പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളിൽ വീണ്ടും അമേരിക്ക ഫൈനലിൽ കടന്നു. ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അമേരിക്ക കലാശപോരിന് അർഹത നേടിയത്. ഗോൾകീപ്പർ അലിസ നേഹറുടെ കിടിലൻ പെനാൽറ്റി സേവാണ് അമേരിക്കൻ വിജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ അമേരിക്ക മുന്നിലെത്തി. ഹെഡർ ഗോളിലൂടെ ക്രിസ്റ്റ്യൻ പ്രസാണ് ലീഡ് സമ്മാനിച്ചത്. 19-ാം മിനിറ്റിൽ എലെൻ വൈറ്റ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. എന്നാൽ 31-ാം മിനിറ്റിൽ അലക്സ് മോർഗൻ വീണ്ടും അമേരിക്കയെ മുന്നിൽ എത്തിച്ചു. ഹോറന്‍ വെഡ്ജസ് ഉയർത്തി നൽകിയ പന്ത് മോർഗൻ ഗോളിലേക്ക് വഴിതിരിച്ചു വിട്ടു.
Read MoreCategory: Sports
വിംബിൾഡൺ: ആദ്യ റൗണ്ടിൽ ഷറപ്പോവ പുറത്ത്
ലണ്ടൻ: വിംബിൾഡൺ ആദ്യ റൗണ്ടിൽ മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്ത്. ഫ്രഞ്ച് താരം പൗളീനി പർമന്റീറിനുമായുള്ള മത്സരത്തിൽ ഷറപ്പോവ പരിക്കേറ്റ് പിൻവാങ്ങുകയായിരുന്നു. അവസാന സെറ്റിൽ 5-0 ന് പിന്നിൽനിൽക്കുമ്പോഴാണ് വലത് കൈയ്ക്കു പരിക്കേറ്റ് ഷറപ്പോവ മടങ്ങിയത്. ആദ്യ സെറ്റ് നേടിയ റഷ്യൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടിരുന്നു. നിർണായകമായ മൂന്നാം സെറ്റിൽ ഒരു ഗെയിംപോലും നേടാവാതെ പിന്നിലായ ശേഷമാണ് മത്സരത്തിൽനിന്നും ഷറപ്പോവ പിൻമാറിയത്. സ്കോർ: 4-6, 7-6 (7/), 5-0.
Read Moreവിജയ് ശങ്കർ പുറത്ത്; മായങ്ക് ടീമിൽ
ബിർമിങാം: ലോകകപ്പ് ക്രിക്കറ്റിനിടെ ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ വേദന. ഓപ്പണർ ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായതിനു പിന്നാലെ ഓൾ റൗണ്ടർ വിജയ് ശങ്കറും പുറത്ത്. കാൽവിരലിനേറ്റ പരിക്കാണ് വിജയ് ശങ്കറിന് വിനയായത്. പകരക്കാരനായി കർണാടകയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ ടീമിലെത്തി. അപ്രതീക്ഷിതമായി വിളിലഭിച്ച മായങ്ക് അഗർവാൾ ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേരും. എന്നാൽ, ബംഗ്ലദേശിനെതിരായ പ്ലേയിംഗ് ഇലവനിൽ കർണാടക താരം ഉണ്ടാകുമോയെന്നു വ്യക്തമല്ല. ധവാന്റെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്ത് ഇന്നും നാലാം നന്പറിൽ ഇറങ്ങാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ കെ.എൽ. രാഹുൽ ഫീൽഡിംഗിനിടെ വീണതിനെത്തുടർന്ന് മൈതാനം വിട്ടിരുന്നു. രാഹുലിനു പരിക്കേറ്റിട്ടുണ്ടോ എന്നതും വ്യക്തമല്ല. രാഹുൽ പൂർണ ആരോഗ്യവാനാണെങ്കിൽ സ്റ്റാൻഡ് ബൈ ഓപ്പണറായി മായങ്ക് തുടരും. മറിച്ചാണെങ്കിൽ ഇന്ത്യക്കായി താരം ഏകദിന അരങ്ങേറ്റം കുറിക്കും. രാഹുലിനെ നാലാം നന്പറിലേക്ക് ഇറക്കി മായങ്കിനെ ഓപ്പണിംഗിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്.…
Read Moreജോക്കോവിച്ച് രണ്ടാം റൗണ്ടിൽ
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ജോക്കോവിച്ച്, കെവിന് ആന്ഡേഴ്സണ്, സ്റ്റാന്‍ വാവ്റിങ്ക, റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്, കരെന്‍ ഖാചനോവ് തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍. വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപ്, എലീന സ്വിറ്റോലിന, മാഡിസണ്‍ കീസ്, കരോളിന പ്ലീഷ്കോവ എന്നിവരും രണ്ടാം റൗണ്ടില്‍ എത്തി. അതേസമയം, അരൈന സാബിലെങ്ക പുറത്തായി.
