി​ത വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ബി​സി​സി​ഐ​യു​ടെ വി​ല​ക്ക് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​ന്ത്യ​ന്‍ കൗ​മാ​ര താ​രം പൃ​ഥ്വി ഷാ. ​ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത ക​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍കിയത്. നി​രോ​ധി​ത ഘ​ട​കം ഉ​ള്‍പ്പെ​ട്ട ക​ഫ് സി​റ​പ്പ് സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ മും​ബൈ​ക്കാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ ക​ടു​ത്ത ചു​മ​യും ജ​ല​ദോ​ഷ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ക​ഴി​ച്ച​താ​ണെ​ന്ന് ഷാ ​വി​ശ​ദീ​ക​രി​ച്ചു. “ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കി​ടെ കാ​ലി​നേ​റ്റ പ​രി​ക്കി​ല്‍ നി​ന്ന് മു​ക്ത​നാ​യി തി​രി​ച്ചു​വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു ഞാ​ന്‍. വീ​ണ്ടും ക​ളി​ക്കാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹം കൊ​ണ്ട് മ​രു​ന്ന് ക​ഴി​ക്കാ​നു​ള്ള പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​ന്‍ എ​നി​ക്കാ​യി​ല്ല. എ​ന്‍റെ വി​ധി ഞാ​ന്‍ ആ​ത്മാ​ര്‍ഥ​ത​യോ​ടെ സ്വീ​ക​രി​ക്കു​ന്നു’’’’, ഷാ ​പ​റ​ഞ്ഞു. മ​രു​ന്നു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ കാ​യി​ക താ​ര​ങ്ങ​ള്‍ അ​തീ​വ ശ്ര​ദ്ധ പു​ല​ര്‍ത്ത​ണ​മെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ര്‍ത്തു. ഡോ​പ്പിം​ഗ് നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് പൃ​ഥ്വി ഷാ​യ്ക്ക് ബി​സി​സി​ഐ​യു​ടെ വി​ല​ക്ക്‌…

Read More

ബെ​ൻ​സേ​മ​യ്ക്കു ഹാ​ട്രി​ക്; തു​ട​ർ തോ​ൽ​വി​ക​ൾ​ക്കു ഫു​ൾ​സ്റ്റോ​പ്പി​ട്ട് റ​യ​ൽ

മ്യൂ​ണി​ച്ച്: പ്രീ​സീ​സ​ണ്‍ തോ​ൽ​വി​ക​ൾ​ക്കു വി​രാ​മ​മി​ട്ട് സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ൽ മാ​ഡ്രി​ഡ്. ഓ​ഡി ക​പ്പി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഫെ​ന​ർ​ബാ​ഷ​യെ റ​യ​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു റ​യ​ലി​ന്‍റെ ജ​യം. ഫ്ര​ഞ്ച് താ​രം ക​രിം ബെ​ൻ​സേ​മ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണു റ​യ​ലി​നു വി​ജ​യ​മൊ​രു​ക്കി​യ​ത്. ആ​റാം മി​നി​റ്റി​ൽ ഫെ​ന​ർ​ബാ​ഷെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു റ​യ​ലി​ന്‍റെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ്. 12, 27, 53 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ബെ​ൻ​സേ​മ​യു​ടെ ഹാ​ട്രി​ക് ഗോ​ളു​ക​ൾ. നാ​ച്ചോ​യും മ​രി​യാ​നോ​യും റ​യ​ലി​ന്‍റെ ഗോ​ൾ​പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ഫെ​ന​ർ​ബാ​ഷ​യ്ക്കു വേ​ണ്ടി റോ​ഡ്രി​ഗ​സ്, ദി​രാ​ർ, തു​ഫാ​ൻ എ​ന്നി​വ​രാ​ണു ഗോ​ളു​ക​ൾ നേ​ടി​യ​ത്. സി​ന​ദീ​ൻ സി​ദാ​ന്‍റെ ടീം ​ഇ​തു​വ​രെ അ​ഞ്ചു വാം ​അ​പ് ക​ളി​ക​ളി​ൽ മൂ​ന്നി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 16 ഗോ​ളു​ക​ളും വ​ഴ​ങ്ങി.

Read More

ഷിക്കു ഇന്ത്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാമ്പില്‍

കോട്ടയം: 2019 ന​വം​ബ​റി​ല്‍ ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ അ​ണ്ട​ര്‍ 18 സ്‌​കൂ​ള്‍സ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നായുള്ള ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ഫു​ട്‌​ബോ​ള്‍ ടീം ​ക്യാ​മ്പി​ലേ​ക്ക് ‘ലി​ഫ’ ട്രി​വാ​ന്‍ടഡ്രം ഗോ​ള്‍ കീ​പ്പ​ര്‍ ഷി​ക്കു സു​നി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തീ​ര​ദേ​ശ​ഗ്രാ​മ​മാ​യ വ​ള്ള​വി​ള സു​നി​ലി​ന്‍റെ​യും പ്ര​ശീ​ല​യു​ടെ​യും മ​ക​നാ​ണ് ഷി​ക്കു. വ​ള്ള​വി​ള​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബ്ബി​ലൂ​ടെ​യാ​ണ് ഷി​ക്കു കാ​ല്‍പ്പ​ന്തു​ക​ളി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചു​തു​ട​ങ്ങു​ന്ന​ത്. ഷി​ക്കു​വി​ന്‍റെ ഫു​ട്‌​ബോ​ള്‍ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്ന​ത് 2015 ല്‍ ‘​ലി​ഫ’ ട്രി​വാ​ന്‍ഡ്രം റ​സി​ഡ​ന്‍ഷ്യ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ അ​ഡ്മി​ഷ​ന്‍ ല​ഭി​ച്ച​തോ​ടു​കൂ​ടി​യാ​ണ്. ലി​ഫ​യി​ലെ ചി​ട്ട​യോ​ടു​കൂ​ടി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​ന​വും ഏ​റെ ഗു​ണം ചെ​യ്ത​താ​യി ഷി​ക്കു പ​റ​യു​ന്നു. സ്‌​പോ​ര്‍ട്‌​സി​ന് പ്ര​ശ​സ്തി​യാ​ര്‍ജി​ച്ച തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ജ​മ്മു കാ​ഷ്മീ​രി​ല്‍ ന​ട​ന്ന അ​ഖി​ലേ​ന്ത്യ അ​ണ്ട​ര്‍17 സ്‌​കൂ​ള്‍സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നാ​യി കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ലേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്. 2015 ലും ​അ​ണ്ട​ര്‍14 വി​ഭാ​ഗ​ത്തി​ല്‍…

Read More

സെലക്ടർമാർക്കെതിരേ ഗാ​വ​സ്‌​ക​ര്‍

ന്യൂ​ഡ​ല്‍ഹി: ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ന്യൂ​സീ​ല​ന്‍ഡി​നോ​ട് തോ​റ്റ് പു​റ​ത്താ​യ ശേ​ഷ​വും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് വി​രാ​ട് കോ​ഹ്‌​ലി തു​ട​രു​ന്ന​തി​നെ ചോ​ദ്യം ചെ​യ്ത് ഇ​തി​ഹാ​സ താ​രം സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍. ഒരു ദി​ന​പ​ത്ര​ത്തി​ലെ​ഴു​തി​യ കോ​ള​ത്തി​ലാ​ണ് ഗാ​വ​സ്‌​ക​ര്‍ കോ​ഹ്‌​ലി​ക്കെ​തി​രെ​യും അ​ദ്ദേ​ഹ​ത്തെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ക്കെ​തി​രെ​യും ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍ശ​നമു​ന്ന​യി​ച്ച​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ക്യാ​പ്റ്റ​നെ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ച​ര്‍ച്ച​യും ന​ട​ത്താ​തെ സെ​ല​ക‌്ഷ​ന്‍ ക​മ്മി​റ്റി വെ​സ്റ്റ് ഇ​ന്‍ഡീ​സി​ലേ​ക്കു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​രാ​ട് കോ​ഹ്‌​ലി ഇ​പ്പോ​ഴും ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തു​ട​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​നു വേ​ണ്ടി​യാ​ണോ അ​തോ സെ​ല​‌ക‌്ഷ​ന്‍ ക​മ്മി​റ്റി​യു​ടെ സ​ന്തോ​ഷ​ത്തി​നു വേ​ണ്ടി​യാ​ണോ എ​ന്നും ഗാ​വ​സ്‌​ക​ര്‍ ചോ​ദി​ച്ചു. ഞ​ങ്ങ​ളു​ടെ അ​റി​വു​വ​ച്ച് വി​രാ​ട് കോ​ഹ്‌​ലി​യെ ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ച​ത് ലോ​ക​ക​പ്പു​വ​രെ​യാ​ണ്. അ​തി​നു ശേ​ഷ​വും കോ​ഹ്‌​ലി​യെ ക്യാ​പ്റ്റ​നാ​യി തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​മ്പോ​ള്‍ അ​തി​നാ​യി ഒ​രു അ​ഞ്ചു മി​നി​റ്റ് യോ​ഗ​മെ​ങ്കി​ലും സെ​ല​ക്ട​ര്‍മാ​ര്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ട​ത​ല്ലേ​യെ​ന്നും ഗാ​വ​സ്‌​ക​ര്‍ ചോ​ദി​ച്ചു. ലോ​ക​ക​പ്പി​ലെ തോ​ല്‍വി​ക്കു…

