ദുബായ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ഐസിസിയുടെ മറുപടി. സുരക്ഷയുമായി ബന്ധപ്പെട്ട് ബിസിസിഐ അയച്ച കത്തിനാണ് ഐസിസി മറുപടി നല്‍കിയിരിക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് ഐസിസി ചെയര്മാൻ അയച്ചിരിക്കുന്ന കത്തിൽ പറഞ്ഞിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബിസിസിഐ അയച്ച കത്ത് ലഭിച്ചെന്നും ലോകകപ്പില്‍ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാര്‍ച്ച് രണ്ടിന് ദുബായില്‍ ചേരുന്ന ഐസിസിയുടെ ബോര്‍ഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും തീരുമാനം ബിസിസിഐയെ അറിയിക്കുമെന്നുമാണ് ഐസിസി ചെയര്മാന് ശശാങ്ക് മനോഹറിന്റെ മറുപടി. സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസമെന്ന് പറഞ്ഞ ചെയര്മാന് സുരക്ഷാ ആശങ്കകള്‍ പങ്കുവച്ചുകൊണ്ടുള്ള ബിസിസിഐയുടെ കത്ത് ബോര്‍ഡ് മീറ്റിംഗില്‍ പ്രത്യേകം ചർച്ച ചെയ്യുമെന്നും കത്തിൽ ബിസിസിഐയെ അറിയിച്ചു. കഴിഞ്ഞദിവസം മുംബൈയില്‍ യോഗം ചേര്‍ന്നതിനു പിന്നാലെയായിരുന്നു സുരക്ഷ സംബന്ധിച്ച ആശങ്ക…
Read MoreCategory: Sports
സ്വർണം വെടിവച്ചിട്ട് മനുവും സൗരഭും
ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന് (ഐഎസ്എസ്എഫ് ലോകകപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍, സൗരഭ് ചൗധരി സഖ്യത്തിന് സ്വര്‍ണം. ഐഎസ്എസ്എഫ് ലോകകപ്പിന്റെ അവസാന ദിനം ഇന്ത്യയുടെ ഏക സ്വര്‍ണവും ഇതായിരുന്നു. വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്കും അപൂര്‍വി ചന്ദേലയ്ക്കും സ്വര്‍ണം ലഭിച്ചിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഫൈനലില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ സഖ്യം 5.8 പോയിന്റ് വ്യത്യാസത്തിലാണ് സ്വര്‍ണത്തിലെത്തിയത്. 483.5 പോയിന്റാണ് മനു-സൗരഭ് സഖ്യം നേടിയത്. ചൈനയുടെ റാന്‍ക്സിന്‍ ജിയാംഗ്-ബോവെന്‍ ഷാന്ഗ് (477.7 പോയിന്റ്) സഖ്യത്തിന് വെള്ളിയും കൊറിയയുടെ മിന്ജുംഗ് കിം, ഡീഹുന് പാര്‍ക് (418.8 പോയിന്റ്) കൂട്ടുകെട്ടിനു വെങ്കലവും ലഭിച്ചു. ലോകകപ്പിലാകെ മൂന്നു സ്വര്‍ണം നേടിയ ഇന്ത്യക്ക് ഒരു ഒളിമ്പിക് ക്വോട്ടയാണു നേടിയെടുക്കാനായത്. അത് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍…
Read Moreവെൽഡൺ മാക്സ്വെൽ
ബംഗളൂരു: ഗ്ലെന്‍ മാക്സ്വെലിന്റെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഓസ്ട്രേലിയയ്ക്കു പരമ്പര. ഇന്ത്യക്കെതിരേയുള്ള രണ്ടു മത്സര ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ ഗംഭീര ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. പതിനൊന്നു വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യക്കെതിരേ ഓസ്ട്രേലിയ ട്വന്റി 20 പരമ്പര നേടുന്നത്. 191 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ രണ്ടു പന്ത് ബാക്കിയിരിക്കേയാണ് വിജയം സ്വന്തമാക്കിയത്. മാക്സ്വെലാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 190. ഓസ്ട്രേലിയ 19.4 ഓവറില്‍ മൂന്നു വിക്കറ്റിന് 194. 55 പന്ത് നേരിട്ട് 113 റണ്‍സുമായി പുറത്താകാതെ നിന്ന മാക്സ്വെല് ഏഴു ഫോറും ഒമ്പത് സിക്സും പായിച്ചു. 18 പന്തില്‍ 20 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്സ്കോംബ് മാക്സ്വെലിനൊപ്പം പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. വന്‍ സ്കോറിലേക്കു ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 22 റണ്‍സിലെത്തിയപ്പോള്‍ രണ്ടു…
Read Moreഫെഡററിന്റെ എതിരാളി വെർഡസ്കോ
ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പ് രണ്ടാം റൗണ്ടിൽ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡസ്കോയുമായി ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ജർമനിയുടെ ഫിലിപ്പ് കോൽഷഅബയ്ബെറിനെയാണ് ഫെഡറർ കീഴടക്കിയത്. സ്കോർ: 6-4, 3-6, 6-1. ഇറ്റലിയുടെ ഫാബിയാനോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 3-6, 6-3, 6-2നാണ് വെർഡസ്കോ ആദ്യ റൗണ്ടിൽ കീഴടക്കിയത്. ഏഴാം സീഡ് താരമായ കാനഡയുടെ റോണിക് ആദ്യ റൗണ്ടിൽ പുറത്തായി. ജർമനിയുടെ സ്ട്രഫ് 6-4, 5-7, 6-4ന് റോണിക്കിനെ അട്ടിമറിച്ചു. ഒന്നാം സീഡായ ജാപ്പനീസ് താരം കെയ് നിഷികോരി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഫ്രഞ്ച് താരമായ ബെനോട് പയറിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയായിരുന്നു നിഷികോരിയുടെ മുന്നേറ്റം. സ്കോർ: 6-4, 6-3.
