പന്ത്രണ്ടാം ഏകദിന ലോകകപ്പ് ഏകപക്ഷീയമായി ചില ടീമുകൾ മുന്നേറുമെന്നുള്ള കണക്കുകൂട്ടലുകൾ തെറ്റി. ഉൗതല്ലേ തീപ്പൊരി പാറും എന്ന സിനിമ ഡയലോഗിനെ സാധൂകരിച്ച് പോരാട്ടങ്ങൾക്കു ചൂടുപിടിച്ചു. ലോകകപ്പിന്റെ ആദ്യ ആഴ്ചകളിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഒഴികെയുള്ള വന്പൻ ടീമുകൾ തോൽവി അറിഞ്ഞില്ല. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഈ ലോകകപ്പിന്റെ തുടക്കത്തിൽ സെമി സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ ഗണത്തിൽ ഇല്ലായിരുന്നു. ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള നിരീക്ഷണം ശരിയായെങ്കിലും പാക്കിസ്ഥാന്റെ കഥ വേറെ ആയി. ഈ ലോകകപ്പിലെ ഏറ്റവും മോശം ഫീൽഡിംഗ് കാഴ്ചവയ്ക്കുന്ന ടീമാണ് പാക്കിസ്ഥാൻ. എങ്കിലും സെമി ഫൈനൽ സ്ഥാനത്തിനായി ഏറ്റവും ശക്തമായ നിലയിലാണ് പാക്കിസ്ഥാൻ ഇപ്പോൾ. 1992നുശേഷം റൗണ്ട് റോബിൻ രീതിയിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ് ലോകകപ്പിന്റെ ആദ്യ ഘട്ടം. പോയിന്റ് പട്ടികയിൽ ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിയിൽ പ്രവേശിക്കും. ആവേശപ്പോരാട്ടങ്ങൾ ജൂണ്‍ 21ന് ആതിഥേയരായ ഇംഗ്ലണ്ടിനെ 20 റണ്‍സിന്…
Read MoreCategory: Sports
കോപ്പയിൽ കൊടുങ്കാറ്റുണരുന്നു; സെമിയിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്ന പോരാട്ടത്തിന് അരങ്ങൊരുങ്ങി. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. ഇതോടെ സെമിയിൽ ബ്രസീൽ-അർജന്റീന നേർക്കുനേർ പോരാടും. ഇന്ത്യന്‍ സമയം ബുധനാഴ്ച രാവിലെ ആറിനാണ് സെമി പോരാട്ടം. കഴിഞ്ഞ ദിവസം പരാഗ്വയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ബ്രസീൽ സെമിയിലെത്തിയത്. വെനസ്വേലയ്ക്കെതിരെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോളാണ് അർജന്റീന പുറത്തെടുത്തത്. പത്താം മിനിറ്റിൽ ലൗട്ടാറൊ മാര്‍ട്ടിനെസിലൂടെ അർജന്റീന ലീഡെടുത്തു. സൂപ്പർ താരം ലയണല്‍ മെസിയെടുത്ത കോര്‍ണര്‍ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോൾ പിറന്നത്. പിൻകാലടി ഷോട്ടിലൂടെ മാര്‍ട്ടിനെസ് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ അർജന്റീന വീണ്ടും വലചലിപ്പിച്ചു. 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയാണ് ഗോൾ നേടിയത്. വെനസ്വേലൻ പ്രതിരോധത്തിന്റെയും ഗോൾകീപ്പറുടെയും പിഴവ് മുതലെടുത്തായിരുന്നു ഗോൾ. ബോക്സിന് പുറത്ത് നിന്ന് അഗ്യൂറോ അടിച്ച…
