ഫെ​ഡ​റ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റിൽ‍; ഹാ​ലെ​പ് ക്വാ​ര്‍ട്ട​റി​ല്‍

മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഫെ​ഡ​റ​ര്‍ സെ​ര്‍ബി​യ​യു​ടെ ഫി​ലി​പ് ക്രാ​യി​നോ​വി​ച്ചി​നെ 7-5, 6-3ന് ​തോ​ല്പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ 6-4, 7-6(8-6)ന് ​പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ജോ​വോ സൗ​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡാ​നി​യ​ല്‍ മെ​ദ് വ​ദേ​വ്, ഡേ​വി​ഡ് ഗോ​ഫി​ന്‍, സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് എ​ന്നി​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. വ​നി​താ സിം​ഗി​ള്‍സി​ല്‍ സി​മോ​ണ ഹാ​ലെ​പ് 6-3, 6-3ന് ​വീ​ന​സ് വി​ല്യം​സി​നെ തോ​ല്‍പ്പി​ച്ച് ക്വാ​ര്‍ട്ട​റി​ലെ​ത്തി. ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ 2-6, 6-3, 7-5ന് ​യൂ​ലി​യ പു​ടി​ന്‍സെ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ താ​യ്‌വ​ാന്‍റെ ഷീ ​സൂ വി 6-3, 6-7(0-7), 6-2​ന് ക​രോ​ളി​ന വോ​സ്‌​നി​യാ​ട്സ്‌​കി​യെ ത​ക​ര്‍ത്തു. വാം​ഗ് ക്വി​യാം​ഗ്, മര്‍കെ​റ്റ വോ​ൺഡ്രൂഷോ​വ എ​ന്നി​വ​രും ക്വാ​ര്‍ട്ട​റി​ലെ​ത്തി.

Read More

ഹ​സാ​ര്‍ഡി​നു 100-ാം മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍

നി​ക്കോ​സി​യ: ബെ​ല്‍ജിയം കു​പ്പാ​യ​ത്തി​ല്‍ നൂ​റാം അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ത്തി​ല്‍ എ​ഡ​ന്‍ ഹ​സാ​ര്‍ഡി​നു ഗോ​ള്‍. തു​ട​ക്ക​ത്തി​ലേ നേ​ടി​യ ഗോ​ളു​ക​ളി​ല്‍ യൂ​റോ ക​പ്പ് യോ​ഗ്യ​ത ഗ്രൂ​പ്പ് ഐ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍ജി​യം 2-0ന് ​സൈ​പ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍ജി​യം റ​ഷ്യ​യെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ജാ​ന്‍ വെ​ര്‍ട്ടോം​ഗ​ന്‍, അ​ക്‌​സ​ല്‍ വി​റ്റ്‌​സ​ല്‍ എ​ന്നി​വ​ര്‍ക്കു​ശേ​ഷം 100 മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ മൂ​ന്നാ​മ​നാ​ണ് ഹ​സാ​ര്‍ഡ്. 10-ാം മി​നി​റ്റി​ല്‍ ഹ​സാ​ര്‍ഡ് വ​ല​കു​ലു​ക്കി. ബെ​ല്‍ജി​യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ താ​ര​ത്തി​ന്‍റെ 30-ാമ​ത്തെ ഗോ​ളാ​യി​രു​ന്നു. എ​ട്ട് മി​നി​റ്റ് ക​ഴി​ഞ്ഞ് മി​ച്ചി ബാ​റ്റ്ഷു​യി ര​ണ്ടാം ഗോ​ളും നേ​ടി​ക്കൊ​ണ്ട് ബെ​ല്‍ജി​യ​ത്തി​ന്‍റെ ഗോ​ള​ടി പൂ​ര്‍ത്തി​യാ​ക്കി. റ​ഷ്യ ഡെ​നി​സ് ചെ​റി​ഷേ​വി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ 4-0ന് ​ക​സാ​ഖി​സ്ഥാ​നെ തോ​ല്‍പ്പി​ച്ചു. സ്‌​കോ​ട്‌​ല​ന്‍ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് സാ​ന്‍ മ​രി​നോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഗ്രൂ​പ്പ് ജി​യി​ല്‍ പോ​ള​ണ്ട് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി. റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി, കാ​മി​ല്‍ ഗ്ലി​ക് എ​ന്നി​വ​രു​ടെ ഗോ​ളി​ല്‍ പോ​ള​ണ്ട് 2-0ന്…