Read Moreവ്യോമാക്രമണത്തെ പ്രകീർത്തിച്ച് കായിക താരങ്ങൾ
ന്യൂഡൽഹി/മുംബൈ: പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടി നല്കി പാക് മണ്ണിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നാലാക്രമണത്തെ പ്രകീർത്തിച്ച് കായിക ലോകം. ഭീകര താവളങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ സച്ചിൻ തെണ്ടുൽക്കർ, വിരേന്ദർ സെവാഗ്, സൈന നെഹ്വാൾ, ശിഖർ ധവാൻ തുടങ്ങിയർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറുമാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ തെണ്ടുൽക്കർ. ഞങ്ങളുടെ മൃദുത്വം ഞങ്ങളുടെ ബലഹീനതയായി ഒരിക്കലും കരുതരുത്. ഐഎഎഫിന് എന്റെ അഭിവാദ്യങ്ങൾ, ജയ് ഹിന്ദ്. –സച്ചിൻ തെണ്ടുൽക്കർ ചുണക്കുട്ടികൾ ഗംഭീര പ്രകടനം നടത്തി. – വിരേന്ദർ സെവാഗ് ഇന്ത്യൻ എയർ ഫോഴ്സിന് സല്യൂട്ട്. ധീരവും സമയോചിതവുമായ നടപടി. – ശിഖർ ധവാൻ ഇന്ത്യൻ എയർ ഫോഴ്സിന് അഭിവാദ്യങ്ങൾ. ഭീകരതയ്ക്കെതിരേ ആവശ്യമായ സന്ദേശം അവർ നല്കി. അഭിമാനം, ജയ് ഹിന്ദ്. – അജിങ്ക്യ രഹാനെ ഭീകരതയ്ക്കെതിരായ നടപടിയിൽ ഇന്ത്യൻ…
Read Moreലോകകപ്പിൽ തങ്ങൾക്കെതിരെ കളിക്കില്ലെന്ന ഇന്ത്യൻ നിലപാടിനെതിരെ പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്കെതിരെ ലോകകപ്പിൽ മത്സരിക്കില്ലെന്ന ഇന്ത്യൻ നിലപാടിനെതിരെ പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനെ സമീപിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ പ്രാഥമിക റൗണ്ടിൽ തങ്ങളോട് കളിക്കില്ല എന്ന നിലപാടിലാണ്. അങ്ങനെ ആദ്യ റൗണ്ടിൽ കളിക്കാതിരുന്നാൽ അടുത്ത ഘട്ടത്തിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുമ്പോഴും ഇന്ത്യ ഇതേ നിലപാട് തന്നെയാകില്ലേ സ്വീകരിക്കുകയെന്നും പിസിബി വൃത്തങ്ങൾ ചോദിക്കുന്നു. ഇക്കാര്യങ്ങളാണ് അവർ ഐസിസിക്കു മുൻപാകെ ഉന്നയിക്കുക. അതേസമയം, പാക് നിലപാട് സംബന്ധിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല. നേരത്തെ, ലോകകപ്പിൽ പാക്കിസ്ഥാനുമായി ഒരു മത്സരവും കളിക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. ആദ്യഘട്ടത്തിലാണ് മത്സരമെങ്കിൽ പാക്കിസ്ഥാൻ മത്സരിക്കാതെ തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നും ഫൈനലിലാണ് ഇരുകൂട്ടരും നേർക്കുനേർ വരുന്നതെങ്കിൽ കളിക്കാതെ തന്നെ പാക്കിസ്ഥാൻ ലോക ജേതാക്കളാകുമെന്നുമായിരുന്നു ബിസിസിഐ മുൻപ് വ്യക്തമാക്കിയിരുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ…
Read Moreശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതി; സനത് ജയസൂര്യക്ക് രണ്ട് വർഷത്തെ വിലക്ക്
കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് രണ്ടു വർഷത്തേക്കാണ് വിലക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണത്തോട് സഹകരിക്കാത്തതിനാണ് നടപടി. ജയസൂര്യ ലങ്കന്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടുകളാണ് ഐസിസി അന്വേഷിക്കുന്നത്. രണ്ട് കുറ്റങ്ങള്‍ താരത്തിനെതിരെ അഴിമതി വിരുദ്ധ സമിതി ചുമത്തിയിരുന്നു. എന്നാൽ താരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം വൈകിപ്പിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു കണ്ടെത്തൽ. 2021വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഭരണപരമായ കാര്യങ്ങളിലും താരത്തിന് ഇനി ഇടപെടാനാകില്ല.