Read Moreലക്ഷ്യം ജയം
ബിർമിങാം: ഇംഗ്ലണ്ടിനെതിരേ 31 റണ്‍സിന്റെ തോൽവിയോടെ കപ്പലേറിയ മാനം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ഇറങ്ങും. പന്ത്രണ്ടാം ഏകദിന ലോകകപ്പിലെ കറുത്തകുതിരകളാകാൻ ഒരുങ്ങുന്ന ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യക്ക് ഇന്ന് ജയം കൂടിയേ തീരൂ. കാരണം, ഇംഗ്ലണ്ടിനെതിരായ തോൽവി ഇന്ത്യയെ അത്രയേറെ വിമർശനങ്ങൾക്കു നടുവിലാക്കി. മറുവശത്ത് ബംഗ്ലാദേശിന് ഇന്ന് ജയിച്ചാൽ സെമി സാധ്യത നിലനിർത്താം. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തോൽവി വഴങ്ങിയ മൈതാനത്താണ് ഇന്നത്തെ മത്സരവും. 2007 ലോകകപ്പിൽ ഇന്ത്യയെ കീഴടക്കിയ ചരിത്രം ബംഗ്ലാദേശിനുണ്ട്. ഷക്കീബ് തരംഗം ഷക്കീബ് അൽ ഹസന്റെ ലോകകപ്പ് ആണ് ഇതെന്നു പറഞ്ഞാൽ ക്രിക്കറ്റ് ലോകത്തിന് അതു നിഷേധിക്കാൻ സാധിക്കില്ല. കാരണം, ശരാശരി ടീമിന്റെ ഭാഗമായ ഷക്കീബ് ഈ ലോകകപ്പിൽ പിന്നിട്ട വഴികൾ അത്രമേൽ കടുപ്പമായിരുന്നു. കഠിന വഴികളിൽ വിളക്കായ് തെളിഞ്ഞ ഷക്കീബിനൊപ്പം സഹതാരങ്ങളും ചേർന്നപ്പോൾ ബംഗ്ലാദേശ് ശരാശരിയിലും മുകളിലുള്ള പ്രകടനം…
Read Moreഇനി വിംബിള്‍ഡൺ
ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഇന്നു തുടക്കമാകും. ഇന്ത്യയുടെ പ്രതീക്ഷകളുമായ പുരുഷ ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണയും ലിയാണ്ടയര് പെയ്സും ഇറങ്ങും. സിംഗിള്‍സില്‍ പ്രജ്നേഷ് ഗുണേശ്വരൻ മിലോസ് റോണിക്കിനെ നേരിടും.