Read More

മ​യാ​മി ഓ​പ്പ​ൺ: ഹാ​ല​പ്പും ക്വി​റ്റോ​വ​യും ക്വാ​ർ​ട്ട​റി​ൽ

മ​യാ​മി: റൊ​മാ​നി​യ​യു​ടെ സി​മോ​ണ ഹാ​ല​പ്പ് മ​യാ​മി ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. അ​മേ​രി​ക്ക​ൻ വെ​റ്റ​റ​ൻ താ​രം വീ​ന​സ് വി​ല്യം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​മോ​ണ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-3. വീ​ന​സി​നെ​തി​രെ സി​മോ​ണ​യു​ടെ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. ചെ​ക്ക് താ​രം പെ​ട്രാ ക്വി​റ്റോ​വ​യും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഫ്രാ​ൻ​സി​ന്‍റെ ക​രോ​ളി​നെ ഗാ​ർ​സി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് വീ​ഴ്ത്തി​യാ​ണ് ക്വി​റ്റോ​വ അ​വ​സാ​ന എ​ട്ടി​ൽ എ​ത്തി​യ​ത്. സ്കോ​ർ: 6-3, 6-3. ടൂ​ർ​ണ​മെ​ന്‍റി​ന് ഒ​ടു​വി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തു​നി​ന്നും ന​വോ​മി ഒ​സാ​ക്ക‍​യെ പു​റ​ത്താ​ക്കി ക്വി​റ്റോ​വ​യോ ഹാ​ല​പ്പോ ക​ട​ന്നി​രി​ക്കും. പു​രു​ഷ സിം​ഗി​ൾ​സി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ നാ​ലാം റൗ​ണ്ടി​ലെ​ത്തി. സെ​ർ​ബി​യ​യു​ടെ ഫി​ലി​പ് ക്ര​ജി​നോ​വി​ച്ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​റു​ടെ മു​ന്നേ​റ്റം. സ്കോ​ർ: 7-5 6-3.

Read More

“മ​ത്സ​ര​മാ​ണ്, മ​ങ്കാ​ദിം​ഗ് വേ​ണ്ട’; വി​മ​ർ​ശ​ന​ങ്ങ​ളു​ടെ നോ​ണ്‍ സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ൽ അ​ശ്വി​ൻ

ജ​യ്പു​ർ: ഐ​പി​എ​ലി​ലെ വി​വാ​ദ വി​ക്ക​റ്റി​ന്‍റെ പേ​രി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് നാ​യ​ക​ൻ ആ​ർ. അ​ശ്വി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ജോ​സ് ബ​ട്ല​റെ പു​റ​ത്താ​ക്കാ​ൻ അ​ശ്വി​ൻ കു​പ്ര​സി​ദ്ധ​മാ​യ “​മ​ങ്കാ​ദിം​ഗ്’ രീ​തി അ​വ​ലം​ബി​ച്ച​താ​ണ് വി​മ​ർ​ശ​ങ്ങ​ൾ​ക്കു കാ​ര​ണം. അ​ശ്വി​ൻ ക്രി​ക്ക​റ്റി​ന്‍റെ ശ​രി​യാ​യ സ്പി​രി​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന് മു​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 185 വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്കു റോ​യ​ൽ​സ് ബാ​റ്റു​ചെ​യ്യ​വെ, ഇ​ന്നിം​ഗ്സി​ന്‍റെ പ​ന്ത്ര​ണ്ടാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലാ​യി​രു​ന്നു വി​വാ​ദ സം​ഭ​വം. അ​ശ്വി​ൻ പ​ന്ത് എ​റി​യു​ന്ന​തി​നു മു​ന്പു നോ​ണ്‍ സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ലാ​യി​രു​ന്ന ബ​ട്ല​ർ ക്രീ​സ് വി​ട്ടു പു​റ​ത്തി​റ​ങ്ങി. ഇ​തു​ക​ണ്ട അ​ശ്വി​ൻ ബ​ട്ല​റെ റ​ണ്ണൗ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. 43 പ​ന്തി​ൽ 69 റ​ണ്‍​സെ​ടു​ത്ത് മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റു ചെ​യ്യ​വെ​യാ​ണ് അ​ശ്വി​ൻ ബ​ട്ല​റോ​ട് ഈ ​ച​തി​പ്ര​യോ​ഗം ന​ട​ത്തി​യ​ത്. അ​ശ്വി​ൻ അ​പ്പീ​ൽ ചെ​യ്ത​തോ​ടെ ഫീ​ൽ​ഡ് അ​ന്പ​യ​ർ തീ​രു​മാ​നം മൂ​ന്നാം അ​ന്പ​യ​ർ​ക്കു വി​ട്ടു. റീ​പ്ലേ​ക​ളി​ൽ ബ​ട്ല​ർ ക്രീ​സി​നു…

Read More

കാ​ൽ​മു​ട്ടി​ന് പ​രി​ക്ക്; സെ​റീ​ന മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി

മ​യാ​മി: അ​മേ​രി​ക്ക​യു​ടെ ടെ​ന്നീ​സ് സ്റ്റാ​ർ സെ​റീ​ന വി​ല്യം​സ് മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സെ​റീ​ന പി​ൻ​വാ​ങ്ങി​യ​ത്. സെ​റീ​ന വെ​ള്ളി​യാ​ഴ്ച മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നി​രു​ന്നു. സ്വീ​ഡ​ന്‍റെ റെ​ബേ​ക്ക പീ​റ്റേ​ഴ്സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ൽ എ​ത്തി​യ​ത്. 23 ത​വ​ണ ഗ്രാ​ൻ​ഡ് സ്‌​ലാം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള താ​രം 2019 ൽ ​ഏ​ഴു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​യാ​മി​യി​ൽ വാം​ഗ് ക്വി​യാം​ഗ് ആ​യി​രു​ന്നു അ​ടു​ത്ത റൗ​ണ്ടി​ലെ സെ​റീ​ന​യു​ടെ എ​തി​രാ​ളി. ഇ​തോ​ടെ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ ചൈ​നീ​സ് താ​ര​ത്തി​ന് മൂ​ന്നാം റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ചു. നേ​ര​ത്തെ ഇ​ന്ത്യ​ൻ വെ​ൽ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും സെ​റീ​ന പി​ൻ​മാ​റി​യി​രു​ന്നു. വൈ​റ​ൽ പ​നി​യാ​യി​രു​ന്നു അ​ന്ന് വി​ല്ല​നാ​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നാ​ണ് സെ​റീ​ന പി​ൻ​മാ​റു​ന്ന​ത്.

Read More

യു​വ​രാ​ജി​ന്‍റെ പോ​രാ​ട്ട വീ​ര്യ​വും കാ​ത്തി​ല്ല; ഡ​ൽ​ഹി​ക്കെ​തി​രെ മും​ബൈ​യ്ക്ക് തോ​ൽ​വി

മും​ബൈ: യു​വ​രാ​ജ് സിം​ഗി​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തിനും മും​ബൈ ഇ​ന്ത്യ​ൻ​സി​നെ തോ​ൽ​വി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ മും​ബൈ​യ്ക്ക് 37 റ​ൺ​സി​ന്‍റെ തോ​ൽ​വി. ഡ​ൽ​ഹി ഉ​യ​ര്‍​ത്തി​യ 213 റ​ൺ​സ് പി​ന്‍​തു​ട​ര്‍​ന്ന മും​ബൈ​യു​ടെ പോ​രാ​ട്ടം 19.2 ഓ​വ​റി​ൽ ഒ​മ്പ​തി​ന് 176 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. പ​രി​ക്കേ​റ്റ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റെ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി യു​വ​രാ​ജ് മും​ബൈ ഇ​ന്നിം​ഗ്സി​ന് നെ​ടും​തൂ​ണ്‍ ആ​യെ​ങ്കി​ലും കൂ​റ്റ​ൻ ല​ക്ഷ്യം മ​റി​ക​ട​ക്കാ​നാ​യി​ല്ല. 35 പ​ന്തി​ൽ അ​ഞ്ച് ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സും സ​ഹി​തം 53 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. ക്രു​ണാ​ൽ പാ​ണ്ഡ്യ(15 പ​ന്തി​ൽ 32), ക്വ​ന്‍റ​ൺ ഡി​കോ​ക്ക്(16 പ​ന്തി​ൽ 27), കി​റോ​ൺ പൊ​ള്ളാ​ഡ്(13 പ​ന്തി​ൽ 21) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. എ​ന്നാ​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം എ​ത്തി​പ്പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഡ​ൽ​ഹി​ക്ക് വേ​ണ്ടി കാ​ഗി​സോ റ​ബാ​ഡും ഇ​ഷാ​ന്ത് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ, യു​വ​താ​രം ഋ​ഷ​ഭ്…

Read More

ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ൾ​ക്ക് തോ​ൽ​വി; ക്രൊ​യേ​ഷ്യ​യെ അ​ട്ടി​മ​റി​ച്ച് ഹം​ഗ​റി

വെ​യി​ൽ​സ്: യൂ​റോ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ലോ​ക​ക​പ്പ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ക്രൊ​യേ​ഷ്യ​ക്കു ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഹം​ഗ​റി നാ​ലാം റാ​ങ്കു​കാ​രാ​യ ക്രൊ​യേ​ഷ്യ​യെ അ​ട്ടി​മ​റി​ച്ചു. ഒ​രു ഗോ​ളി​നു ലീ​ഡ് ചെ​യ്ത​ശേ​ഷ​മാ​ണ് ക്രൊ​യേ​ഷ്യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. 13-ാം മി​നി​റ്റി​ൽ ആ​ന്ദെ റെ​ബി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​ക്കു ലീ​ഡ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ആ​ദ്യ പ​കു​തി​യി​ൽ ആ​ദം സ​ലാ​യി​യും ര​ണ്ടാം പ​കു​തി​യി​ൽ മേ​റ്റ് പ​ട്കാ​യി​യും നേ​ടി​യ ഗോ​ളു​ക​ളു​ടെ ബ​ല​ത്തി​ൽ ഹം​ഗ​റി അ​ട്ടി​മ​റി വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു. ഇ ​ഗ്രൂ​പ്പി​ൽ ക്രൊ​യേ​ഷ്യ, സ്ളോ​വാ​ക്യ, ഹം​ഗ​റി, വെ​യി​ൽ​സ് ടീ​മു​ക​ൾ​ക്കു മൂ​ന്നു പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. ഇ​തി​ൽ വെ​യി​ൽ​സ് ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണു ക​ളി​ച്ചി​ട്ടു​ള്ള​ത്.

Read More

എ​എ​ഫ്സി അ​ണ്ട​ര്‍-23 യോ​ഗ്യ​ത; ഇ​ന്ത്യ​ക്ക് തോ​ല്‍​വി​ത്തു​ട​ക്കം

താ​ഷ്‌​കെ​ന്‍റ്: എ​എ​ഫ്സി അ​ണ്ട​ര്‍-23 ചാ​മ്പ്യ​ന്‍​ഷി​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ക്ക് തോ​ല്‍​വി​ത്തു​ട​ക്കം. നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ ഉ​സ്‌​ബ​ക്കി​സ്ഥാ​ന്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ബി​ലോ​വ്, ബോ​ബി​ർ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം​വ​രെ ഗോ​ൾ വീ​ഴാ​തെ കാ​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യി. എ​ന്നാ​ൽ 45-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍ ഗോ​ൾ അ​ടി ആ​രം​ഭി​ച്ചു. കോ​ബി​ലോ​വ് പെ​നാ​ൽ​റ്റി നെ​റ്റി​ലാ​ക്കി ഉ​സ്‌​ബെ​ക്കി​സ്ഥാ​ന് ലീ​ഡ് ന​ൽ​കി. 78, 85 മി​നി​റ്റു​ക​ളി​ൽ ര​ണ്ടു ഗോ​ൾ കൂ​ടി ഇ​ന്ത്യ​ൻ വ​ല​യി​ൽ നി​ക്ഷേ​പി​ച്ച് ബോ​ബി​ർ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ വി​ജ​യം ആ​ധി​കാ​രി​ക​മാ​ക്കി. ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദും കെ.​പി രാ​ഹു​ലും ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​റ​ങ്ങി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ താ​ജി​ക്കി​സ്താ​നെ നേ​രി​ടും. ഞാ​യ​റാ​ഴ്ച്ച​യാ​ണ് മ​ത്സ​രം.

Read More

ദു​ര​ന്ത​മാ​യി മെ​സി​യു​ടെ തി​രി​ച്ചു​വ​ര​വ്; ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി അ​ർ​ജ​ന്‍റീ​ന

