ബാഴ്സലോണ: ലാ ലിഗ ഫുട്ബോളില്‍ വിജയക്കണക്കില്‍ പുതിയ റിക്കാര്‍ഡിട്ട ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കിയ അത്ലറ്റിക്കോ മാഡ്രിഡിനെ 2-0ന് തോല്‍പ്പിച്ചു. റഫറി ജീസസ് ഗില്‍ മാന്സാനോയുടെ അമ്മയെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ച അത്ലറ്റിക്കോയുടെ ഡിയേഗോ കോസ്റ്റയ്ക്ക് ആദ്യ പകുതില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടി. 2006നുശേഷം ന്യൂ കാമ്പില്‍ ജയിക്കാത്ത അത്ലറ്റിക്കോ തുടക്കത്തില്‍ നന്നായി കളിച്ചു. പത്തുപേരുമായി കളിച്ചിട്ടും ബാഴ്സലോണയെ വിറപ്പിക്കാന്‍ അത്ലറ്റിക്കോയ്ക്കായി. അത്ലറ്റിക്കോ ഗോളി ജാന്‍ ഒബ്ലാക്കിന്റെ ഗംഭീര പ്രകടനവും ചേര്‍ന്നപ്പോള്‍ ലയണല്‍ മെസിക്കും ലൂയി സുവാരസിനും ലക്ഷ്യം കാണാനായില്ല. എന്നാല്‍, 85-ാം മിനിറ്റില്‍ സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് ഒബ്ലാക്കിനെ കടന്ന് വലയിലായി. തൊട്ടടുത്ത മിനിറ്റില്‍ മെസി ബാഴ്സലോണയുടെ ജയം പൂര്‍ത്തിയാക്കി. ലീഗില്‍ ഏഴു മത്സരം കൂടിയുള്ളപ്പോള്‍ ബാഴ്സലോണ കിരീടത്തോടടുത്തിരിക്കുകയാണ്. 31 കളിയില്‍ 73 പോയിന്റാണ് ബാഴ്സലോണയ്ക്ക് ഇത്രതന്നെ മത്സരങ്ങളില്‍ 62 പോയിന്റുള്ള…
Read MoreCategory: Sports
ലിൻ ഡാനു മലേഷ്യൻ ഓപ്പൺ കിരീടം
ചൈനീസ് ബാഡ്മിന്റണ്‍ സൂപ്പർ താരം ലിൻ ഡാൻ മലേഷ്യൻ ഓപ്പണ്‍ സീരീസ് പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. രണ്ട് വർഷത്തിനുള്ളിൽ ആദ്യമായാണ് ലിൻ ഡാൻ സുപ്രധാന കിരീടങ്ങളിലൊന്ന് സ്വന്തമാക്കുന്നത്. 78 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ചൈനയുടെതന്നെ ചെൻ ലോംഗിനെ കീഴടക്കിയാണ് ലിൻ ഡാൻ ജേതാവായത്. സ്കോർ: 9-21, 21-7, 21-11. വനിതാ സിംഗിൾസ് കിരീടം തായ് വാൻ താരമായ തായി സു യിംഗ് തുടർച്ചയായ മൂന്നാം തവണയും സ്വന്തമാക്കി. ജാപ്പനീസ് താരമായ അകാനെ യാമഗുച്ചിയെ 21-16, 21-19നു കീഴടക്കിയാണ് തായി സു യിംഗ് ജേതാവായത്.
Read Moreഐപിഎൽ വേറെ, ലോകകപ്പ് വേറെ: രോഹിത് ശർമ
മുംബൈ: ഐപിഎൽ ട്വന്റി-20 പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുക അസാധ്യമെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. കഴിഞ്ഞ നാല് വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലേ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാൻ സാധിക്കൂ എന്ന് ഇന്ത്യൻ ഉപനായകൻകൂടിയായ രോഹിത് പറഞ്ഞു. നേരത്തേ ഇതേ അഭിപ്രായപ്രകടനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയും നടത്തിയിരുന്നു. എന്നാൽ, ബിസിസിഐ അംഗവും മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ ഐപിഎൽ ഒരു ഘടകമാകുമെന്ന് അഭിപ്രായപ്പെട്ടു. ഈ മാസം 20നുള്ളിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചിട്ടുണ്ട്. മേയ് 30നാണ് ലോകകപ്പ് പോരാട്ടം തുടങ്ങുക. മേയ് 12നാണ് ഐപിഎൽ ഫൈനൽ.
