മാഡ്രിഡ്: പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രെ ഗോമസ് എവർട്ടണിലേക്ക് കൂടുമാറി. ബാഴ്സലോണയിൽ നിന്ന് 25 മില്യൺ യൂറോ നൽകിയാണ് താരത്തെ എവർട്ടൺ സ്വന്തമാക്കിയത്. 25 വയസുകാരനായ ഗോമസുമായി അഞ്ച് വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണിൽ എവർട്ടനിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെ കരാർ സ്ഥിരമാക്കാൻ എവർട്ടൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. 2016ൽ ബാഴ്സയിലെത്തിയ താരം 46 മൽസരങ്ങളിൽ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. 2016 യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു. ബെൻഫിക്കയിലൂടെ കരിയർ ആരംഭിച്ച താരമാണ് ഗോമസ്. 2014-2016 കാലയളവിൽ വലൻസിയയിൽ കളിച്ച താരം മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഴ്സയിൽ എത്തുകയായിരുന്നു.
Read MoreCategory: Sports
ഇംഗ്ലണ്ടിന്റെ നെറ്റ്സ് ബൗളറായി അർജുൻ
ലണ്ടൻ: സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ നെറ്റ്സ് ബൗളറായി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരായ വന്പൻ പോരാട്ടത്തിനു മുന്നോടിയായാണ് അർജുനെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ നെറ്റ്സിൽ നേരിട്ട് പരിശീലിച്ചത്. ഓസ്ട്രേലിയയുടെ ഇടംകൈ പേസർമാരെ നേരിടാനുള്ള മുന്നൊരുക്കമായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ലോഡ്സിൽ തിങ്കളാഴ്ചയായിരുന്നു അർജുൻ നെറ്റ്സിൽ എറിയാൻ എത്തിയത്. 2015 ൽ ആഷസ് പരന്പരയിലെ രണ്ടാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിലും ഇംഗ്ലണ്ടിനായി അർജുൻ നെറ്റ്സ് ബൗളറായിരുന്നു. പത്തൊന്‍പതുകാരനായ അർജുൻ നിലവിൽ എംസിസി യംഗ് ക്രിക്കറ്റേഴ്സ്, ലോഡ്സിനായി കളിക്കുകയാണ്.
Read Moreചിലിയെ വീഴ്ത്തി ഉറുഗ്വെ ക്വാർട്ടറിൽ
മാറക്കാന: എഡിൻസണ്‍ കവാനിയുടെ ഏകഗോളിൽ ചിലിയെ തകർത്ത് ഉറുഗ്വെ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് സിയിൽ ചാന്പ്യൻമാരായാണ് ഉറുഗ്വെയുടെ ക്വാർട്ടർ പ്രവേശനം. ചിലി നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. 82-ാം മിനിറ്റിലായിരുന്നു കവാനിയുടെ ഗോൾ പിറന്നത്. ഇതോടെ ഏഴ് പോയിന്റുകളുമായി ഉറുഗ്വെ ഗ്രൂപ്പ് ചാന്പ്യൻമാരായി. രണ്ടാം സ്ഥാനത്തുള്ള ചിലിയ്ക്ക് ആറ് പോയിന്റാണ് ഉള്ളത്.ഇതോടെ ഉറുഗ്വെ ക്വാർട്ടർ ഫൈനലിൽ പെറുവിനെ നേരിടും. ശനിയാഴ്ചയാണ് ക്വാർട്ടർ. ചിലി ക്വാർട്ടറിൽ കോളംബിയയെ നേരിടും. അതേസമയം ഗ്രൂപ്പ് സിയിലെ ഇക്വഡോർ-ജപ്പാൻ മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ ഇരു ടീമുകളും ക്വാർട്ടർ കാണാതെ പുറത്തായി. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ജപ്പാൻ 15-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടി. ഷോയ നകജിമയാണ് ജപ്പാന്റെ ഗോൾ സ്കോറർ. 35-ാം മിനിറ്റിൽ എയ്ഞ്ചൽ മിനയിലൂടെ ഇക്വഡോർ തിരിച്ചടിച്ചു. പിന്നിട് ഗോളിനായി ഇരു ടീമുകളും…
Read Moreഡച്ച് താരം ക്യുൻസി പ്രൊമെസ് അയാക്സിൽ
ആംസ്റ്റർഡാം: ഡച്ച് താരം ക്യുൻസി പ്രൊമെസിനെ അയാക്സ് റാഞ്ചി. സെവിയ്യയിൽ നിന്ന് 15.7 മില്യൺ യൂറോയ്ക്കാണ് താരത്തെ അയാക്സ് സ്വന്തമാക്കിയത്. 27 വയസുകാരനായ പ്രൊമെസുമായി അഞ്ച് വർഷത്തേക്കാണ് കരാർ. അയാക്സിൻന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ് പ്രൊമെസ്. 2014-18 കാലയളവിൽ സ്പാർടക് മോസ്കോയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് സെവിയ്യയിൽ എത്തിയത്. സെവിയ്യയ്ക്ക് വേണ്ടി 33 കളികളിൽ ഇറങ്ങിയ താരം രണ്ടു ഗോളും നേടി. നെതർലൻഡ്സിനായി 37 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളും നേടിയിട്ടുണ്ട്.
