ത​ന്‍റെ വി​ര​മി​ക്ക​ൽ പ​ല​രേ​യും സ​ന്തോ​ഷി​പ്പി​ക്കും: ഹി​ഗ്വെ​യ്ൻ

ബു​വാ​ന​സ്ഐ​റി​സ്: ദേ​ശീ​യ ടീ​മി​ൽ നി​ന്നു​ള്ള ത​ന്‍റെ വി​ര​മി​ക്ക​ൽ പ​ല​രേ​യും സ​ന്തോ​ഷി​പ്പി​ക്കു​മെ​ന്ന് അ​ർ​ജ​ന്‍റൈ​ൻ സ്ട്രൈ​ക്ക​ർ ഗോ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ൻ. നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ ആ​യി​രി​ക്കി​ല്ല ന​ഷ്ട​പ്പെ​ടു​ത്തി​യ ഗോ​ളു​ക​ളി​ലൂ​ടെ ആ​യി​രി​ക്കും ത​ന്നെ ആ​ളു​ക​ൾ ഓ​ർ​മി​ക്കു​ക എ​ന്നും ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു. ഫോ​ക്സ് സ്പോ​ർ ട്സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഹി​ഗ്വെ​യ്ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നി​ങ്ങ​ൾ ആ​രെ​യെ​ങ്കി​ലും ക​ഠി​ന​മാ​യി വി​മ​ർ​ശി​ക്കു​ന്നെ​ങ്കി​ൽ അ​ത് എ​ല്ലാ​വ​രെ​യും വേ​ദ​നി​പ്പി​ക്കും. ത​ന്‍റെ കു​ടും​ബം എ​ന്തു​മാ​ത്രം സ​ഹി​ച്ചു എ​ന്ന് ക​ണ്ട​താ​ണ്. എ​ന്നി​ട്ടും താ​ൻ ത​ന്‍റെ എ​ല്ലാം ദേ​ശീ​യ ടീ​മി​നു​വേ​ണ്ടി ന​ൽ​കി.

ന​മ്മു​ടെ ദേ​ശീ​യ ടീം ​ല​ക്ഷ്യം നേ​ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ളു​ക​ൾ പ​രാ​ജ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വ​ള​രെ ക​ഠി​ന​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ഹി​ഗ്വെ​യ്ൻ പ​റ​ഞ്ഞു. ടീ​മി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന് ആ​ലോ​ചി​ച്ച് ഇ​നി നി​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ച്ചേ​ർ​ത്തു.

2009 ൽ ​അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ഹി​ഗ്വെ​യ്ൻ 75 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 31 ഗോ​ൾ നേ​ടി. 2010, 2014, 2018 ലോ​ക​ക​പ്പു​ക​ളി​ൽ ക​ളി​ച്ചു. 2015, 2016 കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലു​ക​ളി​ലും 2014 ലോ​ക​ക​പ്പ് ഫൈ​ന​ലി​ലും ഗോ​ൾ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി ടീ​മി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണ​ക്കാ​ര​നാ​യെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ നൈ​ജീ​രി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു​ശേ​ഷം ദേ​ശീ​യ ടീ​മി​ലെ​ത്താ​ൻ ഹി​ഗ്വെ​യ്നു ക​ഴി​ഞ്ഞി​ല്ല.

മു​പ്പ​ത്തൊ​ന്നു​കാ​ര​നാ​യ താ​രം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ്ബാ​യ ചെ​ൽ​സി​ക്കു​വേ​ണ്ടി ലോ​ണ്‍ വ്യ​വ​സ്ഥ​യി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. റ​യ​ൽ മാ​ഡ്രി​ഡ്, നാ​പോ​ളി, യു​വ​ന്‍റ​സ്, എ​സി മി​ലാ​ൻ ക്ല​ബ്ബു​ക​ൾ​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. ”

Related posts