കോൽക്കത്ത: ഐഎസ്എല്ലിൽ ഫുട്ബോളിൽ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയ്ക്ക് ജയം. ഡൽഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കോൽക്കത്ത തോൽപ്പിച്ചു. 63-ാം മിനിറ്റിൽ എഡു ഗാർസിയയുടെ ഗോളിലൂടെ കോൽക്കത്ത ലീഡെടുത്തു. 72-ാം മിനിറ്റിൽ നന്ദ കുമാറിലൂടെ ഡൽഹി ഒപ്പമെത്തി. എന്നാൽ 88-ാം മിനിറ്റിൽ അങ്കിത് മുഖർജിയിലൂടെ കോൽക്കത്ത ജയം പിടിച്ചടക്കി. ജയത്തോടെ 18 മത്സരങ്ങളിൽ 24 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കോൽത്ത ഉയർന്നു. ഡൽഹി 18 മത്സരങ്ങളിൽ 18 പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു. ‘
Read MoreCategory: Sports
ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തി; 2022ൽ ചൈനയിൽ കളിക്കാം
ബാങ്കോക്ക്: ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ചാംഗ്ചൂവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റും ഉൾപ്പെടുത്തി. ബാങ്കോക്കിൽ നടന്ന ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ(ഒസിഎ) യോഗത്തിലാണ് തീരുമാനം. ഒസിഎ വൈസ് പ്രസിഡന്റ് രന്ദീർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. 2018ൽ ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നില്ല. 2010ലും 2014ലും ട്വന്റി-20 ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിന്റെ ഭാഗമായിരുന്നെങ്കിലും ഇന്ത്യ മത്സരിച്ചിരുന്നില്ല. 2022 ഏഷ്യന്‍ ഗെയിംസിലും ട്വന്റി-20 മത്സരമാകും നടത്താന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വർഷത്തോളം ഉള്ളതിനാൽ ബിസിസിഐ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗെയിംസില്‍ ഓസ്ട്രേലിയയും ന്യുസീലന്‍ഡും ഉൾപ്പെടെയുള്ള ഓഷ്യാനിയ രാജ്യങ്ങളെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. 2024ലെ പാരീസ് ഒളിമ്പിക്സിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന 27 ഇനങ്ങളിലാണ് ഓഷ്യാനിയ രാജ്യങ്ങൾ മത്സരിക്കാൻ ഇറങ്ങുക.
Read Moreഎൽ ക്ലാസിക്കോ നന്പർ 04
മാഡ്രിഡ്: രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു എൽ ക്ലാസിക്കോയ്ക്ക് ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യംവഹിക്കും. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 1.15ന് റയൽ മാഡ്രിഡും ബാഴ്സലോണയും കൊന്പുകോർക്കും. ബുധനാഴ്ച രാത്രി 1.15നു നടന്ന കോപ്പ ഡെൽ റേ രണ്ടാം പാദ സെമിയിൽ ബാഴ്സലോണ, മാഡ്രിഡിലെത്തി 3-0ന്റെ ജയം നേടിയിരുന്നു. രണ്ട് ദിവസത്തിനുശേഷം ബാഴ്സ വീണ്ടും റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യൂവിൽ എത്തുന്നു, ഈ സീസണിലെ അവസാന എൽ ക്ലാസിക്കോയ്ക്കായി. 2018-19 സീസണിൽ ഇതുവരെ മൂന്ന് എൽ ക്ലാസിക്കോ നടന്നു. അതിൽ രണ്ടെണ്ണം കോപ്പ ഡെൽ റേയിലായിരുന്നു. റയൽ മാഡ്രിന്റെ സന്പൂർണ പരാജയമാണ് ഇതുവരെ കണ്ടത്. ലീഗിൽ 25 മത്സരങ്ങൾ പൂർത്തിയായപ്പോൾ 57 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരന്നു. 48 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാമതാണ്. ഫേസ്ബുക്ക് ലൈവ് സ്പാനിഷ് ലാ…
Read Moreലോകകപ്പ് സന്നാഹം
ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. ട്വന്റി- 20 പരമ്പരയിലെ തോല്‍വിയില്‍നിന്ന് തിരിച്ചുവരാനാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്.ജൂണില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള അവസാന തയാറെടുപ്പ് എന്ന രീതിയിലാകും ഇന്ത്യ, ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കിറങ്ങുക. ലോകകപ്പിനു മുമ്പുള്ള അവസാന ഏകദിന പരമ്പരയെന്ന നിലയില്‍ പല പരീക്ഷണങ്ങള്‍ക്കും ഇന്ത്യ ഒരുങ്ങിയേക്കും. പരമ്പരയിലുള്ളവര്‍ മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്.ഓസ്്ട്രേലിയയ്ക്കെതിരേയുള്ള രണ്ടു മത്സര ട്വന്റി-20 പരമ്പരയില്‍ 2-0 ന് ഇന്ത്യ തോറ്റെങ്കിലും ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് നായകന് വിരാട് കോഹ്ലിയും പരിശീലകന് രവി ശാസ്ത്രിയും അറിയിച്ചിട്ടുണ്ട്. ഈ പരമ്പര ഇന്ത്യന്‍ ടീമിലെ നാലു കളിക്കാര്‍ക്കെങ്കിലും ലോകകപ്പിനു മുമ്പുള്ള പരീക്ഷയാകും. ഈ പരീക്ഷ ജയിക്കുന്നവര്‍ക്ക് ലോകകപ്പിനുള്ള അഡ്മിറ്റ് കാര്‍ഡ് കിട്ടുകയും ചെയ്യും. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ്…
Read Moreനിരാശയോടെ ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്; ഇനി കളികൾ പുറത്തിരുന്ന് കാണാം
കൊച്ചി: അവസാന മത്സരത്തിലും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സീസണ് അവസാനിപ്പിച്ചു. ലീഗിലെ അവസാന മത്സരത്തിൽ പത്തുപേരുമായി കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. ഇരുടീമുകളും ഗോളൊന്നും നേടിയില്ല. 23-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റോയിനോവിച്ചിനെ വീഴ്ത്തിയതിന് ഗുർവീന്ദർ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയിരുന്നു. ഇതിനുശേഷം ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ നിയന്ത്രണമേറ്റെടുത്തെങ്കിലും വിജയ ഗോൾ കണ്ടെത്താനായില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് 18 മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി സീസണ് അവസാനിപ്പിച്ചു. രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സന്പാദ്യം.
Read Moreട്വന്റി 20 റാങ്കിംഗ്: കെ.എല്‍. രാഹുലിനു മുന്നേറ്റം
ദുബായ്: ഐസിസി ട്വന്റി 20 റാങ്കിംഗിലുള്ള ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കെ.എല്‍. രാഹുല്‍ ആറാം സ്ഥാനത്ത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും രാഹുലാണ്. ഓസ്ട്രേലിയയ്ക്കെതിരേ കഴിഞ്ഞ ട്വന്റി 20 മത്സരങ്ങളില്‍ 50 റണ്‍സ്്, 47 റണ്‍സ് പ്രകടനങ്ങളാണ് ഇന്ത്യന്‍ ഓപ്പണറെ ആറാമതെത്തിച്ചത്. അഫ്ഗാനിസ്ഥാന്റെ ഹസ്റത്തുള്ള സസായ് 31 സ്ഥാനം കടന്ന് ഏഴാം സ്ഥാനത്തെത്തി. സസായിയുടെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ബൗളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ 15-ാം സ്ഥാനത്തുനിന്ന് 12ലെത്തി. എന്നാല്‍ കുല്‍ദീപ് യാദവ് രണ്ടാം സ്ഥാനം നഷ്ടമാക്കി നാലാം സ്ഥാനത്തേക്കു പതിച്ചു. ഇന്ത്യക്കെതിരേയുള്ള ട്വന്റി 20 പരമ്പരയിലെ മികച്ച പ്രകടനത്തില്‍ ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല് മൂന്നാം സ്ഥാനത്തേക്കു കയറി. അയര്‍ലന്‍ഡിനെതിരേ കഴിഞ്ഞ മൂന്നു മത്സര പരമ്പരയിലെ പ്രകടനമാണ് സസായിയെ കരിയറിലെ മികച്ച റാങ്കിംഗിലെത്തിച്ചത്.
Read Moreഅവസാന മത്സരത്തിനു ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസണിൽ ഇന്നത്തേത് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാലും തോറ്റാലും ബാസ്റ്റേഴ്സിന് പട്ടികയിൽ സ്ഥാനമാറ്റമുണ്ടാനാകില്ല. ഫലമെന്തായാലും ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്തുതന്നെയാകും. എങ്കിലും സ്വന്തം തട്ടകത്തിൽ അവസാന മത്സരം ജയിച്ച് സീസണ് അവസാനിപ്പാക്കാനുള്ള ലക്ഷ്യത്തിലാണ് മഞ്ഞപ്പട. 17 കളിയിൽ നിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒന്‍പതാം സ്ഥാനത്താണ്. സ്വന്തം തട്ടകത്തിലെ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ 3-0ന് തരിപ്പണമാക്കിയതിന്റെ ഊർജവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. മികച്ച ഗെയിമിലൂടെ അവസാന മത്സരത്തിൽ വിജയം നേടുകയാണ് പ്രധാനമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിൻഗാദ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. 2016ൽ ഇന്ത്യയിൽ വന്നപ്പോൾ തനിക്ക് ആദ്യ അവസരം നൽകിയ ക്ലബ്ബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.…
Read Moreഗെയ്ലിന്റെ പോരാട്ടം പാഴായി; ജയം ഇംഗ്ലണ്ടിന്
സെന്റ് ജോര്‍ജ്സ്: വിന്‍ഡീസ്-ഇംഗ്ലണ്ട് നാലാം ഏകദിനം ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞതായിരുന്നു. റണ്‍സ് വിരുന്നൊരുക്കിയ മത്സരം കാണികള്‍ക്ക് ഓരോ പന്തും ആവേശം നിറച്ചു. മഴ കൊണ്ടുപോയ മൂന്നാം ഏകദിനത്തിനു പിന്നാലെ റണ്‍മഴ കണ്ട നാലാമങ്കത്തില്‍, ഇംഗ്ലണ്ട് വിന്‍ഡീസിനെ 29 റണ്‍സിനാണ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് നേടിയത്. വിന്‍ഡീസിന്റെ മറുപടി രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ 389 റണ്‍സില്‍ അവസാനിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മല്‍സരം ശനിയാഴ്ച നടക്കും. ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനു വിട്ടു. നല്ല തുടക്കം തന്നെ ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയ്ക്കും (43 പന്തില്‍ നാലു ഫോറും അത്ര തന്നെ സിക്സും സഹിതം 56) അലക്സ് ഹെയ്ൽസിനും നല്‍കാനായി. 73 പന്തില്‍…
Read Moreഗോകുലത്തിനു തോല്‍വി; ഈസ്റ്റ് ബംഗാള്‍,ആരോസ് ജയിച്ചു
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്സിക്ക് തോല്‍വി. തുടര്‍ച്ചയായ അഞ്ചു മത്സരങ്ങള്‍ക്കുശേഷം സ്വന്തം ഗ്രൗണ്ടില്‍ ജയം പ്രതീക്ഷിച്ചെത്തിയ ഗോകുലത്തെ ഒന്നിനെതിരേ മൂന്നു ഗോളിന് ഐസോള്‍ തോല്‍പ്പിച്ചു. 9-ാം മിനിറ്റില്‍ മാര്‍കസ് ജോസഫ് ഗോകുലത്തെ മുന്നിലെത്തിച്ചു. എന്നാല്‍ മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മൂന്നു ഗോളടിച്ച് ഐസോള്‍ ജയം തട്ടിയെടുത്തു. പോള്‍ റാംഫാന്ഗ്സൗവ (83’), ലാല്ഖാപ്യുമാവിയ (88’), അന്‍സുമാന ക്രോമ (90+7’) എന്നിവരാണ് ഗോള്‍ നേടിയത്. 18 കളിയില്‍ 14 പോയിന്റുമായി ഗോകുലം പത്താം സ്ഥാനത്താണ്. രണ്ടാം സ്ഥാനം മോഹിച്ചെത്തിയ റിയല്‍ കാഷ്മീരിനെ ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍തന്നെ ഈസ്റ്റ് ബംഗാള്‍ എന്‍ റികെ എസ്ക്വേഡ (20’), ജെയ്മി സാന്റോസ് (43’) എന്നിവരിലൂടെ മുന്നിലെത്തി. 67-ാം മിനിറ്റില്‍ അരോണ്‍ കറ്റേബെ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. 18 കളിയില്‍ 36 പോയിന്റുമായി…
Read Moreആന്‍ഡ്രൂ ടൈ ഏകദിന ടീമില്‍
പരിക്കേറ്റ കെയ്ന്‍ റിച്ചാര്‍ഡ്സണു പകരം ആന്‍ഡ്രൂ ടൈ ഇന്ത്യക്കെതിരായ ഏകദിനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍. ആദ്യ ട്വന്റി-20ക്കു മുമ്പ് നടന്ന പരിശീലനത്തിനിടെയായിരുന്നു പേസര്‍ റിച്ചാര്‍ഡ്സണു പരിക്കേറ്റത്. രണ്ടാം ട്വന്റി-20ക്കു മുമ്പ് ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങിയെങ്കിലും ഇടയ്ക്കുവച്ച് മൈതാനം വിട്ടിരുന്നു. പരിക്ക് പൂര്‍ണമായി ഭേദമായില്ലെന്നും ഇടതു വശത്ത് വേദനയുള്ളതായി ടൈ പറഞ്ഞെന്നും ഓസ്ട്രേലിയന്‍ ടീം ഫിസിയോ ഡേവിഡ് ബീക് ലി പറഞ്ഞു. ഓസ്ട്രേലിയയ്ക്കായി ഏഴ് ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള ടൈ 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Read More