Read Moreസിദാൻ ആവശ്യപ്പെട്ടാൽ ക്ലബ് വിടും: നവാസ്
പരിശീലകൻ സിനദിൻ സിദാൻ ആവശ്യപ്പെട്ടാൽ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡിനോട് വിടപറയുമെന്ന് കോസ്റ്ററിക്കൻ ഗോളി കെയ്ലർ നവാസ്. ഈ സീസണിന്റെ തുടക്കത്തിൽ റയൽ വിട്ടുപോകുമെന്ന് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട കളിക്കാരനായിരുന്നു നവാസ്. ബെൽജിയം ഗോളി തിബൗട്ട് കൂർട്ടോ റയലിലെത്തിയതോടെ നവാസിന്റെ സ്ഥാനം സൈഡ് ബെഞ്ചിലേക്ക് മാറിയിരുന്നു. മൂന്ന് തവണ ചാന്പ്യൻസ് ലീഗ് നേടിയ നവാസ് സിദാൻ പറഞ്ഞാൽ മാത്രമെ ഇനി ക്ലബ് വിടുകയുള്ളു എന്ന് പറഞ്ഞു. നിലവിൽ ക്ലബ്ബുമായി കരാറുണ്ട്, റയലിൽ തന്നെ തുടരാനാണ് ആഗ്രഹം. എന്നാൽ, ക്ലബ് വിടണം എന്ന് പരിശീലകൻ ആവശ്യപ്പെട്ടാൽ എനിക്ക് മറ്റൊന്നും ചെയ്യാനില്ല- നവാസ് പറഞ്ഞു. 2014ലാണ് നവാസ് റയലിലെത്തുന്നത്. ബ്രസീൽ ലോകകപ്പിലെ കോസ്റ്റാറിക്കയെ ക്വാർട്ടറിലേക്ക് നയിച്ച പ്രകടനമാണ് നവാസിനെ റയലിലെത്തിച്ചത്. ഇതിനിടെ സിദാന്റെ മകനും ഗോളിയുമായ ലൂക്ക സിദാൻ ലാ ലിഗയിൽ ഹ്യൂസ്കയ്ക്കെതിരായ റയലിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥാനം…
Read Moreമാരക മലിംഗ…12 മണിക്കൂറിനുള്ളിൽ രണ്ട് ടീമിനായി 10 വിക്കറ്റ്
പന്ത്രണ്ട് മണിക്കൂർ, രണ്ട് ടീം, രണ്ട് രാജ്യത്തായി രണ്ട് മത്സരം, വീഴ്ത്തിയത് 10 വിക്കറ്റ്. ക്രിക്കറ്റ് ലോകത്തിൽ ഇതുപോലെ അധ്വാനിക്കാനും പ്രകടനം കാഴ്ചവയ്ക്കാനും മനസുള്ളത് ഒരു താരത്തിനു മാത്രമെന്നാണ് വിലയിരുത്തൽ. താരം മറ്റാരുമല്ല ഐപിഎൽ ട്വന്റി-20യിൽ ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗ. പ്രായം മുപ്പത്തഞ്ചാണെങ്കിലും ലളിതമായാണ് ലസിത് കാര്യങ്ങൾ ചെയ്യുന്നത്. സംഭവം ഇങ്ങനെ: മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ചെന്നൈയെ 37 റണ്‍സിനു കീഴടക്കാൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് മലിംഗയുടെ ബൗളിംഗ് പ്രകടനംകൂടിയായിരുന്നു. നാല് ഓവറിൽ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് മലിംഗ വീഴ്ത്തി. ഷെയ്ൻ വാട്സണ്, കേദാർ ജാദവ്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കൻ താരം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിജയം കണ്ടതിന് ശേഷം…
Read Moreമലേഷ്യൻ ഓപ്പണിൽ ശ്രീകാന്ത് ക്വാർട്ടറിൽ
ക്വലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പർ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ. തായ്ലൻഡിന്റെ ഖോസിത് ഫെത്പ്രഡാബിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 21-11, 21-15നായിരുന്നു ശ്രീകാന്തിന്റെ വിജയം. ക്വാർട്ടറിൽ ചൈനീസ് താരം ചെൻ ലോംഗ് ആണ് ശ്രീകാന്തിന്റെ എതിരാളി. ഇന്തോനേഷ്യയുടെ ഇഹ്സൻ മൗലാന മുസ്തഫയെ കീഴടക്കിയാണ് ശ്രീകാന്ത് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.