Read Moreവനിതാ ലോകകപ്പ്: സ്പെയിനെ തോൽപ്പിച്ച് അമേരിക്ക ക്വാർട്ടറിൽ
പാരീസ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനെ തോൽപ്പിച്ച് അമേരിക്ക ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ ജയം. രണ്ടു പെനാൽറ്റി ഗോളുകളാണ് അമേരിക്കയുടെ ജയം ഉറപ്പാക്കിയത്. ഏഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കിക്കെടുത്ത ക്യാപ്റ്റൻ മെഗൻ റാപിനോ അമേരിക്കയ്ക്ക് ലീഡ് സമ്മാനിച്ചു. രണ്ടു മിനിറ്റുകൾക്കുള്ളിൽ സ്പെയിൻ തിരിച്ചടിച്ചു. ജെന്നിഫർ ഹെർമോസയാണ് സ്പെയിനെ ഒപ്പമെത്തിച്ചത്. അത് ഈ ലോകകപ്പിൽ അമേരിക്ക വഴങ്ങിയ ആദ്യ ഗോളായിരുന്നു. മത്സരം അവസാനത്തിലേക്ക് നീങ്ങവേ സ്പെയിന്റെ പ്രതീക്ഷകളെ തകർത്ത് അമേരിക്കയ്ക്ക് വീണ്ടും പെനാൽറ്റി അനുവദിക്കപ്പെട്ടു. കിക്കെടുത്ത റാപിനോ ലക്ഷ്യം തെറ്റാതെ വലകുലുക്കി.
Read Moreവനിതാ ലോകകപ്പ്: ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്ത്
വലൻസിയൻ: വനിതാ ലോകകപ്പ് ഫുട്ബോളിൽ നിന്ന് കരുത്തരായ ബ്രസീൽ പുറത്ത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസിനോട് 2-1ന് ബ്രസീൽ തോറ്റു. അധികസമയത്തായിരുന്നു ഫ്രാൻസിന്റെ വിജയഗോൾ പിറന്നത്. സ്വന്തം ആരാധകർക്ക് മുന്നിലിറങ്ങിയ ഫ്രാൻസായിരുന്നു മത്സരത്തിൽ മുന്നിട്ടുനിന്നത്. 52-ാം മിനിറ്റിൽ വലേരി ഗൗവിനിലൂടെ ഫ്രാൻസാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 63-ാം മിനിറ്റിൽ തൈസ ബ്രസീൽ ഒപ്പമെത്തിച്ചു. നിശ്ചിതസമയത്ത് 1-1ന് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 106-ാം മിനിറ്റിൽ അമാൻഡിൻ ഹെന്റി ഫ്രീക്കിലൂടെ വലകുലുക്കി ഫ്രാൻസിനെ ക്വാർട്ടറിൽ എത്തിച്ചു.
Read Moreആശ്വാസം…ഖത്തറിനെ തകർത്ത് അർജന്റീന കോപ്പയുടെ ക്വാർട്ടറിൽ
റിയോ ഡി ഷാനെയ്റോ: ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി അർജന്റീന കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ കടന്നു. ഇന്ന് ജയിച്ചില്ലെങ്കിൽ നാണംകെട്ട് പുറത്തേക്ക് എന്ന നിലയിലായിരുന്ന മെസിയും സംഘവും കോപ്പയിൽ ഈ സീസണിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വയെ തോൽപിച്ചതോടെ അർജന്റീന രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. വെനസ്വേലയാണ് ക്വാർട്ടർ പോരാട്ടത്തിൽ മെസിപ്പടയുടെ എതിരാളികൾ. മത്സരത്തിന്റെ നാലാം മിനിറ്റി തന്നെ മാർട്ടിനസിലൂടെ അർജന്റീന മുന്നിലെത്തി. എന്നാൽ പൊരുതാനുറച്ചിറങ്ങിയ ഖത്തർ അത്ര പെട്ടന്ന് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഫലമോ, പലവട്ടം അർജന്റൈൻ ഗോൾമുഖത്ത് ഖത്തർ ഗോളവസരങ്ങളുമായി ഇരച്ചെത്തി. പക്ഷേ, അതൊന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ മത്സരത്തിന്റെ 82ാം മിനിറ്റിട്ടിൽ അഗ്യൂറോയാണ് അർജന്റീനയ്ക്ക് അവസാന എട്ടിലേക്കുള്ള വാതിൽ തുറന്ന ഗോൾ നേടിയത്.