ബു​വാ​നോ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​നി​യ​ൻ ജേ​ഴ്സി​യി​ലേ​ക്കു​ള്ള ല​യ​ണ​ൽ മെ​സി​യു​ടെ തി​രി​ച്ചു​വ​ര​വ് മ​ഹാ​ദു​ര​ന്ത​മാ​യി. ഒ​ന്പ​തു മാ​സ​ത്തി​നു​ശേ​ഷം മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ടീം ​വെ​ന​സ്വേ​ല​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ൽ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് താ​രം സ​ലോ​മ​ൻ റോ​ണ്ട​ണി​ലൂ​ടെ വെ​ന​സ്വേ​ല മു​ന്നി​ലെ​ത്തി. ആ​റു മി​നി​റ്റി​നു​ശേ​ഷം ജ​യ്സ​ണ്‍ മു​റി​ല്ലോ​യി​ലൂ​ടെ വെ​ന​സ്വേ​ല ലീ​ഡ് ഉ​യ​ർ​ത്തി. ര​ണ്ടാം പ​കു​തി​യി​ൽ യോ​സ​ഫ് മാ​ർ​ട്ടി​ന​സി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ഒ​രു ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും, 75-ാം മി​നി​റ്റി​ൽ ഒ​രു പെ​നാ​ൽ​ട്ടി​യി​ലൂ​ടെ വെ​ന​സ്വേ​ല മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റെ​ക്കു​റെ തീ​രു​മാ​ന​മാ​യി. ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​തി​നു ശേ​ഷ​മു​ള്ള മെ​സി​യു​ടെ ആ​ദ്യ രാ​ജ്യാ​ന്ത​ര മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സി​നോ​ടു തോ​റ്റാ​ണു ടീം ​ലോ​ക​ക​പ്പി​ൽ​നി​ന്നു പു​റ​ത്താ​യ​ത്. അ​ർ​ജ​ന്‍റീ​ന​യു​ടെ ക​ഴി​ഞ്ഞ ആ​റു മ​ത്സ​ര​ങ്ങ​ളും മെ​സി ഒ​ഴി​വാ​ക്കി​യി​രു​ന്നു. മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ, ചെ​ൽ​സി താ​രം ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ൻ, ഇ​ന്‍റ​ർ മി​ലാ​ന്‍റെ ഇ​ക്കാ​ർ​ഡി എ​ന്നി​വ​രെ…

Read More

2013ലേതു കരിയറിലെ കറുത്ത അധ്യായം: ധോണിയുടെ വെളിപ്പെടുത്തല്‍

ചെ​ന്നൈ: നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം കി​രീ​ട​ത്തി​ലേ​ക്കു ന​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഐ​പി​എ​ൽ പു​തി​യ സീ​സ​ണി​ലി​റ​ങ്ങു​ന്ന ധോ​ണി 2013 ലെ ​ഐ​പി​എ​ല്‍ ത​ന്‍റെ ക​രി​യ​റി​ലെ ക​റു​ത്ത അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. റോ​ര്‍ ഓ​ഫ് ദി ​ല​യ​ണ്‍ എ​ന്ന ത​ന്നെ​ക്കു​റി​ച്ചു​ള്ള പു​തി​യ ഡോ​ക്യു​മെ​ന്‍റ​റി​യി​ലാ​ണ് ധോ​ണി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. 2013ലാ​ണ് വാ​തു​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു സൂ​പ്പ​ർ കിം​ഗ്സ് പ്ര​തി​ക്കൂ​ട്ടി​ലാ​വു​ന്ന​ത്. ഇ​തേ ത്തു​ട​ർ​ന്ന് ടീ​മി​നെ ര​ണ്ടു വ​ര്‍ഷ​ത്തേ​ക്കു ബി​സി​സി​ഐ സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നു ധോ​ണി​യു​ള്‍പ്പെ​ടെ​യു​ള്ള ചെ​ന്നൈ ടീ​മി​ലെ മു​ഴു​വ​ന്‍ താ​ര​ങ്ങ​ളും പു​തി​യ ടീ​മു​ക​ളെ തേ​ടി​പ്പോ​കേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സ​സ്‌​പെ​ന്‍ഷ​ന്‍ ക​ഴി​ഞ്ഞു​ള്ള ചെ​ന്നൈ ടീ​മി​ന്‍റെ മ​ട​ങ്ങി​വ​ര​വ് അ​തി​ഗം​ഭീ​ര​മാ​യി​ട്ടാ​യി​രു​ന്നു. കി​രീ​ട​വി​ജ​യ​ത്തോ​ടെ​യാ​ണ് ധോ​ണി​യും ടീ​മും മ​ട​ങ്ങി​വ​ര​വ് ആ​ഘോ​ഷി​ച്ച​ത്. വാ​തു​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്നു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ശ​രി​ക്കും ഷോ​ക്കാ​യി​രു​ന്നു​വെ​ന്നും ടീ​മി​നെ ര​ണ്ടു വ​ര്‍ഷ​ത്തേ​ക്കു സ​സ്‌​പെ​ന്‍ഡ് ചെ​യ്ത​ത് അ​ന്പ​ര​പ്പി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​തു​വ​യ്ക്കു​ക​യെ​ന്നു പ​റ​യു​ന്ന​ത് ത​നി​ക്ക്…

Read More