Read Moreഎംബാപ്പെയ്ക്ക് 1000 ഗോൾ തികയ്ക്കാം: പെലെ
ലോകകപ്പ് ഫുട്ബോൾ കിരീട ജേതാവായ ഫ്രാൻ സിന്റെ യുവ താരം കൈലിയൻ എംബാപ്പെയ്ക്ക് കരിയറിൽ 1000 ഗോൾ തികയ്ക്കാൻ സാധിക്കുമെന്ന് ബ്രസീൽ ഇതിഹാസം പെലെ. 1025 ഗോൾ തികച്ച താരമാണ് എഴുപത്തെട്ടുകാരനായ പെലെ. എംബാപ്പെ ഇതുവരെ 103 ഗോൾ നേടിയിട്ടുണ്ട്. അതിൽ 92 എണ്ണം മുൻനിര മത്സരങ്ങളിലാണ്. ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത് കൗമാര താരമെന്ന നേട്ടം പെലെയ്ക്കുശേഷം സ്വന്തമാക്കിയ കളിക്കാരനാണ് എംബാപ്പെ. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ ഫൈനലിലായിരുന്നു എംബാപ്പെയുടെ നേട്ടം. ഫ്രഞ്ച് ക്ലബ്ബായ പാരി സാൻ ഷെർമയ്നിൽ തുടരുകയാണെങ്കിൽ ലോകത്തിന്റെ നെറുകയിലേക്ക് എംബാപ്പെയ്ക്കു മുന്നേറാമെന്നും പെലെ പറഞ്ഞു. അതേസമയം, പരിശീലിക്കുന്പോൾ നേടുന്നതുൾപ്പെടെയുള്ള ഗോളുകൾ എണ്ണിയാൽപോലും തനിക്ക് ഒരിക്കലും 1000 എണ്ണം തികയ്ക്കാൻ സാധിക്കില്ലെന്ന് എംബാപ്പെ പ്രതികരിച്ചു. ഒരു സ്വകാര്യ ചടങ്ങിൽ സംബന്ധിക്കവേയാണ് ഇരുവരും ഇക്കാര്യങ്ങൾ പങ്കുവച്ചത്
Read Moreബാഴ്സയുടെ മെസി
വിയ്യാറയല്‍: ആദ്യം രണ്ട് ഗോളിനു മുന്നിൽ. തുടർന്ന് നാല് ഗോൾ വഴങ്ങി രണ്ട് ഗോളിനു പിന്നിൽ. അവസാന നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് സമനില. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിയ്യാറയലിനെതിരേ ഗോൾ ത്രില്ലറിനൊടുവിൽ ബാഴ്സലോണ 4-4 ന് സമനില പിടിച്ചത് ഇങ്ങനെയായിരുന്നു. പകരക്കാരന്റെ ബെഞ്ചിൽനിന്നെത്തി 90-ാം മിനിറ്റിൽ അത്യുജ്വല ഫ്രീകിക്ക് ഗോളിലൂടെ ബാഴ്സയ്ക്ക് തിരിച്ചുവരവിനുള്ള മരുന്നിട്ടത് സൂപ്പർ താരം ലയണൽ മെസിയായിരുന്നു. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബാഴ്സലോണ 17-ാം സ്ഥാനത്തുള്ള വിയ്യാറയലുമായി 4-4ന് സമനില പിടിച്ചു. നവംബറിനുശേഷം ലാ ലിഗയിലെ ആദ്യ തോല്‍വി ഉറ്റുനോക്കുകയായിരുന്ന ബാഴ്സലോണയ്ക്ക് ഇഞ്ചുറി ടൈമിലെ ഗോളില്‍ ലൂയി സുവാരസ് സമനില നൽകുകയായിരുന്നു. 30 കളിയിൽ പോയിന്റ് 70 സമനില പാലിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ എട്ടു പോയിന്റ് ലീഡിലാണ്. 30 കളിയില്‍ ബാഴ്സലോണയ്ക്ക് 70…
Read Moreചെന്നൈയ്ക്ക് ആദ്യ തോൽവി: മുംബൈയ്ക്ക് 37 റണ്‍സ് ജയം
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ഈ സീസണിലെ ആദ്യ തോൽവി. മുംബൈ ഇന്ത്യൻസിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്. മുംബൈ ഉയർത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കു തുടക്കത്തിൽതന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്കോർ ബോർഡ് ആറ് റണ്‍സിൽ എത്തിയപ്പോൾതന്നെ ചെന്നൈയുടെ ഓപ്പണർമാർ പവലിയൻ കയറി. അംബാട്ടി റായിഡു പൂജ്യത്തിനും വാട്സണ് അഞ്ച് റണ്‍സിനുമാണ് പുറത്തായത്. റെയ്നയ്ക്കും (16) കാര്യമായി സംഭവന ചെയ്യാൻ സാധിച്ചില്ല. കേദാർ ജാദവിനു മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങാനായത്. 54 പന്തിൽ ഒരു സിക്സും എട്ട് ഫോറും ഉൾപ്പെടെ 58 റണ്‍സെടുത്ത ജാദവാണ് ടോപ്പ് സ്കോറർ. 12 റണ്‍സെടുത്ത ധോണിയെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. പിന്നാലെ ജാദവിനെ മലിംഗയും വീഴ്ത്തി. ഇതോടെ ചെന്നൈയുടെ പതനം പൂർത്തിയായി. ചെന്നൈ നിരയിൽ നാല് പേർക്കു മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. മൂന്ന് വീക്കറ്റ്…
Read Moreജയം; മാഞ്ചസ്റ്റർ സിറ്റി വീണ്ടും തലപ്പത്ത്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഹോം പോരാട്ടത്തിൽ 2-0ന് കാർഡിഫ് സിറ്റിയെ സിറ്റി കീഴടക്കി. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഇരുഗോളും പിറന്നത്. കെവിൻ ഡി ബ്രുയിൻ (ആറാം മിനിറ്റ്), ലെറോയ് സനെ (44 -ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി വലകുലുക്കിയത്. ജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 32 മത്സരങ്ങളിൽനിന്ന് 80 പോയിന്റാണ് സിറ്റിക്കുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 79 പോയിന്റുള്ള ലിവർപൂൾ ആണ് രണ്ടാം സ്ഥാനത്ത്. ഇനി ആറു മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ.
Read More