വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​ശേ​​​ഷം കൃ​​​ത്രി​​​മ ഗ​​​ര്‍​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​മ്മ​​​യാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി ഹ​​​ര്‍​ജി ന​​​ല്‍​കി​​​; ഹൈ​​​ക്കോ​​​ട​​​തിയുടെ നിര്‍ദേശം ഇങ്ങനെ…

കൊ​​​ച്ചി: വി​​​വാ​​​ഹി​​​ത​​​ര​​​ല്ലാ​​​ത്ത സ്ത്രീ​​​ക​​​ള്‍ കൃ​​​ത്രി​​​മ ബീ​​​ജ​​​സ​​​ങ്ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ ജ​​​ന്മം ന​​​ല്‍​കു​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ന-​​മ​​​ര​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് പി​​​താ​​​വി​​​ന്‍റെ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന കോ​​​ള​​​മി​​​ല്ലാ​​​ത്ത അ​​​പേ​​​ക്ഷാ ഫോ​​​മു​​​ക​​​ളും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വേ​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​ശേ​​​ഷം കൃ​​​ത്രി​​​മ ഗ​​​ര്‍​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ അ​​​മ്മ​​​യാ​​​കാ​​​ന്‍ ഒ​​​രു​​​ങ്ങു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍ ആ​​ണു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നും പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലെ ജ​​​ന​​​ന മ​​​ര​​​ണ വി​​​ഭാ​​​ഗം ചീ​​​ഫ് ര​​​ജി​​​സ്ട്രാ​​​ര്‍​ക്കും ഈ ​​​നി​​​ര്‍​ദേശം ന​​​ല്‍​കി​​​യ​​​ത്.

കൃ​​​ത്രി​​​മ ബീ​​​ജ​​​സ​​​ങ്ക​​​ല​​​ന​​​ത്തി​​​ലൂ​​​ടെ കു​​​ഞ്ഞു​​​ങ്ങ​​​ള്‍​ക്ക് ജ​​​ന്മം ന​​​ല്‍​കാ​​​നു​​​ള്ള സ്ത്രീ​​​യു​​​ടെ അ​​​വ​​​കാ​​​ശം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ ജ​​​ന​​​ന – മ​​​ര​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള ഫോ​​​മു​​​ക​​​ളി​​​ല്‍ പി​​​താ​​​വി​​​ന്‍റെ പേ​​​രു ചേ​​​ര്‍​ക്ക​​​ണം എ​​​ന്നു നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ന്ന​​​തു മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment