ടീം കർഫ്യൂ ലംഘിച്ച് രാത്രി കറങ്ങാൻ പോയ പാക് താരം ഉമർ അക്മലിന് പിഴശിക്ഷ വിധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന നാലാം ഏകദിനത്തിനുശേഷമായിരുന്നു അക്മൽ ടീമിന്റെ നിശാനിയമം ലംഘിച്ച് ഡ്രൈവിംഗിനു പോയത്. താരം അച്ചടക്ക ലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ട ടീം മാനേജർ തലത് അലി, ഉമർ അക്മലിനെ ഹിയറിംഗിനായി വിളിപ്പിക്കുകയും അഞ്ചാം ഏകദിന മത്സരത്തിന്റെ മാച്ച് ഫീസിൽ നിന്ന് ഇരുപത് ശതമാനം തുക പിഴ വിധിക്കുകയുമായിരുന്നു. 2017 ലെ ചാന്പ്യൻസ് ട്രോഫിക്കിടെ ഫിറ്റ്നസിൽ പരാജയപ്പെടുകയും പരിശീലകൻ മൈക്ക് ആർതറിനെതിരേ സംസാരിക്കുകയും ചെയ്ത അക്മലിനെ അന്ന് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അക്മൽ ടീമിലേക്ക് തിരിച്ചെത്തിയത്.
Read MoreCategory: Sports
സോൾഷ്യറിന്റെ യുണൈറ്റഡിനു വീണ്ടും തോൽവി; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ മങ്ങി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒലെ സോൾഷ്യറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. വൂൾവ്സാണ് മുൻ ചാന്പ്യൻമാരെ അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വൂൾവ്സിന്റെ വിജയം. രണ്ടാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് യുണൈറ്റഡ് വൂൾവ്സിനോടു പരാജയപ്പെടുത്തത്. കഴിഞ്ഞ ആഴ്ച എഫ്എ കപ്പിലും യുണൈറ്റഡിനെ വൂൾവ്സ് വീഴ്ത്തിയിരുന്നു. മക്ടോമിനെയുടെ ഗോളിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. മക്ടോമിനെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള സീനിയർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. 25-ാം മിനിറ്റിൽ വൂൾവ്സ് തിരിച്ചടിച്ചു. ഫ്രെഡിന്റെ പിഴവ് മുതലെടുത്ത് ജോടയാണ് വൂൾവ്സിനായി ലക്ഷ്യംകണ്ടത്. രണ്ടാം പകുതിയിൽ ആഷ്ലി യംഗ് ചുവപ്പ് കണ്ട് പുറത്തുപോയതോടെ യുണൈറ്റഡിന്റെ ഗതികേട് തുടങ്ങി. അഞ്ചു മിനിറ്റിനിടയിൽ രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയാണ് യംഗ് പുറത്തുപോയത്. ഇതിനുശേഷം, വൂൾവ്സിനു ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും സ്മാളിംഗിന്റെ സെൽഫ് ഗോൾ അവരുടെ വിജയമുറപ്പിച്ചു. തോൽവിയോടെ യുണൈറ്റഡിന്റെ ചാന്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾ മങ്ങി. 32…
Read Moreഐപിഎൽ ഇനി പാക്കിസ്ഥാനിൽ കാണാനാവില്ല
ഇസ്ലാമാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണത്തിന് പാക്കിസ്ഥാൻ നിരോധമേർപ്പെടുത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാക് ക്രിക്കറ്റിനെ നശിപ്പിക്കാനുള്ള ഇന്ത്യയുടെ സംഘടിതമായ ശ്രമമാണ് ഐപിഎല്ലെന്നാണ് പാക്കിസ്ഥാന്റെ വിലയിരുത്തൽ. ഇന്ത്യയുടെ ഒരു ആഭ്യന്തര ടൂര്‍ണമെന്റിനെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യം പാക്കിസ്ഥാനില്ലെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. പാക് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യ ഉപേക്ഷിക്കില്ല. അതു കണ്ടതുകൊണ്ടാണ് സംപ്രേക്ഷണം നിരോധിക്കാനുള്ള നടപടിയെന്നും ചൗധരി പറഞ്ഞു. നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പിഎസ്എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ചാനലുകള്‍ പിന്മാറിയിരുന്നു. പിഎസ്എല്ലിനെയും പാക് ക്രിക്കറ്റിനെയും തകർക്കാനായിരുന്നു ഇതുവഴി ഇന്ത്യയുടെ ലക്ഷ്യമെന്നും ചൗധരി പറഞ്ഞു.