Read Moreസ്റ്റാർക്ക് തരംഗം
ലണ്ടൻ: ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക് തരംഗം. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 9.4 ഓവറിൽ 26 റണ്‍സിന് സ്റ്റാർക്ക് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഈ ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ഓസീസ് പേസർ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത്. ഏകദിന ലോകകപ്പിൽ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആദ്യ താരമെന്ന റിക്കാർഡ് ഇതോടെ സ്റ്റാർക്ക് സ്വന്തമാക്കി. രണ്ട് ലോകകപ്പുകളിൽ 20ൽ അധികം വിക്കറ്റ് നേടുന്ന രണ്ടാമത് താരവുമായി. ഗ്ലെൻ മഗ്രാത്ത് ആണ് ഈ നേട്ടം ആദ്യമായി സ്വന്തം പേരിൽ ചേർത്തത്. ന്യൂസിലൻഡിനെതിരേ രണ്ടാം തവണയാണ് ലോകകപ്പിൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്, അതും റിക്കാർഡാണ്. ഈ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽനിന്ന് 24 വിക്കറ്റ് സ്റ്റാർക്ക് വീഴ്ത്തിയിട്ടുണ്ട്. രണ്ട് നാല് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടും. ന്യൂസിലൻഡിനെതിരേ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ…
Read Moreകോപ്പ: ഉറുഗ്വെയെ പെറു മുക്കി
സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയ്ക്ക് അപ്രതീക്ഷിത തോല്‍വി. മുഴുവന്‍ സമയത്ത് ഗോള്‍ രഹിത സമനില പാലിച്ചതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ഉറുഗ്വെയുടെ ആദ്യ കിക്ക് ലൂയിസ് സുവാരസ് പാഴാക്കിയപ്പോള്‍ പെറു 5-4ന്റെ ജയം സ്വന്തമാക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചിലിയാണ് സെമിയില്‍ പെറുവിന്റെ എതിരാളികള്‍. കളിയില്‍ ആധിപത്യം പുലര്‍ത്തിയ ഉറുഗ്വെയുടെ മൂന്നു ഗോളുകള്‍ ഓഫ് സൈഡില്‍ കുടുങ്ങി വിഎആറിലൂടെ നിഷേധിക്കപ്പെടുകയും ചെയ്തു.
Read Moreഅവസരം കൈവിട്ട ഇന്ത്യ
ഇംഗ്ലീഷ് ഓപ്പണർ ജേസണ്‍ റോയിയെ തുടക്കത്തിലേ പുറത്താക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. 11-ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു അത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഓവറിൽ ലെഗ്സൈഡിൽവന്ന പന്ത് റോയിയുടെ ഗ്ലൗസിൽ ഉരസി വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ കൈയിൽ. ഇന്ത്യ അപ്പീൽ ചെയ്തെങ്കിലും അന്പയർ അത് അനുവദിച്ചില്ല, വൈഡ് വിളിക്കുകയും ചെയ്തു. റിവ്യൂ നല്കിയിരുന്നെങ്കിൽ ഇന്ത്യക്ക് റോയിയെ പുറത്താക്കാമായിരുന്നു. ഇംഗ്ലീഷ് ഓപ്പണർ 25 പന്തിൽ 21 റണ്‍സുമായി നിൽക്കുന്പോഴായിരുന്നു അത്. ഡിആർഎസ് അവസരങ്ങൾ കൃത്യതയോടെ കണ്ടെത്തി ഉപയോഗപ്പെടുത്താറുള്ള ധോണി അത് ചെയ്യാതിരുന്നത് ഇന്ത്യക്ക് വൻ തിരിച്ചടിയായി. റണ്ണൊഴുക്കിൽ മുങ്ങിത്താണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ ആദ്യ 10 ഓവറിൽ ഉണ്ടായിരുന്നത് 47 റണ്‍സ് മാത്രം. എന്നാൽ, തുടർന്ന് 25 ഓവർ വരെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 133 റണ്‍സ്. 25 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 180ൽ എത്തി ആതിഥേയർ.…
Read Moreഇതാ, ഇന്ത്യയുടെ ഓറഞ്ച് ജഴ്സി
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ എവേ ജഴ്സി പുറത്തിറങ്ങി. നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ പുതിയ ഓറഞ്ചും നീലയുമുള്ള ജഴ്സിയിലാകും കളിക്കുക. ബിസിസിഐയാണ് ജഴ്സി പുറത്തുവിട്ടത്. ആദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം എവേ ജഴ്സിയില്‍ ഇറങ്ങുന്നത്. മുന്‍ഭാഗം കടും നീലയിലും കൈകളും വശങ്ങളും പുറകുവശം പൂര്‍ണമായും ഓറഞ്ച് നിറത്തിലുമാണ്. ആതിഥേയരായ ഇംഗ്ലണ്ട് ആകാശനീലനിറത്തിലുള്ള ജഴ്സി അണിയുന്നതിനാലാണ് ഇന്ത്യക്ക് പരമ്പരാഗത നീലനിറം നാളെത്തെ മത്സരത്തില്‍ മാറ്റേണ്ടിവന്നത്.
Read More