Read Moreപാക്കിസ്ഥാനെ സഹായിക്കൂ, സെമിയിൽ തോൽപ്പിച്ചു കാണിക്കാം; ഇന്ത്യയോട് അക്തർ
ന്യൂഡൽഹി: പാക്കിസ്ഥാൻ ലോകകപ്പ് സെമിയിലെത്താൻ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു പാക് മുൻ താരം ഷോയബ് അക്തർ. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് പാക്കിസ്ഥാനെ സഹായിക്കണമെന്നാണ് അക്തറിന്റെ ആവശ്യം. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അക്തർ ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇന്ത്യക്കു പാക്കിസ്ഥാനെ സഹായിക്കാൻ കഴിയും. ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ഇംഗ്ലണ്ട് ടൂർണമെന്റിൽനിന്നു പുറത്താകും. 11 പോയിന്റുള്ള പാക്കിസ്ഥാൻ സെമിയിൽ കടക്കും. ഇതിന് അടുത്ത രണ്ടു മത്സരങ്ങളിലും പാക്കിസ്ഥാൻ ജയിക്കേണ്ടതുണ്ട്. അപ്പോൾ സെമിയിൽ ഇന്ത്യ-പാക്കിസ്ഥാൻ മൽസരം വരും. പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുകയും ചെയ്യുമെന്നും അക്തർ വീഡിയോയിൽ പറയുന്നു. പാകിസ്ഥാൻ സെമിയിലെത്തുന്നതു തടയാൻ ശ്രീലങ്കയുമായും ബംഗ്ലാദേശുമായുള്ള മത്സരങ്ങളിൽ ഇന്ത്യ തോറ്റുകൊടുത്തേക്കുമെന്നു പാക്കിസ്ഥാൻ മുൻ താരം ബാസിത് അലി പറഞ്ഞിരുന്നു. പാകിസ്ഥാൻ സെമിയിൽ എത്താൻ ഇന്ത്യ ആഗ്രഹിക്കില്ലെന്നും ബാസിത് പറയുന്നു.
Read Moreഅത്ഭുതഗോളുമായി വീണ്ടും വെയ്ൻ റൂണി; വണ്ടറടിച്ചു ഫുട്ബോൾ ലോകം
ന്യുയോർക്ക്: ദേശീയ ടീമിൽനിന്നു വിരമിച്ചെങ്കിലും കളിമികവ് കൈമോശം വന്നിട്ടില്ലെന്നും വിളിച്ചു വീണ്ടും തെളിയിച്ച് ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി. അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ ഡിസി യുണൈറ്റഡിനായി നേടിയ ഗോളാണു ഫുട്ബോൾ ലോകത്തിന്റെ മനംകവരുന്നത്. ഓർലാന്േറാ സിറ്റിക്കെതിരായ മത്സരത്തിന്റെ 10-ാം മിനിറ്റിലായിരുന്നു റൂണിയുടെ ഗോൾ. പോസ്റ്റിന് 70 മീറ്റർ അകലെനിന്നു റൂണി ഗോൾവല ലക്ഷ്യമാക്കി ഷോട്ട് പായിച്ചു. ഗോളി മുന്നോട്ടുകയറി നിൽക്കുന്നതുകണ്ടാണു റൂണി മധ്യവരയ്ക്കു പിന്നിൽനിന്നു പന്തടിച്ചത്. ബോക്സിനു പുറത്തായിരുന്ന ഗോൾ കീപ്പർ ബ്രിയാൻ റോ പിന്നിലേക്ക് ഓടി പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ എവർട്ടണിനായും മാഞ്ചസ്റ്റർ യുണൈറ്റഡിനായും വെസ്റ്റ് ഹാമിനെതിരേയും കളിക്കുന്പോൾ റൂണി സമാനമായ രീതിയിൽ ഗോളുകൾ നേടിയിരുന്നു.