Read More

ധോ​ണി​ക്കും കോ​ട്രെ​ലി​ന്‍റെ സ​ല്യൂ​ട്ട്

ന്യൂ​ഡ​ല്‍ഹി: സൈ​നി​ക സേ​വ​ന​ത്തി​നാ​യി ക്രി​ക്ക​റ്റി​ല്‍ നി​ന്ന് ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ത്ത ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ്കീ​പ്പ​ര്‍ മ​ഹേ​ന്ദ്ര സിം​ഗ്് ധോ​ണി​യെ പ്ര​കീ​ര്‍ത്തി​ച്ച് വെ​സ്റ്റ് ഇ​ന്‍ഡീ​സ് പേ​സ​ര്‍ ഷെ​ര്‍ഡ​ര്‍ കോ​ട്രെ​ല്‍. ക്രി​ക്ക​റ്റ് ക​ള​ത്തി​ലും അ​തി​നു പു​റ​ത്തും എ​ല്ലാ​വ​ര്‍ക്കും പ്ര​ചോ​ദ​ന​മാ​ണ് ധോ​ണി​യെ​ന്ന് കോ​ട്രെ​ല്‍ ത​ന്‍റെ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ജ​മൈ​ക്ക​യു​ടെ പ്ര​തി​രോ​ധ സേ​ന​യി​ലെ സൈ​നി​ക​നാ​ണ് കോ​ട്രെ​ല്‍. സ​ല്യൂ​ട്ട് അ​ടി​ച്ചു​ള്ള കോ​ട്രെ​ലി​ന്‍റെ വി​ജ​യാ​ഘോ​ഷം ലോ​ക​ക​പ്പി​നി​ട​യി​ല്‍ ഏ​റെ ച​ര്‍ച്ച​യാ​യി​രു​ന്നു.“ഈ ​മ​നു​ഷ്യ​ന്‍ ഗ്രൗ​ണ്ടി​ലെ പ്ര​ചോ​ദ​ന​മാ​ണ്. അ​തു മാ​ത്ര​മ​ല്ല, ഇ​പ്പോ​ള്‍ രാ​ജ്യസ്‌​നേ​ഹി​യാ​ണെ​ന്നും തെ​ളി​യി​ച്ചി​രി​ക്കു​ന്നു. ക്രി​ക്ക​റ്റി​നേ​ക്കാ​ള്‍ രാ​ജ്യ​ത്തെ സ്‌​നേ​ഹി​ക്കു​ന്ന​വ​ന്‍.’’ കോ​ട്രെ​ല്‍ ട്വീ​റ്റി​ല്‍ കു​റി​ച്ചു. 2011ലു​ള്ള ധോ​ണി​യു​ടെ ഒ​രു വീ​ഡി​യോ​യും വി​ന്‍ഡീ​സ് താ​രം ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ആ​ര്‍മി​യു​ടെ ഓ​ണ​റ​റി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ പ​ദ​വി രാ​ഷ‌്ട്ര​പ​തി​യി​ല്‍നി​ന്ന് ധോ​ണി സ്വീ​ക​രി​ക്കു​ന്ന​താ​ണ് ആ ​വീ​ഡി​യോ​യി​ലു​ള്ള​ത്. ‘’ ഈ ​വീ​ഡി​യോ ഞാ​ന്‍ എ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കു​മാ​യി പ​ങ്കു​വെ​യ്ക്കു​ന്നു. ആ​ദ​രി​ക്ക​പ്പെ​ടു​ക എ​ന്ന​ത് എ​നി​ക്ക് എ​ത്ര​ത്തോ​ളം പ്രി​യ​പ്പെ​ട്ട​താ​ണെ​ന്ന് അ​വ​ര്‍ക്ക് അ​റി​യാം.…