Read Moreലോകകപ്പ് ടീം പ്രഖ്യാപനം 20ന് മുന്‍പ്
മുംബൈ: ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മേയ് 30ന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 20നു മുന്‍പ് പ്രഖ്യാപിക്കും. ഇക്കാര്യം മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദാണ് അറിയിച്ചത്. ലോകകപ്പിൽ പങ്കെടുക്കുന്ന 15 അംഗ ഇന്ത്യൻ ടീമിനെ ഈ മാസം ഇരുപതിനോ അതിനു മുന്‍പോ പ്രഖ്യാപിക്കും. മികച്ച ടീമിനെ തന്നെയാണ് പ്രഖ്യാപിക്കാൻ പോകുന്നതെന്നതെന്നതിൽ ആത്മവിശ്വാസമുണ്ട്- പ്രസാദ് പറഞ്ഞു.
Read Moreഐസിസി ടെസ്റ്റ് ചാന്പ്യൻപട്ടം ഇന്ത്യക്ക്
ദുബായ്: ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ചെങ്കോൽ തുടർച്ചയായ മൂന്നാം വർഷവും ടീം ഇന്ത്യക്ക്. ഏപ്രിൽ ഒന്നിന് ഐസിസി ഒന്നാം റാങ്കിൽ തുടർന്നാണ് ഇന്ത്യ ചാന്പ്യൻപട്ടം നിലനിർത്തിയത്. ഇതിലൂടെ 6.92 കോടി രൂപ ഇന്ത്യക്ക് ലഭിക്കും. ന്യൂസിലൻഡാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലുൾപ്പെടെ ഇന്ത്യൻ ടീം ചരിത്ര ടെസ്റ്റ് പരന്പര സ്വന്തമാക്കിയിരുന്നു. ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം കെയ്ൻ വില്യംസണ് നയിക്കുന്ന ന്യൂസിലൻഡിനാണ്. ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ചെന്പോൽ ഒരിക്കൽക്കൂടി ലഭിച്ചത് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. നമ്മുടെ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഒന്നിൽ തുടരാനുള്ള സമ്മർദംകൂടിയാണിത് – ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് ആയിരുന്ന ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. 104 പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിന് 108ഉം ഒന്നാമതുള്ള ഇന്ത്യക്ക് 116ഉം പോയിന്റാണ്.
Read Moreമയാമിയിൽ ഫെഡറർ ചാമ്പ്യൻ; 101-ാം കിരീടനേട്ടം
മയാമി: ടെന്നീസ് ചക്രവർത്തി റോജര്‍ ഫെഡറർ കളം നിറഞ്ഞപ്പോൾ അമേരിക്കന്‍ താരം ജോണ്‍ ഇസ്നർക്ക് മയാമിയില്‍ നിന്നു കണ്ണീരോടെ മടക്കം. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യനായ ഇസ്നറെ 6-1, 6-4ന് ഫെഡറർ പരാജയപ്പെടുത്തി. കരിയറിലെ 101-ാം കിരീടമാണ് ഫെഡറർ മയാമിയിൽ ഉയർത്തിയത്. സ്വിസ് താരത്തിന്റെ തിരിച്ചുവരവായിരുന്നു മയാമിയിൽ ടെന്നീസ് ലോകം കണ്ടത്. ഒരു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ട ഫൈനലിന്റെ ഒരു ഘട്ടത്തിൽ പോലും ഫെഡറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്നര്‍ സാധിച്ചില്ല. മത്സരത്തിനിടെ ഇടതുകാലിന് പരിക്കേറ്റ ഇസ്നര്‍ ആ വേദന സഹിച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്. കരിയറില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന റെക്കോഡിലേക്ക് ഫെഡറര്‍ക്ക് അധിക ദൂരമില്ല. ആകെയുള്ള കിരീട നേട്ടത്തിൽ ഫെഡറർ രണ്ടാം സ്ഥാനത്താണ്. 109 കിരീടങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്സ് ആണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. 94 കിരീടം നേടിയ…
Read Moreഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ
മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ഏപ്രിൽ 20നു മുൻപ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ടീമിനെ തന്നെ പ്രഖ്യാപിക്കും. ഒന്നര വർഷമായി ഇതിനായി ശ്രമിക്കുകയാണ്. എല്ലാ കളിക്കാരെയും നിരീക്ഷിച്ചുവരികയാണെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
Read Moreഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഫൈനലിൽ ശ്രീകാന്തിന് തോൽവി
ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോൽവി. ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്സണിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്കോർ: 21-7, 22-20 അക്സല്സണലിന്റെ രണ്ടാമത്തെ ഇന്ത്യ ഓപ്പണ്‍ കിരീടമാണ്. ഒന്നര വര്‍ഷത്തിനുശേഷമാണ് ശ്രീകാന്ത് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. സെമിയിൽ ചൈനയുടെ ഹ്വാങ് യുസിയാങിനെ കീഴടക്കിയാണ് മൂന്നാം സീഡായ ശ്രീകാന്ത് ഫൈനലിൽ എത്തിയത്.