Read Moreകോപ്പ ക്വാർട്ടർ തെളിഞ്ഞു
സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് സിയിലെ അവസാന മത്സരങ്ങളിൽ ഉറുഗ്വെ 1-0ന് നിലവിലെ ചാന്പ്യന്മാരായ ചിലിയെ പരാജയപ്പെടുത്തുകയും ഇക്വഡോറും ജപ്പാനും 1-1 സമനിലയിൽ പിരിയുകയും ചെയ്തതോടെയാണിത്. ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടക്കാമെന്ന അനുകൂല സാഹചര്യത്തിൽ കളിക്കാനിറങ്ങിയ ജപ്പാൻ സമനിലയിൽ കുരുങ്ങി പുറത്തായി. അതോടെ ഗ്രൂപ്പ് ചാന്പ്യന്മാരായി ഉറുഗ്വെയും രണ്ടാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലേക്കു മുന്നേറി. 82-ാം മിനിറ്റിൽ എഡിസണ് കവാനിയാണ് ചിലിക്കെതിരേ ഉറുഗ്വെയുടെ ജയം കുറിച്ച ഗോൾ നേടിയത്. മികച്ച മൂന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് എയിൽനിന്ന് പെറുവും (നാല് പോയിന്റ്) ഗ്രൂപ്പ് ബിയിൽനിന്ന് പരാഗ്വെയും (രണ്ട് പോയിന്റ്) ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനക്കാരായ ജപ്പാനും രണ്ട് പോയിന്റ് ആയിരുന്നെങ്കിലും ഗോൾ വ്യത്യാസത്തിൽ പരാഗ്വെയ്ക്കായിരുന്നു മുൻതൂക്കം. വെള്ളിയാഴ്ച മുതൽ ക്വാർട്ടർ പോരാട്ടങ്ങൾ തുടങ്ങും. ആദ്യ…
Read Moreജിയാനി ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: ഡച്ച് ഡിഫന്‍ഡര്‍ ജിയാനി സുയിവെര്ലൂൻ കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു. മുപ്പത്തിരണ്ടുകാരനായ ജിയാനി ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത് ഫെയെനൂര്‍ഡ് ക്ലബിന്റെ യുവ ടീമിലാണ്. 2018ൽ ഡല്‍ഹി ഡൈനോമോസിന്റെ താരമായിരുന്നു.
Read More20,000 റിക്കാർഡിന് 37 റൺസ് അകലെ കോഹ്ലി
മാഞ്ചസ്റ്റർ: വേഗത്തിൽ 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വേണ്ടിയത് 37 റണ്‍സ്. ഇതിഹാസതാരങ്ങളായ സച്ചിൻ തെണ്ടുൽക്കർ ബ്രയാൻ ലാറ എന്നിവരുടെ പേരിലുള്ള റിക്കാർഡ് അതോടെ പഴങ്കഥയാകും. 453 ഇന്നിംഗ്സുകളിൽനിന്നാണ് സച്ചിനും ലാറയും 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് പങ്കിടുന്നത്. രണ്ടാം സ്ഥാനത്തുള്ളത് 468 ഇന്നിംഗ്സിൽനിന്ന് 20,000 തികച്ച ഓസ്ട്രേലിയയുടെ മുൻ താരം റിക്കി പോണ്ടിംഗ് ആണ്. 416 ഇന്നിംഗ്സുകളിൽനിന്ന് 19,963 റണ്‍സാണ് കോഹ്ലിക്കുള്ളത്. ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ 37 റണ്‍സ് നേടിയാൽ രാജ്യാന്തര മത്സരങ്ങളിലായി 20,000 റണ്‍സ് തികയ്ക്കുന്ന 12-ാമത് താരമാകും ഇന്ത്യൻ ക്യാപ്റ്റൻ. സച്ചിനും (34,357 റണ്‍സ്) രാഹുൽ ദ്രാവിഡും (24,208 റണ്‍സ്) മാത്രമാണ് രാജ്യാന്തര മത്സരങ്ങളിൽ 20,000 റണ്‍സ് എന്ന നാഴികക്കല്ല് കടന്ന ഇന്ത്യൻ താരങ്ങൾ.