Read More100 തികയ്ക്കാൻ റോജർ ഫെഡറർ
ദുബായ്: സ്വിറ്റ്സർലൻഡിന്റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ കരിയറിൽ തന്റെ 100-ാം കിരീടം ലക്ഷ്യമിട്ട് ദുബായിൽ. ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയാൽ ഓപ്പണ്‍ കാലഘട്ടത്തിൽ 100 കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന ചരിത്രം സ്വിസ് താരത്തിനു കുറിക്കാം. കഴിഞ്ഞ ഒക്ടോബറിൽ സ്വിസ് ഓപ്പണ്‍ സ്വന്തമാക്കിയതോടെയാണ് ഫെഡറർ 99 കിരീടങ്ങൾ എന്ന നേട്ടത്തിലത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിലൂടെ 100 കരിയർ കിരീടം തികയ്ക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും പ്രീക്വാർട്ടറിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഫെഡററെ അട്ടിമറിച്ചു. 109 കരിയർ കിരീടങ്ങളുള്ള അമേരിക്കയുടെ ജിമ്മി കോണേഴ്സ് ആണ് കിരീടവേട്ടയിൽ ഫെഡററിനു മുന്നിലുള്ളത്. ഇവാൻ ലെൻഡലിന് 94 കിരീടങ്ങളുണ്ട്. സ്പെയിനിന്റെ റാഫേൽ നദാൽ (80 കിരീടങ്ങൾ) ആണ് നാലാമത്.
Read Moreആ പിച്ചിൽ ധോണിക്കും അതേപറ്റൂ: മാക്സ്വെൽ
ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ട്വന്റി-20 നടന്ന വിശാഖപട്ടണത്തെ പിച്ചിൽ ധോണിയേപ്പോലൊരു ബാറ്റ്സ്മാനുപോലും റണ്‍ നേടുക പ്രയാസകരമാണെന്ന് ഗ്ലെൻ മാക്സ്വെൽ. മത്സരത്തിൽ ധോണിയുടെ മെല്ലെപ്പോക്കും സ്ട്രൈക്ക് കൈമാറാത്തതും വൻ വിമർശനത്തിനു കാരണമായ പശ്ചാത്തലത്തിലാണ് ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ. 37 പന്തിൽ 29 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന ധോണിയുടെ ബാറ്റിൽനിന്ന് ഒരു സിക്സർ മാത്രമാണ് പിറന്നത്, ഒരു ഫോർ പോലും ഉണ്ടായുമില്ല. പന്ത് ബാറ്റിലേക്ക് വരുന്ന പിച്ചായിരുന്നില്ല. താഴ്ന്നാണ് പന്ത് എത്തിയിരുന്നത്. ധോണിയേപ്പോലൊരു ഫിനിഷർക്കുപോലും ബൗണ്ടറി നേടാൻ സാധിക്കാത്ത സാഹചര്യമായിരുന്നു- മാക്സ്വെൽ പറഞ്ഞു. ധോണിയെ അവസാന ഓവറുകളിൽ ബൗണ്ടറി നേടാൻ അനുവദിക്കാതിരുന്ന ഓസീസ് ബൗളർമാരെയും മാക്സ്വെൽ അഭിനന്ദിച്ചു. മാക്സ്വെൽ 43 പന്തിൽ 56 റണ്‍സ് നേടി ഓസീസ് ടോപ് സ്കോററായിരുന്നു.
Read Moreആദ്യം എറിഞ്ഞിട്ടു, പിന്നെ തകര്‍ത്തടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ പെൺപട
മുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയം പിടിച്ചടക്കി ഇന്ത്യൻ വനിതകൾ. ബാറ്റിംഗിനും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇന്ത്യൻ പെൺപട ഏഴു വിക്കറ്റിനാണ് സന്ദർശകരെ തകർത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. നാല് വിക്കറ്റെടുത്ത ജുലന് ഗോസ്വാമിയാണ് കളിയിലെ താരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗിന് ഇറങ്ങി. എന്നാൽ ഇന്ത്യൻ ബൗളിംഗിന് മുമ്പിൽ തകർന്നടിഞ്ഞ സന്ദർശകർ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്തായി. നാലുവിക്കറ്റ് വീതം നേടിയ ജുലൻ ഗോസ്വാമിയും ശിഖ പാണ്ഡേയുമാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്. നതാലി സിവെറാണ്(85) ഇംഗ്ലണ്ടിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ലോറണ്‍ വിന്‍ഫീല്‍ഡ്(28), ടസ്മിന്‍ ബോമോണ്ട്(20) എന്നിവർ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ജമീമ റോഡ്രിഗ്വസിനെ(0) രണ്ടാം ഓവറിൽ നഷ്ടമായി. എന്നാൽ മറുവശത്ത്…
Read More