Read Moreപാക്കിസ്ഥാൻ വീണ്ടും തോറ്റു; പരമ്പര ഓസ്ട്രേലിയ തൂത്തുവാരി
ദുബായ്: പാക്കിസ്ഥാനെതിരായ തുടർച്ചയായ അഞ്ചാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ ഓസ്ട്രേലിയ പരമ്പര തൂത്തുവാരി. 20 റൺസിനാണ് ഇക്കുറി ഓസ്ട്രേലിയയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 327 റൺസാണെടുത്തത്. പാക്കിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുക്കാനേ സാധിച്ചുള്ളൂ. വെറും 33 പന്തിൽ 10 ബൗണ്ടറിയും മൂന്നു സിക്സും അടക്കം 70 റൺസും നിർണായകമായ ഒരു വിക്കറ്റും വീഴ്ത്തിയ ഗ്ലെൻ മാക്സ്വെല്ലാണ് കളിയിലെ താരം. മിന്നുന്ന ഫോമിൽ കളിച്ച ആരോൺ ഫിഞ്ച് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു സെഞ്ചുറി അടക്കം 451 റൺസാണ് ഫിഞ്ച് പരമ്പരയിൽ അടിച്ച് കൂട്ടിയത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഉസ്മാൻ ഖവാജ(98), ആരോൺ ഫിഞ്ച്(53), ഷോൺ മാർഷ്(61) എന്നിവരുടെ അർധസെഞ്ചുറികളാണ് കരുത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച മാക്സ്വെല്ലാണ്…
Read Moreതന്റെ വിരമിക്കൽ പലരേയും സന്തോഷിപ്പിക്കും: ഹിഗ്വെയ്ൻ
ബുവാനസ്ഐറിസ്: ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പലരേയും സന്തോഷിപ്പിക്കുമെന്ന് അർജന്റൈൻ സ്ട്രൈക്കർ ഗോണ്‍സാലോ ഹിഗ്വെയ്ൻ. നേടിയ ഗോളുകളിലൂടെ ആയിരിക്കില്ല നഷ്ടപ്പെടുത്തിയ ഗോളുകളിലൂടെ ആയിരിക്കും തന്നെ ആളുകൾ ഓർമിക്കുക എന്നും ഹിഗ്വെയ്ൻ പറഞ്ഞു. ഫോക്സ് സ്പോർ ട്സിന് നൽകിയ അഭിമുഖത്തിലാണ് ഹിഗ്വെയ്ൻ ഇക്കാര്യം പറഞ്ഞത്. നിങ്ങൾ ആരെയെങ്കിലും കഠിനമായി വിമർശിക്കുന്നെങ്കിൽ അത് എല്ലാവരെയും വേദനിപ്പിക്കും. തന്റെ കുടുംബം എന്തുമാത്രം സഹിച്ചു എന്ന് കണ്ടതാണ്. എന്നിട്ടും താൻ തന്റെ എല്ലാം ദേശീയ ടീമിനുവേണ്ടി നൽകി. നമ്മുടെ ദേശീയ ടീം ലക്ഷ്യം നേടിയിട്ടില്ല. എന്നാൽ ആളുകൾ പരാജയങ്ങളെ സംബന്ധിച്ച് വളരെ കഠിനമായാണ് സംസാരിക്കുന്നതെന്നും ഹിഗ്വെയ്ൻ പറഞ്ഞു. ടീമിൽ ഉണ്ടാകുമോ എന്ന് ആലോചിച്ച് ഇനി നിങ്ങൾക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. 2009 ൽ അർജന്റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഹിഗ്വെയ്ൻ 75 മത്സരങ്ങളിൽ നിന്ന് 31 ഗോൾ നേടി. 2010, 2014,…
Read More