Read Moreപാക്കിസ്ഥാനോടും തോറ്റു; ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി കാണാതെ പുറത്ത്
ലോഡ്സ്: ലോകകപ്പ് സെമി കാണാതെ ദക്ഷിണാഫ്രിക്ക പുറത്ത്. നിർണായക മത്സരത്തിൽ പാക്കിസ്ഥാനോടു 49 റണ്‍സിന്റെ തോൽവി വഴങ്ങിയാണ് ദക്ഷിണാഫ്രിക്ക സെമി പ്രതീക്ഷകൾ കൈവിട്ടത്. പാക്കിസ്ഥാൻ ഉയർത്തിയ 309 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 259 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ പാക്കിസ്ഥാൻ ബൗളർമാർ വരച്ചവരയിൽ ഒതുക്കി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും വിജയസാധ്യത സൃഷ്ടിക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്കു കഴിഞ്ഞില്ല. തകർപ്പൻ അർധസെഞ്ചുറിയുമായി പാക് ബാറ്റിംഗിനെ നയിച്ച ഹാരിസ് സൊഹയ്ലാണു കളിയിലെ താരം. നായകൻ ഫഫ് ഡുപ്ലസി (63) യാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ക്വിന്റൻ ഡികോക്ക് (47), വാൻ ഡെർ ഡുസൻ (36), ഡേവിഡ് മില്ലർ (31) എന്നിവർക്കു തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. വാലറ്റത്ത് ആൻഡിൽ പെഹ്ലുക്വായോ 32 പന്തിൽനിന്നു 46 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ലക്ഷ്യം…
Read Moreആപ്പിലാക്കിയ അപ്പീൽ; കോഹ്ലിക്ക് മാച്ച് ഫീസിന്റെ 25 ശതമാനം പിഴ
ലണ്ടൻ: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തുടരെ അപ്പീൽ ചെയ്ത ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അഫ്ഗാനെതിരായ മത്സരത്തിലെ ബുംമ്ര എറിഞ്ഞ 29 ാം ഓവറിലാണ് കോഹ്ലി വിക്കറ്റിനായി ശക്തമായി അപ്പീൽ ചെയ്തത്. ബുംമ്രയുടെ പന്തിൽ റഹ്മത് ഷാ വിക്കറ്റിനു മുന്നിൽ കുടുങ്ങിയെങ്കിലും അമ്പയർ അലീം ദർ ഔട്ട് വിളിച്ചില്ല. റിവ്യൂ ചെയ്യാനുള്ള അവസരം നേരത്തെ നഷ്ടമായിരുന്നതിനാൽ കോഹ്ലി ശക്തമായി അപ്പീൽ ചെയ്തു. അമ്പയറുടെ സമീപത്തേക്ക് ചെന്നായിരുന്നു റഹ്മത് ഷായുടെ വിക്കറ്റിനായി കോഹ്ലിയുടെ അപ്പീൽ.
Read Moreമാസ്മരിക മലിംഗ
ലീഡ്സ്: ലസിത് മലിംഗയുടെ മാസ്മരിക പേസ് ആക്രമണത്തിൽ ഇംഗ്ലണ്ട് കടപുഴകി. ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഹോട്ട് ഫേവറിറ്റുകളായ ഇംഗ്ലണ്ട് ശ്രീലങ്കയുടെ സിംഹള വീര്യത്തിനു മുന്നിൽ അടിയറവു പറഞ്ഞു. 20 റണ്‍സ് ജയത്തോടെ ലങ്ക തങ്ങളുടെ സെമിഫൈനൽ സാധ്യത നിലനിർത്തി. 233 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇംഗ്ലണ്ടിനെ ലങ്കൻ പോരാളികൾ അനുവദിച്ചില്ല. പത്ത് ഓവറിൽ ഒരു മെയ്ഡിൻ അടക്കം 43 റണ്‍സിന് മലിംഗ നാല് നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയതാണ് കളിയുടെ ഗതി നിർണയിച്ചത്. എയ്ഞ്ചൽ മാത്യൂസ് ഇംഗ്ലണ്ടിനെതിരേ ശ്രീലങ്കയുടെ ഇന്നിംഗ്സിൽ ‘എയ്ഞ്ചൽ’ ആയത് എയ്ഞ്ചലോ മാത്യൂസ്. 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റണ്‍സ് എന്ന നിലയിൽ പരുങ്ങുന്പോഴാണ് മാത്യൂസ് ക്രീസിലെത്തിയത്. 115 പന്തിൽ 85 റണ്‍സുമായി മാത്യൂസ് പുറത്താകാതെനിന്ന് ലങ്കയെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചു. കുശാൽ മെൻഡിസിനൊപ്പം നാലാം വിക്കറ്റിൽ 71 റണ്‍സിന്റെയും ധനഞ്ജയ…
Read More