Read Moreഷാമി വേണ്ട, ഭുവി മതി: സച്ചിൻ
മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ മുഹമ്മദ് ഷാമിക്കു പകരം ഭുവനേശ്വര്‍ കുമാറിനെ ഇറക്കണമെന്ന് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍. ഭുവനേശ്വറിന് വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ലിനെ ബുദ്ധിമുട്ടിക്കാനാകുമെന്നാണ് സച്ചിന്റെ അഭിപ്രായം. ഭുവനേശ്വര്‍ കുമാര്‍ ആരോഗ്യം വീണ്ടെടുത്ത് പരിശീലനം ആരംഭിച്ച കാര്യം സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹത്തിന്റെ ബോഡിലാംഗ്വേജ് ആത്മവിശ്വാസം നിറഞ്ഞതാണെന്നും തെണ്ടുല്‍ക്കര്‍ പറഞ്ഞു. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരം നഷ്ടമാകുകയും ചെയ്തു. പകരമിറങ്ങിയ ഷാമി അവസാന ഓവറില്‍ ഹാട്രിക് വിക്കറ്റുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തിരുന്നു. 2013ല്‍ സച്ചിന് തെണ്ടുല്‍ക്കറിന്റെ 200-ാമത്തെ വിരമിക്കല്‍ ടെസ്റ്റില്‍ ഗെയ്ലിനെതിരേയുള്ള ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗിനെ അനുസ്മരിച്ചാണ് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞത്. ആ മത്സരത്തില്‍ ഭുവനേശ്വറിന്റെ പന്തുകള്‍ നേരിടാന്‍ ക്രിസ് ഗെയൽ ബുദ്ധിമുട്ടുകയായിരുന്നുവെന്നു സച്ചിന് പറഞ്ഞു.
Read Moreറിക്കാർഡ് നേട്ടത്തിനാപ്പം ആരണ് ഫിഞ്ച്; മുന്നിലുള്ളത് ഗാംഗുലി
ലോഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ റിക്കാർഡ് നേട്ടത്തിനാപ്പം ഓസ്ട്രേലിയൻ നായകൻ ആരണ് ഫിഞ്ച്. ഒരു ലോകകപ്പിൽ രണ്ട് സെഞ്ചുറി നേടുന്ന ക്യാപ്റ്റൻ എന്ന നേട്ടമാണ് ഫിഞ്ചിനെ തേടിയെത്തിയത്. ഗ്ലെൻ ടർണർ (1975), റിക്കി പോണ്ടിംഗ് (2003), ബ്രണ്ടൻ ടെയ്ലർ (2015), കെയ്ൻ വില്യംസണ് (2019) എന്നിവർക്കൊപ്പമാണ് ഇപ്പോൾ ഫിഞ്ചിന്റെ സ്ഥാനം. മൂന്ന് സെഞ്ചുറി നേടിയ സൗരവ് ഗാംഗുലിയുടെ (2003) പേരിലാണ് റിക്കാർഡ്. ഒരു രാജ്യത്തിനെതിരേ ഏറ്റവും അധികം സെഞ്ചുറി നേടുന്ന ഓസ്ട്രേലിയൻ താരമെന്ന റിക്കാർഡും ഫിഞ്ച് കുറിച്ചു. ഇംഗ്ലണ്ടിനെതിരേ ഓസീസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചുറി നേട്ടമാണ്. പോണ്ടിംഗ്, ഗിൽക്രിസ്റ്റ് (ആറ് സെഞ്ചുറി) എന്നിവർക്കൊപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു ഫിഞ്ച്.
Read Moreവനിതാ ലോകകപ്പ്: ജപ്പാനെ വീഴ്ത്തി നെതർലൻഡ്സ് ക്വാർട്ടറിൽ
റെന്നസ്: യൂറോപ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സ് വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിപ്പിച്ചു. പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് വനിതകളുടെ മുന്നേറ്റം. ക്വാർട്ടറിൽ ഇറ്റലിയാണ് എതിരാളി. ബാഴ്സലോണ താരമായ ലീകെ മാർടെൻസിന്റെ ഇരട്ട ഗോളാണ് നെതർലൻഡ്സിന് ജയം സമ്മാനിച്ചത്. മികച്ച രീതിയിൽ തുടങ്ങിയ നെതർലൻഡ്സ് 17-ാം മിനിറ്റിൽ ലീഡെടുത്തു. 47-ാം മിനിറ്റിൽ ഹസെഗാവയിലൂടെ ജപ്പാൻ ഒപ്പമെത്തി. എന്നാൽ 90-ാം മിനിറ്റിൽ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റിയിലൂടെ നെതർലൻഡ്സിന്റെ ജയമെത്തി. നേരത്തെ, ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇറ്റലി ക്വാർട്ടറിൽ കടന്നത്. ശനിയാഴ്ചയാണ് ഇറ്റലി-നെതർലൻഡ്സ് ക്വാർട്ടർ പോരാട്ടം.
Read More