Read More

രോ​ഹി​ത്തുമാ​യി ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല: കോ​ഹ്‌ലി

മും​ബൈ: രോ​ഹി​ത് ശ​ര്‍മ​യു​മാ​യി ത​നി​ക്ക് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ത​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ എ​ഴു​തി വി​ടു​ക​യാ​ണെ​ന്നും അ​തി​ല്‍ നി​റ​യെ നു​ണ​ക​ളാ​ണെ​ന്നും കോ​ഹ് ലി ​പ​റ​ഞ്ഞു. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നു പോ​കു​ന്ന​തി​നു മു​മ്പ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കോ​ഹ്‌ലി ​പ​റ​ഞ്ഞ​ത്. ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് കോ​ഹ്‌ലി​യും രോ​ഹി​തും പി​ണ​ക്ക​ത്തി​ലാ​ണെ​ന്ന വാ​ര്‍ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ക്യാ​പ്റ്റ​ന്‍സി​യി​ല്‍ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നു വ​രെ റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റി​ലെ വൈ​സ് ക്യാ​പ്റ്റ​നാ​ണ് രോ​ഹി​ത് ശ​ര്‍മ. ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ വാ​യി​ക്കു​ന്ന​ത് ത​ന്നെ അ​മ്പ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും വി​ഡ്ഢി​ത്ത​വും നു​ണ​ക​ളു​മാ​ണ് ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ പ​ര​ത്തു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ പ​റ​ഞ്ഞു. ടീ​മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണെ​ന്നാ​ണ് പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രി പ​റ​ഞ്ഞ​ത്. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ ഒ​രു പ്ര​ശ്‌​ന​വു​മി​ല്ല. എ​നി​ക്ക് ആ​രെ​യെ​ങ്കി​ലും ഇ​ഷ്ട​മി​ല്ലെ​ങ്കി​ല്‍ അ​ത് മു​ഖ​ത്ത് പ്ര​ക​ട​മാ​കും. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളിൽ ഒ​ത്തി​രി​കാ​ര്യ​ങ്ങ​ള്‍ കേ​ട്ടു.…

Read More

പ്ര​സി​ഡ​ന്‍റ്സ് ക​പ്പി​ൽ പൊ​ന്ന​ണി​ഞ്ഞ് മേ​രി​കോം

ലാ​ബൗ​ൻ ബാ​ജോ (ഇ​ന്തോ​നേ​ഷ്യ): ആ​റു ത​വ​ണ ലോ​ക ചാ​ന്പ്യ​ൻ പ​ട്ടം നേ​ടി​യ മേ​രി കോ​മി​ന് 23-ാമ​ത് പ്ര​സി​ഡ​ന്‍റ്സ് ക​പ്പ് ബോ​ക്സിം​ഗി​ൽ സ്വ​ർ​ണം. 51 കി​ലോ ഗ്രാം ​ഫൈ​ന​ലി​ൽ അ​നാ​യാ​സ ജ​യ​മാ​ണ് മേ​രി കോം ​സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ താ​രം ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​പ്രി​ൽ ഫ്രാ​ങ്ക്സി​നെ 5-0ന് ​ത​ക​ർ​ത്തു. ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് അ​ടു​ത്തി​രി​ക്കെ മേ​രി കോ​മി​ന് മി​ക​ച്ച ത​യാ​റെ​ടു​പ്പാ​ണു സ്വ​ർ​ണ​നേ​ട്ട​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്. 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നു യോ​ഗ്യ​ത ല​ക്ഷ്യ​മി​ട്ടാ​ണ് മേ​രി കോം ​റ​ഷ്യ​യി​ലെ യെ​ക്ടെ​റി​ൻ​ബ​ർ​ഗി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​റ​ങ്ങു​ക. ഈ ​വ​ർ​ഷ​ത്തെ വ​നി​ത​ക​ളു​ടെ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ 21 വ​രെ​യാ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മേ​രി കോം ​ആ​റാ​മ​ത്തെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

Read More